Home Blog

പ്രകൃതി സൗഹൃദ വാസസ്ഥലം

1

റബർ തോട്ടത്തിന് നടുവിലെ ചെറു കുന്നിൻ മുകളിൽ ചുറ്റിനുമുള്ള പുൽത്തകിടിക്കു നടുവിലായി തികച്ചും പ്രകൃതി സൗഹൃദമായ വാസസ്ഥലം. ഈ വീട് കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ച് നിർമ്മിച്ചതാണ്. ഓടിട്ട ഒരു സാധാരണ വീട് എന്നതിലുപരി നമ്മൾ ജീവിക്കുന്ന സ്ഥലവും പരിസരവും ചുറ്റുപാടുകളും അവിടുത്തെ കാലാവസ്ഥയും എന്താണോ അത് മനസിലാക്കിയുള്ള ഗൃഹനിർമ്മാണം.

വീടിരിക്കുന്ന ഓരോ പ്ലോട്ടിലും ഒരു ക്ലൈമറ്റും അവിടെയുള്ള ഒരു മൈക്രോ ക്ലൈമറ്റും ഉണ്ട്. കാലാവസ്ഥയുടെ അത്തരം സൂക്ഷ്മ ഘടകങ്ങളെ പോലും മനസ്സിലാക്കി നിർമ്മിച്ചിരിക്കുന്ന വീടാണിത്. നമ്മുടേത് ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ്.ചൂടേറിയ ഹ്യൂമിഡിറ്റി നിറഞ്ഞ അന്തരീക്ഷം.എന്നാൽ അതിനൊപ്പം തന്നെ മഴക്കും പ്രാധാന്യമുണ്ട്.

വീട് കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ച്

Mindscape Architects ൻറെ എല്ലാ പ്രോജക്ടുകളും കാലാവസ്ഥയെ അടുത്ത് അറിഞ്ഞുള്ളവ തന്നെയാണ്. കോട്ടയം ജില്ലയിലെ കൊടുങ്ങൂരിലുള്ള ഈ വീടും സൈറ്റ് എന്താണെന്നും അവിടുത്തെ കാലാവസ്ഥ എന്താണെന്നും അടുത്തറിഞ്ഞു നിർമിച്ചതാണ്.

വിദേശവാസികളും ഡോക്ടർമാരുമായ വീട്ടുകാർക്ക്ആർക്കിടെക്റ്റിനോട് പറയുവാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ “ഞങ്ങൾ വല്ലപ്പോഴും മാത്രം നാട്ടിൽ എത്തുന്നവരാണ്. ഞങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു വീടും പരിസരവും ആയിരിക്കണം . കൃത്രിമമായി ഒന്നും വേണ്ട” ഈയൊരൊറ്റ നിർദ്ദേശമാണ് നാല് കിടപ്പുമുറികൾ ലിവിങ് ഡൈനിങ്,കിച്ചൻ,വരാന്തകൾ എന്നിവ ചേർന്നുള്ള വീടിൻറെ പ്ലാനിന് അടിസ്ഥാനം.

കിഴക്കൻ ദിക്കിൽ ലിവിംഗ്ഏരിയകളും വടക്കൻ ദിക്കിൽ സ്വകാര്യ ഇടങ്ങളും ഉൾപ്പെടുത്തിയാണ്പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.പ്രകൃതിദത്തവും വാസ്തുവിദ്യാ ഘടകങ്ങളും ഒരുമിച്ച് കൊണ്ടുവരുന്ന പ്രകൃതി സൗഹൃദ വാസസ്ഥലം.

ഫോർമൽ ലിവിംഗ്, ഡൈനിംഗ് എന്നിവയിലേക്ക് കയറുമ്പോൾ, പടിഞ്ഞാറുള്ള പോർച്ച്, നീണ്ട വരാന്ത, ഗാർഡൻ സ്‌പെയ്‌സ്, സിറ്റ് ഔട്ട് മുതലായ ഏരിയകൾ സമ്മാനിക്കുന്ന കാഴ്ചകൾ ഏറെ ഹൃദ്യം. പടിഞ്ഞാറേ അറ്റത്തുള്ള ലിവിംഗ് ഏരിയകൾ പ്രകൃതിദത്ത വെളിച്ചത്തിന്റെ ഉറവിടമായി മാറുന്നു, ഇത് ദിവസം മുഴുവൻ തണുപ്പ് നിലനിർത്തുകയും സൂര്യാസ്തമയ കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

മിതത്വം കൊണ്ട് നിറവ്

സിംപ്ലിസിറ്റി കൊണ്ട് മിതത്വം കൊണ്ട് അല്ലെങ്കിൽ മിനിമലിസം കൊണ്ട് ഒരു വീട്ടകത്തെ എത്രമേൽ ആകർഷകമാക്കാം എന്നതാണ് ഈ വീട് നൽകുന്ന ആശയം. വിഷ്വൽ ഇമ്പാക്റ്റ് ബ്രേക്ക് ചെയ്യുന്ന ഒന്നുമില്ലാത്ത സ്ട്രേറ്റ് ലൈൻ ഡിസൈൻ നയം. ഇൻറീരിയർ ഡെക്കറേഷൻ അല്ലെങ്കിൽ മോടിപിടിപ്പിക്കൽ ഒഴിവാക്കി പകരം ചുമരിൽ മാത്രം ഏതാനും ചിത്രങ്ങൾ അങ്ങിങ്ങായി നൽകി. അതാകട്ടെ ഗൃഹാന്തരീക്ഷത്തിന് ഏറ്റവും ഇണങ്ങിയതും. ഇതിനു പുറമെ അകത്തളത്തിന് ഭംഗിപകരുന്നത് ഫർണിച്ചർ ഡിസൈനിങ്ങിന്റെ മികവും ഫർണിഷിങ്ങിന്റെ മനോഹാരിതയുമാണ്.


ഓരോ ഏരിയക്കും അതിൻറെ ഉപയോഗത്തിന് അനുസരിച്ചു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫർണിച്ചർ മാത്രം. വിസ്തൃതമായ ഫ്ലോർ ഏരിയ ആണ് വീടിന് കൂടുതൽ മിഴിവേകുന്നത്.

പുറം കാഴ്ചകൾ കൊണ്ട് അകം നിറച്ചു

ഏറ്റവും മിനിമലായ ഒരുക്കങ്ങൾ പരിപാലനം എളുപ്പമാക്കുന്നുണ്ട്. അകവും പുറവും അതിരിടുന്ന വരാന്ത അകത്തളത്തിലേക്ക് എത്തിക്കുന്നത്; പടിവാതിലോളം എത്തിനിൽക്കുന്ന ചെമ്പകവും നാടൻ ചെടികളും കല്ല് പാകിയ മുറ്റവും സമ്മാനിക്കുന്ന നയനാന്ദകരമായ കാഴ്ചകൾ ആണ്. വലിയ ജനാലകളും ഗ്ലാസ് ഓപ്പണിങ്ങുകളും ഹരിതാഭയും ഒപ്പം നിറയെ കാറ്റും വെളിച്ചവും വീട്ടിനുള്ളിൽ എത്തിക്കുന്നു.

വീടിനുള്ളിൽ നിന്നും ഓരോ ജാലകക്കാഴ്ചയും സമ്മാനിക്കുന്നത് ഓരോ അനുഭവമാണ്. റൂമിന്റെ ഉയരക്കുടുതൽ ഉള്ളിലെ ചൂടു കുറയ്ക്കാൻ സഹായിക്കുന്നു. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഏറ്റവും ഇണങ്ങുന്ന ഓട് വിരിച്ച ചരിഞ്ഞ മേൽക്കൂര.

ചുറ്റുപാടുകളിൽ സാധാരണ കാണുന്ന പുല്ലും ഉഷ്ണമേഖല പ്രദേശത്തു വളരുന്ന അധികം പരിപാലനം ആവശ്യമില്ലാത്ത ചെടികളും ചേർത്തൊരുക്കിയിട്ടുള്ള ലാൻഡ്സ്കേപ്പ്. പുറം ചുമരുകൾക്ക് നൽകിയിട്ടുള്ള മണ്ണിൻറെ നിറമുള്ള ക്ലാഡിങ് ടൈലുകൾ പച്ചപ്പിന് നടുവിൽ വീടിനെ ഒരു ശില്പമാക്കി മാറ്റുന്നു.

ചുറ്റിനുമുള്ള റബ്ബർ തോട്ടത്തിന് നടുവിൽ പ്രകൃതിയോട് അത്രമേൽ ഇഴുകിച്ചേർന്ന് ഇതിവിടെ നേരത്തെ ഉണ്ടായിരുന്നുവല്ലോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഈ വീട് ഓർമ്മിപ്പിക്കുന്നതും പ്രകൃതിയും മനുഷ്യനും തമ്മിലും പ്രകൃതിയും മനുഷ്യനും കെട്ടിടവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചു തന്നെയാണ്.

Project Details

Ar. M M Jose
Mindscape Architects

Anakkal P.O, Kanjirappally
Contact .9447367326,91 94476 59970

https://www.facebook.com/mindscapearchitects.in

https://www.instagram.com/mindscapearchitects/?

Plot . 3 Acre,Total Area . 3818 sq ft
Place Kodungoor,Kottayam

Photography : Manu Jose Photography

https://www.instagram.com/manu_jose9

Read Another One : https://archnest.in/2024/04/residential-project-2/

https://archnest.in/wp-admin/post.php?post=207&action=edit

പ്രാദേശിക വാസ്തുകലയുടെ നേർക്കാഴ്ച ‘മാത്തോ’ വീട്

മാത്തോ വീട് തികച്ചും പ്രാദേശികമായഒരു നിർമ്മിതിയാണ് പരിസ്ഥിക്കും കാലാവസ്ഥക്കും ഇണങ്ങിയത്.മനോഹരമായൊരു ദൃശ്യം വീടിനടുത്തുള്ളപ്പോൾ എന്തിനാണ് കൃത്രിമ വസ്തുക്കൾ കൊണ്ട് അകത്തളം നിറക്കുന്നത്.ചുറ്റിനുമുള്ളത് ചിലപ്പോ കുന്നാവാം,അടുത്ത പ്ലോട്ടിലെ മരമാവാം പുഴയാവാം അങ്ങനെ പലതുമാവാം. പ്രകൃതിയുടെ വരദാനങ്ങളെ അകത്തളത്തിൻറെ ഭാഗമാക്കുക. അതുവഴി അകവും പുറവും തമ്മിലുള്ള ലയനം സാധ്യമാക്കുക (interior exterior merging ). പെരിയാറിന്റെ തീരത്തുള്ള ഈ വീട് കാണുമ്പോൾ ഇത്തരമൊരു ചിന്തയാണുരുക.

ഉപയോഗിക്കുന്ന മെറ്റീരിയലിൻറെ പ്രൈസ് ടാഗിലോ,കൃത്രിമമായ് സൃഷ്ടിച്ചെടുക്കുന്ന അലങ്കാരത്തിലോ,ആർഭാടത്തിലോ അല്ല ഒരു വീട്  ചൈതന്യമുള്ളതാവുന്നത്.ഓരോ വീടും പണിത് കഴിഞ്ഞ് അതിൽ താമസിച്ച് തുടങ്ങുമ്പോൾ ആ വീടിന്  കൊടുക്കുന്ന  എനർജിയും ആ വീട് തിരിച്ചു നൽകുന്ന ഒരു എനർജിയുമുണ്ട്. ഇതു രണ്ടും ബാലൻസിലാവുമ്പോഴാണ് വീട് ചൈതന്യമുള്ളതാവുന്നത്. അവിടെയാണ് വാസ്തുവിദ്യ വിജയിക്കുന്നത്. 

റെനൊവേഷൻ

ഇതൊരു റെനൊവേഷൻ പ്രൊജക്റ്റാണ് .പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന  ചെറിയൊരു സ്ട്രക്ച്ചർ അതിനെ പുതുക്കിയെടുത്തു.മുകളിൽ ഒരു നില കൂട്ടിച്ചേർത്തു. ഒരു വരാന്ത വഴി പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നിർമ്മിതി അടുത്ത് തന്നെ തീർത്തു.പഴയ  സ്ട്രക്ച്ചറിനു മുന്നിലും  പിന്നിലും  ആയി വരാന്തകളും ഉള്ളിൽ കോർട്യാർഡും നൽകി.

രണ്ടു ബെഡ്റൂമുകൾ,ഒരു എന്റർടൈൻമെന്റ് ഏരിയ, ഹോം തീയേറ്റർ ബാൽക്കണികൾ.കിച്ചന്റെ സമീപം വർക്ക് ഏരിയ എന്നിവയെല്ലാം പുതുതായി ചെയ്തെടുത്തു. ബെഡ്റൂം പുതുക്കിയപ്പോൾ പഴയ സ്ട്രക്ചറിൻറ ഭാഗമായുണ്ടായിരുന്ന ഭിത്തിയെ മരം കൊണ്ട് പൊതിഞ്ഞു ഒരു ഡിസൈൻ എലമെൻറാക്കി.

ഈ കൂട്ടിച്ചേർക്കലുകളെല്ലാം കഴിഞ്ഞു നിറയെ ജനാലകളും സുതാര്യമായ ഗ്ലാസ് ചുമരുകളും ഭംഗിയുള്ള വരാന്തകളും കൂടി ആയപ്പോൾ വീടിന്റെ മുൻഭാഗവും പിൻഭാഗവും ഒരേപോലെ ഭംഗിയുള്ളതായി.ഒരു ബൊട്ടിക്‌ റിസോർട്ട് പോലെ.പ്രാദേശിക വാസ്തുകലയുടെ തനതു വാസ്തുകലയുടെ നേർക്കാഴ്ച

പുഴയുള്ളത് വീടിന്റെ പിന്നിലാണ്.പുഴയുടെ കാഴ്ചകളെ വീടിന്റെ ഉള്ളിലും വ രാന്തകളിലും നിറച്ചു.ചുറ്റിനുമുണ്ടായിരുന്ന മരങ്ങൾക്ക് പുറമെ ലാൻഡ്സ്കേപ്പും ചെയ്തു. പച്ചപ്പ് ഒന്ന് കൂടി നിറച്ചപ്പോൾ  എലിവേഷൻറെ കാഴ്ചക്ക് ഭംഗി കൂടുതൽ മുന്നിലാണോ  പിന്നിലാണോ എന്ന് ചിന്തിപ്പിക്കും വിധമായി .

ഇന്റീരിയറിൻറെ കാര്യമെടുത്താൽ ലിവിങ് ഡൈനിങ് ഏരിയകൾക്ക് ചുമരിൽ ചെങ്കല്ലിൻറെ ക്ലാഡിങ്ങും സീലിങ്ങിലും നിലത്തും എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ ഗ്രേ കളറുമാണ്.ഫാമിലി ഡൈനിങ്ങിന്റെ സമീപമുള്ള വരാന്തക്കും ചെങ്കൽ ക്ലാഡിങ് തന്നെ.ഇവിടെ ഒരു ചുമരിൽ വുഡ് കൊണ്ട് ഹൈലൈറ്റ് ചെയ്തു പ്രെയർ ഏരിയ സ്ഥാപിച്ചു.ഇവിടുത്തെ വരാന്ത നൽകുന്ന കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

പുഴയും പുഴയിലെ ചീന വലയും ചുറ്റിനുമുള്ള മരങ്ങളും പച്ചപ്പുമെല്ലാം ഉള്ളിലും എത്തുന്നുണ്ട്.അകത്തിരുന്നാലും  പുറത്തിരിക്കുന്ന അനുഭവം.

കോർട്യാർഡാണ്‌ ഹൈലൈറ്

അകത്തളത്തിലെ ഓരോ ഏരിയയും ഇന്നയാവശ്യത്തിനു  മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയൊന്നുമില്ല.എവിടെ വേണമെങ്കിലുമിരിക്കാം.സ്റ്റെയർകേസിനടിയിൽ, സ്റ്റെപ്പിൽ, ലിവിങ്ങിൽ വരാന്തകളിൽ ,കോർട്യാർഡിൽ അങ്ങനെ എവിടെയും.സ്റ്റെയർകേസ് കയറുന്നത് ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടാണ്.ഹരിതാഭ നിറഞ്ഞ കോർട്യാഡും പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഒന്നാണ്.സ്റ്റെയർകേസ് ഏരിയായുംഇവിടെ ഒരു ഡിസൈൻ എലമെന്റായി മാറുന്നുണ്ട്.

നാലുപാടും തുറക്കുന്ന ജനാലകൾ .അതിലൂടെ ഉള്ളിലേക്ക് എത്തുന്ന പരിസര ക്കാഴ്ചകൾ.നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവമാക്കി മാറ്റുന്ന ആസ്വാദ്യകരമാക്കുന്ന അകത്തളം .വെളുത്ത ശൂന്യമായ ചുമരുകൾ ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ സഹായിക്കുന്നു.കിച്ചൻറ വർക്കേരിയ ഒരു  ഗാർഡനായാണ് ഡിസൈൻ ചെയ്തിട്ടുളളത്.ജി ഐ പൈപ്പിലും സുതാര്യമായ റുഫിലും  വല്ലികൽ പടർന്നു കയറിയിട്ടുണ്ട്. ഇവിടുത്തെ പുറംചുമരിനും ചെങ്കല്ലിൻറ ക്ളാഡിങ്ങാണ്.ഇത് എലിവേഷൻറ കാഴ്ച യെ ഒന്ന് കൂടി ആകർഷകമാക്കുന്നു.

പിന്നിലെ പുഴക്കരയിൽ കാഴ്ചകൾ കണ്ടിരിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു.പ്രാദേശികമായ, കാലാവസ്ഥക്ക് ഇണങ്ങുന്ന നിർമ്മാണ രീതിയും മെറ്റീരിയലുകളും .ഗുണമേന്മയിൽ ഒന്നിനും വിട്ട് വീഴ്ചയില്ല.കാറ്റ് മഴ വെയിൽ എന്നിങ്ങനെ പുറത്തേ ഓരോ മാറ്റവും അനുഭവവേദ്യമാക്കുന്ന വരാന്തകൾ;വീട് എന്ന അനുഭവത്തെ ഓരോ ഇഞ്ചിലും  ഏതു പ്രവർത്തി ചെയ്യുമ്പോഴും അതിൻറ പൂർണ്ണതയിൽ അനുഭവിക്കാൻ ആസ്വദിക്കാൻ കഴിയുന്ന ഇടം.

Plan

PROJECT TEAM

AR.Shyam RajChandroth, AR.Liya Paul,ER.Ajesh M C

7th HUE Architecture Collective,Patturaickkal ,Thrissur

Contact : 9061048106/7012424405

https://www.facebook.com/arshyamraj

https://www.instagram.com/ar.shyamraj

Plot : 15 Cent, Total sqft : 4020 SQFT,Place : N.Pravur

Photos & Video: AR.Midhul M K, AR.Anas.M

Read Another One:https://archnest.in/2024/12/puzhayorazhakulla-veedu/

കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ

0

കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് വർജനവും ഉപവാസവും എന്ന് പരിസ്ഥിതി കമ്മീഷൻ കൺവീനർ ഡോക്ടർ പി എം മാത്യു പറഞ്ഞു.

ഒന്നാം ആഴ്ച
കാലാവസ്ഥയുടെ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ അജ്ഞത ഒഴിവാക്കാനുള്ള പഠനത്തിൻറെ ആഴ്ചയാണ്.
രണ്ടാം ആഴ്ച
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും.
മൂന്നാം ആഴ്ച
ആഹാരം വർജിക്കുകയോ മിതത്വം പാലിക്കുകയോ ചെയ്യാം
നാലാം ആഴ്ച
അമിത വ്യയം ഒഴിവാക്കാൻ ശീലിക്കും
അഞ്ചാം ആഴ്ച
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി വേർതിരിക്കും
ആറാം ആഴ്ച
സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള ശ്രമം തുടങ്ങും
ഏഴാം ആഴ്ച
സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങും

എത്ര നല്ല ആശയം!. നമ്മുടെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും പരിപാടികളും ഇങ്ങനെയൊക്കെ സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് കാലാവസ്ഥക്ക് പ്രകൃതിക്ക് പരിസ്ഥിതിക്ക് എത്ര പ്രയോജനകരം ആയിമാറും .ഇത്തരം ചിന്തകൾ എല്ലാവരിലും ഉണ്ടാവട്ടെ എല്ലാവരിലേക്കും എത്തട്ടേ .

പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

0

തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ  നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന  ഘടനയ്ക്ക്  500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്.

വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ നിർമ്മിച്ചിട്ടുള്ള ഇരുനിലയിലുള്ള  എട്ടുകെട്ട് .അറയും നിരയും നിലവറയും പത്തായവും തുളസിത്തറയും മുല്ലത്തറയും;കുടുംബപരദേവതാ ക്ഷേത്രം,കൊത്തുപണികൾ നിറഞ്ഞ മച്ച്, താമരപ്പൂവ്, ഒരേസമയം ഒരാൾക്ക് മാത്രം കയറിയിറങ്ങാൻ പാകത്തിനുള്ള ഇടുങ്ങിയ മരഗോവണികൾ ,ചുറ്റ് വരാന്ത, ഗൃഹവാസ്തുകലയിലെ തച്ചന്മാരുടെ മികവും തികവും പ്രകടമാക്കുന്ന, പരമ്പരാഗത ജീവിതരീതിയുടെ, പഴമയുടെ നേർക്കാഴ്ചകളാണ് ഓരോന്നും.

ഇന്ന് വൈദ്യുതിയും മെഷിനറിയും ഉപയോഗിച്ച്  നിർമ്മിക്കുന്ന ഫർണിച്ചറിൻറെ  ഡിസൈൻ മികവിനെ വെല്ലുന്നതായിരുന്നു അന്നത്തെ തച്ചന്മാരുടെ കരവിരുത്. അതും പൂർണമായും തടിയിൽ തീർത്ത കടഞ്ഞെടുത്ത കൈവേലകളുടെ വിസ്മയം. ഇൻബിൽറ്റായി നിർമ്മിച്ചിട്ടുള്ള  ചാരുപടിയോടുകൂടിയ നീളൻ ബഞ്ച്.അതിനു പിന്നിൽ, പൂർണമായും മരത്തിൽ നിർമ്മിച്ചിട്ടുള്ള വെന്റിലേഷനുകൾ ആവശ്യാനുസരണം വെളിച്ചക്രമീകരണം നടത്തുവാൻ കഴിയുന്നവയാണ് ഇന്നും അതിൻറെ തനിമ നഷ്ടമായിട്ടില്ല .ഈ ഡിസൈൻ മികവ് വീടിൻറെ പുറമേയുള്ള കാഴ്ചയിലും വിസ്മയം തീർക്കുന്നുണ്ട്.

മരത്തിൻറെ ഇരു പാളി  ജനാലകളിൽ ഓരോന്നിലും കാണുന്നത് ഓരോ തരം ഡിസൈനുകളാകുന്നു . ഇതൊക്കെ കൈയും ഉളിയും കൊട്ടുവടിയും പോലെയുള്ള നാടൻ പണിയായുധങ്ങളുപയോഗിച്ച്  തച്ചന്മാരുടെ പണിത്തികവിൽ വിരിഞ്ഞ കണക്കിന്റെ കണിശതയും കരവിരതുമാകുന്നു.  ഉള്ളിലെ തളത്തിന്റെ ചുമരിലെ അന:ന്തശയനം ഹനുമാൻ തുടങ്ങിയ ദൈവരൂപങ്ങളുടെയും മയിൽ തുടങ്ങിയ പക്ഷികളുടെയും ധാരാളം റിലീഫ് വർക്കുകൾ ഇന്നും പഴമചോരാതെ ചുമരലങ്കരിക്കുന്നുണ്ട്. കലക്കും ക്രാഫ്റ്റിനും അന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ഫ്ലോറിങ് ടൈലുകളുടെ പൂർവ മാതൃക ഇവിടുത്തെ നിലത്ത് പലയിടങ്ങളിലും കാണുവാനാകും.

കോൺക്രീറ്റിന്റെ കടന്നുവരവിന് ശേഷമുള്ള ചില കൂട്ടിച്ചേർക്കലുകളും. അതിൽ ഒന്നാണ് ഇന്നത്തെ അറ്റാച്ച്ഡ് ബാത്റൂമിന്റെ പൂർവ  മാതൃകയായ ‘ഓവറ’  ഇത് കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഡ്രെയ്‌നേജ്  സംവിധാനം ഒരു ടവർ പോലെ മനയോടു ചേർന്ന് കാണാം .  അടുക്കളയിൽ നിന്നും വെള്ളംകോരാൻ പാകത്തിന്  പുറത്തേ കിണറിൽ മരത്തിൻറെ തുടിയും കയറും ഇന്നുമുണ്ട്.

സ്ത്രീകൾക്ക് അടുക്കളയുടെ ഭാഗത്തു നിന്നും  പുരുഷന്മാർക്ക് അല്പം മാറിയും  പ്രത്യേകം കുളിപ്പുരയോട് കൂടി പിന്നിലെ പുഴയിലേക്ക് കരിങ്കല്ലുകൊണ്ട് തീർത്തിരിക്കുന്ന പടവുകൾക്ക് ഇന്നും കേടുപാടുകളൊന്നുമില്ല. പുഴയിൽ നിന്നും മനയുടെ പിന്നിലുള്ള കുടുംബ ക്ഷേത്രത്തിലേക്കു പ്രവേശന മാർഗവും ഉണ്ട് .പടിക്കെട്ടുകളുടെ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോഴാണ് മനയിരിക്കുന്നത് എത്ര ഉയരത്തിലാണ് എന്ന് നമുക്ക് മനസ്സിലാവുക. മുന്നിൽ നിന്നും നീണ്ട ഒറ്റയടിപ്പാതയിലൂടെ നിരപ്പായ ഒരു സമതലത്തിലേക്ക് ആണ് ചെന്ന് കയറുന്നത് അതിൻറെ പിൻഭാഗത്തെ  പുഴയിലേക്ക് ഇത്ര  ആഴമുണ്ടെന്ന് മനസ്സിലാവുകയേയില്ല .

ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കേരളീയ തനത് വാസ്തു കലയുടെ പ്രതിരൂപമായ ഓടുപാകിയ ചരിഞ്ഞ മേൽക്കൂര, ചുറ്റുവരാന്ത അതിലെ  പടിക്കെട്ടുകൾ നൽകിയുള്ള ഒന്നിലധികം പ്രേവേശനമാർഗങ്ങൾ ഇവയൊക്കെ കാലാവസ്ഥയെ എത്ര മാനിച്ചായിരുന്നു അന്നത്തെ കാലത്ത് ഗൃഹനിമ്മാണം നടത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരർത്ഥത്തിൽ ഇതല്ലേ  ഇന്നു നാം പറയുന്ന സസ്റ്റൈനബിൾ ആർക്കിടെക്ചർ അഥവാ സുസ്ഥിരവാസ്തു കല.

500 വർഷങ്ങൾക്കിപ്പുറം ഇന്നും കാലത്തെ അതിജീവിച്ച് ഈ വിസ്മയം നിലനിൽക്കുന്നു. ആ പഴമയും പാരമ്പര്യത്തെയും പിന്തുടർന്നുകൊണ്ട് പോകുവാനും കാലാകാലങ്ങളായി ഈ വാസ്തു ശില്പത്തെ സംരക്ഷിക്കുവാനും ആ വീട്ടുകാർ കാണിക്കുന്ന മനസ്സും വലുത് തന്നെയാണ്. പവിത്രം,അഗ്നിസാക്ഷി , പൗരൻ, ഉള്ളം തുടങ്ങിയ സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് പാഴൂർ ഗൃഹസമുച്ചയം എന്നറിയപ്പെടുന്നത്പാഴൂരും മേൽപ്പാഴൂർ മനയും പടുതോൾ മനയും  ചേർന്നതാണ്. പാഴൂർ ഗ്രഹത്തിന്റെ ശാഖകളാണ് പടുതോളും മേൽപ്പാഴൂരും.ഇതിൽ മേൽപ്പാഴൂർ ഇന്ന്  ചിന്മയമിഷന്റെ ഉടമസ്ഥതയിലാണ്.ശ്രീ ശങ്കരാചാര്യരുടെ മാതൃഗ്രഹം കൂടിയാണ് മേൽപ്പാഴൂർ മന. ശാഖകളാണ് ഇവയൊക്കെയെങ്കിലും ഭരണപരമായ കാര്യങ്ങൾ പ്രേത്യേകമാകുന്നു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :ആരുണി

10  ലക്ഷത്തിൻറെ വീട്

ഒരു  വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ച്  ഇഷ്ടത്തിനൊത്ത് എപ്പോഴും മാറ്റാൻ കഴിയില്ല.അവരുടെ ജീവിതത്തിൻെറ,അദ്ധ്വാനത്തിൻെറ  നീക്കിയിരുപ്പിൻെറ ആകെ തുകയാണ്  ഒരു വീട്.അതിൽ ആർഭാടത്തിന് വലിയ സ്ഥാനമുണ്ടാവില്ല. അതിലെ കർട്ടൻെറ നിറമോ,ചുമരിലെ വാൾ പേപ്പറിൻെറ ഹൈലൈറ്റോ,ഫർണ്ണിച്ചറിൻെറ പ്രൗഢിയോ,ബെഡ്റൂമിൻെറ പകിട്ടോ ഒന്നുമല്ല പ്രധാനം. മറിച്ച് അവരുടെ നിത്യ ജീവിതത്തിന്  ഉതകുന്നതാണോ? ആ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാവും മുൻഗണന.ഓരോരുത്തരും വീടു പണിയുന്നത്  അവരുടെ വരുമാനത്തിന് അനുസരിച്ചാണ്.വീടു പണിയാൻ തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യവും അങ്ങനെ തന്നെ.ഓരോ വീടിൻെറയും വലിപ്പവും മൂല്യവും ഉപയുക്തതയും അതിലെ താമസക്കാരുടെ ജീവിതത്തേയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ്.ഏതൊരു ചെറിയ വീടിനും മറ്റേതൊരു വലിയ വീടിനൊപ്പം തന്നെ മൂല്യമുണ്ട് പ്രാധാന്യമുണ്ട്.അത് ആഡംബരവും കാഴ്ചഭംഗിയും പകരുന്ന മൂല്യമല്ല.ഓരോ കുടുംബവും അവരവരുടെ വീട്ടിൽ മനസു നിറഞ്ഞ് ജീവിക്കുന്നതിലാണ്.അവരുടെ സുരക്ഷിതത്വത്തിലാണ്.ആശങ്കയില്ലാതെ  ഉറങ്ങാൻ കഴിയുന്നതിലാണ്.

കറുകച്ചാൽ നെടുകുന്നം സ്വദേശി ജയകുമാറിനും കുടുംബത്തിനും  വീടുപണിയണം നിലവിലുള്ള വീടിന് സൗകര്യങ്ങൾ പോരാ എന്ന് മാത്രമല്ല കാലഹരണപ്പെടുകയും കുറച്ചൊക്കെ ബലഹീനമാകുകയും  ചെയ്തിട്ടുണ്ട്.അത് പൂർണമായും പൊളിച്ചു കളഞ്ഞിട്ട് ഒരു പുതിയ വീട് വയ്ക്കാൻ ഉള്ള സാമ്പത്തിക ഭദ്രത ഈ കുടുംബത്തിന് ഇല്ല;സർക്കാരിന്റെ ഭവന പദ്ധതി ലിസ്റ്റിൽ ഉണ്ട് ,എന്നാൽ സർക്കാർ അനുവദിക്കുന്ന 4 ലക്ഷം കൊണ്ട് പുതിയൊരു വീട് തീരില്ല.പുതിയ വീട് നിർമ്മിക്കാൻ മാത്രമേ സർക്കാർ തുക അനുവദിക്കൂ.നിലവിലുള്ള വീട് പൊളിച്ചാൽ താമസിക്കാൻ വേറെ വീടില്ല എന്ത് വേണം എന്ന് ആലോചിച്ച ജയകുമാറും കുടുംബവും അവസാനം ഒരു തീരുമാനത്തിൽ എത്തി.കോസ്റ്റ്ഫോഡിന്റെ നിർമ്മാണരീതികളും കാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരുന്നതിനാൽ കോസ്റ്റ്ഫോർഡിനെ ഒന്ന് സമീപിച്ചു നോക്കാം എന്ന ചിന്തയിൽ കോസ്റ്റ്ഫോഡിൻറെ  കോട്ടയം സെന്ററുമായി സംസാരിച്ചു.നിലവിലുള്ള വീട് പൊളിച്ചു കളയാതെ അതോടു കൂട്ടിച്ചേർത്തു പണിയാം എന്ന് കോസ്റ്റ്ഫോഡ് പറഞ്ഞത് ഈ കുടുംബത്തിന് ഏറെ ആശ്വാസമായി .

          പണി ആരംഭിക്കുന്നതിന് മുൻപ്  നിർമ്മാണ സാമഗ്രികൾ ശേഖരിച്ചു വയ്ക്കുക എന്നായിരുന്നു കോസ്റ്റഫോഡിന്റെ ആദ്യ നിർദ്ദേശം.കാരണം ഇടക്ക് ഗ്യാപ് വരാത്ത വിധം ഒറ്റത്തവണ കൊണ്ട് പണി പൂർത്തിയാക്കുക.ഗ്യാപ്  വരുന്നത്  ചെലവ്  കൂട്ടാൻ  ഇടയാക്കും.സമീപവാസികളും ജയകുമാറിന്റെ സുഹൃത്തുക്കളും ഒക്കെ നന്നായി സഹകരിച്ചു മര  ഉരുപ്പടികൾക്ക് തെങ്ങ് ഉപയോഗിക്കാം എന്ന് തീരുമാനിച്ചു അടുത്ത് നിന്ന് തന്നെ നാല് തെങ്ങുകൾ വാങ്ങി ട്രീറ്റ് ചെയ്യാൻ  ബോറാക്സ്‌ ,ബോറിക്കാസിഡ് ലായനിയിൽ മുക്കി  വച്ചു .പിന്നെ പഴയ ജനാലകളും കട്ടളകളും ഓടും എല്ലാം വാങ്ങിവച്ചു അതിനുശേഷം പണി ആരംഭിച്ചു.സിമന്റിൻറെ ഉപയോഗം കഴിവതും കുറച്ചു .ഇതു ചെലവ് കുറക്കാൻ സഹായിച്ചു

നിലവിൽ ചെറിയൊരു ലിവിങ്, ഡൈനിങ്,രണ്ടു കിടപ്പുമുറികൾ കിച്ചൻ എന്നിവയായിരുന്നു ഉണ്ടായിരുന്നത്   പണി തുടങ്ങുന്നതിന്റെ ഭാഗമായി ഉള്ള സ്ട്രക്ച്ചറിൻറെ റൂഫ് താഴെ ഇറക്കി ജീർണിച്ച ജനാലകളും വാതിലുകളും മാറ്റി സ്ഥാപിച്ചു വെട്ടുകല്ലിന്റെ ചുമരുകൾ ബലപ്പെടുത്തി.ഡൈനിങ് ഏരിയയുടെ ഭാഗമാണ് കൂടുതൽ സ്ട്രക്ച്ചർ സ്റ്റെബിലിറ്റി ഉള്ളത് അതിനാൽ അവിടെ തെങ്ങും ആഞ്ഞിലി പലകയും ഉപയോഗിച്ച്  മച്ച് തീർത്തു. അതിന് മുകളിൽ ഫൈബർ സിമൻറ് ബോർഡ് കൊണ്ട് ഭാരം കുറഞ്ഞ സ്ട്രക്ച്ചറിൽ ബെഡ്റൂം ആയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റും  വിധം ഒരു മുറി തീർത്തു.റൂഫിന് ഓട് നൽകി.പുന:രുപയോഗിച്ച ജനാലകളാണ്ഇവിടെ.വലിപ്പത്തിൽ ചുമരിനു  അനുസരിച്ചുള്ള ജനൽ ആയിരുന്നില്ല അതിനാൽ പഴയ ജനാല തിരി ച്ചു ഹൊറിസോണ്ടൽ ആയി നൽകി.നിലവിൽ ഉണ്ടായിരുന്ന ലിവിങ് ഏരിയയുടെയും  ഒരു ബെഡ് റൂമിന്റെയും ചുമര് സിമന്റു ഹോളോബ്രിക്ക് കൊണ്ടായിരുന്നു അത് മാറ്റി സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്കുകൾ കൊണ്ട് പുതുതായി കിടപ്പുമുറിയും ലിവിങും  തീർത്തു.പ്ലാസ്റ്ററിങ്  ഒഴിവാക്കി .ഇതു ചെലവ് കുറച്ചു ചുമരുകൾ തേക്കാത്തതിനാൽ മണ്ണിന്റെ നിറം പ്രദർശിപ്പിച്ചു നിൽക്കുന്നു, ഡെക്കറേഷൻ വർക്ക് ഒന്നുമില്ലാത്ത തന്നെ അകത്തളത്തിൽ ഈ മൺ ചുമരുകൾ ഭംഗി പകരുന്നു  

ലിവിങ്ങിൽ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർകേസ്.മരവും ഇരുമ്പും ഉപയോഗിച്ച് ഒട്ടും  സ്ഥലനഷ്ട്ടം വരാതെ വളരെ ലളിതമായ  ഡിസൈനിൽ ചെയ്തടുത്തു.സ്റ്റെയർ കേസിൻറെ ലാൻഡിങ്ങിൽ നിന്നും പുറത്തു ടെറസിലേക്ക് ഒരു പ്രവേശന മാർഗവും നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ കുറെ പലകകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു .അതിനെയെല്ലാം ഒരുക്കിയെടുത്തു സ്റ്റെപ്പിനും സ്വിച്ചു ബോർഡിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു.സ്റൈർകേസിനടിയിലെ സ്ഥലം ടി വി ഏരിയയാക്കി ബെഡ്റൂമിന്റെ ഭാഗമായും അല്ലാതെയും രണ്ട് ബാത്‌റൂമുകൾ  പണിതു.ഫ്ലോറിങ്ങിന് ഓക്സൈഡ് ആണ്.വൈറ്റ് സിമന്റും അല്പം യെല്ലോ ഓക്സൈഡും ചേർത്തു  ഉപയോഗിച്ചപ്പോൾ വളരെ നേർത്ത ഒരു യെല്ലോ ഷെയ്ഡ് കിട്ടി.അടുക്കളക്കും നിലവിൽ ഉണ്ടായിരുന്ന ബെഡ് റൂമിനും സൗകര്യങ്ങൾ നൽകി പുതിക്കിയെടുത്തു. ഡെക്കറേഷൻ, അലങ്കാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി എല്ലായിടത്തും സ്വാഭാവിക തനിമ മാത്രം.

കോസ്സ്റ്റ്ഫോർഡിന്റെ  ചെലവ് കുറഞ്ഞതും തനിമയുള്ളതുമായ ചില്ലു കുപ്പി കൊണ്ടുള്ള ചുമരിലെ ആർട്ട് വർക്ക് ഇവിടെയുമുണ്ട്.പണി പൂർത്തിയായപ്പോൾ വീട് 950 sqft ഉണ്ട്. ഒരു വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലവും ഉണ്ട് മുറ്റത്ത്.വശങ്ങളിലേക്ക് സ്ഥലമില്ല മുന്നിലും പുറകിലുമാണ് സ്ഥലമുള്ളത്.നിലവിലുള്ള വീടിൻറെ മുൻഭാഗം മാത്രം പൊളിച്ചു മാറ്റി  പുതുതായി സൗകര്യങ്ങളും മുറികളും കൂട്ടി ചേർത്ത് ഈ വീട് പണി പൂർത്തിയാക്കാൻ മൊത്തത്തിൽ ചെലവ് വന്നത് 10 ലക്ഷമാണ്. ഈ വീട് പണി പൂർത്തിയാക്കുന്നതിന് കോസ്റ്റഫോഡിനും മറ്റ്  പണിക്കാർക്കും ഒപ്പം തന്നെ ജയകുമാറും കുടുംബവും  സുഹൃത്തായ സി. ആർ.മോഹനൻ പിള്ളയും നിത്യവും ജോലി ചെയ്യുമായിരുന്നു.സ്വന്തം വീട് സ്വയം പണിത ഒരു ക്ലൈയന്റ്കൂടിയാണ്  ജയകുമാർ എന്ന് തന്നെ പറയാം.

Plan

Jayakumar and Family

Project details:

Design:Er.Biju P John

Costford Kottayam centre
Champakara P.O
Karukachal
Kottayam Dt
Ph: 8157932717

Client : Jayakumar and family

Plot  : 12 cent

Area : 960 sqft

Place : Nedumkunnam ,Kottayam (D t)

Total cost : 10 lakh

Photo Courtesy : Costford

പ്രാദേശിക രൂപകല്പന കാലോചിതമായ രീതിയിൽ

വീട് നിർമ്മാണത്തിന് അത്രയെളുപ്പം വഴങ്ങിത്തരാത്ത ഒന്നായ് മാറാറുണ്ട് പലപ്പോഴും വീട് വയ്ക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം.ലഭ്യമായ സ്ഥലം ഏതാണോ അതിൻറെ മികവും ന്യൂനതകളും മനസിലാക്കി വീട്ടുകാരുടെ ആവശ്യം നിറവേറ്റികൊടുക്കുക അവിടെയാണല്ലോ ആർക്കിടെക്ചർ ഡിസൈനിങ് വിജയിക്കുന്നത്.

ഇവിടെ പ്ളോട്ട് Z ഷേയ്പ്പിലാണ് അതിൽ Lഷേയ്പ്പിലായി  വീടു പണിതിരിക്കുന്നു. Lഷേയ്പ്പിൻറ  ഒരു ഭാഗത്ത് കിച്ചൻ, ബെഡ്റൂമുകൾ,ഡൈനിങ് തുടങ്ങി എപ്പോഴും ഉപയോഗിക്കുന്ന ഏരിയകൾ.മറുവശത്ത് ലിവിങ്, സ്റ്റെയർകേസ്,ജിം,സ്ററഡി ഏരിയകൾ.അതായത് എപ്പോഴും   ശ്രദ്ധ വേണ്ടാത്ത,അല്ലെങ്കിൽ ഉപയോഗം കുറഞ്ഞ  ഏരിയകൾ.

ഇങ്ങനെ പ്ളോട്ടിൻറ പ്രത്യേകത പുറത്തറിയാതെ അതി വിദഗ്ധമായി  സ്പേസ് ഡിസൈനിങ്ങും സ്ട്രക്ചർ ഡിസൈനിങ്ങും സാധ്യമാക്കി.  മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും അടുത്തടുത്താണ്.ഫാമിലി,ജിം  ഏരിയകളോടു ചേർന്ന് നൽകിയിട്ടുളള  ഗ്രീൻ ഡെക്കുകൾ ആണ് അകത്തളത്തെ പച്ചപ്പിനാൽ സമ്പന്നമാക്കുന്നത്.

പ്രാദേശികമായ രൂപകല്പനയിൽ കാലോചിതമായ രീതിയിലുളള ഒരുക്കങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചു.ആദ്യാവസാനം പിൻതുടരുന്ന ഒരൊറ്റ ശൈലി എന്നതിനപ്പുറം കുടുംബത്തിന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയുന്ന വിശാലവും പ്രയോജനപ്രദവുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള   ഡിസൈനിങ് രീതിയാണിവിടെ.സ്പേസ് പ്ളാനിങ്,യൂട്ടിലിറ്റി എന്നിവക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു.

വലിയ ഗ്ളാസ് ജനാലകൾ പുറത്തെ കാഴ്ചകളും കാറ്റും വെളിച്ചവും ഉള്ളിൽ എത്തിക്കുന്നു.ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ നിന്നും ഒരേ പോലെ പ്രവേശിക്കാൻ കഴിയുന്ന;മുകളിൽ നിന്നും സ്റ്റെയർകേസ് ഏരിയയിൽ നിന്നുമെല്ലാം കാഴ്ച ലഭിക്കുന്ന ഡെക്ക്  ഏരിയ വീടിൻറ പ്രധാന ഹൈലൈറ്റാകുന്നു. മുകൾ നിലയിലെ എൻറർടെയ്മെൻറ് ഏരിയ,പാർട്ടി ഏരിയ എന്നിവയെല്ലാം ഓപ്പൺ ഡിസൈൻ നയത്തിലായതിനാൽ താഴെയുളള മനോഹരമായ  കാഴചകളെല്ലാം മുകളിലും എത്തുന്നുണ്ട്. ഇഷ്ടാനുസരണം ഓരോ സ്പേസിൻറ ഉപയോഗത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചർ അകത്തളത്തിൻറ മറ്റൊരു ഹൈലൈറ്റാകുന്നു.

ഇൻറീരിയർ ഡൊക്കോർ മികവുറ്റതാക്കുന്നത് ഈ ഫർണിച്ചർ തന്നെയാണ്. ലിവിങ്ങിലെ ഗ്രേ കളർ സോഫ,ഡൈനിങ് ടേബിൾ,ബുക്ക് ഷെൽഫ്,കാബിറ്റുകൾ എന്നിങ്ങനെ ഓരോന്നും പ്രാധാന്യമർഹിക്കുന്നു.ഉള്ളിലെ കളർ തീം പ്രത്യേകിച്ച് ആംഗലേയ വർണങ്ങൾ, എർത്തി ഫീൽ തരുന്ന ബ്രൗൺ,കാവി നിറങ്ങൾ  ലളിതമായ  സ്ട്രയിറ്റ് ലൈനുകളും  പാറ്റേണുകളും ഇവയെല്ലാം ചേർന്നാണ് വീട്ടകത്തെ ജീവസുറ്റതാക്കുന്നത്. ഊഷ്മളമായ നിറങ്ങളും ടെക്സ്ചറുകളും നിറഞ്ഞ അകത്തളം.

 വീടിൻറ ഗേറ്റ് മുതൽ  കണ്ണുകൾക്ക് കാഴ്ച വിരുന്നാണ്.പ്ളോട്ടിലെ വലുതും ചെറുതുമായ മരങ്ങളൊന്നും മുറിച്ചിട്ടില്ല.കൂടാതെ പുല്ലും ചെടികളുമായി സമൃദ്ധമായ ലാൻഡ്സ്കേപ്പ് ഒരുക്കുകയും ചെയ്തു. സിറ്റൗട്ടിലേക്കെത്തിയാൽ വുഡ്പാനലിങ് കൊണ്ട് ശ്രദ്ധേയമാണ് ചുമര്.ഫോയറിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സിമൻറ് ടെക്സ്ചറിലുളള ഫ്ളോർ മുതൽ ഗ്ളാസ്, ചൂരൽ എന്നിങ്ങനെ മെറ്റീരിയലിലെ വ്യത്യാസവും മാറുന്ന ടെക്സ്ചറും കാണാം.

വലിയ ജനാലകൾ അകവും പുറവും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നു.സ്കാൻറിനേവിയൻ, എത്നിക്  ശൈലിയെ അനുസ്മരിപ്പിക്കുന്ന കിടപ്പുമുറികൾ.ഇൻറീരിയർ ഡെക്കറേഷനു വേണ്ടി അലങ്കാര സാമഗ്രികൾ കുത്തി നിറക്കാത്ത  ലാൻഡ്സ്കേപ്പിൻറ ഭംഗിയും ഗ്രേ,എർത്തി കളർ ടോണുകളുമായി കാലാവസ്ഥക്കും കാലത്തിനും ഇണങ്ങുന്ന വീട്

Plan Ground floor First Floor

Project Details

Ar.Shabana Rasheed

Er.Nufail Moidoo

Nufailshabana Architects

Calicut & Mahe

Contact :9048241331/9048201331

mail@nufailshabana.com

Client : Shareef Residence

Place : Kannur

Plot:33 cent

Total Area :5200 sqft

Photography : Turtle art photography

Ar.Shabana Rasheed

Er.Nufail Moidoo

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്.

എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. അകത്തളത്തിലെ ഓരോ ഇടവും വിശാലവും വെളിച്ചം നിറഞ്ഞതും ലക്ഷ്വറി അനുഭവം പകരുന്നതുമാണ്.

ലിവിങ് ഡൈനിങ് ഏരിയകളിലെ ഫർണിച്ചർ അതിൽ ഡിസൈൻ,അപ്ൾഹോൾസ്റ്ററിയുടെ നിറങ്ങൾ മെറ്റീരിയൽ എന്നിവയോരോന്നും ആകർഷകവും ശ്രദ്ധയാകർഷിക്കുന്നവയുമാണ്.ട്വിൻ സെൻട്രൽ ടേബിളിൻറ മാർബിൾ ടോപ്പ്, ലിവിങ്ങിലെ ഗ്രീൻ കോർട്ട്യാർഡ്, വീട്ടകമാകെ പ്രകാശമാനമാനമാനമാക്കുന്ന ഡബിൾ ഹൈറ്റ് ഏരിയ,ഡബിൾ ഹൈറ്റ് വിൻഡോ ;വുഡ് ഉപയോഗിച്ച് തീർത്തിട്ടുളള മിതമായ സീലിങ്, അതിനു ചുറ്റിനുമുളള ലൈറ്റിങ് സംവിധാനം, ലൂവർ ഡിസൈനിലുളള സ്റ്റോറേജ് അതിനോട് ചേർന്നുളള മിറർ എന്നിവവെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നു.
പ്രയർ ഏരിയ മാത്രം അല്പം ട്രഡീഷണൽ ശൈലിയിലും വുഡൻ പാനലിങ് പോലുളള താരതമ്യേന ഹെവി വർക്കുകൾ ചേർന്നതുമാകുന്നു.

സ്റ്റെയർകേസിൻറ സമീപത്തെ ചുമരിലെ ഗ്രേ കളറിലുളള ടെക്സചർ പെയിൻറ് വുഡും ഗ്ളാസും ചേർന്നുളള ഹാൻറ് റെയിലിന്റെ സുതാര്യമായ ഡിസൈൻ എന്നിവ അകത്തളത്തിന്റെ ഹൈലൈറ്റാകുന്നു.
ഡൈനിങ്ങിൻറ വാഷ് ഏരിയയാകട്ടെ മിറർ,ചുമരിലെ ക്ളാഡിങ്, അതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോറിങ്,ചുമരിലെ മെറ്റൽ ലൂവറുകൾ എന്നിവയെല്ലാം ചേർന്ന് ഭംഗി മാത്രമല്ല ഉപയുക്തതയും പ്രദാനം ചെയ്യുന്നു

അപ്പർ ലിവിങ്ങും മികച്ച ഡിസൈനർ ഫർണിച്ചർ, നിറയെ കടന്നു വരുന്ന നാച്വറൽ ലൈറ്റ്സീ,ലിങ് വർക്ക് എന്നിവ കൊണ്ട് ശ്രദ്ധയർഹിക്കുന്നു.അപ്പർ ലിവിങ്ങിൻറ ഇരുവശവും ഓപ്പൺ ആയതിനാൽ താഴെയുളള ലിവിങ് ഡൈനിങ് ഏരിയകളുമായി ആശയവിനിമയം സാധ്യമാകുന്നു.

അക്രലിക്കിൽ പിസ്താ ഗ്രീൻ കളറിനു പ്രാധാന്യം നൽകി ചെയ്തിട്ടുളള കിച്ചൻ മിതമായ സീലിങ് വർക്കും,ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ചുമരിലെ ലൂവർ ഡിസൈനും വുഡ് വർക്ക് കൊണ്ട് ലക്ഷ്വറി ഫീൽ പകരുന്നു

സ്ററഡി ഏരിയ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.കിടപ്പുമുറികൾ ആകട്ടെ അതുപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തവയാകുന്നു.

വാഡ്രോബ്,എഴുത്തുമേശ,ചെറിയ സ്റ്റോറെജ്,കട്ടിലിൻറ ഹെഡ് റെസ്റ്റിലെ പി.യു ഫിനിഷ് മൊത്തത്തിലുളള ഐവറി,ഓഫ് വൈറ്റ് നിറങ്ങൾ എന്നിവയാൽ ആകർഷകമാണ്.സൈറ്റിൽ വച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുത്ത ടീക് ഫിനിഷ് ഫർണിച്ചർ ആണ് ഈ വീടിൻറെ അകത്തളത്തിന്റെ മുഖ്യാകർഷണം

റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ അതായിരുന്നു വീട്ടുകാരുടെ ആവശ്യം.അതിനാൽ ഈ അകത്തളം വീട്ടുകാരുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തതാകുന്നു

Shakkeer and Family

Plan

Ground Floor First Floor

Designer Najoob

Project Details

Morriz Indezign Studio

TM II 357,City Tower

Near Chinmaya BalaBhavan

Kannur-670002

Mob:+91 9633 99 33 22

Client : Shakkeer Zunnoor

Place: Veliyancode,Ponnani

Plot :15 Cent

Total.sq..3870

Structural & Civil Work

Sideeque & Nishah

Habrix architects, Tirur

Photography:Binil

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്.

എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. അകത്തളത്തിലെ ഓരോ ഇടവും വിശാലവും വെളിച്ചം നിറഞ്ഞതും ലക്ഷ്വറി അനുഭവം പകരുന്നതുമാണ്.

ലിവിങ് ഡൈനിങ് ഏരിയകളിലെ ഫർണിച്ചർ അതിൽ ഡിസൈൻ,അപ്ൾഹോൾസ്റ്ററിയുടെ നിറങ്ങൾ മെറ്റീരിയൽ എന്നിവയോരോന്നും ആകർഷകവും ശ്രദ്ധയാകർഷിക്കുന്നവയുമാണ്.ട്വിൻ സെൻട്രൽ ടേബിളിൻറ മാർബിൾ ടോപ്പ്, ലിവിങ്ങിലെ ഗ്രീൻ കോർട്ട്യാർഡ്, വീട്ടകമാകെ പ്രകാശമാനമാനമാനമാക്കുന്ന ഡബിൾ ഹൈറ്റ് ഏരിയ,ഡബിൾ ഹൈറ്റ് വിൻഡോ ;വുഡ് ഉപയോഗിച്ച് തീർത്തിട്ടുളള മിതമായ സീലിങ്, അതിനു ചുറ്റിനുമുളള ലൈറ്റിങ് സംവിധാനം, ലൂവർ ഡിസൈനിലുളള സ്റ്റോറേജ് അതിനോട് ചേർന്നുളള മിറർ എന്നിവവെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നു.
പ്രയർ ഏരിയ മാത്രം അല്പം ട്രഡീഷണൽ ശൈലിയിലും വുഡൻ പാനലിങ് പോലുളള താരതമ്യേന ഹെവി വർക്കുകൾ ചേർന്നതുമാകുന്നു.

സ്റ്റെയർകേസിൻറ സമീപത്തെ ചുമരിലെ ഗ്രേ കളറിലുളള ടെക്സചർ പെയിൻറ് വുഡും ഗ്ളാസും ചേർന്നുളള ഹാൻറ് റെയിലിന്റെ സുതാര്യമായ ഡിസൈൻ എന്നിവ അകത്തളത്തിന്റെ ഹൈലൈറ്റാകുന്നു.
ഡൈനിങ്ങിൻറ വാഷ് ഏരിയയാകട്ടെ മിറർ,ചുമരിലെ ക്ളാഡിങ്, അതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോറിങ്,ചുമരിലെ മെറ്റൽ ലൂവറുകൾ എന്നിവയെല്ലാം ചേർന്ന് ഭംഗി മാത്രമല്ല ഉപയുക്തതയും പ്രദാനം ചെയ്യുന്നു

അപ്പർ ലിവിങ്ങും മികച്ച ഡിസൈനർ ഫർണിച്ചർ, നിറയെ കടന്നു വരുന്ന നാച്വറൽ ലൈറ്റ്സീ,ലിങ് വർക്ക് എന്നിവ കൊണ്ട് ശ്രദ്ധയർഹിക്കുന്നു.അപ്പർ ലിവിങ്ങിൻറ ഇരുവശവും ഓപ്പൺ ആയതിനാൽ താഴെയുളള ലിവിങ് ഡൈനിങ് ഏരിയകളുമായി ആശയവിനിമയം സാധ്യമാകുന്നു.

അക്രലിക്കിൽ പിസ്താ ഗ്രീൻ കളറിനു പ്രാധാന്യം നൽകി ചെയ്തിട്ടുളള കിച്ചൻ മിതമായ സീലിങ് വർക്കും,ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ചുമരിലെ ലൂവർ ഡിസൈനും വുഡ് വർക്ക് കൊണ്ട് ലക്ഷ്വറി ഫീൽ പകരുന്നു

സ്ററഡി ഏരിയ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.കിടപ്പുമുറികൾ ആകട്ടെ അതുപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തവയാകുന്നു.

വാഡ്രോബ്,എഴുത്തുമേശ,ചെറിയ സ്റ്റോറെജ്,കട്ടിലിൻറ ഹെഡ് റെസ്റ്റിലെ പി.യു ഫിനിഷ് മൊത്തത്തിലുളള ഐവറി,ഓഫ് വൈറ്റ് നിറങ്ങൾ എന്നിവയാൽ ആകർഷകമാണ്.സൈറ്റിൽ വച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുത്ത ടീക് ഫിനിഷ് ഫർണിച്ചർ ആണ് ഈ വീടിൻറെ അകത്തളത്തിന്റെ മുഖ്യാകർഷണം

റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ അതായിരുന്നു വീട്ടുകാരുടെ ആവശ്യം.അതിനാൽ ഈ അകത്തളം വീട്ടുകാരുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തതാകുന്നു

Shakkeer and Family

Plan

Ground Floor First Floor

Designer Najoob

Project Details

Morriz Indezign Studio

TM II 357,City Tower

Near Chinmaya BalaBhavan

Kannur-670002

Mob:+91 9633 99 33 22

Client : Shakkeer Zunnoor

Place: Veliyancode,Ponnani

Plot :15 Cent

Total.sq..3870

Structural & Civil Work

Sideeque & Nishah

Habrix architects, Tirur

Photography:Binil

നഗര പശ്ചാത്തലത്തിൽ മരങ്ങളെക്കുറിച്ച് ഒരു അവലോകനം

പരിണാമ പ്രക്രീയയിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിരുന്നു. അവരുടെ താമസ സ്ഥലം ഗുഹകളിലും മരപ്പൊത്തുകളിലും മരത്തണലുകളിലും മറ്റുമായിരുന്നു,ഇന്ന് മനുഷ്യൻ പ്രകൃതിയെ പരിഷ്ക്കരി ക്കുന്ന ഒരാളായി മാറിയിരിക്കുന്നു.ഗുഹകളും പ്രകൃതിയോട് ചേർന്നുള്ള ആവാസ വ്യവസ്ഥയും വിട്ട് അവർ വീടുകളിലേക്ക് മാറി.ഇന്ന് വീട് പരിഷ്ക്കാരത്തിത്തിൻറെ ഭാഗമാണ്.വാസ സ്ഥലങ്ങൾ ഗ്രാമത്തിലും നഗരത്തിലും എല്ലാം ഇടംപിടിച്ചു.പ്രകൃതിദത്ത ഘടകം എന്ന നിലയിൽ പരിണാമ പ്രക്രീയയിൽ മരങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.അത് പരിസ്ഥിതി കേന്ദ്രീകൃതവും മനുഷ്യ കേന്ദ്രീകൃതവുമാണ്.വൃക്ഷങ്ങൾ മനുഷ്യൻറെ സഹജാവബോധത്തെ പ്രകൃതിയുമായി ചേർത്ത് നിർത്തുന്നു.മരങ്ങൾ ഓരോരുത്തരെയും ഓരോ രീതിയിൽ ആണ് സ്വാധിനിക്കുക.കാഴ്ചപ്പാടുകൾ,സാഹചര്യം ഇവയൊക്കെ അനുസരിച്ചു മാറ്റം വരാം.

നഗര ജീവിതവും മരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരിക്കും.നഗരത്തിലെ പല മരങ്ങളും നിർവഹിക്കുന്ന ധർമം പലതാണ്.തണൽ വിരിച്ചും പൂക്കൾ നൽകിയും ഉപജീവന മാർഗമായും അങ്ങനെ പലവിധ റോളുകൾ വഹിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ തിരുവന്തപുരത്തിന്റെ നഗര പശ്ചാത്തലം വിശദമായി പഠിച്ച് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മരങ്ങളെ തെരഞ്ഞെടുത്ത് അവയുടെ ഉത്ഭവം,വളർച്ച,ഇപ്പോഴത്തെ അവസ്ഥ,അവക്ക് സമൂഹവുമായുള്ള ബന്ധം അവയുടെ സാമൂഹ്യ,സാംസ്കാരിക നില എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ള ഒരു പഠന യാത്രയാണ് ഈ അവലോകനം.അതിനായി തെരഞ്ഞെടുത്തത് കേശവദാസപുരം ജംഗ്ഷൻ, മാനവീയം വീഥി,കൗഡിയാർ,ശാസ്തമംഗലം, തമ്പാനൂർ മേൽപ്പാലം ഏരിയ,കുറവങ്കോണം -മരപ്പാലം,ഗോൾഫ് ലിങ്ക് റോഡ്,ബാർട്ടൺ ഹിൽ എന്നിവിടങ്ങളാണ്

വൃക്ഷത്തിൻറെ പ്രായം,വൃക്ഷവുമായി ബന്ധപ്പെട്ട ചരിത്രം,ഭൂതകാലവും വർത്തമാന കാലവും സന്ദർഭങ്ങളും,മനുഷ്യൻ മരങ്ങളെ എത്രമാത്രം നന്നായി ഉപയോഗിക്കുന്നു,ഒരു വൃക്ഷം എങ്ങനെ നഗരത്തിൻറെ നാഴിക കല്ലായി മാറുന്നു,വൃക്ഷങ്ങളോടുള്ള നഗരവാസികളുടെ വികാരങ്ങൾ,മരച്ചുവടുകൾ ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങൾ,ദിനചര്യ,കാലാനുസൃതമായ വ്യതിയാനങ്ങൾ,അതിനനസരിച്ചു മരങ്ങൾ വഹിക്കുന്ന പങ്ക്,വേഷങ്ങൾ,ആഘോഷങ്ങൾ,ആചാരങ്ങൾ,എന്നിവയെല്ലാം മനസിലാക്കുകഏറെ കൗതുകകരമായ കാര്യമാണ്

തിരക്കേറിയ നഗര നടുവിലെ വൃക്ഷങ്ങൾ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് തിരക്കിനിടയിൽ ശാന്തമായ അന്തരീക്ഷം പകരുക,തണൽ നൽകുക,ഓക്സിജൻ പ്രദാനം ചെയ്യുക എന്നിവ മാത്രമല്ല മരങ്ങൾ നൽകുന്ന സേവനങ്ങൾ.സാഹചര്യങ്ങൾക്ക് അനുസരിച്ച് ,സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചു അത് വ്യത്യസപ്പെട്ടിരിക്കുന്നു.ആളുകളുടെ മനസ്സിൽ ചിന്തോദ്ദീപകമായ ആശയങ്ങൾ പകരുക,മരച്ചുവടുകളിലെ ഒത്തുകൂടലുകൾ,പലരുടെയും നിത്യജീവിതത്തിനു ഉതകുന്ന കച്ചവട കേന്ദ്രങ്ങൾ ആയി വർത്തിക്കുക ഇങ്ങനെ നഗര വീഥികളിലെ മരച്ചുവടുകളിൽ അരങ്ങേറുന്ന നിരവധി അനവധി കാര്യങ്ങൾ ഉണ്ട്.പക്ഷെ,നാമാരും അതിനെ കാര്യഗൗരവത്തോടെ ,അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല,മനസിലാക്കാറില്ല എന്ന് മാത്രം.മരച്ചുവടുകൾ ഉപയോഗിക്കുന്നവർ പറഞ്ഞ പ്രതികരണങ്ങൾ,ഹരിത ഇൻഫ്രാസ്ട്രക്ച്ചറിൻറെ പ്രാധാന്യം,അത് ശക്തിപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ,വൃക്ഷങ്ങളെ വിശകലനം ചെയ്യൽ,ശ്രദ്ധിക്കാതെ പോകുന്ന മരങ്ങൾ അവയുടെ പ്രാധാന്യം എന്നിങ്ങനെ ഉരുത്തിരിഞ്ഞു വന്ന അനേകം കാര്യങ്ങൾ ഉണ്ട്.സാമൂഹ്യ,സാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന മൂല്യങ്ങൾ പകരുന്ന,സർവോപരി സംസഥാനത്തിന്റെ തലസ്ഥാനം എന്ന പദവി വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയും ശ്രദ്ധയാകർഷിക്കുന്നവയും ആകുന്നു.

കേശവദാസപുരത്തെ ആൽമരം

അന്പത്തിയഞ്ചു വർഷത്തിൽ അധികമായി മണ്ണിൽ വേരുകൾ പടർത്തി ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന കേശവദാസപുരം ജംഗ്ഷനിലെ ഭീമൻ ആൽ മരം (Banyan tree) ആയിരുന്നു ഈ ട്രീ വാക്കിൽ ആദ്യം സന്ദർശിച്ചത് .ഏതാണ്ട് പന്ത്രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിൻറെ ഉത്ഭവം തിരഞ്ഞു പോയാൽ തുടക്കത്തിൽ അത് ഒറ്റക്കായിരുന്നു .കാലക്രമേണ പതുക്കെ വേരുകൾ ചുറ്റിനും വ്യാപിക്കുവാൻ തുടങ്ങി.അതിൻറെ വേര് പൊട്ടിക്കിളിർത്തു ആദ്യത്തെ കുട്ടി ഉണ്ടായി,പിന്നെ രണ്ടാമത്തെ,അങ്ങനെ വൃക്ഷത്തൈകളുടെ എണ്ണം കൂടി വന്നു.ഈ മരത്തിൻറെ അരികിലൂടെയാണ് ആദ്യം റോഡ് ഉണ്ടായിരുന്നത്.പിന്നീട് N H 66 (പഴയ N H 47) ഹൈവേ പദ്ധതി പ്രകാരം റോഡ് വിപുലീകരിച്ചപ്പോൾ ഈ മരത്തെ സംരക്ഷിച്ചുകൊണ്ട് മരത്തിൻറെ അപ്പുറത്തു കൂടി പുതിയ റോഡ് ഒരുക്കി.അതിന്റെ ഫലമായി ഇരു റോഡുകൾക്കും നടുവിലായി ഒരു ഡിവൈഡർ എന്ന നിലയിൽ ഈ ആൽ മരം നിൽക്കുന്നു.രണ്ടു റോഡുകളുടെയും ഇരു വശങ്ങളിലുമായി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.പടർന്നു പന്തലിച്ച മരത്തിൻറെ ചില്ലകൾ റോഡിൻറെ തെക്ക് ഭാഗത്തുള്ള കടകൾക്ക് തണൽ ഏകുന്നു ഇത് കടക്കാർക്ക് നേട്ടവും പ്രയോജനവും ആകുന്നു.കാരണം കടയിൽ എത്തുന്നവർക്ക് പാർക്കിങ് ഒരുക്കേണ്ട.ആളുകൾ സ്വയം മരത്തിന്റെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തുകൊള്ളും.വണ്ടിയിൽ ഉള്ളവർക്ക് ഒന്ന് പുറത്തു ഇറങ്ങി നില്ക്കാൻ പറ്റിയ ഇടം.പൊതുവെ ചൂട് കൂടിയ തിരുവനന്തപുരം നഗര നടുവിലെ ഈ മരം തണല് വിരിച്ചും ഓക്സിജൻ നൽകിയും നഗരത്തെ പോഷിപ്പിക്കുന്നു. എളുപ്പത്തിൽ പോസ്റ്ററുകൾ പതിപ്പിക്കാം,പതിച്ച പോസ്റ്ററുകൾ,ബാനറുകൾ,ഫ്ളക്സ്കൾ എന്നിവയൊക്കെ പെട്ടന്ന് ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നതിനാൽ രാഷ്രീയ,സാമുദായിക സംഘടനകൾക്കും പാർട്ടികൾക്കും റാലികൾ സംഘടിപ്പിക്കാനും ഒത്തുകൂടലുകൾ നടത്തുവാനും പരസ്യങ്ങൾ പോസ്റ്ററുകൾ പതാക എന്നിവയെല്ലാം സ്ഥാപിക്കാനും ചെലവ് കൂടാതെ പ്രവർത്തിക്കുവാനും പറ്റിയ ഒരിടമാണ് ഈ മരവും പരിസര പ്രദേശവും.നഗരവാസികളുടെ ഗൃഹാതുരമായ ഓർമകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ലാൻഡ്മാർക് കൂടിയാണീ ആൽമരം.തലസ്ഥാന നഗരിയുടെ അൻപത്തിയഞ്ചിനു മേൽ വർഷങ്ങളുടെ വളർച്ചക്കും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾക്കും സാക്ഷിയായ തണൽ മരം.ഒപ്പം കേശവദാസപുരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന,വികസനത്തിനും വളർച്ചക്കും സാക്ഷിയായി നിലകൊള്ളുന്ന മരം

ബാർട്ടൻ ഹില്ലിലെ മലബാർപ്ലം


നിത്യ ഹരിതഫലം നൽകുന്ന ജാമുൻ വൃക്ഷമായിരുന്നു (സാധാരണയായി മലബാർ പ്ലം എന്ന് അറിയപ്പെടുന്നു )രണ്ടാമത്തേത്.ബാർട്ടൻഹിൽ കുന്നു കുഴി ഏരിയ ജന സാന്ദ്രത കൂടിയതും വിവിധ വിഭാഗക്കാർ ഒരുമിച്ചു പാർക്കുന്ന ഇടവുമാണ്.മരം നൽകിയ തണലിൽ ഒരു ചായക്കട പ്രവർത്തിക്കുന്നു വൈകുന്നേരങ്ങളിൽ വിവിധ കൂട്ടായ്മകളുടെ ഭാഗമായി നിരവധി ആളുകൾ ചായക്കടക്ക് ചുറ്റും കൂടാറുണ്ട്.ഈ കൂട്ടാമയിൽ സംവദിക്കുന്ന,പങ്കു വയ്ക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ട്.ഇത്തരം നിരവധി കൂട്ടായ്മകളുടെ,അനേകരുടെ ജീവിതത്തെയും ജീവിത പരിസത്തെയും കുറിച്ചുള്ള ഒരുപാട് ദൈനംദിന കഥകൾ പറയുവാനുണ്ട് ഈ വൃക്ഷത്തിന്.

മനോരമ റോഡിലെ ബോധി വൃക്ഷം

തിരുവനന്തപുരത്ത് മനോരമ റോഡിലെ പീപ്പൽ മരം (ബോധി വൃക്ഷം, )പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഈ മരത്തിന്റെ ചുവട്ടിൽ ‘മാടൻ’ എന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു.കഴിഞ്ഞ നാൽപതു വർഷമായി ഈ മരം ഇവിടെയുണ്ട്.ഇപ്പോൾ മരവും അതിന്റെ ചുവട്ടിലെ ദൈവത്തെയും ചേർത്തു ‘മാടൻ കോവിൽ’ എന്നാണ് അറിയപ്പെടുന്നത്.ഏതാണ്ട് പന്ത്രണ്ടു പതിമൂന്നു മീറ്റർ വരെ ഉയരവും 2 .09 മീറ്റർ വ്യസവും ഉണ്ട്.ആദ്യം ഈ മരത്തിൻറെ തൊട്ടു അടുത്തുകൂടി ഒരു ഇടുങ്ങിയ റോഡ് കടന്നു പോയിരുന്നു.പിന്നീട് റോഡിനു വീതി കൂട്ടിയപ്പോൾ സ്ഥലമെടുത്തു പോയതിനാൽ മരം ഇപ്പോൾ നടപ്പാതയുടെ ഭാഗമായി.ഈ മരം അപ്പുറമുള്ള കടക്കാർക്ക് മറ തീർക്കുന്നുണ്ട്.എല്ലാ തിങ്കൾ,ചൊവ്വ ദിവസങ്ങളിലും മരത്തിൽ പൂജ നടത്താറുണ്ട്.തൽസമയം ഒരു വലിയ ജന കൂട്ടം ഇവിടെ സന്നിഹിതരാവാറുണ്ട്. ഈ വൃക്ഷത്തിൻറെ മത പരമായ പ്രാധാന്യവും മാടൻ ദൈവത്തിൻറെ പ്രാധാന്യവും കണക്കിലെടുത്തു കൂടുതൽ ഒന്നും ഇവിടെ ചെയ്യാനാകില്ല.ഈ മരവുമായി ബന്ധപ്പെട്ടു പലരുടെയും കാഴ്ചപ്പാടുകളും വികാരങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്.ചിലർക്ക് ഈ മരം തടസ്സം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇങ്ങനെ വളരെ രസകരമായ കഥകളും കാര്യങ്ങളും ആയിരുന്നു ഈ മരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്.

തമ്പാനൂർ മേൽപ്പാലത്തിനു സമീപത്തെ തണൽ മരം

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ തമ്പാനൂർ മേൽ പാലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വൻ മരമുണ്ട്.നടപ്പാതയിൽ ആകെ തണൽ വിരിച്ചു കാൽനടക്കാർക്ക് പ്രേത്യേകിച്ചും ആശ്വാസം പകർന്ന് നിൽക്കുന്ന ഈ മരത്തിൻറെ ചുവടും പരിസരവും ഇപ്പോൾ പെയ്ഡ് പാർക്കിങ് ഏരിയ ആയി ഉപയോഗിക്കുന്നു.ഇവിടുത്തെ മര,പ്രകൃതി സ്നേഹികൾ ചേർന്ന് കോർപറേഷൻന്റെ സഹായത്തോടെ വൃക്ഷത്തെയും വേരുകളെയും കേടുപാടിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു.

മാനവീയം വീഥിയിലെ നീർമാതളം

സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ട മാനവീയം വീഥിയിലെ നീർമതളത്തിന് ഏറെ കഥകൾ പറയാനുണ്ട്.ഭൂമിയുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന മരം നട്ടു വളർത്തിയത് അന്തരിച്ച പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചറും ഇവിടുത്തെ വനിതാ കൂട്ടായ്മകളും ചേർന്നാണ്.മലയാളത്തിലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നട്ട നീർമാതളം ആണിത്.പിന്നീട് ഈ മരച്ചുവടും പരിസരവും സ്ത്രീകളുടെ കൂട്ടായ്മകൾക്കും അവരുടെ ആശങ്കയും പ്രതിഷേധവും പ്രകടമാക്കാനുള്ള വേദിയായും മാറി.കലാസാഹിത്യ രംഗത്ത് ഉള്ളവർക്കും സാധാരണക്കാർക്കും ഒത്തുകൂടുവാനുള്ള സ്ഥലം.മരത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഉണ്ടിപ്പോൾ.ഇവിടുത്തെ ഒത്തുകൂടലുകളും സായാഹ്ന സഞ്ചാരവും എല്ലാം ഇവിടെയുള്ള ചായ,ഭക്ഷണ കടക്കാർക്കും മറ്റും ഉപകാരമായി.അവർക്ക് ഒരു പ്രധാന വരുമാനമാർഗ്ഗമാണീ കൂട്ടായ്മകൾ.

ആൽത്തറ ജംഗ്ഷനിലെ സയാമീസ് ഇരട്ട മരങ്ങൾ

മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷനിൽ സയാമീസ് ഇരട്ടകളെ പോലെ രണ്ടു മരങ്ങൾ ഉണ്ട്.ഉയരമുള്ള നിത്യഹരിത മരങ്ങളായ ഇലഞ്ഞിയും മഹാഗണിയും.ഇവക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.തലസ്ഥാന നഗരിയുടെ വലിയ മാറ്റങ്ങൾക്കും വളർച്ചക്കും സാക്ഷിയായ രണ്ടു വൃക്ഷങ്ങൾ.ഈ മരങ്ങൾക്ക് മുന്നിലൂടെ പോകുന്ന റോഡിനിരുവശത്തും കടകൾ ഉണ്ട്.എതിർഭാഗത്ത് ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്.

ആൽത്തറ

ആൽത്തറ ജംഗ്ഷൻ എന്ന് പേര് വീഴുവാൻ കൂടി കാരണമായൊരു മരമാണിത്. ഇപ്പോൾ ആൽ മരത്തിനു ചുറ്റുമായി ഒരു ക്ഷേത്രമുണ്ട്.ആൽ മരത്തിനു ഇരുന്നൂറ് വർഷവും ക്ഷേത്രത്തിനു അറുപത്തിയെട്ടു വർഷവും പഴക്കമുണ്ട്.തിരുവിതാംകൂർ മഹാരാജാവിൻറെ കുതിരകളെ കെട്ടിയിടുവാൻ നട്ടുപിടിപ്പിച്ചതാണ് ആൽമരം.അത് ആ പ്രദേശമാകെ തണൽ വിരിച്ചു നിന്നു.പണ്ട് പ്രായമായ ഒരു സ്ത്രീ ഈ മരത്തിനടിയിൽ സ്ഥിരമായി മഞ്ഞൾ വിൽക്കാറുണ്ടായിരുന്നു ,പിന്നീട് ആ സ്ഥലം വിശുദ്ധമാണ് എന്ന വിശ്വസം ഉടലെടുക്കുകയും അവിടെ പൂജകൾ നടത്തുകയും വിളക്കുകൾ തെളിക്കുകയും ചെയ്തിരുന്നു.പിന്നീട് ക്ഷേത്രം സ്ഥാപിക്കുകയുമാണുണ്ടായത്.ആൽ മരത്തിന്റെ വളർച്ചയെ തടസപ്പെടുത്താതെ അതിനു ചുറ്റിനുമായാണ് ക്ഷേത്രം;ധാരാളം ആളുകൾ ആരാധനക്ക് എത്തുന്ന സ്ഥലം.ഇവിടെ പൂജ സാമഗ്രികളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികളുടെയും കടകളും പ്രവർത്തിക്കുന്നു.

ശാസ്തമംഗലത്തെ കോപ്പർ പോഡ് മരം

നിരത്തിലും,നടപ്പാതയിലും എല്ലാം മഞ്ഞ പരവതാനി വിരിച്ച പോലെ പൂക്കൾ കൊണ്ട് മഞ്ഞ പൂശുന്ന കോപ്പർ പോ ഡ്.ഇവിടുത്തെ വാഹന പാർക്കിങ് ഏരിയയിൽ മതിയായ തണൽ നൽകുന്നുണ്ട്ഇതിനു തൊട്ടടുത്തായി ഒരു മിൽമ ബൂത്തും ഉണ്ട് ഉപജീവനത്തിനായി ഈ മര തണലിൽ മൽസ്യം വിൽക്കുന്ന ഒരു സ്ത്രീയും ഉണ്ട്.അവരുടെ ജീവിതമാർഗം ഈ വൃക്ഷത്തെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു.

ശാസ്തമംഗലം ജംഗ്ഷനിലെ ഭീമൻ ആൽമരം

ശാസ്തമംഗലം ജംഗ്ഷനിൽ ഒരു കനോപ്പിക്കു തുല്യമായി വിശാലമായി തണൽ കുട വിരിച്ചു നിൽക്കുന്ന കൂറ്റൻ ആൾ മരത്തിൻറെ പ്രാഥമിക ധർമം റൗണ്ടിന് ചുറ്റുമുള്ള റോഡുകളെ വേർതിരിക്കുക എന്നതാണ്.അറിഞ്ഞോ അറിയാതെയോ ആ വഴി കടന്നു പോകുന്ന ഓരോരുത്തർക്കും തണുത്ത കാറ്റും ശുദ്ധ വായുവും തണലും പ്രദാനം ചെയ്യുന്നു.വിവിധ തരം ജീവജാലങ്ങൾക്ക് അഭയസ്ഥാനം കൂടിയാണ് ഈ മരം.കൂടാതെ ഒരു ലാൻഡ്മാർക് ആയും അറിയപ്പെടുന്നു.നഗര നിവാസികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും ഈ ആൽ മരത്തിനു സ്ഥാനം ഉണ്ട്.

ജവഹർനഗർ ചിൽഡ്രൻസ് പാർക്കിലെ മരം

ജവഹർ നഗറിൽ കുട്ടികളുടെ ഒരു ചെറിയ പൊതു പാർക്ക് ഉണ്ട് അവിടെയാണ് ഈ മരത്തെ കണ്ടെത്തിയത് .ചുറ്റിനും തണലും തണുപ്പും പരത്തി നിൽക്കുന്ന ഇതിനു ചുറ്റും ഒരു ആവാസ വ്യവസ്ഥ തന്നെ ഉണ്ട്.ഇതിനു താഴെ കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു.പാർക്ക് സന്ദർശകരുടെയും പ്രദേശത്തെ യുവജനതയുടെയും ഒരു ഹാങ് ഔട്ട് സ്പേസ് കൂടിയാണ്, .സമീപത്തായി ചെറിയൊരു കുളവും ,പാർക്ക് ആയതുകൊണ്ട് ഇരിപ്പിട സൗകര്യവുമുണ്ട്.തൊട്ടടുത്തായി ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും.ഒരു ദിവസത്തെ ജോലിയുടെയും ഓട്ടത്തിന്റെയും തിരക്കുകൾക്ക് ശേഷം മരച്ചില്ലകളുടെ മേലാപ്പിനു താഴെ വിശ്രമിക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണുത്ത കാറ്റേകി തണലും ആകുന്നു ഈ മരം.

ജവഹർനഗറിനും ഗോൾഫിലിങ്കിനും ഇടയിലാണ് മറ്റൊരു കോപ്പർ പോഡ് മരം കണ്ടെത്തിയത് ഇതിനു താഴെയിരുന്ന് പ്രായമായ ഒരു സ്ത്രീ പച്ചക്കറി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ കത്തുന്ന വെയിലിൽ ഏറെ ആശ്വാസമാണ് ഈ മരം.പാരിസ്ഥികമായ നേട്ടങ്ങൾക്ക് പുറമെ ആളുകൾ ആ മരത്തിൻറെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുവാൻ താൽപര്യപ്പെടുന്ന ഒരു ഏരിയ കൂടിയാണ്.ഗോൾഫ് ലിങ്കിൻറെ പ്രവേശന കവാടത്തിലേക്കുള്ള റോഡിലും കുറവൻകോണം -പട്ടം റോഡിനടുത്തും പച്ചപുതച്ചു നിൽക്കുന്ന വലിയ മരങ്ങൾ ആരുടേയും ശ്രദ്ധ കവരുന്നവയാണ്.അവയെക്കൂടി കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചത്

കനോപ്പിക്കു തുല്യമായി തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾ എല്ലാം കാൽനടക്കാർക്കും വാഹനം പാർക്ക് ചെയ്യുന്നവർക്കും തണലും കുളിർമയും നൽകിയാണ് നിലനിൽക്കുന്നത് .ഒരു കൂട്ടം പഴം പച്ചക്കറി വിൽപ്പനക്കാർ ഈ മരച്ചുവട്ടിലെ സ്ഥിര സാന്നിധ്യമാണ്.മറ്റ് ആർക്കും അറിയില്ലെങ്കിലും ഈ കച്ചവടക്കാർക്ക് അറിയാം മരങ്ങളുടെ മൂല്യം.ആ കച്ചവടകാർക്കും അവിടുത്തെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഒരു കെട്ടിടത്തിന്റെ അനുഭവം പകരാൻ ഈ വൻ വൃക്ഷങ്ങൾക്ക് കഴിയുന്നുണ്ട്.

ഒരു മരം ഏതൊക്കെ തരത്തിലാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുക കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്.അതിനു പുറമെ മറ്റ് ഏതൊക്കെ തരത്തിൽ?.തണലായി,തണുപ്പായി,ഒത്തുകൂടൽ ഏരിയയായി,വിശ്രമ സങ്കേതമായി,ഡംപിങ് യാർഡ് ആയി ജീവിതോപാധിയായി,കച്ചവട കേന്ദ്രമായി,ഓരോ മരവും വഹിക്കുന്ന റോളുകൾ വ്യത്യസ്തമാണ്.ബഹുമുഖ സ്വഭാവമുള്ള ഈ വൃക്ഷങ്ങൾ ഓരോന്നും സൂക്ഷ്മ കാലാവസ്ഥയെ പുഷ്ടിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥക്ക് മുതൽ കൂട്ടാവുന്നു.

സൗന്ദര്യാത്മകതയുടെ പാരിസ്ഥിക നേട്ടങ്ങളുടെ ഹരിതനിധികളാണ് ഓരോ വൃക്ഷവും. പ്രേത്യേകിച്ചു നഗകേന്ദ്രങ്ങളിലെ വൃക്ഷങ്ങൾ നൽകുന്ന വീക്ഷണകോണുകൾ വളരെ വ്യത്യസ്തമാകുന്നു.എന്തായാലും ഹരിത നിധികളെ തേടിയുള്ള യാത്രക്ക് പ്രസക്തി ഏറെയുണ്ട്. ഇതു ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.

Team Tree walk

ഇന്ത്യൻ സൊസൈറ്റി ലാൻറ്സ്കേപ്പ് ആർകിടെക്റ്റ്സും(ISOLA)    തിരുവനന്തപുരം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻറ് പ്ളാനിങ്ങും(MCAP)സംയുക്കതമായി Retrospective into trees in Urban Context എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ വെബ്ബിനാറിൽ MCAP യിലെ രണ്ടാം വർഷ ബി.ആർക് വിദ്യാർത്ഥികൾ ചെയ്ത ‘പച്ചപ്പ് പച്ചപ്പ് ‘എന്ന വീഡിയോ ഡോക്യുമെൻററി അവതരിപ്പിക്കുകയുണ്ടായി.പ്രൊഫ.ഗംഗ കൃഷ്ണൻെറ നേതൃത്വത്തിൽ എട്ടു വിദ്യാർത്ഥികളും ചേർന്നു തിരുവനന്തപുരം നഗരനടുവിലെ തെരഞ്ഞെടുത്ത വീഥികളിലെ വൃക്ഷങ്ങളെ സന്ദർശിച്ചു നടത്തിയ ട്രീ വാക്കിനെ ആസ്പദമാക്കി ആയിരുന്നു ഡോക്യുമെൻററി.അതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രസക്തമായ, വിജ്ഞാന പ്രദമായ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ ആണീ ലേഖനം 

Picture courtesy :Team tree walk,Aalthara temple portal,K A Beena

ഹൃദ്യം ഹരിതമീ ട്രോപ്പിക്കൽ ഹൗസ്

എലിവേഷന് പരമ്പരാഗതവും അകത്തളത്തിന് ആധുനികവുമായ ശൈലി നൽകി രുപപ്പെടുത്തിയിരിക്കുന്ന ട്രോപ്പിക്കൽ വീട് .ഈ വീടും പരിസരവും ഏറെ ഹൃദ്യവും ആസ്വാദ്യകരവും ജീവസുറ്റതും ആക്കി മാറ്റുന്നത് അതിനു ചുറ്റിനുമുളള ഹരിതാഭ തന്നെയാണ്. എത്ര ലക്ഷ്വറി ഉല്പന്നങ്ങൾ നിരത്തിയാലും എത്ര അലങ്കാരങ്ങൾ നിറച്ചാലും ശരി ഒരു വീട് ജീവസുറ്റത് ആവണമെന്നില്ല.

പരിസ്ഥിയോട് ഇണങ്ങി

ഓരോ വീടും അതിരിക്കുന്ന പരിസരത്തോടും കാലാവസ്ഥയോടും സൂക്ഷ്മ കാലാവസ്ഥായോടു പോലും ഇണങ്ങുന്നതാവുമ്പോഴാണ് അതിലെ നിവാസികൾക്ക് ജീവിത സൗഖ്യം പകരുക.ഗൃഹ നിർമ്മാണത്തിന് ഒപ്പം തന്നെ ആരംഭിച്ചതാണ് ഈ പച്ച തുരുത്തിൻറയും ലാൻഡ്സ്കേപ്പിൻറയും പണികൾ.വീടു പണി പൂർത്തിയായപ്പോഴേക്കും പച്ചപ്പിന് ജീവനും സമൃദ്ധിയും കൈവന്നു.അവ വീടിനോട് സംവദിക്കാൻ തുടങ്ങി.

അകത്തളം തികച്ചും മോഡേൺ

അകത്തളം തികച്ചും മോഡേൺ ആയ മെറ്റീരിയലുകൾ കൊണ്ടും ലൈറ്റിങ് സംവിധാനങ്ങൾ കൊണ്ടും മികച്ചതാകുമ്പോൾ; പരമ്പരാഗത രീതികൾ പ്രതിഫലിപ്പിക്കുന്ന കൃത്യമായ അനുപാതത്തിലുളള ഓടുപാകിയ മേൽക്കൂരയും സൺഷേഡുകളും,തികച്ചും നാച്വറൽ ആയ അനുഭവം പകരുന്ന ലാൻഡ്സ്കേപ്പും ഹാർഡ്സ്കേപ്പും മുളം ചെടികളും മറ്റനേകം കുറ്റിച്ചെടികളും ചെറു സസ്യങ്ങളും ശില്പഭംഗിയൊത്ത തൂണുകൾ നിരന്നു നിൽക്കുന്ന പൂമുഖത്തോടും കാർപോർച്ചും ചേർന്ന് നിന്ന് വീടിനെ ഒരു കാവ്യശില്പം പോലെ ഇമ്പമാർന്നതാക്കുന്നു.

പരമ്പരാഗത ഗൃഹ വസ്തുകലയെ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ഡീറ്റൈലിങ് എലിവിഷന്റെ കാഴ്ചയിൽ പ്രകടമാണ്.അകത്തളത്തിലേക്ക് വരുമ്പോൾ ഇത് തികച്ചും മോഡേൺ ആയ സൗകര്യങ്ങൾക്കും ഒരുക്കങ്ങൾക്കും വഴിമാറുന്നു. മിതത്വം എല്ലാമുറികളിലെയും അലങ്കാരങ്ങളിൽ ദൃശ്യമാണ്.ചുമരുകൾ അലങ്കരിക്കുന്നത് വർണാഭമായ പെയിന്റിങ്ങുകൾ തെരഞ്ഞെടുത്തിരിക്കുന്നു.

പച്ചപ്പ് നൽകുന്ന ഊർജ്ജം പുറത്തു മാത്രമല്ല അകത്തേക്കും പ്രസരിക്കുന്നുണ്ട്.ആ ഊർജ്ജ പ്രസരണമാണ് വീട്ടകത്തെ ജീവിതം സുഖദായകമാക്കുന്നത്.ചുമരുകളുടെ കനത്ത മറകളില്ലാത്ത അകത്തളം.മുക്കിലും മൂലയിലും ജീവൻപകർന്ന് ചെടികൾ.

സ്ഥലസൗകര്യത്തിനും ഇൻറീരിയർ തീമിനും അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത് എടുത്ത ഫർണ്ണിച്ചർ. ഗുണമേൻമയിൽ മുന്നിട്ടു നിൽക്കുന്ന മറ്റ് മെറ്റിരിയലുകളിലുകളുടെയും ആകർഷകമായ അലങ്കാര സാമഗ്രികളുടെയും നിറവ്.ഇവയാണ് പരമ്പരാഗതവുംആധുനികതയും ഇടകലരുന്ന അകത്തളത്തിന് ലക്ഷ്വറി അനുഭവം പകരുന്നത്.

മുറ്റത്തെയും ലാൻഡ്സ്കേപ്പിനെയും അകത്തേക്ക് ക്ഷണിക്കുന്ന സുതാര്യവും വിശാലവുമായ വാതിലുകളു ജനാലകളും തുറന്നു വച്ചാൽ പുറത്തേ പച്ചപ്പ് അകത്തളത്തിൻറ ഭാഗമാകും.മിനിമലിസം കിടപ്പുമുറികളിലും അടുക്കളയിലുമെല്ലാം തെളിഞ്ഞുകാണാം.

പരമ്പരാഗതവുംആധുനികവും പ്രകൃതിക്ക് ഇണങ്ങിയതുമായ നിർമ്മാണ സങ്കേതങ്ങളെ ആധുനീകമായ സൗകര്യങ്ങളോട് ചേർത്ത് നിർത്തികൊണ്ടുള്ള ഈ വീടിൻറെ നിർമ്മാണം രണ്ടു ശൈലികളെ പൂർണ്ണതയോടെ എത്രമേൽ ചേർത്ത് നിർത്താമെന്നതിന് മികച്ച മാതൃകയാണ്.നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ഇത്തരം വീടുകൾക്ക് എന്നും പ്രസക്തിയുണ്ട്

Project Details

Design : Vineesh Mullappilly Kulaparambil
Northpole Consultants, Trissur & Ernakulam

FBURL https://www.facebook.com/vineesh.mullappillykulaparambil

Insta URL: https://www.instagram.com/northpole.vineesh

Contact :+91 9207450480

Client : Sakilan. P
Kunnamkulam, Trichur
Site area-21 cent
Area 3857 sqft

Vasthu Consultant :
Vasudevan Namboothirippad
Chottanikkara

Photography-Justin Sebastian

INSTA URL : https://www.instagram.com/justin_sebastian_photography

Read another tropical house click :https://malayalam.archnest.in/residential-project-2/

സിമൻറ് പരമാവധി ഒഴിവാക്കി

കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ   വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന  ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്.

തൃശൂർ ജില്ലയിലെ വെസ്‌റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ ശാന്തിലാലിനും ഏറെ ആത്മ സംതൃപ്തി പകർന്ന ഒന്നാണ്.നാലു കിടപ്പുമുറികൾ ലിവിങ്,ഡൈനിങ് കിച്ചൻ,കോറിഡോർ, കോർട്ട്യാർഡ്,സ്ററഡി ഏരിയ,ലൈബ്രറി എന്നിങ്ങനെയാണ് അകത്തള സജ്ജീകരണങ്ങൾ

പുന:രുപയോഗത്തിൻറ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മര ഉരുപ്പടികൾ,ഓട് എന്നിവയെല്ലാം പഴയവ വാങ്ങി ഉപയോഗിച്ചതാണ്.കൂടാതെ മുള,സ്റ്റീൽ ഫ്രെയിം,ബാംബൂ സീലിങ്,ഫില്ലർ സ്ളാബ് രീതി തുടങ്ങിയ കോസ്റ്റ്ഫോർഡ് പിൻതുടരുന്ന സസ്ററയ്നബിൾ നിർമ്മാണ രീതികളൊക്കെ സ്വീകരിച്ചിട്ടുണ്ട്.

ചുമരുകൾക്ക് ചിലയിടങ്ങളിൽ മണ്ണ് കൊണ്ട് പ്ളാസ്റ്ററിങ് നടത്തി മറ്റിടങ്ങളിൽ വെട്ടുകല്ലിന് സാധാരണ നൽകാറുളള കോട്ടിങ്ങും കൊടുത്തു.ഈ കോട്ടിങ് വാട്ടർ ബേസ്ഡ് ആയതിനാൽ ചുമരുകൾക്ക് ശ്വസിക്കുവാൻ കഴിയുന്നുണ്ട്.പ്ളോട്ടിൽ തന്നെ ലഭ്യമായിരുന്ന മണ്ണ് കുമ്മായവും ചേർത്ത് പ്ളാസ്റ്റിറിങ്ങിന് ഉപയോഗിച്ചു.

തുറന്ന സമീപനത്തോടെയുളള പ്ളാനിങ്ങാണ് അതിനാൽ ഉളളിൽ വെളിച്ചത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ട്.ഡൈനിങ്ങിൻറ ഉയരം കുറച്ച് മുകളിൽ മെസാനിൻ ഫ്ളോർ നൽകി അവിടെ സ്ററഡി ഏരിയ സ്ഥാപിച്ചു.

ഇവിടെ റെയിലിങ്ങിനു   മുളയാണ് തെരഞ്ഞെടുത്തത്.കോർട്ട്യാർഡ്  ഉള്ളിലെ പ്രധാന വെളിച്ച സ്രോതസ്സാണ്.ക്രോസ് വെൻ്റിലേഷനുകൾ കാറ്റും വെളിച്ചവും പ്രദാനം ചെയ്യുന്നു.കിടപ്പു മുറികളുടെ ജനാലകൾ നടുമുറ്റത്തേക്ക് തുറക്കുന്നവയാണ്.

ഇൻറീരിയർ ഒരുക്കാനാവശ്യമായ സാമഗ്രികൾ ഫർണ്ണിച്ചർ ഫർണിഷിങ് ഇവയിലൊക്കെ   വീട്ടുകാരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. വീടിനകം അല്പം വ്യത്യസ്തമായിരിക്കണം എന്നായിരുന്നു സജിത്തിന്റെയും അമ്മുവിന്റെയും തീരുമാനം  അതു നടപ്പിലാക്കുവാൻ  ഏതറ്റം വരെയും പോകുവാനും അവർ  തയ്യറായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയും സ്നേഹപൂർണ്ണമായ  ഇടപെടലുകളും വീടുപണിയെ ഏറെ സഹായിച്ചിട്ടുണ്ട്.കബോഡുകൾക്കും സ്റ്റെയർകേസിനും മറ്റും ഫെറോസിമൻറാണ്.പടിപ്പുര,ലാൻഡ്സ്കേപ്പ് കിണർ എന്നിവയൊക്കെ വീട്ടുകാരുടെ പ്രത്യേക താല്പര്യമനുസരിച്ച് ചെയ്തവയാണ്.

കിണർ റീചാർജ് സംവിധാനം,സോളാർ തുടങ്ങിയ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെല്ലാം ചേർത്ത് പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയുടെ മർമ്മമറിഞ്ഞ് സിമൻറ് ഒഴിവാക്കി പണിതിരിക്കുന്ന വീട്. ഫർണിഷിങ് കൂടാതെ  ഈ വീടിന് ആകെ ചിലവ് മുപ്പത് ലക്ഷമാണ്.

Design

Er.Santhilal,Costford Valappad Centre,Mob:9747538500,9495667290

Client:Sajith & Ammu,Place:Koratty Trissur

Plot: 5 Cent,Total Area:2300SQFT,Total Cost 30 lks

Photography : Sajayan,Orma Studio,Vellikulangara

കാശ്മീരിലെ മാർത്താണ്ഡക്ഷേത്രവും കാർകോട രാജവംശവും

0

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സൂര്യ ക്ഷേത്രമായിരുന്നു കാർക്കോട രാജവംശകാലത്തു കാശ്മീരിൽ നിർമ്മിക്കപ്പെട്ട മാർത്താണ്ഡ സൂര്യ ക്ഷേത്രം. ഗുപ്ത, ചൈനീസ്, ഗാന്ധാര, ഗ്രീക്ക്, റോമൻ, വാസ്തുവിദ്യകളും ഒപ്പം കശ്മീരി ഘടകങ്ങളും സംയോജിപ്പിച്ച് ഒരു സവിശേഷ വാസ്തുവിദ്യാ ശൈലിയാണ് ക്ഷേത്രത്തിൻറെ നിർമ്മാണം . കാർകോട രാജവംശ ചക്രവർത്തിയായ ലളിതാദിത്യ മുക്തിപാദൻറെ കാലത്താണ്ഈ സൂര്യക്ഷേത്രം നിർമ്മിച്ചത്.

കാർകോട രാജവംശം


7 – ശതകം മുതൽ 9 – ശതകം വരെ ഉത്തര ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന രാജവംശമാണ് കാർകോട രാജവംശം. ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും വടക്കൻ പ്രദേശങ്ങൾ വരെ കാർക്കോട സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു . ഇന്നത്തെ ശ്രീനഗറിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള പരിഹാസപുരം ആയിരുന്നു ആദ്യം കാർകോട സാമ്രാജ്യത്തിന്റെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നത്. (ജനങ്ങൾ അത്യധികം സന്തോഷവാന്മാർ ആയിരുന്നതിനാലാണ് ഈ നഗരത്തിനു പരിഹാസപുരം എന്ന പേര് വന്നുചേർന്നത് എന്ന് പറയപ്പെടുന്നു).

ചക്രവർത്തിയായ ലളിതാദിത്യ മുക്തിപാദന്റെ കാലത്താണ് കാർക്കോട രാജവംശം ഏറ്റവും ഔന്നത്യം പ്രാപിച്ചത് . ലളിതാദിത്യ മുക്തിപാദൻ കാശ്മീരിലെ ശ്രീനഗറിനെ കാർക്കോട രാജവംശത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയായിരുന്നു. വളരെ വിസ്മയകരമായ നിർമിതികളാണ്ഇദ്ദേഹം തൻറെ പുതിയ തലസ്ഥാനത്തു നടപ്പിൽ വരുത്തിയത് . അവയിൽ ഏറ്റവും ഗംഭീരമായത് മാർത്താണ്ഡ സൂര്യക്ഷേത്രമാണ്.

വാസ്തു കലാവിസ്മയം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സൂര്യ ക്ഷേത്രമായിരുന്നു മാർത്താണ്ഡ ക്ഷേത്രം. പ്രധാന ശ്രീകോവിലിന് 60 അടി ഉയരമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഹിന്ദു ദേവതകളുടെ മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളും ഇവിടെ നിറയെ ഉണ്ട്. 220 അടി നീളവും 142 അടി വീതിയുമുള്ള 84 ചെറിയ ക്ഷേത്രങ്ങളും, സ്തംഭങ്ങളും നിറഞ്ഞ ഒരു കേന്ദ്ര ക്ഷേത്രവും;മറ്റൊരു ചെറിയ ക്ഷേത്രവും ഉൾക്കൊള്ളുന്ന അതിവിശാലമായ മുറ്റം ഈ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. അങ്ങനെ, ഒരുകാലത്ത് നിറയെ തീർത്ഥാടകരുടെ കാൽപ്പാടുകളും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മന്ത്രങ്ങളും പ്രതിധ്വനിച്ചിരുന്ന ഒരു അവിസ്മരണീയ വാസ്തുവിദ്യാ സങ്കേതമായിരുന്നുമാർത്താണ്ഡ സൂര്യ ക്ഷേത്രം.

ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ന് ആ അവശിഷ്ടങ്ങൾ പോലും ചക്രവാളത്തിന് നേരെ അഭിമാനകരമായ ഒരു ഛായചിത്രമായി നിലകൊള്ളുന്നു. കൂടാതെ സന്ദർശകർക്ക് അതിൻറെ ഭൂതകാല മഹത്വത്തിലേക്ക് ഒരു ഉൾക്കാഴ്ചകൂടി നൽകുന്നു . വലിയ തോതിലുള്ള കെട്ടിടവും അതിന്റെ വിപുലമായ അലങ്കാരങ്ങളും അതിന്റെ സ്രഷ്ടാക്കളുടെ കലാപരമായ വൈദഗ്ധ്യത്തെയും ആത്മീയ ഔന്നിത്യത്തെയും സാക്ഷ്യപ്പെടുത്തുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) നിയുക്തമാക്കിയ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥലമായി മാർത്താണ്ഡ സൂര്യക്ഷേത്രം മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സന്ദർശകരെ അതിന്റെ കാലാതീതമായ സൗന്ദര്യത്തിലും ചരിത്രപരമായ പ്രാധാന്യത്തിലും അത്ഭുതപ്പെടുത്തി ആകർഷിച്ചുകൊണ്ട് പുരാതന കൊത്തുപണികളുടെയും മറ്റ് കരകൗശല വൈദഗ്ധ്യത്തിൻറെയും ഒപ്പം ആത്മീയ പൈതൃകത്തിനും സാക്ഷ്യമായി ഈ വാസ്തുവിദ്യാ വിസ്മയം നിലകൊള്ളുന്നു.

എട്ടു നൂറ്റാണ്ടുകൾ അതിജീവിച്ച ക്ഷേത്രം

കാർകോട രാജവംശത്തിന് ശേഷം പിൽക്കാലത്തു വന്ന ഓരോ രാജവംശങ്ങളുടെയും പിന്തുണയോടെ മാർത്താണ്ഡ സൂര്യ ക്ഷേത്രം എട്ടു നൂറ്റാണ്ടുകൾ കാശ്മീരിൻറെ തിലകക്കുറിയായി ശോഭിച്ചു . 15 – ശതകത്തിൽ കാശ്മീരിനെ കോളനിവൽക്കരിച്ച സിക്ന്ദർ ബുട്ഷിക്കാൻ എന്ന ആക്രമണകാരി ക്ഷേത്രങ്ങളെല്ലാം തകർത്ത കൂട്ടത്തിൽ മാർത്താണ്ഡ സൂര്യ ക്ഷേത്രവും തകർത്തു. അന്യമതസ്ഥരെ കൊന്നൊടുക്കിയ സിക്ന്ദർ ബുട്ഷിക്കാൻ വിദ്യാപീഠങ്ങളെ നശിപ്പി ക്കുകയും ഗ്രന്ഥങ്ങൾ ചുട്ടെരിക്കുകയും ചെയ്തു . മാർത്താണ്ഡ സൂര്യക്ഷേത്രം തകർക്കാൻ സിക്ന്ദർ ബുട്ഷിക്കാൻറെ സൈനികർക്ക് ഒരു വർഷം പണിപ്പെടേണ്ടി വന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.


നാലുകെട്ട് – കെട്ടിടവും ജീവിതവും

0

ചരിത്രത്തിലും,കവിതയിലും, കഥയിലും,സിനിമയിലും,ഏറ്റവും ഒടുവിലായി ലോകം നിറയുന്ന മലയാളിയുടെ ഗൃഹാതുരത്വത്തിന് ഒറ്റവാക്കിലുളള ഉത്തരവും കൂടിയാകുന്നു നാലുകെട്ട്. ഇങ്ങനെ പറയാൻ കാരണമുണ്ട്.വാസ്തുവിദ്യ എന്നത് എല്ലാ കലകളുടെയും,ശാസ്ത്രശാഖകളുടെയും സമന്വയം ആകുന്നു.

വസ്ത്രസങ്കല്പങ്ങൾ, ആഹാരരീതികൾ, ആഘോഷങ്ങകൾ, തന്ത്രശാസ്ത്രം, ആയൂർവ്വേദം, ജ്യോതിശാസ്ത്രം,മനഃശാസ്ത്രം എന്നിങ്ങനെ; ജീവനെയും, ജീവിതത്തെയും സ്വാധീനിക്കുന്ന ഏതൊരു വിഷയവും വാസ്തുവിദ്യയിൽ ഒഴിവാക്കാനാവാത്തതാകുന്നു.
നാലുകെട്ടിലെ സ്വാസ്ഥ്യം എന്തൊക്കെ എന്നും അതിന് കാരണമെന്ത് എന്നും നമുക്കിവിടെ നോക്കാം. അതിനാദ്യം നാലുകെട്ടിൻറെ ഘടന അറിയാൻ ശ്രമിക്കാം.

.

ഒരു ചതുരത്തെ  ഒമ്പത് കളങ്ങളാക്കി അതിന്റെ നടുവിലത്തെ കളമൊഴികെ നാലുപാടും മേൽക്കൂര  കെട്ടി ഉണ്ടാക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് നാലുകെട്ട് .

നാലുകെട്ടിൻറെ ഘടന

പ്രകൃതിയിലെങ്ങും നിറഞ്ഞുനിൽക്കുന്ന ആകാശത്തിന്റെ ഒരിത്തിരി നമുക്കുതകും വിധം നാലു ചുമരുകൾക്കുളളിലാക്കുന്നതോടൊപ്പം (സൂക്ഷ്മാവസ്ഥയിൽ നമ്മുടേതാക്കുമ്പോൾ തന്നെ സ്ഥുലാവസ്ഥയിലുളള ആകാശത്തെ),വായുമണ്ഡലത്തെ നമ്മുടെ ഇത്തിരിപ്പോന്ന ആവാസ സ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ഉദാത്തമായ ഉദാഹരണമാണ് നാലുകെട്ടും നടുമുറ്റവും.

ആത്മാവ് പത്മാത്മാവ് എന്നൊക്കെ ഭക്തി മാർഗ്ഗത്തിൽ പറഞ്ഞാലും,സ്ഥൂലം,സൂക്ഷ്മം എന്നിങ്ങനെ തന്ത്രപരമായി സമീപിച്ചാലും,ശുദ്ധമായ കാറ്റ്, വെളിച്ചം മുതലായവ ലഭ്യമാക്കുന്ന ഒരു ആരോഗ്യ-ജീവനമാർഗ്ഗം ആയി കണ്ടാലും അടച്ചിട്ട മുറികളും തിങ്ങിനിറഞ്ഞ ഫർണിച്ചറും ഒഴിവാക്കി, കാഴ്ചയിൽ തെളിമ നിറച്ച് മഞ്ഞായും,മഴയായും തെന്നലായും നമ്മെ തലോടുന്ന കൊച്ചുമുറ്റം മനുഷ്യമനസ്സിന്റെ വിഹ്വലതകൾക്ക് സമാശ്വാസമാകുന്നു. കടലോ, കാർമേഘമോ, മരുഭൂമിയോ, മലനിരകളോ ആവട്ടെ പ്രകൃതി എന്നും മനസ്സിന് സാന്ത്വനം നൽകുന്നു.

ഏതാചാരങ്ങൾ നോക്കിയാലും സംസ്കൃതിയുടെ ഏത് തിരുശേഷിപ്പ്നോക്കിയാലും ഇതറിയാൻ കഴിയും. സഫാ-മാർവാ മലകളുടെ ചോട്ടിൽ സാഫല്യം നേടുന്ന മനസ്സുകളും, കരിമല നടന്നു കയറി ‘തത്ത്വമസി‘ എന്നറിയുന്ന മനസ്സുകളും ഇതുതന്നെ പറയുന്നു. തീർത്ഥയാത്രകളിൽ അനുഭവവേദ്യമാകുന്ന ആ ചേതന നിത്യജീവിതത്തിലെ ചട്ടക്കൂടിൽ പോലും പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ സമ്പ്രദായമാണ് നാലുകെട്ടുകൾ

സൂര്യര്ശമികൾ മനസ്സിനെ ഊർജ്ജിതപ്പെടുത്തുമ്പോൾ, ചന്ദ്രര്ശമികൾ മനസ്സിനെ ശാന്തമാക്കുന്നു.

നാട്ടുവെളിച്ചം നിറഞ്ഞ നടുമുറ്റത്ത് സ്ത്രീകളുടെ, ഇടുങ്ങിയ, ചെറിയ ലോകം പുറമേക്ക്  അടച്ചിട്ടതെങ്കിലും ഉളളം നിറമുറ്റതാക്കുന്നു. (നാമകരണമോ, ഷഷ്ടിപൂർത്തിയോ, വിവാഹമോ) നടുമുറ്റവും, തെക്കിനിത്തറയും  മുറ്റത്തിനു ചുറ്റമുളള വരാന്തയും ചേർന്നുളള സ്ഥലം, കാരണവൻമാർക്കും, അതിഥികൾക്കും, കുട്ടികൾക്കും എന്നു വരുകയും ; മരയഴികൾക്കപ്പുറത്തെ  തളം  അൽപം സ്വകാര്യതയോടെ സ്ത്രീകളുടേതുമാകുന്നു. (ഉത്തരേന്ത്യയിലെ കെട്ടിടങ്ങളിൽ മരത്തിനു പകരം കല്ലുപാളികൾ കൊത്തി ഇത്തരം സ്ക്രീനുകൾ ഉണ്ടാക്കിയിരിക്കുന്നതു കാണാം.)

നമ്മുടെ കൊച്ചുകേരളത്തിൽ നാലുപാടും കെട്ടിയുറപ്പിച്ചു സംരക്ഷിച്ചെടുത്ത ഒരു കീറ് ആകാശം എന്നതിൽ നിന്നും ഏതൊക്കെ രീതിയിൽ നാലുകെട്ട് എന്ന ആശയത്തെയും, ജീവിതരീതിയെയും എങ്ങനെയൊക്കെ പരിപോഷിപ്പിച്ചെടുത്തിരിക്കുന്നു എന്ന് പരിശോധിക്കാം.

ഒരു നിലവിളക്കിനെ ശ്രദ്ധിക്കുക-സ്വതന്ത്രമായി നിൽക്കുന്നതോടൊപ്പം, അതിന്റെ രൂപഭംഗി, നിർമ്മിക്കാനുപയോഗിച്ച ലോഹക്കുട്ട് ഇവയൊക്കെ ശ്രദ്ധിച്ചാൽ അതിൽനിന്നും എന്തെങ്കിലും മാറ്റാനോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ  ഇല്ല എന്നു മനസ്സിലാകും. തെളിഞ്ഞുകത്തുന്ന ഒരു സാധാരണ നിലവിളക്ക് അങ്ങനെ അഗ്നിയുടെ സാന്നിദ്ധ്യവും, പ്രകാശസ്രോതസ്സും, സർവ്വോപരി ഒരു നല്ല വ്യക്തി, കുടുംബ, സമൂഹജീവിതത്തിന്റെ തെളിമയാർന്ന ഉദാഹരണവുമാകുന്നു.

ചരിത്രകാരൻ അയ്യങ്കാർ മലയാള വസ്ത്രധാരണ രീതിയെപ്പറ്റി  പറഞ്ഞത് ശ്രദ്ധിക്കാം. ഇന്ത്യക്ക് മുഴുവനായി ഒരു വേഷവിധാനം ആലോചിക്കുകയാണെങ്കിൽ അത് നമ്മുടെ കൊച്ചു കസവുകരയുളള മുണ്ടും,നേര്യതുമാകുന്നു.തലയിൽ ചുറ്റാനും തോളിലിടാനും,പുതച്ചു നടക്കാനും,പറ്റുന്ന വിധത്തിൽ രണ്ടു ഭാഗങ്ങളായി ഉപയോഗിക്കുന്നതിനുളള കാരണവും കൂടി നോക്കാം.അത് നാലുകെട്ടിനുളളിലെ സ്വാസ്ഥ്യത്തിന്റെ കാരണം ഒന്നുകൂടി വ്യക്തമാക്കും.

TROPICAL CLIMATE എന്ന്, പറയുന്ന ചൂടും വിയർപ്പും തണലും മാറിമാറി വരുന്ന കലാവസ്ഥകളുളള മലയാളനാട്ടിൽ വളരെ ആലോചിച്ചുണ്ടാക്കിയ ഒരു വസ്ത്രസംവിധാനമാണ് മുണ്ടും, നേര്യതും (അഥവാ രണ്ടാംമുണ്ട്.). ജാതിയും മതവും ഏതായാലും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏതായാലും ഇത്തരം തുണികൾ ധരിക്കാനോ അലങ്കരിക്കാനോ ഉപയോഗിക്കുമ്പോൾ ശരീരതാപനില നിയന്ത്രിക്കാൻ എളുപ്പമാണെന്ന് മാത്രമല്ല പറഞ്ഞും പറയാതെയും നമ്മളെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന സ്വാസ്ഥത്തിന്റെ ഇരിപ്പിടം കൂടെ കൊണ്ടുനടക്കാവുന്ന  തരത്തിൽ ആക്കാം എന്നുളളതിന്റെ ഉത്തമ ഉദാഹരണമാണ് ഊടും പാവുമിട്ട സംസ്കാരത്തിന്റെ ഈ കൈവഴി.

കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന മണ്ണ് ,കല്ല, മരം ഇവകളുടെ നിറങ്ങൾ ശ്രദ്ധിക്കുക. വെളുത്ത കുമ്മായം, നിലത്തെ കാവി അല്ലെങ്കിൽ കരി, ഇരുണ്ട മേൽക്കുര തുടങ്ങിയവയൊക്കെ ഒരു പ്രത്യേക ഗ്രുപ്പിൽ വരുന്നതായി കാണാം ഫോട്ടോ ഗ്രാഫിയിലെ ZEPIA TONE EFFECT ആണ് ഒരു അകത്തളത്തിന്റെ കളർഫോട്ടോ നൽകുന്നത്. രാസപ്രക്രിയ ഉപയോഗിച്ച് ‘അരിച്ചെടുക്കുന്ന‘ ഫോട്ടോകളിൽ ഒതുങ്ങി നിൽക്കുന്ന ഈ ഭാവം, ജീവിക്കുന്ന നാലുകെട്ടിന് നൽകിയ അറിവിനെ അറിയുക. അങ്ങനെ, മുണ്ടും നേര്യതുമണിഞ്ഞവരും, ചട്ടയും കവിണിയുമണിഞ്ഞവരും ഒരേ ഫ്രെയിമിലെ വിവിധ കഥാപാത്രങ്ങൾ മാത്രം എന്ന് മനസ്സിലാക്കുക.

സന്തുലിതമായ  സംയോജനം

പ്രകൃതി ശക്തികളുടെ സന്തുലനാവസ്ഥയിലുളള സംയോജനം-ARTICUCATION OF NATURAL ENERGY FORMS -ആണ് നാലുകെട്ട് പ്രപഞ്ചത്തിന്റെ ഊർജ്ജസ്രോതസ്സായ സൂര്യന്റെ ആദ്യര്ശമികൾ പതിയുന്നത് കിഴക്കുഭാഗത്തായതിനാലും, സസ്യങ്ങളിൽ നിന്നും വിരുദ്ധമായി നമുക്ക് ഭക്ഷണത്തിലൂടെയേ (പരോക്ഷമായി) ഊജ്ജം നേടുക വഴിയുളളൂ എന്നതിമാലും, കഴിക്കുന്ന ഭക്ഷണവും വെളളവും  ശാക്തീകരിക്കാനായി, (ഊർജ്ജകിരണങ്ങളെ പരോക്ഷമായി നമ്മിലേക്ക് ആനയിക്കാനായി ) അടുക്കള കിഴക്ക് ഭാഗത്ത് വയ്യക്കുന്നു.SPOLIGHT -ന് കീഴിൽ, മൈക്രോവേവിലും ,ഫ്രിഡ്ജ് എന്ന കൊച്ചു മോർച്ചറിയിലും വച്ച് എടുത്തുകളുക്കുന്ന ഭക്ഷണരീതിയെ മേൽപ്പറഞ്ഞതുമായി താരതമ്യം ചെയ്തു നോക്കുക.

നമ്മുടെ നാട്ടിൽ സൂര്യൻ കൂടുതലും ഭക്ഷിണഭാഗത്തുകൂടെ സഞ്ചരിക്കുന്നതുനാലും, ഉച്ചയാവുമ്പോഴേക്കും ചൂടുവമിക്കാൻ തുടങ്ങുന്ന ഭൂമിയാണ് തെക്കും  പടിഞ്ഞാറുമെത്തുന്ന സൂര്യരശ്മികളെ കാത്തിരിക്കുന്നത് എന്നതിനാലും തെക്കും,പടിഞ്ഞാറും ഭാഗങ്ങൾ ഉയർത്തി കെട്ടുന്നു. (ഒപ്പം ജനലകളും, വാതിലുകളും  കുറക്കുന്നു). ആയതിനാൽ ഉച്ചകഴിഞ്ഞാൽ വടക്ക് കിഴക്ക് ഭാഗങ്ങളിൽ കെട്ടിടത്തിൽ തെക്കു,പടിഞിഞ്ഞാറു ഭാഗങ്ങളുടെ നിഴൽ വീണ് നാലുകെട്ടിന്റെ ഉൾചൂട് കുറയുന്നു.

ഊർജ്ജപ്രവാഹം,വടക്ക്-കിഴക്ക് നിന്നും,തെക്കുപടിഞ്ഞാറേക്കായതിനാൽ, വടക്കും കിഴക്കും താഴ്ന്നും ഇരിക്കണമെന്നും,തെക്കും പടിഞ്ഞാറും അടഞ്ഞും ഉയർന്നും ഇരിക്കണമെന്നും ആചാര്യൻമാർ  പറയുന്നു. അങ്ങനെ കെട്ടിടത്തിന്റെ നാലുഭാഗവും ശുദ്ധവായുവും,സൂര്യപ്രകാശവും,ചന്ദ്രപ്രകാശവും ലഭ്യമാകുന്നു.

മാസങ്ങളും വർഷങ്ങളും നാലുകെട്ടികൾക്കുളളിൽ സ്വസ്ഥതയോടെ ജീവിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് ഇന്നത്തെ കെട്ടിടങ്ങളിൽ (നാലുകെട്ടായാലും) ഒരു മണുക്കൂർ കഴിയുന്നതുപോലും ബുദ്ധിമുട്ടാകുന്നു എന്നു നോക്കാം

വ്യക്തിത്വവും ,ആരോഗ്യവും ഉള്ള  വീടുകൾ 

ആരോഗ്യമുളള മനുഷ്യശരീരമോ നന്നായി പ്രവർത്തിക്കുന്ന യന്ത്രമോ ശ്രദ്ധിച്ചാൽ ഈ പ്രശ്നം മനസ്സിലാക്കാൻ എളളുപ്പമാണ്. വരാന്ത,അഴികൾ,നടുമുറ്റം ഇവകളിലൂടെ കടക്കുന്ന  ജീവവായു തണുത്തതും,ശുദ്ധവുമാണെങ്കിലും കെട്ടിടത്തിനുളളിൽ മനുഷ്യർക്കിടയിൽ കഴിഞ്ഞ് ചൂടുളളതും മലിനവുമാകുന്നു, ചൂട് വായു മുകളിലേക്കുയരുന്നു. അത് കെട്ടിക്കിടക്കാതിരിക്കാൻ മുഖപ്പുകൾ (മേൽക്കുരയുടെ ഏറ്റവും ഉയർന്ന ഭാഗത്ത്) വയ്ക്കുന്നു. അങ്ങനെ ഭൂനിരപ്പിൽ നിന്നും  ആകാശത്തേക്ക് സദാ (കെട്ടിടത്തിനുളളിലൂടെ) വായു സഞ്ചരിക്കുന്നു. വളരെ സാവധാനമുളള ഒരു വാഗൺ ട്രാജഡിയാണ് നമ്മുടെ കെട്ടിടങ്ങളിൽ (നാലുകെട്ടായാലും) നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുക. സർക്കസ്സിലെ കോമാളിയുടെ  വെളുത്ത മൂക്കുതൊപ്പിയുടെ റോളാണ് ഇന്ന് പലകെട്ടിടങ്ങൾക്കുമേലും ഒട്ടിച്ചു വെയ്ക്കപ്പെടുന്ന മുഖപ്പുകൾക്ക് എന്നും കാണാം. സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി ഇത്തം ചില വൈകൃതങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനെ വാസ്തുവിദ്യ എന്ന പദം കൊണ്ടോ,സാംസ്കാരികത്തനിമ എന്ന പദം കൊണ്ടോ വിശേഷിപ്പിക്കുകയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്.വീടിന്റെ ELEVATION എങ്ങനെയൊക്കെ വേണം എന്നു പറയുന്നവർ (വീട് രൂപകൽപന ചെയ്യുന്നവരും സ്വന്തം വീട് സ്വപ്നം കാണുന്നവരും) ആ വീടിന്റെ വ്യക്തിത്വത്തെയും,ആരോഗ്യത്തെയും മറന്നുപോകുന്നു. സത്യത്തിൽ, CONSULTANT, CONTRACTOR CLIENT എന്നിങ്ങനെ പലർക്കായി താരപരിവേഷങ്ങൾ ചാർത്തുമ്പോൾ കെട്ടിടമാണ് യഥാർത്ഥ താരം എന്ന ഓർമ്മിപ്പിക്കലാണ് നാലുകെട്ട് എന്ന വാക്ക്. ഇന്നലെ അതൊരു സംസ്കാരമായിരുന്നെങ്കിൽ  ഇന്ന് അത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്ന സാക്ഷാത്ക്കാരവുമാകുന്നു.

പാലക്കാട് കോട്ട

നാലുകെട്ട് സംസ്കാരത്തെ, വീട് എന്നതിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് സങ്കടകരമായ  ഒരു കാര്യം. സ്കളും,അമ്പലവും,പളളിയും,കോട്ടയുമൊക്കെ നാലുകെട്ടുകളാണ്. ഒരു സമൂഹത്തിന്റെ വിവിധ തലങ്ങളിൽ  മനുഷ്യന് സുഖമായി ജീവിക്കാനുതകുംവിധം രൂപപ്പെടുത്തിയെടുക്കുന്ന ആവാസവ്യവസ്ഥകൾ,മനുഷ്യന്റെ മനഃസ്സമാധാനവും, ശാരീരികാരോഗ്യവും പ്രധാനലക്ഷ്യങ്ങളാക്കി എന്നതിന് തെളിവാണ് നാലുകെട്ടുകൾ.

കോഴിക്കോട് കുറ്റിപ്പുറത്തുളള കോയമാരുടെ വീടുകളാവട്ടെ, തിരുവനന്തപുരത്തോ പാലക്കാടോ ഉളള അഗ്രഹാരങ്ങളാവട്ടെ, ഏതു സ്ഥലത്തും,ഏതു  സംസ്കാരത്തനിമയിലും എണ്ണമറ്റ OPTIONS/SOLUTIONS നാലുകെട്ട് നൽകുന്നു.ഫോർട്ടുകൊച്ചിയിലെ ഫ്രഞ്ചു-ഡച്ചു വീടുകൾക്ക് വലിയ മതിലുകൾ ചുറ്റിനുമുണ്ട്- മുന്നിലും പിന്നിലും കൊച്ചു തോട്ടങ്ങൾ- വലിയ മതിൽ കടന്ന് കയറുമ്പോൾ പുറത്തുളള തിരക്കേറിയ റോഡ് മനസ്സിൽ നിന്നും കടന്നു പോകുന്നു. HOUSING COLONY കളിലെ അഞ്ചും പത്തും സെന്റ് ഭൂമിക്കുചുറ്റും മനുഷ്യനെക്കാളുയരത്തിൽ മതിലുകൾ കെട്ടിവെച്ച് ജീവിക്കുന്ന നമ്മുടെ പല സാമുഹ്യ പ്രശ്നങ്ങൾക്കും, വ്യക്തിബന്ധത്തകർച്ചകൾക്കും കാരണം, കൈവശം വയ്ക്കേണ്ടത് എന്ത്,പങ്കു വയ്ക്കേണ്ടത് എന്ത്, ഒഴിവാക്കേണ്ടത് എന്ത് എന്നൊക്കെയുളള അറിവില്ലായ്മയാണ്.

കാലാതീതം

തിരക്കേറിയ നഗരജീവിതത്തിലും, ജീവിതരീതി നേരത്തേ പറഞ്ഞതുപോലെ ശാരീരികാരോഗ്യവും,മനഃസ്സമാധാനവും കൈവരുത്തുന്നവിധത്തിലാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ ആവശ്യമുളളവ  കൂടെ വയ്ക്കുകയും, ആവശ്യമല്ലാത്തവ കൈവശം വയ്ക്കാതിരിക്കുകയും വേണം. എല്ലാ തരത്തിലും അങ്ങനെ OPTIMUM/EFFCTIVE എന്നീവാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു സാംസ്ക്കാരിക നിറവാണ് നാലുകെട്ട് മുന്നോട്ട് വയ്ക്കുന്നത്.

യൂറോപ്യൻമാർ ഓട് കണ്ടുപിടിക്കുന്നതിന് മുമ്പ് നമ്മുടെ മനുഷ്യാലയങ്ങൾ വൈക്കോലും ഓലയും മേഞ്ഞ കെട്ടിടങ്ങളായിരുന്നു. നാലുകെട്ട് പൈതൃകം എന്നൊക്കെ പറയുമ്പോൾ കോൺക്രീറ്റ് മേൽക്കൂരക്കുമേൽ TERRACOTTA TILES ഒട്ടിച്ചുവയ്ക്കുന്നതും, സാംസ്കാരികത്തനിമയ്ക്കായി ബാലരാമപുരത്തുനിന്നും പ്രത്യേകം നെയ്തുവാങ്ങുന്ന അരയടിവീതിയിൽ സ്വർണ്ണക്കസവുളള മുണ്ടും നേര്യതുമുടുത്ത്, നെറ്റിപ്പട്ടം ചാർത്തിയ ആനക്കു സമം ആഭരണമണിഞ്ഞ മലയാളിപ്പെൺകൊടിയുടെ ഐശ്വര്യക്കേടും,വെളുത്ത മുണ്ടും ഷർട്ടുമിട്ട് A.C.വീട്ടിൽ നിന്നറങ്ങി A.C. കാറിൽ യാത്രചെയ്ത് A.C. ഓഫീസിൽ വന്നിരിക്കുന്ന മലയാളിയുടെ അന്യഥാബോധവും ഒക്കെ നാലുകെട്ടിന് പുറത്തുവയ്ക്കുക അത് മുന്നോട്ടുവയ്ക്കുന്ന ജീവിതമാർഗ്ഗത്തെ അറിയുക. പ്രകൃതിയിൽ നിന്നും ഒളിച്ചോടാതെ, അറിഞ്ഞുകെണ്ട്, ചുറ്റുപാടുമുളള എല്ലാ വസ്തുക്കളോടും ജീവജാലങ്ങളോടും രമ്യതയിൽ കഴിയാൻ-അതിലൊരു ഭാഗമാകാൻ ഉളള ഒരു ശ്രമമത്രേ നാലുകെട്ട്-അതുകൊണ്ട് തന്നെയാണ് അത് കാലാതീതം (TIMELESS) ആക്കുന്നതും.

Project Details :

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : powernature Palakkad

Ar.Lakshmi P K

ML/V(03, p.o, near Sree Krishna Temple,

Vivekananda Colony, Kunnathurmedu,

Palakkad, Kerala 678013

Contact :https://wa.me/c/919495988378 (whatsApp & contact)

https://www.instagram.com/powernature.palakkad/?next=%2Fhttps://www.facebook.com/powernature.dc#

Read another one : https://archnest.in/2025/01/heritage-3/

പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

ചേന്ദമംഗലം മാറ്റച്ചന്ത

0

മാറ്റച്ചന്ത ആരംഭിക്കുന്നത് നാണയ കൈമാറ്റ വ്യവസ്ഥിതി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിലാണ് . കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചൻമാരാണ് ചേന്ദമംഗലത്തു മാറ്റച്ചന്തയ്ക്ക് തുടക്കം കുറിച്ചത്. പാലിയത്തച്ചൻമാരുടെ കാലശേഷവും മാറ്റച്ചന്ത മുടക്കം കൂടാതെ വിഷുത്തലേന്നുള്ള രണ്ട് ദിവസങ്ങളിലായി ഇന്നും നടന്നുവരുന്നു. ആദ്യ ദിവസത്തെ മാറ്റത്തെ ചെറിയ മാറ്റമെന്നും, വിഷുത്തലേന്നുള്ള മാറ്റത്തെ വലിയ മാറ്റമെന്നും പറയുന്നു. സാധനകൈമാറ്റ വ്യവസ്ഥയ്ക്ക് പകരം ഇന്ന് നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്.

മകുടമെന്ന കളിപ്പാട്ടം

മാറ്റച്ചന്തയുടെ പ്രധാന ആകർഷണമാണ് മകുടമെന്ന കളിപ്പാട്ടം. ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളാൽ നിർമ്മിക്കുന്ന ‘മകുടം’ മാറ്റച്ചന്തയിൽ മാത്രമേ ലഭിക്കുകയുള്ളു. പഴയകാലത്തു കൂടുതലും ഓലകൊണ്ട് മേഞ്ഞ സ്റ്റാളുകൾ ആയിരുന്നു ഉണ്ടായിരുന്നത് . അതുകൊണ്ട്പഴമയെ അനുസ്മരിപ്പിക്കുവാനായി മാറ്റച്ചന്തയിലെ സ്റ്റാളുകൾ മേയുന്നത് ഓല കൊണ്ടാണ്

മാറ്റപ്പാടം

ചേന്ദമംഗലം മാറ്റച്ചന്ത നടന്നുവരുന്ന പാലിയം സ്കൂൾ മൈതാനം ‘മാറ്റപ്പാടം’ എന്നാണ് അറിയപ്പെടു ന്നത്. പാലിയം മൈതാനിയിലാണ് പരമ്പരാഗതമായ വിഷു മാറ്റച്ചന്ത.ഈ വർഷത്തെ മാറ്റച്ചന്ത
ഏപ്രിൽ 8 മുതൽ 13 വരെ മാറ്റപ്പാടത്ത് നടക്കും.
മൺകലങ്ങളും കൈത്തറി ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടക്കാർ ഈ ദിവസങ്ങളിൽ ഇവിടെയെത്തും.
എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്ത് എല്ലാവർഷവും നടത്തുന്ന വിഷുക്കാല വിപണിയാണ് മാറ്റച്ചന്ത എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തവണ ഇരുന്നൂറോളം സ്റ്റാളുകൾ മാറ്റച്ചന്തയിലുണ്ടാകും.

 

 ‘കനവ്’ കിനാവുകാണാൻ ഒരിടം

  

 

കനവ്  കേൾക്കുമ്പോൾ  നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്.  അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം.

ന്യൂജെൻ കാലത്തിന് മുൻപ്

ഇന്നത്തെ 40 കളിലും 50 കളിലും ജീവിതം നയിക്കുന്നവർ  ഇവിടെ ജീവിച്ച ഒരു ജീവിതം ഉണ്ട്. അവരുടെ ഒരു കുട്ടിക്കാലമുണ്ട്. സാങ്കേതിവിദ്യകളുടെ കുതിച്ചുചാട്ടത്തിന് മുൻപ്. മൊബൈൽ വരുന്നതിനു മുൻപ്. ഷോപ്പിങ്  മാളുകൾ  മൾട്ടിപ്ലക്സ് , മെട്രോ, ജനറേഷൻ ഗ്യാപ്പ് തുടങ്ങിയ ന്യൂജൻ വാക്കുകൾ ഒക്കെ വരുന്നതിനു മുൻപ്. 

മുറ്റത്തും പറമ്പിലും ഓടിക്കളിച്ചു മരത്തിൽ കയറി പുഴയിൽ ചാടി കളിച്ചും കുളിച്ചും തിമിർത്തു ബാല്യവും സൈക്കിൾ ചവിട്ടിയ കൗമാരവും. ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും ഇടയിൽ തെങ്ങിൻറെ  മടല് വെട്ടി ബാറ്റ് ഉണ്ടാക്കി  കൊയ്തൊഴിഞ്ഞ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ച് ജയിച്ച ഒരു കാലം.ഇത്തരം ഒരുപിടി നൊസ്റ്റാൾജിക്കായ ഓർമ്മകൾ ചേർത്തുപിടിക്കുന്ന ഇടം കൂടിയാകുന്നു കനവ്.

കാരണം കനവിൻറെ ഉടമയും ഇന്റീരിയർ ഡിസൈനറുമായ ഷിന്റോ വർഗീസ് കാവുങ്കൽ കനവിലൂടെ പകർന്നു തരുന്നത്പഴമയെ ചേർത്ത് പിടിച്ചുകൊണ്ട് നമ്മുടെ ലോക്കൽ ആയ അവസ്ഥയിൽ നിന്നുകൊണ്ട് എങ്ങനെ ആഗോളതലത്തിൽ ഇടം പിടിക്കാം അതുവഴി നമ്മുടെ നാടിനെ എങ്ങനെ പുരോഗതിയിലേക്ക് എന്നുകൂടിയാണ്.   

തറവാട് ഹോംസ്റ്റേ ആയപ്പോൾ

പഴയ വീടുകൾ പൊളിച്ചു കളയുന്നതാണ്ഇന്നത്തെ ട്രെൻഡ്. അതുമല്ലെങ്കിൽ രൂപം മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യുക. ഇവിടെ ഡിസൈനർ ആയ ഷിന്റൊ  തൻറെ ബാല്യത്തിൻറെ  ഓർമ്മകൾ പേറുന്ന തറവാടിനെ തിരികെ പിടിച്ച് ഒരു ഹോംസ്റ്റേ ആക്കി സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നു.  കനവ് ഇന്ന് ഒരു പ്രീമിയം ഹോം സ്റ്റേ ആണ്.

ഒരുകാലത്തെ  ഗൃഹവാസ്തുകലയുടെ  നേർക്കാഴ്ചയാണ്കൂടിയാണ്. ഒരു ഹോംസ്റ്റേ എന്നതിതിലുപരി  പുതുതലമുറയ്ക്ക് ജനറേഷൻ ഗ്യാപ്പിനപ്പുറമുള്ള ഒരു സന്ദേശം കൂടി നൽകുന്നു.

“തറവാടുകൾ സംരക്ഷിക്കപ്പെടേണ്ടവയാണ്.  അതിനെ തിരികെ പിടിക്കുക,സംരക്ഷിക്കുക, പുതുക്കിപ്പണിയുക.ഹോംസ്റ്റേ ആക്കുമ്പോൾ  അതിൽനിന്നും കിട്ടുന്ന പണമല്ല മറിച്ച് അതിൻറെ പിന്നിലെ  സന്ദേശമാണ് വലുത് എന്നുകൂടിയാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്”.

കനവിന്  അധികം ഏരിയകൾ ഒന്നുമില്ല.  ഒരു ചെറിയ വീടാണ്. അതിനെ കാലത്തിനൊത്ത വിധം  സൗകര്യങ്ങൾ ചേർത്ത് ഒന്ന് പുതുക്കി എടുത്തു.  ഹോം സ്റ്റേ ആക്കി മാറ്റുക എന്നതിലൂടെ സ്വന്തം നാട്ടിലെ  ഒരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഇടം കൂടിയാണിന്ന് കനവ്.

കനവിൻറെ ഏതാനും കിലോമീറ്ററുകൾ ഉള്ളിൽ വില്ലേജ് ടൂറിസത്തെ അടുത്തറിയാനും കേൾക്കാനും കഴിയുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. എയർപോർട്ട് ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും തദ്ദേശീയമായ നാടൻ ഭക്ഷണ ശാലകളും ഉണ്ട്. കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.

കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.

 

തൃശ്ശൂരിലെ ‘ഹൃദയ’ത്തിലേക്ക്

തൃശ്ശൂരിലെ ‘ഹൃദയം’ എന്ന ഈ ‘ഇക്കോഫ്രണ്ട്‌ലി’ വീട്സബിതയുടെയും ശ്രീറാമിന്റെയും ചിന്തകളുടെയും ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ്.കേരളത്തിന് പുറത്തുള്ള നിരവധി വർഷത്തെ ജീവിതത്തിന് വിരാമമിട്ട് ഇവർ വയ്ക്കാൻ തിരഞ്ഞെടുത്തത് സബിതയുടെ നാടായ തൃശ്ശൂര് തന്നെയാണ്. സുഖകരമായ ജീവിതാവസ്ഥ കൊണ്ട് വീട്ടുകാരുടെ മാത്രമല്ല കാണുന്നവരുടെയും കണ്ണിനെയും മനസിനെയും കുളിർപ്പിക്കുന്ന ‘ഹൃദയം’ എന്നു പേരിട്ടിരിക്കുന്ന ഈ’ഇക്കോഫ്രണ്ട്‌ലി’ വീട്ടിലേക്ക് സ്നേഹപൂർവ്വം നമുക്കും ഒന്ന് കടന്നു ചെല്ലാം.

ചൂട് ഏറുകയാണ് മരങ്ങൾ പോലും ഉണങ്ങി തുടങ്ങിയിരിക്കുന്നു. അപ്പോൾ വീടിനുള്ളിലെയും മറ്റു കെട്ടിടങ്ങൾക്ക് ഉള്ളിലെയും അവസ്ഥ എന്തായിരിക്കും . ചൂടുകൂടുന്നതിനനുസരിച്ച് എസിയുടെ എണ്ണം കൂട്ടാതെ സ്വാഭാവികമായും ചൂടു കുറയ്ക്കുന്ന നിർമ്മാണ രീതികളും മെറ്റീരിയലുകളും നമുക്ക് ചുറ്റിനും ഉണ്ട്. അതിലേക്ക് കൂടി ശ്രദ്ധ തിരിയേണ്ട സമയമാണ്. ‘ഹൃദയം’ അത്തരത്തിലൊരു വീടാണ്. സുസ്‌ഥിര വാസ്തുകലയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോഫ്രണ്ട്‌ലി അഥവാ പരിസ്ഥിതി സൗഹൃദ വീട് .

കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് മാറാൻ പറ്റില്ലല്ലോ അപ്പൊ പിന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് പണിയാം . ഏതു കാലാവസ്ഥയിലും സുഖകരമായി ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള നിർമ്മാണ രീതികളും മാർഗങ്ങളും ഇന്നുണ്ട്.കെട്ടിടനിർമ്മാണത്തിലെ സുസ്ഥിരവാസ്തുകലയെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുന്നു.

ചുമരിന് കോബ് രീതി

മണ്ണ് കുഴച്ചു ഉരുളകളാക്കി കോബ് രീതിയനുസരിച്ചു പണിതിരിക്കുന്ന ചുമരിന്
മണ്ണിൻറെ തന്നെ പ്ലാസ്റ്ററിങ് നൽകിയിരിക്കുന്നു. തറയിൽ മുഖം നോക്കാൻ പാകത്തിനുള്ള ഗ്ലോസി ഫിനിഷ്ഡ് ടൈലുകൾ ഒഴിവാക്കി; പകരം പല നിറങ്ങളിൽ ഓക്സൈഡ് വിരിച്ചിരിക്കുന്നു.ഉള്ളിലെ ചൂട് വായുവിനെ പുറംതള്ളാൻ മുകൾഭാഗം തുറന്ന നടുമുറ്റവുമുണ്ട്.

കൂടാതെ മണ്ണിന്റെ ചുമരുകൾ ഉള്ളിലെ താപനില നിയന്ത്രിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളെല്ലാം തന്നെ സുസ്ഥിര വാസ്തുകലയെ മുൻനിറുത്തിയുള്ളതാകയാൽ ഇവയെല്ലാം ചേർന്ന് വീട്ടകത്തെ തണുപ്പിക്കുന്നു.

ഓക്‌സൈഡ് ഫ്ളോറിങ്

മണ്ണിൻറെ മാത്രമല്ല വിവിധ നിറങ്ങളിലുള്ള ഓക്സൈഡിൻറെ നിറവിന്യാസങ്ങളാണ് ഇന്റീരിയർ ആകർഷകമാക്കുന്നത്. മാത്രമല്ല ടെറാകോട്ടയിൽ തീർത്ത വെന്റിലേഷൻ. പൂമുഖത്തെ സീറ്റിങ് സംവിധാനം, തൂണുകൾ. ചിത്ര ശലഭത്തിൻറെയും ചിരാതിന്റെയും ഡിസൈനുകളിൽ ചുമരിൽ ചെയ്തിരിക്കുന്ന അലങ്കാരങ്ങൾ. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചത് മാത്രമല്ല ഹൃദയമെന്ന വീടിൻറെ പൾസറിഞ്ഞു ചെയ്തവ തന്നെ.

“ഞങ്ങൾക്ക് സ്വസ്ഥമായിരിക്കാൻ ഞങ്ങളുടേതായ ഒരു സ്ഥലവും വീടും വേണമായിരുന്നു.ജോലിത്തിരക്ക് ഒരുപാട് യാത്രകൾ എല്ലാം ഒന്ന് ഒതുക്കി ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് ഒരു വീട് വച്ചു .

ഞങ്ങളുടെ വീട് ഞങ്ങളുടെ പട്ടികുട്ടികൾക്ക് കൂടിയുള്ളതാണ്. മനസിൽ വിചാരിച്ചപ്പോലെ ഈ വീട് യാഥാർഥ്യമാക്കി തന്നത് വാസ്‌തുകം ആണ് .കുറെയധികം അന്വേഷണം നടത്തിയാണ്ഞങ്ങൾ എഞ്ചിനീയർ ശ്രിനിവാസനേ കണ്ടെത്തുന്നത്.ഞങ്ങളുടെ തിരഞ്ഞെടുപ്പ് വെറുതെയായില്ല “സബിതയും ശ്രീറാമും പറഞ്ഞു.

എല്ലാ വീടുകളിലെയും പോലെ ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്റൂമുകൾ എന്നിവയ്ക്ക് പുറമേ വീട്ടുകാരുടെ പ്രിയപ്പെട്ട നായ്ക്കൾക്ക് കൂടി ഒരിടമുണ്ട് ഈ വീട്ടിൽ. മണ്ണ് മാത്രമല്ല ചെങ്കല്ലും ബ്രിക്കും കോൺക്രീറ്റും കല്ലും പഴയ ഓടുമൊക്കെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള ഈ വീടിൻറെ ഡിസൈനിന് പിന്നിൽ തൃശ്ശൂർ വാസ്തു ഓർഗാനിക് ആർക്കിടെക്ചർ ആണ്.

ബ്രിക്കും പഴയ ഓടുകളും കൊണ്ട് തീർത്തിരിക്കുന്ന ചുറ്റുമതിൽ നമ്മുടെ ഹൃദയത്തെയും ആകർഷിക്കും. ഒപ്പം കുളിർമയും സ്വാഭാവികമായ അലങ്കാരങ്ങളും.ഹൃദയം എന്ന നെയിം ബോർഡ് കാണുന്നവരുടെ ഹൃദയത്തെയും സ്പർശിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റൂഫിംഗ് രീതിയും.വീടിൻറെ കാഴ്ച മറയാത്ത വിധം ഒരുക്കിയിട്ടുള്ള കാർപോർച്ചും . ‘ഹൃദയത്തെ’ ആ വീട്ടുകാർക്ക് മാത്രമല്ല ; കാണുന്നവരുടെ ഹൃദയത്തിലും ഇടംപിടിക്കുന്നതാക്കിയിരിക്കുന്നു.

Er. Srinivasan Vasthukam Organic Architecture,Thrissur

https://www.facebook.com/sreenivasan.pandiathkuttappan

Land Area : 22 Cent

Total Area : 2300 SQ FT

Place : Thrissur

Photos &video : Pradeep Kumar M

https://www.facebook.com/profile.php?id=100064451001374

http://www.pradeepmeleppurath.in/

https://www.instagram.com/meleppurathpradeepmpk

Read Another One :https://archnest.in/2024/12/puzhayorazhakulla-veedu/#google_vignette

പുഴ സംരക്ഷണത്തിന് മാനവ ഭിത്തി

ചെറുതുരുത്തി:അന്തർദേശീയ പുഴ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കി മാനവ ഭിത്തി നിർമിച്ചു.പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ദ്രവ്യഗുണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽകോളേജ് വിദ്യാർത്ഥികളും, നേച്ചർ ക്ലബ് അംഗങ്ങളും ശുചീകരണ പ്രവർത്തനം നടത്തി.

കോളേജ് ഡയറക്ടർ സന്ധ്യാ മന്നത്ത് പ്രിൻസിപ്പൽ ഡോ.ജിജി മാത്യു എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ എം. അർജുൻ, ദ്രവ്യഗുണ വിഭാഗം മേധാവി ഡോ.ജി. പ്രജ്ഞ, ഡോ. പി.കെ. ജിതോയ്

ഡോ. എ. എഫ്. വർഗീസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അർച്ചന എസ് പിള്ള, ഗൗരിലക്ഷ്മി, അപർണ ഗോപാൽ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

https://www.instagram.com/pnnm_ayurveda_medical_college

https://www.facebook.com/profile.php?id=100057514747153

https://www.instagram.com/mannathsandhya

https://www.facebook.com/sandhya.mannath

Related Reading : https://archnest.in/2025/02/the-importance-of-wetlands-in-maintaining-the-health-of-the-earth/

കല കാലത്തേ അതിജീവിച്ച്

0

പുരാതനമായൊരു പെയിന്റിംഗ് ആണ്ക്ഷേത്രത്തിൻറെ ചുമരിലുള്ളത്. തികച്ചും പ്രകൃതി ദത്ത വർണങ്ങൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഈ പെയിന്റിങ് കാലത്തേ അതിജീവിച്ചു നിൽക്കുന്നു.

‘സഭ 2025’  ത്രിദിന സാംസ്കാരിക പരിപാടികൾക്ക്  ഇരവിപേരൂരിൽ തുടക്കം

0

ഇരവിപേരൂർ: മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ -ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ ദൃശ്യങ്ങളും പാരമ്പര്യവാസ്തുനിർമ്മിതികളുടെ ചിത്രീകരണവും ഉൾപ്പെടുത്തി ‘സഭ -2025’ എന്നപേരിൽ ശങ്കരമംഗലം തറവാട്ടിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് ഫെബ്രുവരി 28 വെള്ളിയാഴ്ച തുടക്കം കുറിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിനോടൊപ്പം പ്രകൃതിപഠനം, പൈതൃകനടത്തം, പക്ഷിനിരീക്ഷണം , അക്കാദമിക്-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ ട്രസ്റ്റ് പരിപാടികൾക്ക് നേതൃത്വം നൽകും. കേരള പ്രാദേശികചരിത്ര പഠനസമിതി, കല്ലൂപ്പാറ അഗ്രികൾചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തവുമുണ്ട്.320 വർഷത്തോളം പഴക്കമുള്ള തടിയിൽ തീർത്ത ഇരവിപേരൂരിലെ ശങ്കരമംഗലം തറവാടിൻ്റെയും ചുറ്റുപാടുകളുടെയും പൈതൃകവിശേഷങ്ങളാണ് പ്രദർശനത്തിൻ്റെ പ്രമേയം.
ഫെബ്രുവരി 28 രാവിലെ 06:30ന് ‘യാത്ര’ ഇരവിപേരൂർ – കല്ലൂപ്പാറ പ്രദേശങ്ങളുടെ ഫോട്ടോകൾ , വീഡിയോകൾ, സ്കെച്ചുകൾ എന്നിവ അവതരിപ്പിക്കുന്ന പരിപാടി.

രാവിലെ10 ന് ‘ജീവിതങ്ങൾ’. വാമൊഴിവഴക്കങ്ങളിലൂടെയുള്ള പ്രദേശത്തിൻ്റെ ഭൂതകാലത്തെ അനാവരണം ചെയ്യുന്ന ഒരു സംവാദം. ഉച്ചകഴിഞ്ഞ് 3 ന് ‘നാട്ടരങ്ങ്’ പ്രദേശത്തിൻ്റെ സാംസ്കാരികത്തനിമയെ തേടിയുള്ള ദൃശ്യ-ശ്രവ്യാന്വേഷണങ്ങൾ, ഡോക്യുമെൻ്ററി, സാംസ്കാരിക അവതരണങ്ങൾ എന്നിവ മാർച്ച് ഒന്നിന് രാവിലെ 06:30ന് ‘പ്രകൃതിനടത്തം’ പ്രദേശത്തിൻ്റെ പാരിസ്ഥിതികമായ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന യാത്ര. പക്ഷിനിരീക്ഷണത്തിന് കോട്ടയം ടി. ടി. ഐ റിട്ട. പ്രിൻസിപ്പൽ ടോണി ആൻ്റണി നേതൃത്വം നൽകും. രാവിലെ 11 മുതൽ പ്രമുഖ വാസ്തുശില്പി സന്തോഷ് കുമാർ ആചാരി തച്ചുശാസ്ത്രത്തിൻ്റെ പൈതൃകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

വൈകുന്നേരം 3 മുതൽ ‘പരമ്പരാഗതകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ
പത്രപ്രവർത്തകനും കൃഷിപ്രചാരകനുമായ
ലെജു ഏബ്രഹാം തദ്ദേശീയ കാർഷികപാരമ്പര്യത്തെ കുറിച്ചും അതുമായി താദാത്മ്യപ്പെടുന്ന ഭക്ഷണസംസ്കാരത്തെ കുറിച്ചുമുള്ള നാട്ടറിവുകൾ പങ്കുവയ്ക്കും. വൈകുന്നേരം 5 ന് ‘യാത്ര’ -നാടിൻ്റെ സാംസ്കാരികപൈതൃകം തേടി ഒരു നടത്തം.
മാർച്ച് രണ്ടിന് രാവിലെ 6.30 ‘യാത്ര’ നാടിൻ്റെ സാംസ്കാരികപൈതൃകം തേടി വീണ്ടുമൊരു നടത്തം. രാവിലെ 8 മുതൽ ‘പടയണിക്ക് ഒരു ആമുഖം’കല്ലൂപ്പാറ ദേവീക്ഷേത്രത്തിൽ വച്ച് പടയണി കലാകാരന്മാരുമായും ഗുരുനാഥന്മാരുമായും സാംസ്കാരികസംവാദം. രാപ്പിലെ11 ന് പള്ളിക്കോണം രാജീവ് മണിമലയാറിൻ്റെ നദീതടചരിത്രവും മണിമല നദീതടപൈതൃകപദ്ധതിയെ കുറിച്ചും സംസാരിക്കുന്നു. ഉച്ചകഴിഞ്ഞ് 2:30 ന് ‘നാട്ടുചരിത്രത്തിലൂടെ’ തിരുവല്ലാ മാർത്തോമ കോളജ് മുൻ പ്രിൻസിപ്പലും ഐ സി. എച്ച്.ആർ മുൻ സീനിയർ അക്കാദമിക് ഗവേഷകനുമായ ഡോ. അലക്സ് മാത്യു തിരുവല്ലാ ഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ആചാരങ്ങൾ, അധികാരരൂപങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് ‘പടയണിയുടെ പാരമ്പര്യം’ ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളജിലെ മലയാളവിഭാഗം മുൻ മേധാവി ഡോ.ബി. രവികുമാർ പ്രഭാഷണം നടത്തും.

5.30 ന്സമാപനം. തുടർന്ന് കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ‘പടയണി’യിൽ പ്രതിനിധികൾ പങ്കുചേരും.മൂന്നു ദിവസവും തുടർച്ചയായി പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷൻ കൂടാതെയും ആർക്കും പരിപാടികളിൽ സംബന്ധിക്കാവുന്നതാണ്

ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു

https://docs.google.com/forms/d/e/1FAIpQLSfC0Ll0wmIKCBuwCo952jAuoOZOuHy5k5I8ljcvnJU3_Y93Lg/viewform?sfnsn=wiwspwa

കിച്ചൻ ഡിസൈൻ

0

ഫാമിലി ഡൈനിങ് (ബ്രേക്ക്ഫാസ്റ്റ് ടേബിൾ) സൗകര്യവും മികച്ച സ്റ്റോറേജ് സംവിധാനവും ഉള്ള കിച്ചൻ.

കൊറിയൻ ടോപ്പ് ആണ് ടേബിളിനും കൗണ്ടർ ടോപ്പിനും.ചുമരിലും സീലിങ്ങിലും ഫ്‌ളോറിലും ഫർണിഷിങ്ങിലും ഉപയോഗിച്ചിരിക്കുന്ന വെള്ളനിറം കൂടുതൽ വെണ്മ പകരുന്നു.

Project :

Ar james joseph
Indesign Kanjirapally
Photo : Shijo Thomas

Read full story :https://archnest.in/2024/06/tropical-house/