Home Blog Page 2

ഭൂമിയുടെ  ആരോഗ്യം നിലനിർത്തുന്നതിൽ തണ്ണീർത്തടങ്ങൾക്കുള്ള പ്രാധാന്യം

അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ(wet land) സംരക്ഷണവും സുസ്ഥിര ഉപയോഗവും ഉറപ്പാക്കുന്നതിനായി ആഗോള തലത്തിലുള്ള ഒരു ഉടമ്പടി റാംസാർ കൺവെൻഷൻ 1971 ൽ അംഗീകരിച്ചു. നിലവിൽ 168 അംഗങ്ങളുള്ള ഈ ഉടമ്പടി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2186 റാംസാർ സൈറ്റുകൾ അംഗീകരിച്ചിട്ടുണ്ട്.

എന്താണ് തണ്ണീർത്തടങ്ങൾ

റാംസാർ കൺവെൻഷന്റെ നിർവചനമനുസരിച്ച് പ്രകൃതിദത്തമായോ, മനുഷ്യനിർമ്മിതമായോ, സ്ഥായിയായോ, താൽകാലികമായോ, ശുദ്ധമായതോ, ഉപ്പുകലർന്നതോ, ആയ വെള്ളക്കെട്ടുള്ള ചതുപ്പുപ്രദേശങ്ങൾ, ഫെൻ, പീറ്റ് ലാന്റ് എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ(wet land). വേലിയിറക്ക സമയത്ത് 6 മീറ്ററിൽ കൂടുതൽ ആഴമില്ലാത്ത കടൽത്തീരത്തോട് ചേർന്ന പ്രദേശങ്ങളേയും തണ്ണീർത്തടമായി വിവക്ഷിക്കുന്നുണ്ട്

കേരളത്തിലെ തണ്ണീർത്തടങ്ങൾ (wet land)

ഇന്ത്യയിലെ ഹരിത സംസ്ഥാനങ്ങളിലൊന്നായ കേരളം, തണ്ണീർത്തടങ്ങൾക്ക് പേരുകേട്ടതാണ്. “ദൈവത്തിൻ്റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന കേരളം, കായലുകൾക്കും കടൽത്തീരങ്ങൾക്കും മാത്രമല്ല ലോകത്തിലെ ഏറ്റവും സവിശേഷവും മനോഹരവുമായ ചില തണ്ണീർത്തടങ്ങളുടെയും നാടാണ്. പരിസ്ഥിതി വകുപ്പിന് കീഴിലുള്ള സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള (State Wetland Authority Kerala) സംസ്ഥാനത്തിനുള്ളിലെ എല്ലാ തണ്ണീർത്തട നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്കും നോഡൽ അതോറിറ്റിയായി പ്രവർത്തിക്കുന്നു. കേരളത്തിൻ്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തെ നിർവചിക്കുന്ന മറഞ്ഞിരിക്കുന്ന നിധിയാണ് കേരളത്തിലെ  തണ്ണീർത്തടങ്ങൾ. വെള്ളവും കരയും തികഞ്ഞ യോജിപ്പിൽ കഴിയുന്ന ഒരു കാഴ്ച അവിടെ നിങ്ങൾക് കാണാൻ സാധിക്കും.

കേരളത്തിലെ തണ്ണീർത്തടങ്ങളും അന്താരാഷ്ട്ര പ്രാധാന്യവും

കേരളത്തിലെ വേമ്പനാട്-കോൾ തണ്ണീർത്തടങ്ങൾ, അഷ്‌ടമുടിക്കായൽ, ശാസ്താംകോട്ട തടാകം എന്നിവയ്ക്ക് 19.08.2002 ൽ റാംസാർ പദവി ലഭിച്ചിട്ടുണ്ട്.1512.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട് കോൾ തണ്ണീർത്തടം ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ തണ്ണീർത്തടമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ തണ്ണീർത്തടത്തിൻ്റെ 763.23 ചതുരശ്ര കിലോമീറ്റർ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഒരു മീറ്ററോളം താഴെയാ യാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള 10 നദികൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന, തണ്ണീർത്തടങ്ങളുടെ കവാടം (Gate way of wetlands) എന്ന ഓമനപ്പേരുള്ള അഷ്‌ടമുടി തണ്ണീർത്തടത്തിന് 61.4 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന് 12.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇതും കൊല്ലം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

വേമ്പനാട് കോൾ തണ്ണീർത്തട ആവാസവ്യവസ്ഥ

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തണ്ണീർത്തടങ്ങളിൽ ഒന്നാണ് വേമ്പനാട് കായൽ, സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തടാകം. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തണ്ണീർത്തടപ്രദേശം. സൈബീരിയൻ ക്രെയിൻ പോലെയുള്ള ദേശാടന പക്ഷികൾ, മത്സ്യത്തൊഴിലാളികളുടെ കണ്ണിനു കുളിർമ  നൽകുന്ന മത്സ്യങ്ങൾ, പച്ച പരവതാനി സൃഷ്ടിക്കുന്ന ജലസസ്യങ്ങൾ എന്നിവ ഇവിടെ കാണാം. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സമഗ്രമായ സമന്വയം പ്രദാനം ചെയ്യുന്ന ശാന്തമായ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഹൗസ്‌ബോട്ടുകൾക്കുള്ള ഒരു പ്രദേശം  കൂടിയാണ് ഇവിടം. വേമ്പനാട് കായലിന്റെ തെക്കേ അറ്റത്ത് കനാലുകളാലും നദികളാലും ചുറ്റപ്പെട്ടു സമുദ്രനിരപ്പിന് താഴെ കിടക്കുന്ന നെൽവയലുകളുടെ കൗതുകകരമായ ഒരു കാഴ്ച ഉണ്ട്. കേരളത്തിലെ ഏറ്റവും മനോഹരവും ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു പ്രദേശം ആണ് ഇവിടം.എന്നാൽ കാലം മാറിയപ്പോൾ കാര്യങ്ങൾ മാറാൻ തുടങ്ങി. വേമ്പനാടിന്റെ സൗന്ദര്യം മെല്ലെ മങ്ങി തുടങ്ങിയിരിക്കുന്നു. തണ്ണീർത്തടത്തിന്റെ നിലനിൽപ് തന്നെ ഇന്ന് ഭീഷണിയിലാണ്.മലിനീകരണമാണ് ആദ്യത്തെ പ്രധാന പ്രശ്നം.

വ്യാവസായിക മാലിന്യങ്ങൾ, പ്ലാസ്റ്റിക്, സംസ്കരിക്കാത്ത മലിനജലം എന്നിവ തടാകത്തിലേക്ക് ഒഴുകാൻ തുടങ്ങി, ജലത്തെ മലിനമാക്കുകയും ജലജീവികൾക്ക് ദോഷം വരുത്തുകയും ചെയ്തു. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും മോശമായ ജലത്തിന്റെ ഗുണനിലവാരത്തിൽ അതിജീവിക്കാൻ പാടുപെടുന്നതിനാൽ തടാകത്തിൽ ഒരിക്കൽ തഴച്ചുവളരുന്ന ഊർജ്ജസ്വലമായ ജീവികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുവാൻ തുടങ്ങി.

നൈട്രജൻ, ഫോസ്ഫേറ്റ് തുടങ്ങിയ മൂലകങ്ങളുടെ വർദ്ധിച്ച അളവിലുള്ള സാന്നിധ്യം യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസത്തിനു കാരണമാകുന്നു. ഇത് തണ്ണീർത്തടത്തിന്റെ ജല ഗുണനിലവാര ശോഷണത്തിനും, ഒഴുക്കു തടസപ്പെടുന്നതിനും, തദ്വാരാ, തദ്ദേശീയ ജൈവസമ്പത്തിന്റെ ശോഷണത്തിനും കാരണമാകുന്നു.

അനധികൃതമായ കയ്യേറ്റമായിരുന്നു മറ്റൊരു വെല്ലുവിളി. കൃഷിക്കും നഗരവൽക്കരണത്തിനുമായി ചുറ്റുമുള്ള പ്രദേശങ്ങൾ കൂടുതലായി വികസിപ്പിച്ചെടുത്തു. പുതിയ കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ എന്നിവയ്ക്കായി സ്ഥലം ഉണ്ടാക്കുന്നതിനായി തണ്ണീർത്തടത്തിന്റെ വലിയ ഭാഗങ്ങൾ വറ്റിക്കുകയോ നികത്തുകയോ ചെയ്തുകൊണ്ടിരുന്നു. ഇത് അനേകം ജീവജാലങ്ങളുടെ നിർണായകമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ കാലാവസ്ഥയെ കൊണ്ടുവന്നു. ഒരുകാലത്ത് സ്ഥിരതയുള്ള വേമ്പനാട്ടിലെ ജലനിരപ്പ് കൂടുതൽ നാടകീയമായി മാറാൻ തുടങ്ങി. ഇത് തണ്ണീർത്തടത്തിന്റെ അതിലോലമായ സന്തുലിതാവസ്ഥയെ താറുമാറാക്കി. അതോടൊപ്പം മോശമായി കൊണ്ടിരിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും ആയി ബന്ധപ്പെട്ട പഠനറിപ്പോർട്ടുകളും നമ്മെ ഞെട്ടിപ്പിക്കുന്നു.

വേമ്പനാടിന് സമീപം താമസിക്കുന്ന  സാധരണ ജനങ്ങൾക്ക് ഈ പ്രശ്നങ്ങളുടെ രൂക്ഷത മനസിലായി തുടങ്ങിയിരിക്കുന്നു. കാരണം തണ്ണീർത്തടങ്ങൾ അവരുടെ ജീവിതരീതിയെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് അവർ നന്നേ മനസിലാക്കിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളും കർഷകരും പ്രാദേശിക സമൂഹങ്ങളും തങ്ങളുടെ ഈ ജലസ്രോതസ് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു. ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളെ കൂടുതൽ കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ ആണ് നമുക്ക് ആവശ്യം. തണ്ണീർത്തടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുകയും, പരിസ്ഥിതി സൗഹൃദ കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം . അങ്ങനെ മാറുന്ന കായലിനോടൊപ്പം നമുക്കും മാറാം. ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ?.

എങ്ങനെയാണ് ഒരു തണ്ണീർത്തടം രൂപപ്പെടുന്നത്?

വെള്ളം കുടിക്കുമ്പോൾ എപ്പോഴേങ്കിലും അത് നിങ്ങളുടെ കൈ തട്ടി താഴെ പോയി കാണുമല്ലോ. ഒരുപക്ഷെ അത് ഒരു കാർപെറ്റിലോട്ടോ മറ്റോ ആണ് വീഴുന്നത് എന്ന് കരുതുക. പെട്ടെന്നു തന്നെ അത് ഒഴുകി പോകാതെ കുതിർന്നു തുടങ്ങുന്നു.  ഇതുപോലെ തന്നെയാണ്  തണ്ണീർത്തടങ്ങൾ.

അവ പ്രകൃതിദത്തമായ സ്പോഞ്ചുകളായി (natural sponges) പ്രവർത്തിക്കുന്നു, മഴയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും വരുന്ന അധിക ജലം വലിച്ചെടുക്കുന്നു, ശുദ്ധികരിക്കുന്നു, അത് അവയുടെ സസ്യങ്ങളിലും മണ്ണിലും സംഭരിക്കുന്നു. ജലപ്രവാഹം നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. മാത്രമല്ല വിസ്മയിപ്പിക്കുന്ന വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവക്കു വേണ്ടി ആവാസ വ്യവസ്ഥകൾ ഇവ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ലോകത്തെ സന്തുലിതമാക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനും എണ്ണമറ്റ ജീവജാലങ്ങൾക്ക് സുരക്ഷിത സങ്കേതം പ്രദാനം ചെയ്യുന്നതിനുമുള്ള പ്രകൃതിയുടെ മാർഗമാണ് അവ.

മഴ, നദികൾ, തടാകങ്ങൾ തുടങ്ങി സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ വന്നുചേരുകയും അവിടം ഒരു വെള്ളക്കെട്ടുള്ള പ്രദേശം ആയി മാറ്റപ്പെടുമ്പോൾ അവിടെ ഒരു തണ്ണീർത്തടം രൂപപ്പെടുന്നു. കാലക്രമേണ നനഞ്ഞ, വെള്ളം നിറഞ്ഞ മണ്ണിൽ സസ്യങ്ങൾ വളരാൻ തുടങ്ങുന്നു. ഇവ സാധാരണ സസ്യങ്ങളല്ല, ജലത്തെ  അഗാധമായി സ്നേഹിക്കുന്ന, നനഞ്ഞ അന്തരീക്ഷത്തിൽ തഴച്ചുവളരുന്ന പുല്ലുകളും കുറ്റിച്ചെടികളും  Common reed –  പുല്ല് വർഗ്ഗത്തിലെ പൂക്കൾ ഉണ്ടാകുന്ന ചെടികൾ (ഞാങ്ങണകൾ)  ആണ്. ഇവ വളരുകയും നശിക്കുകയും ജീർണിക്കുകയും ചെയ്തപ്പോൾ മണ്ണ് ജൈവവസ്തുക്കളാൽ സമ്പന്നമായി. സാവധാനം മണ്ണിൽ പോഷകങ്ങളാൽ സമ്പുഷ്ടമായ കട്ടിയുള്ള പാളി രൂപപ്പെടാൻ തുടങ്ങി, ഇത് പുതിയ സസ്യങ്ങളെയും ജീവികളെയും അവിടേക്കു ആകർഷിച്ചു. ക്രമേണ, കണ്ടൽക്കാടുകൾ (തീരദേശത്തെ തണ്ണീർത്തടങ്ങളിൽ) അല്ലെങ്കിൽ വില്ലോകൾ (ശുദ്ധജല തണ്ണീർത്തടങ്ങളിൽ) പോലുള്ള മരങ്ങളും വേരുറപ്പിക്കാൻ തുടങ്ങി. മണ്ണിൽ വേരുറപ്പിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയാനും വെള്ളം തങ്ങിനിൽക്കാനും ചെടികൾ സഹായിച്ചു. അങ്ങനെ തണ്ണീർത്തടത്തിൽ അതിൻ്റെ ആദ്യ നിവാസികൾ അടുത്തതായി വരാനിരിക്കുന്ന എല്ലാത്തിനും ശക്തമായ അടിത്തറ സൃഷ്ടിച്ചു.

തണ്ണീർത്തടങ്ങൾ വളർന്നപ്പോൾ തുമ്പികളും പ്രാണികളും മറ്റ് ജീവജാലങ്ങളും ചുറ്റുംകൂടി സമൃദ്ധമായ മണ്ണും ചെടികളും ഭക്ഷിച്ചു. തവളകളും മത്സ്യങ്ങളും ആമകളും വെള്ളത്തിൽ വാസമുറപ്പിച്ചു. തണ്ണീർത്തടങ്ങൾ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയായി മാറി, ജീവൻ്റെയും വളർച്ചയുടെയും നിരന്തരമായ ഇടപെടലുകളുടെയും ഒരു ഇടം.

കാലം കഴിയുന്തോറും തണ്ണീർത്തടങ്ങൾ മാറിക്കൊണ്ടിരുന്നു. സസ്യങ്ങൾ വളരുകയും ദ്രവിക്കുകയും കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ് സൃഷ്ടിക്കുകയും ചെയ്തു. പലപ്പോഴും ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി, ചിലപ്പോൾ കനത്ത മഴയ്ക്ക് ശേഷം ജലനിരപ്പ്  ഉയരുന്നു, ചിലപ്പോൾ വരണ്ട മാസങ്ങളിൽ ജലനിരപ്പ്  കുറയുന്നു. ജീവജാലങ്ങൾ വന്നു പോയി, പുതിയ ജീവിവർഗ്ഗങ്ങൾ അവരുടെ വഴി കണ്ടെത്തി. ഓരോ വർഷവും തണ്ണീർത്തടങ്ങൾ കൂടുതൽ സുപ്രധാനവുമായി തീരുന്നു.

ലേഖിക : ആൻസി സി. സ്റ്റോയ്

Ancy C Stoy

Research Scholar, ICAR – Central Marine Fisheries Reseach Institiute, Ernakulam

Photography : Praveen Das M

Read Another one :https://archnest.in/2023/03/protect-biological-resources/

മാറ്റങ്ങളിൽ മാറാതെ

സെക്യൂരിറ്റി സിസ്റ്റവും ഇരുമ്പ് ഷട്ടറുകളും ഒക്കെ വരുന്നതിനുമുമ്പ് മരപ്പലക കൊണ്ടുള്ള തട്ടികളും ചുമരുകളും ഒക്കെയായി ആയിരുന്നു ഉണ്ടായിരുന്നത്. അറ്റം വളഞ്ഞ ഇരുമ്പ് വടികൊണ്ട് മരപ്പലക മടക്കി ഉയർത്തി മുകളിലുള്ള ഹുക്കിൽ തൂക്കിയിരുന്ന ‘തട്ടി പീടികകൾ’ ഷട്ടറുകളുടെയും ഗ്ലാസ് ചുമരുകളുടെയും കടന്നുവരവോടെ അപ്രത്യക്ഷമായിരിക്കുന്നു.

എങ്കിലും പഴമയുടെ പ്രതിനിധിയായി കാഴ്ച വിരുന്നകാറുണ്ട്  ഇത്തരം ചില നിർമിതികൾ. ചില യാത്രകളിൽ ഇവ കണ്ണിൽ പെടുക മാത്രമല്ല മനസ്സിൽ ഇടം പിടിക്കാറുണ്ട്. വരാന്തയുടെ മുക്കും മൂലയും പൊട്ടിയും  ചുമരിലെ കുമ്മായം അടർന്നും ഒക്കെയാണ് നിൽക്കുന്നത് എങ്കിലും പഴയകാല നിർമ്മാണ സാമഗ്രികളായ  വെട്ടുകല്ലിന്റെയും കുമ്മായത്തിന്റെയും ഈടും ഉറപ്പും വിളിച്ചോതുന്നു. പകുതി ഭാഗം തകർന്ന മുകൾ നിലയുടെ ഗ്രില്ലും ഒറ്റപ്പാളി ജനാലയും ഉയരമുള്ള മച്ചും എല്ലാം ഒരു കാലത്തെ നമ്മുടെ നിർമ്മാണ ശൈലിയിലേക്ക് തിരിഞ്ഞു നോക്കുവാൻ പ്രേരണയാകുന്നു.

കാഴ്ചക്ക് മൂന്ന് നില

കാഴ്ചയിൽ മൂന്നുനില എന്ന് തോന്നിപ്പിക്കും എങ്കിലും രണ്ടു നിലയെ ഉള്ളൂ.  ഉയരമുള്ള മച്ചാണ് മൂന്നാമത്തെ നിലയായി തോന്നിപ്പിയ്ക്കുന്നത്‌.  ഒരു കാലഘട്ടത്തിലെ  കെട്ടിട നിർമാണത്തെ, വീട് നിർമാണത്തെ  ഓർമ്മിക്കുന്നു.   കാലാവസ്ഥക്ക് അനുസരിച്ചുള്ള പാരമ്പര്യ റൂഫിംഗ് സംവിധാനത്തിന് കോട്ടമൊന്നുമില്ല.  മലപ്പുറം ജില്ലയിൽ വേങ്ങര എന്ന ചെറു നഗരത്തിന്റെ പ്രാന്തപ്രദേശത്തു  സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിൽ ഒരു റേഷൻ കട ഇപ്പോഴും സജീവമാണ്. ഇവിടുത്തെ ആദ്യകാല കൊമേഴ്സിൽ ബിൽഡിങ്ങുകളിൽ ഒന്ന് എന്ന് വേണമെങ്കിൽ പറയാം.

കാലത്തിനു വന്ന മാറ്റം ഒന്നും കാര്യമായില്ല ബാധിച്ചിട്ടില്ല . ഇനിയൊരുവേള വീണ്ടും ഈ വഴി വരുമ്പോൾ ഇതു ഇവിടെ ഉണ്ടാകുമോ എന്നറിയില്ല  ചിലപ്പോ ആധുനിക മുഖച്ഛായ പേറിയെന്നു വരാം.ചിലപ്പോ പൊളിച്ചു കളഞ്ഞു എന്നുവരാം. ഒരുപക്ഷേ നിലനിന്നു എന്നും വരാം. അടിത്തറക്കും ചുമരുകൾക്കും പഴയകാല നിർമ്മാണ സാമഗ്രികളുടെ  ഉറപ്പും പാരമ്പര്യവും ഉണ്ട്.

അഗ്രഹാര വീഥിയിലൂടെ

0

പൗരാണികമായ ഗ്രൂപ്പ് ഹൗസിംഗിൻറെ മികച്ച മാതൃകകളാണ് അഗ്രഹാരങ്ങൾ .ഒരേ ലൈനിൽ തൊട്ടു തൊട്ടിരിക്കുന്ന ഒരേ മുഖച്ഛായയുള്ള വീടുകൾ.എല്ലാ വീടുകളുടെയും മുന്നിലുള്ള അരിപൊടികൊലങ്ങൾ ഒരു കൗതുക കാഴ്ചതന്നെ.

രണ്ടു വീടുകൾ പങ്കിടുന്നത് ഒരേ ചുമരുതന്നെയാണ്.പുറത്തു നിന്ന് നോക്കുമ്പോൾ ഒരു ചെറിയ വരാന്തയും ഉള്ളിലേക്ക് ഒരു വാതിലും മാത്രം.ചില വീടുകൾക്ക് പ്രധാനവാതിൽ half door ആയിരിക്കും.ഉള്ളിൽകടക്കുമ്പോഴാണ് അകത്തളത്തിൻറെ വിശാലത മനസിലാവുക.മിക്കതും രണ്ടുനില വീടുകൾ തന്നെ.നടുവിലെ വീഥിക്കിരുവശങ്ങളിലുമായി കിലോമീറ്ററുകളോളം നിരന്നിരിക്കുന്ന വീടുകൾ.അവയെ എല്ലാം തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ വഴികൾ.

ലൊക്കേഷൻ : പാലക്കാട് കല്പാത്തി അഗ്രഹാരം

Read Another one Click :https://archnest.in/2024/02/pazhur-paduthol-mana-without-padippura/

നേർരേഖയിലെ വീട് 

0

പ്ലോട്ടിൻറെ സവിഷേതമൂലം നേർരേഖയിൽ പ്ലാൻചെയ്തൊരു വീടാണിത്.അതുകൊണ്ടു തന്നേ ഹോം ഓൺ എ ലൈൻഎന്നാണ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. നഗരങ്ങളിലെ തിരക്ക്,ഉയർന്ന സ്ഥലവില,ഭൂമിയുടെ ലഭ്യതക്കുറവ് ഇങ്ങനെ നാനാവിധമായ കാരണങ്ങളാൽ ലഭ്യമായ സ്ഥലത്ത് വീട് പണിയുവാൻ ആളുകൾ നിർബന്ധരാവുകയാണ്. ഈ വീടിനുമുണ്ട് അങ്ങനൊരു കഥ.

ഈ വീട് കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ്.ഏതാണ്ട് 10 സെൻറ് സ്ഥലമുണ്ട്. 10 സെന്റ് ഉണ്ടെങ്കിലും പ്ലോട്ടിന് നന്നേ വീതി കുറവാണ്. 4.4  മീറ്റർ മാത്രം വീതി. പോരാത്തതിന് പ്ലോട്ടിനെ ചുറ്റിവളഞ്ഞ് u  ഷേപ്പിൽ പോകുന്ന ഒരു റോഡ് ഉണ്ട്. ഈ റോഡിൻറെ ഭാഗത്ത് സാമാന്യം നല്ല ഉയരമുള്ള വലിയൊരു റീടെയ്നിങ് വാൾ ഉണ്ട്. ഒരിക്കലും ഒരു വീട് പണിക്ക് സാധ്യതയില്ല എന്നുള്ള ചിന്തയിൽ  ഉപേക്ഷിച്ചിരുന്ന പ്ലോട്ട്  കൂടിയാണിത്.പിന്നിലുള്ളത് ഗൃഹനാഥൻ  സുധീഷിന്റെ കുടുംബ വീട് തന്നെയാണ്.

സാങ്കേതികവിദ്യയുടെ വിജയം

പലപ്പോഴും വീടുവയ്ക്കാൻ തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് സാധ്യതകളേക്കാൾ കൂടുതൽ പരിമിതികളാകും ഉണ്ടാവുക. ഒരാൾക്ക് വീട് വയ്ക്കാൻ ഒരു സെൻറ് ഭൂമി മാത്രമേ ഉള്ളൂ എങ്കിൽ, ആ ഒരു സെൻറിൽ ഒരു കുടുംബത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പാർപ്പിടം തീർക്കുവാൻ കഴിയണം. അവിടെയാണ് സാങ്കേതികവിദ്യയുടെ വിജയം. അവിടെയാണ് ആർക്കിടെക്ചർ ഡിസൈനിങ്ങിൻറെ മികവ്. അതു തന്നെയാണ് ഹോം ഓൺ എ ലൈൻഎന്ന ഈ വീടിൻറെ വിജയവും 

The staircase does not waste space

കുറവുകളെയെല്ലാം നിറവുകൾ ആക്കി, പരിമിതിയെന്ന് തോന്നുന്ന കാര്യങ്ങളൊക്കെ സാധ്യതകൾ ആക്കി മാറ്റിയാണ് സുബീഷിന്റെയും നയനയുടെയും ഫറോക്കിൽ ഉള്ള ഈ വീട് നിർമ്മിച്ചിട്ടുള്ളത്.

വീടിന്റെ മധ്യഭാഗത്തു നിന്നുമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്.ലിവിങ്, ഡൈനിങ്, കിച്ചൻ,ലൈബ്രറി,4കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഏരിയകൾ. വിവിധ ലെവലുകളിലാണ് വീട്.പ്രകൃതിദത്ത  വെളിച്ചവും വായുസഞ്ചാരവുംവീടിനുളളിൽ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു.

Retaining wall has been changed to feature wall

ഗൃഹനാഥൻ സുബീഷിൻറ ഹോബിയായ വാനനിരീക്ഷണത്തിനും കൂടാതെ അദ്ധ്യാപികയായ നയനക്ക് വായനക്കുളള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.നാലു കിടപ്പുമുറികളിൽ ഒന്ന് ഇപ്പോൾ മൾട്ടി പർപ്പസ് ഏരിയയായി ഉപയോഗിക്കുന്നു.അങ്ങനെ വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട് ആർക്കിടെക്റ്റ്.

നെഗറ്റീവിനെ പോസിറ്റീവാക്കി

ഏറ്റവും അനാകർഷകമായി കിടന്നിരുന്ന അല്ലെങ്കിൽ മൈനസ് പോയിൻറ് ആയി കണ്ടിരുന്ന ഒരു ഏരിയ. എന്നാൽ അതിനെ ഏറ്റവും മനോഹരമാക്കി വീടിൻറെ ഒരു ഫോക്കൽ  പോയിന്റാക്കി മാറ്റുകയായിരുന്നു . മതിലിനോട്  ചേർന്ന് നിറയെ ചെടികളും, വല്ലികളും ഒക്കെ പടർത്തി ഒപ്പം ബുദ്ധയും ലൈറ്റിങ്ങുമെല്ലാം നൽകി അതിനെ ഒരു ഫീച്ചർ വാൾ ആക്കി. ആ ഭാഗത്ത് വീടിൻറെ ചുമരുകൾക്കു മുഴുവനും ഗ്ലാസ് നൽകി. മതിലിനെയും അതിനോട് ചേർന്നുള്ള  പച്ചപ്പിന്റെയും കാഴ്ചകളെ വീടിനുള്ളിലേക്ക് കൊണ്ടുവന്നു .വീടിനും മതിലിനും  ഇടയിലുള്ള സ്ഥലത്ത് ബേബി മെറ്റൽ വിരിച്ച് ഒരു ട്രാക്ക് രൂപപ്പെടുത്തി.

Library
Library

പകൽവെളിച്ചവും വൈദ്യുതവിളക്കുകളും എല്ലാം ചേർന്ന് രാവും പകലും ഈ വീടിന് വ്യത്യസ്തമായ ആംബിയൻസ് സമ്മാനിക്കുന്നു കൃത്യമായ പ്ലാനിങ്ങും  ഡിസൈനിങ് മികവും ഉണ്ടെങ്കിൽ ഏതു പ്ലോട്ടിനും അനന്തമായ സാധ്യതകൾ കണ്ടെത്തുവാൻ ആർക്കിടെക്റ്റിനും  ആർക്കിടെക്ചർ ഡിസൈനിങ്ങിനും കഴിയും എന്ന് തന്നെയാണ് ഹോം ഓൺ എ ലൈൻ നൽകുന്ന സന്ദേശം.

Master bed

Project Details:

Ar.Rohit Palakkal,Nestcraft Architecture,Calicut,Contact : 9746333043

https://instagram.com/nestcraftarchitecture?igshid=YmMyMTA2M2Y=

https://www.facebook.com/NestcraftArchitecture

www.nestcraftarchitecture.comht

Client  Mr. Subeesh & Mrs .Nayana

Location . Calicut,Feroke

Plot :10 cents,Total Area:3100 sqft

Photos : R P Photography

Read Another one click :https://archnest.in/2024/08/level-scape/

പുഴയോരഴകുള്ള വീട്

പുഴയോരത്തിൻറെ  ഗേറ്റ് കടന്ന് പ്ലോട്ടിലേക്ക്  പ്രവേശിക്കുമ്പോൾ ആദ്യം തോന്നുക ഏതോ റിസോർട്ടിന്റെ ലാൻഡ്സ്കേപ്പിൽ പ്രവേശിച്ചത് പോലെയാണ് .എന്നാൽ റിസോർട്ട് അല്ല അതേ അനുഭവം പകരുന്ന  ഒരു വീടാണിത്. മണ്ണിന്റെയും  ചെങ്കല്ലിന്റെയും കുളിർമയും നിറവും നിറവിന്യാസവും പ്രകടമാകുന്ന, അനുഭവവേദ്യമാകുന്ന  അകത്തളം .

സദാ പുഴയെ തഴുകിയെത്തുന്ന ഇളങ്കാറ്റും കിളികളുടെ പാട്ടും മുളയുടെ മർമ്മരവും  നിറഞ്ഞ  തൊടിയും വീട് എന്ന അനുഭവത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു .അകവും  പുറവും ലയിച്ചുചേരുന്ന വീട് . പൂമുഖത്ത് നിന്നുള്ള മഴക്കാഴ്ചയും പുഴക്കാഴ്ചയും വാക്കുകൾക്ക് അപ്പുറമുള്ള അനുഭൂതിയാണ്.

പലതരം മണ്ണുപയോഗിച്ചുള്ള പ്ലാസ്റ്ററിങ്

 തറയും ചുമരുമെല്ലാം  നൽകുന്ന കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന കണ്ണുകൾ  സീലിങ്ങിലെ വൃത്താകൃതിയിലുള്ള ഡിസൈൻ പാറ്റേണിലേക്ക്  തിരിയും. “ചെറിയ മൺകുടങ്ങൾ കമഴ്ത്തി വച്ചാണ് ഈ ഡിസൈൻ പാറ്റേൺ ചെയ്തിരിക്കുന്നത്. അതാണ് ഇത്രക്ക്  കൃത്യതയും ഏകത്വവുമെന്ന്” വീടിൻറെ ശില്പി  ശ്രീനിവാസൻ പറഞ്ഞു . അകത്തേക്ക് കടന്നാൽ  ലിവിങ്, ഡൈനിങ്,സമീപമുള്ള കിച്ചൻ  ബെഡ്റൂമുകൾ തുടങ്ങിയ ഇടങ്ങളെല്ലാം   ആധുനിക സൗകര്യങ്ങൾ നിറഞ്ഞവതന്നെ. ചുമരുകളിൽ  മഞ്ഞ, പിങ്ക്, ഇരുണ്ട പച്ചനിറം എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള  മണ്ണിൻറെ ചന്തം നിറഞ്ഞവയാകുന്നു.

പല സ്ഥലത്തു നിന്നുമുളള മണ്ണ്ആണ്.എങ്കിലും സ്വാഭാവികമായ നിറവ്യത്യാസം വേർതിരിച്ചറിയാനാവുന്നു. ഡൈനിങ്ങിലേക്കുള്ള ഓവൽ ആകൃതിയിലുള്ള സർവീസ് ഏരിയയും പ്രേത്യേകം ഫുഡ് കൗണ്ടറും മോഡേൺ സ്റ്റൈലിനുപരി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. കിടപ്പുമുറിയിലേക്ക് എത്തുമ്പോൾ ചുമരിലെ കുമ്മായ പ്ലാസ്റ്റിറിങ്ങിൻറെ വെൺമയും  ഫിനിഷും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും സ്മൂത്തായി കുമ്മായ പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോയെന്ന് തോന്നിപ്പിക്കും .ലൈം അഥവ കുമ്മായ പ്ളാസ്റ്ററിങ്ങിന് ഇന്നും പ്രസക്തി യും ആവശ്യക്കാരും ഉണ്ടെന്നത് ഏറെ സ്വാഗതാർഹമാണ്.

പുറ്റുമണ്ണുകൊണ്ട് ചുമർ

വലിയ ജനാലകളും ഓപ്പണിങ്ങുകളും പുഴക്കാഴ്ചകൾ നിറക്കുന്നു.  ലിവിങ് ഡൈനിങ് ഏരിയകൾക്ക് മധ്യേ പാർട്ടീഷനാകുന്ന സ്റ്റെയർകേസ്. ചുമരുകൾക്ക്‌  പുറ്റ്മണ്ണാണ് .പൊതുവെ ഇരുണ്ട നിറമാണ് ഈ മണ്ണിന്.  ഇവിടെഅതിനൊരു നേർത്ത പച്ചകലർന്ന ഇരുണ്ട നിറം ലഭിച്ചു.  ചുമരിലെ അപൂർവ ചിത്രവും കണ്ണിലുടക്കാതിരിക്കില്ല .

ഈ വീട് പോലെ തന്നെ ഇവിടുത്തെ ചിത്രങ്ങളും one and only യാണ്. ഒന്നുപോലെ വേറൊന്നില്ല .മുകളിൽ നിന്നും പുഴയുടെ കാഴ്ച കൂടുതൽ ആകർഷകവും വിശാലവുമാകുന്നു. പ്രത്യേകിച്ച് മുന്നിലെ ലൈബ്രറിയും ജിം ഏരിയയുമെല്ലാം പുഴക്കാഴ്ചകളാൽ സമൃദ്ധമാണ്.

പ്രകൃതിയോടിണങ്ങി

തൊട്ടടുത്തുള്ള ഗസ്സേബു  നൽകുന്ന അനുഭവവും  മറ്റൊന്നുമല്ല.കരിങ്കല്ലുകൊണ്ട് സപ്പോർട്ടിങ് വാൾ തീർത്ത് സ്പൈറൽ ആകൃതിയിൽ  ചെയ്തിട്ടുള്ള  സ്റ്റെയർകെയ്സ് ശ്രദ്ധേയമാണ്. മോഡുലാർ കിച്ചൻ വർക്കിങ് കിച്ചനും സർവെൻറ് ഏരിയയുമെല്ലാം  ഈ ഗസേബുവിന്റെ സമീപമാണ്.വിവിധതരം മുളകളുടെ ദല മർമ്മരം കൊണ്ട് മുഖരിതമായ ലാൻഡ്സ്കേപ്പ് .

പുഴയോരം ആയതുകൊണ്ട് തന്നെ മണ്ണൊലിപ്പ് തടയുന്നതിനായി പുഴയോരത്ത് മുളകൾ നട്ടുപിടിപ്പിച്ചു. ഇവയുടെ ശക്തമായ വേരുകൾ തീരസംരക്ഷണം ഉറപ്പുവരുത്തുന്നു. 2018ലെ വെള്ളപ്പൊക്കത്തിന് ഏഴ് അടിയോളം വെള്ളം കയറിയ സ്ഥലമായതിനാൽ മണ്ണിട്ട് ലാൻഡ്സ്കേപ്പും വീടിൻറെ തറയും ഉയർത്തികെട്ടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

പുതുപുത്തൻ മെറ്റീരിയലുകളുടെ ഈ മത്സരക്കാലത്തും പ്രകൃതിക്കിണങ്ങിയ അല്ലെങ്കിൽ പ്രകൃതിക്ക് ഹാനികരമാകാത്ത വിധത്തിൽ കാർബൺ പുറന്തളളൽ ഏറ്റവും കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് തികച്ചും മോഡേണായ ഡിസൈൻ നയത്തിലും സൗകര്യത്തിലും ഗൃഹവാസ്തുകല സാധ്യമാവും എന്നതാണ് ഈ വീടു നൽകുന്ന സന്ദേശം.

 

മണ്ണ് ഏറ്റവും വലിയ നിർമ്മാണ സാമഗ്രി

മണ്ണ് മനുഷ്യൻറെ മൗലികമായ ഇടവും വിഭവവും ആകുന്നു. മനുഷ്യകുലം പിറവിയെടുക്കുന്നതും ജീവിക്കുന്നതും അവസാനം നമ്മളൊക്കെയും ചെന്നു ചേരുന്നിടവും മണ്ണ് തന്നെയാണ്.

ഏറ്റവും വലിയ നിർമ്മാണ സാമഗ്രിയായ മണ്ണിൻറെ സാധ്യതകൾ പകുതിപോലും നാം ഉപയോഗപ്പെടുത്തിയിട്ടില്ല.

മണ്ണ് ഏതുകാലത്തും മൂല്യനിർണയനത്തിനും അപ്പുറമുളള ഒരു വിഭവം തന്നെ.നമ്മുടെ പരമ്പരാഗത മെറ്റീരിയലുകളെല്ലാം തന്നെ ഊർജ്ജ പ്രസരണം കുറഞ്ഞവയും ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്നതുമായിരുന്നു.

എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു.ഏത് ആധുനിക മെറ്റീരിയലിന് ഒപ്പം തന്നെ നിൽക്കാൻ ശേഷിയും ഗുണവുമുളളതാണ് നിർമ്മാണ സാമഗ്രി തന്നെയാണ് മണ്ണ്

Engineer : P K Srinivasan Vasthukam Organic Architecture Thrissur mob:8606279946

https://www.facebook.com/sreenivasan.pandiathkuttappan

Client : Achu Ullatil Manjali Plot : 75 cent

Total Area : 3824 sq ft

Location : Manjali,Paravur, Kerala

Photos &Video : Pradeep Kumar M, RADOSS , Pattambi

https://www.facebook.com/profile.php?id=100064451001374

http://www.pradeepmeleppurath.in/

Read Another one click :https://archnest.in/2024/07/an-expats-dream-home/

പൗരാണിക തച്ചുശാസ്ത്ര മികവ്-ചന്ദ്രവള

1

തച്ചുശാസ്ത്ര വിധിയും കണക്കിൻറെ കണിശതയും സമ്മേളിക്കുന്ന മഹാവിസ്മയങ്ങളിൽ ഒന്നാണ് ചന്ദ്രവള. നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാനിർമ്മിതികളിൽ നാം ഇന്ന് കാണുന്നത് തച്ചുശാസ്ത്ര മികവും  അതി വിദഗ്ധരായ പെരുന്തച്ചന്മാരുടെ വാസ്തുവിദ്യയുടെയും അഗാഥ പാണ്ഡിത്യത്തിൻറെയും പൗരാണിക ചരിത്രത്തിൻറെയും കൈമുദ്രകളാണ്.

Chandravala
Chandravala

വാസ്തുശാസ്ത്രത്തിൽ ധ്വജ യോനിപ്രകാരം നിർമ്മിച്ചിട്ടുള്ള പടിഞ്ഞാറ് ദർശനമായ  എട്ടുകെട്ടിൻറെ  സ്ഥായീഗൃഹത്തിൻറെ  പടിഞ്ഞാറ് ഭാഗത്തുള്ള വരുണ പദത്തിൽ വരാന്തയുടെ മേൽഭാഗത്തായി ചന്ദ്രവള കാണപ്പെടുന്നു. തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി ,വടക്കിനി, കൂടാതെ നടുമുറ്റവും  അന്തരാളവും അങ്കണവും സമന്വയിക്കുമ്പോഴാണ്നാലുകെട്ടുകൾ  രൂപപ്പെടുന്നത്. രണ്ടു നാലുകെട്ടുകൾ ചേരുന്നതാണ് എട്ടുകെട്ട്. വാസ്തുശാസ്ത്രപ്രകാരം പാദുകം മുതൽ മുഖപ്പിലെ സൂചി അഗ്രം വരെ പദയോനി പ്രമാണത്തിൽ കോൽ കണക്കിൽ  ചിട്ടപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.

 ചന്ദ്ര വളയുടെ  പ്രാധാന്യം 

പദനിരൂപണം നടത്തിയ വാസ്തു ശരീരത്തിലെ ഒന്നു മുതൽ 32 വരെയുള്ള പദനാമങ്ങളുണ്ട് . ഇതിൽ 1*1  സകല പദം. 2 * 2 തേജകപദം. 3 * 3 പീഠപദം . 4 * 4 പത്മപീഠം. 5 *5  ഉപപീഠം . 6 * 6 മണ്ഡൂകം .7 * 7 ആസനം. 8 *8  സ്ഥാനീയം. എന്നിങ്ങനെ 32 വർഗ്ഗ കോഷ്ഠങ്ങൾ വരുന്നു. ഇതിൽ ഒരു പദം യജ്ഞകുണ്ഡങ്ങൾക്ക് ഉപയോഗിക്കുന്നു. 2 * 2  അതായത് 4 പദം, ഈ  4 പദത്തിന്റെ വൃത്തരൂപത്തിൻറെ അർദ്ധാകാരമാണ് ചന്ദ്രവള. പദനിരൂപണത്തിൽ നിന്നും ഭവനത്തിന്റെ ചുറ്റളവും. ചുറ്റളവിൽ നിന്ന് ദീർഘവും വിസ്താരവും, വിസ്താരത്തിൽ നിന്ന് ഉന്നതിയും രൂപപ്പെടുന്നു.  എങ്കിൽ മാത്രമേ ഗൃഹത്തിന്റെ ആരൂഢം ജീവോർജ്ജ പ്രവാഹം ഉള്ളതാവുകയുള്ളൂ.

ജിവോർജ പ്രവാഹം ഉള്ള ജീവനുള്ള ഗ്രഹം കോഷാ  കാധീശിതനായ   ചന്ദ്രനിൽ നിന്നും പുറപ്പെടുന്ന ഊർജ്ജ രേണുക്കൾ സോമരസം പർജന്യ രസം തുടങ്ങിയ സൂക്ഷ്മകണങ്ങൾ ഭൂമിയിലേക്ക് പതിപ്പിക്കുന്നുണ്ട് .ഇത്  അഗീരണം ചെയ്യുകയും കൂടാതെ സൂര്യനിൽ നിന്നുമുള്ള  ഊർജ്ജ രേണുക്കളായ അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് തുടങ്ങിയ സൂക്ഷ്മ കിരണങ്ങളെയും ആഗീരണം ചെയ്യുകയും ജലത്തിൻറെ സൂക്ഷ്മകണങ്ങളായ  പർജന്യയിൽ കൂടി ശ്വസനം വഴി അകത്തുകടന്ന് പ്രാണോർജ്ജത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

വിവരങ്ങൾക്ക് കടപ്പാട് : രമേശ് മൂവാറ്റുപുഴ

വെളിച്ചം നിറഞ്ഞ അകത്തളവുമായ് ‘മേഘമൽഹാർ’ 

0

ഗ്രാമീണ സൗന്ദര്യം ഇന്നും അന്യം നിന്ന് പോകാത്ത പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരിയിലാണ്  വെളിച്ചത്തിൻറെ സമൃദ്ധിയുമായ് മേഘമൽഹാർ ഉള്ളത്.സമകാലിക ഡിസൈൻ ഘടകങ്ങളെ പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പുമായി സമന്വയിപ്പിച്ചു പ്രകൃതിദത്ത ഫിനിഷുകൾക്കൊപ്പം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഡോക്ടർമാരായ അനീഷിന്റെയും  ശാരികയുടെയും ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി ശാന്തമായ പ്രകൃതിയോടിങ്ങിയ ഗൃഹാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

വീട്ടുകാർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു ‘വെളിച്ചം നിറഞ്ഞ വീട്’എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കാനുള്ള ശ്രമമായിരുന്നു ഇത് .അതിനാൽ അകത്തളത്തിലെ പൊതു ഇടങ്ങളിൽ  ഓപ്പൺ എന്ന ആശയം കൊണ്ടുവന്നപ്പോൾ  പകൽ സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാനും കഴിഞ്ഞു.

വാസ്തു തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന ഓപ്പൺ പ്ലാൻ അനുസരിച്ച്  ലിവിംഗ്, ഡൈനിംഗ്, കിച്ചൻ കിടപ്പു മുറികൾ എന്നിങ്ങനെ ഏരിയകൾ പരസ്പരം തടസ്സമില്ലാത്ത ഒഴുക്കും സുതാര്യതയും  തീർക്കുന്നു .  

സൈറ്റി ൻറെ പ്രതികൂല സ്വഭാവം

15.64 സെന്റ് വിസ്തൃതിയുള്ള പ്ലോട്ട് തെക്ക്ദിക്കിന് അഭിമുഖമാണ്. സൈറ്റിൻറെ അല്പം   ഇടുങ്ങിയ പ്രകൃതമായിരുന്നു  പ്രധാന വെല്ലുവിളി. ഇവിടെ തെക്ക് നിന്ന് സൈറ്റിലേക്കുള്ള ഒരു അപ്രോച്ച് റോഡ് അടുത്ത പ്ലോട്ടിൽ അവസാനിക്കുന്നു. അപ്രോച്ച് റോഡിലേക്ക് കടക്കുമ്പോൾ വീടിൻറെ  നീളമേറിയ എലിവേഷൻ ദൃശ്യവിരുന്ന്  തീർക്കുന്നു.

പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉള്ളിൽ പരമാവധി ലഭ്യമാക്കുന്നതിനാണ്  ഇത്തരമൊരു ഘടന സ്വീകരിച്ചത് . സന്തുലിതാവസ്ഥ എന്ന ഡിസൈൻ ആശയത്തിലൂടെ മുൻഭാഗത്തിന് ഊന്നൽ നൽകിയപ്പോൾ  പടിഞ്ഞാറെ അറ്റത്ത് അസമമായ  ഉന്നതിയും ഒരു ഷെഡ് മാതൃകയിലുള്ള  രൂപകൽപ്പനയും സ്വീകരിച്ചു  മേഘമൽഹാറിൻറെ കാഴ്ച്ചയുടെ പ്രൗഢി കൂട്ടി. 

മധ്യഭാഗത്തെ വിശാലമായ  വെന്റിലേഷൻ ഷാഫ്റ്റാണ്പരസ്പരബന്ധിതമായ എല്ലാ പൊതു ഇടങ്ങളിലേക്കും പരമാവധി പ്രകൃതിദത്ത വെളിച്ചം എത്തിക്കുന്നത്.  ഈ സെൻട്രൽ വെന്റിലേഷൻ ഷാഫ്റ്റ് വെളിച്ചം പ്രദാനം ചെയ്യുന്നതിനൊപ്പം ഇന്റീരിയർ സ്‌പെയ്‌സിലേക്ക്  നിഴലിന്റെയും വെളിച്ചത്തിൻറെയും ആർട്ട് വർക്ക് കൂടി എത്തിക്കുന്നു.

ഇത് അകത്തളത്തിന് കൂടുതൽ സംവേദനാത്മകമകതയും കൂടുതൽ സമയം ഇവിടെത്തന്നെ ചിലവഴിക്കാൻ വീട്ടുകാരേ പ്രേരിപ്പികുകയും ചെയ്യുന്നു.

കിളിവാതിലാണ് ഫോക്കൽ  പോയിൻറ് 

പരമ്പരാഗത ചാരുതയും  സമകാലികമായ പ്രവർത്തനക്ഷമതയും സംയോജപ്പിച്ച്   ഒരുക്കിയിരിക്കുന്ന ‘കിളിവാതിൽ’ ഒരു പ്രധാന ഡിസൈൻ എലമെന്റ് മാത്രമല്ല ഫോക്കൽ പോയിന്റ് കൂടിയാകുന്നു.

അല്പ്പം വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ ബേവിൻഡോ ഇരുനിലകളുമായി ആശയ വിനിമയം സാധ്യമാക്കുന്നു.  മുകളിലേക്ക് ശ്രദ്ധയാകർഷിക്കുകയും ഇരട്ടിയുയരമുള്ള സ്വീകരണ മുറിയുടെ  മൊത്തത്തിലുള്ള വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഒപ്പം മോഡേൺ ഡിസൈനിൽ പരമ്പരാഗത സ്പർശം കൊണ്ടുവരുവാൻ ‘കിളിവാതിൽ’ ലിന് കഴിഞ്ഞിരിക്കുന്നു.

പലതരം മെറ്റീരിയലുകൾ

സ്ഥലനഷ്ട്ടത്തിന്ഇട വരുത്താതെ ഡൈനിങ്ങിൻറെ ഒരു ഭാഗത്തു ഒതുങ്ങി  അടിയിലെ സ്ഥലത്തു നിറയെ പച്ചപ്പ് നിറച്ചു അകത്തളം ജീവസുറ്റതാക്കി ഡിസൈൻ ചെയ്തിരിക്കുന്ന സ്റ്റെയർകേസ് ഏറെ ശ്രദ്ധേയമാകുന്നു.

ശ്രദ്ധാപൂർവം ഒരുക്കിയിട്ടുള്ള  ലാൻഡ്സ്കേപ്പും ചുറ്റുപാടുകളും എലിവിഷന്റെ ഡിസൈനിനെ കൂടുതൽ ആകർഷകമാക്കുന്നു സ്ട്രക്ച്ചർ ഡിസൈനിന് അപ്പുറം ബാഹ്യ രൂപകൽപ്പന വ്യാപിക്കുന്നു.

ഔട്ട്‌ഡോർ സ്‌പെയ്‌സുകൾ ഇന്റീരിയറുമായി  ലയിച്ചു ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

പരമ്പരാഗത ഡിസൈൻ ഘടകങ്ങളെ വീട്ടുകാരുടെ നിർദ്ദേശപ്രകാരം ആധുനിക ജീവിതശൈലിക്ക് ഇണങ്ങിയതാക്കി മേഘമൽഹാറിന്  നൂതനവും കാലാതീതവുമായ  വ്യക്തിത്വം പകരുന്നു. 

Dr.Anish Mohan &

Dr.Sariga Sivan

PROJECT DETAILS

Project Name: ‘MEGHAMALHAR’

Ar. Swaroop Abraham Ar. Sarath Mohan

T Square Architects,East Hill Road, Calicut,, Kerala. 

https://www.instagram.com/tsquarearchitects/?hl=en

https://www.facebook.com/tsquarearchitectscalicut

Plot : 17 Cent

Built Area  : 2747.89 sq ft

Location: Cherupulassery, Palakkad,

Photo Credits: Prasanth Mohan (Running Studios) 

https://www.instagram.com/reel/C3CtJXXvLTu/?utm_source=ig_web_copy_link

Read Another one click :https://archnest.in/2024/06/the-combination-of-two-styles/

മണ്ണുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം

0

നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും മണ്ണ് ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചാൽ,അവ എളുപ്പത്തിൽ മണ്ണിന്റെ ഭാഗമാകും- ഇതിൽ  നിന്ന് വ്യത്യസ്തമായി, കോൺക്രീറ്റ് ആണെങ്കിൽ  വർഷങ്ങൾ എടുത്തേക്കാം മണ്ണോട് ചേരുവാൻ.

ചെറുതോ വലുതോ,ദീർഘകാലം അല്ലെങ്കിൽ ഒരു ചെറിയ കാലയളവിൽ കുറച്ച് വർഷത്തേക്ക് -അങ്ങനെ കാലയളവ് ഏതുമാകട്ടെ മണ്ണ്ഉപയോഗിച്ചുള്ള നിർമാണം യഥാർത്ഥത്തിൽ മനുഷ്യന്റെ ആവാസവ്യവസ്ഥ  ലളിതമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.മാത്രമല്ല ചെലവ് കുറഞ്ഞ ഒരു നിർമ്മാണ സങ്കേതം കൂടിയാണ്.

പ്ലാസ്റ്റിക് പുനഃരുപയോഗിക്കാം

പ്ലാസ്റ്റിക് ഉപയോഗിച്ച് നമുക്ക് നൂതന ഉത്പന്നങ്ങൾ ഉണ്ടാക്കാം.അതുപോലെ, നമ്മൾ നടന്നുപോകുന്ന മണ്ണ് ഉപയോഗിച്ചുകൊണ്ട് ഒന്നാം തരം കെട്ടിടങ്ങൾ  നിർമ്മിക്കാവുന്നതാണ്. ചൂളയിൽ വേവിച്ചെടുക്കുന്ന രീതിക്ക് പല ദോഷങ്ങളും ഉണ്ട്. ഒരുപാട്  എനർജി ഉപയോഗിക്കപ്പെടുന്നു എന്ന് മാത്രമല്ല ധാരാളം  കാർബണും പുറം തള്ളുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ പുന:രുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുക.

ഏകീകരിച്ച മൺ ബ്ലോക്കുകൾ, സാധാരണ മണ്ണ്ഇവയൊക്കെ കൊണ്ടുള്ള നിർമ്മാണം നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല. (ഇവയെക്കുറിച്ച് വായിക്കാനും ഗവേഷണം ചെയ്യാനും ഇന്ന് ധാരാളം അവസരങ്ങൾ ഉണ്ട്). ആധുനികതയുടെ ആശയങ്ങൾ പലപ്പോഴും സുസ്ഥിരതയുടെ ഘടകങ്ങളെ അവഗണിക്കുന്നു.

പാരിസ്ഥിക വശങ്ങൾ അന്വേഷിക്കാതെ

പാരിസ്ഥിതിക വശങ്ങൾ പരിഗണിക്കാതെ പ്ലാസ്റ്റിക്, കോൺക്രീറ്റ് പോലുള്ളവയിലേക്ക് പോകാൻ വിദ്യാസമ്പന്നരും പരിശീലിലനം ലഭിച്ചവരും പലപ്പോഴും പ്രേരിപ്പിക്കപ്പെടുന്നുണ്ട്.

ഒരു കുടുംബത്തിന് ഒരു വീട് ഉണ്ടാക്കുന്നതിൻറെ  ഭാഗമായി   അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.  ഒരു വീടുണ്ടാക്കാൻ തുടങ്ങുമ്പോൾ ആളുകൾ അതിനെ സമീപിക്കുന്നത് പല തരത്തിലായിരിക്കും. സാധാരണയായി ലഭ്യമാകുന്നത്, പ്രസിദ്ധമായത്,  മാർക്കറ്റ് വാല്യു നേടിയത്, ട്രെൻഡി  എന്നിങ്ങനെയാണ് ആളുകൾ കാര്യങ്ങളെ നോക്കി കാണുന്നത്.

ഒരു കെട്ടിടം അത് വീടാവട്ടെ ഓഫീസിസാവട്ടെ മറ്റ് എന്ത് തരം ബിൽഡിങ്ങും ആകട്ടെ അത് നിർമ്മിക്കുവാനുള്ള തീരുമാനം തികച്ചും സ്വകാര്യമായിരിക്കും.

പ്രകൃതിക്ക് ഇണങ്ങിയ മെറ്റീരിയലിലുകളെക്കുറിച്ചോ നിർമ്മാണ രീതിയെക്കുറിച്ചോ കുറിച്ച് കാര്യമായി ആരും അന്വേഷിക്കാറില്ല . 

  നിർമ്മാണം അത് ഏതുമാകട്ടെ  ഇതെല്ലം പ്രോജക്റ്റുകളുടെ,അല്ലെങ്കിൽ നിക്ഷേപങ്ങളുടെ ഭാഗമായി  മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ, കാർബൺ കാൽപ്പാടുകൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു പരിഗണനയുമില്ല. നമ്മുടെ ഭക്ഷണ ശീലങ്ങൾ പോലെ,  ‘ഇഷ്ടപ്പെടുന്നതും കൂടാതെ  ആഗ്രഹിക്കുന്നതും’ ആണ് എല്ലാവരും നോക്കുക.

മനുഷ്യാവകാശങ്ങളെക്കുറിച്ചും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള  ആശയങ്ങൾ എല്ലാവര്ക്കും അറിയാം .എന്നാൽ  സ്വാഭാവിക ആവാസ വ്യവസ്ഥയെക്കുറിച്ച് അതിനു യോജിക്കുന്ന  രീതികൾ സാമഗ്രികൾ ഇവയെക്കുറിച്ചോന്നും യാതൊരു ആശങ്കയും ആർക്കുമില്ല.

ചുറ്റിനുമുള്ളതെല്ലാം എങ്ങനെ ഉപയോഗിച്ച് തീർക്കാം എന്നാണ്  മനുഷ്യർ ചിന്തിക്കുന്നതും അതിനു വേണ്ടി മത്സരിക്കുന്നത് പോലെയും ആണ് പ്രവർത്തിക്കുന്നത്. 

ഡാമുകളിലെ ചെളി എങ്ങനെ ഉപയോഗപ്പെടുത്താം

നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം,പ്രകൃതിയോട് ഇണങ്ങിയ നിർമാണം എന്ന ആശയം വലിയ തോതിൽ ജനങ്ങൾക്ക് പരിചിതവുമാണ്.മണ്ണ് (ചെളി) ഉപയോഗിച്ചുള്ള  നിർമാണത്തിൻറെ  ആശയങ്ങൾ സ്വീകരിക്കുന്നവരും പൊതുവെ പരിചിതമോ ജനപ്രിയമോ അല്ലാത്ത കാര്യങ്ങളോട് ഒരു പ്രതിരോധവും അനിഷ്ടവും കാണിക്കാറുണ്ട് .

നിർമ്മാണത്തിൽ താൽപ്പര്യമോ അറിവോ ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ ഇതരമാർഗ്ഗങ്ങൾ പരിഗണിക്കാനോ അതേക്കുറിച്ചു പഠിക്കുവാനോ തയ്യാറാവുകയുമില്ല.അഥവാ അതിന് ശ്രമിച്ചാൽ തന്നേ നാനാവിധ വിമർശനങ്ങളും നേരിടേണ്ടി വരും.

ഭരണനിർവ്വഹണത്തിൻറെയും  മാധ്യമങ്ങളുടേയും വിവിധ വകുപ്പുകൾക്ക്മണ്ണ്ഉപയോഗിച്ചുള്ള നിർമ്മാണത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

നമുക്ക് ധാരാളം ഡാമുകൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും ചെളി അടിഞ്ഞുകൂടിയതിനാൽ ശേഷി കുറഞ്ഞവയുമാണ്. ഡാമുകൾ ഡി-സിൽറ്റിംഗ് ചെയ്യുക വഴി  അതിൽ നിന്നും നീക്കം ചെയ്യുന്ന ചെളി നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.  ഡാമുകളിലെ  ജല വഹനശേഷി കൂട്ടുകയും ചെയ്യാം.

ഡി-സിൽറ്റിംഗ് കൂടുതൽ വെള്ളം സംഭരിക്കാനും കനത്ത മഴയിൽ ഷട്ടറുകൾ തുറക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഏറ്റവും പ്രധാനമായി, മണ്ണ്, വെള്ളം, വായു എന്നിവയെ പരിപാലിക്കാൻ നമുക്ക് വകുപ്പുകൾ ഇല്ല എന്നുള്ളതാണ്. ഇവയുടെ ഗുണനിലവാരവും ഉപയോഗവും നമുക്ക് കഴിയുന്നത്ര സംരക്ഷിക്കപ്പെടണം. ഭക്ഷ്യസുരക്ഷ പോലെ തന്നെ പ്രധാനമാണ് മണ്ണും വായുവും വെള്ളവും.പ്രകൃതിയും  മനുഷ്യനും ചേർന്നുള്ള ആവാസവ്യവസ്ഥയെ സുഖകരവും സമാധാനപരവുമായ യാത്രയാക്കി മാറ്റുവാൻ കഴിയുന്ന എല്ലാം ചെയ്യണം. ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ നമ്മൾക്ക് കഴിയും.

Ar.Lakshmi P K

Power Nature Design Consultants

Kunnathurmed, Palakkad

Contact : 9495988378

ആവേശം 2024

0

IIA യുടെ ആഭിമുഖ്യത്തിൽ നടന്ന വാസ്തുശില്പികളുടെ സംസ്ഥാന കലാമത്സരം ‘ആവേശം 2024’ സമാപിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സമുദ്രാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൾച്ചറൽ ഫെസ്റ്റിവെലിൽ  185 പോയിന്റ് നേടി IIA കോഴിക്കോട് സെന്റർ ഓവറോൾ ചാമ്പ്യന്മാരായി.

92 പോയിന്റ് നേടി IIA കോട്ടയവും 63 പോയിന്റ് നേടി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

IIA തിരുവനന്തപുരം,കൊല്ലം,കോട്ടയം ,കൊച്ചി,തൃശ്ശൂർ പാലക്കാട്,മലപ്പുറം,കോഴിക്കോട് കണ്ണൂർ സെന്റററുകളിൽ നിന്നുമായി 750 പേരോളം പങ്കെടുത്തു.

 ആവേശം സമാപന സമ്മേളനത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാഥിതിയായിരുന്നു.

IIA യുമായി സഹകരിച്ചു പൊതുമരാമത്തു വകുപ്പിൽ സർക്കാർ നടപ്പിലാക്കിയ ഡിസൈൻ പോളിസി ഏറെ ഗുണകരമായിരുന്നു എന്നും ഇതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും എന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്തു വകുപ്പിൽ ഡിസൈൻ പോളിസി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നത് ശ്രദ്ധേയമായ കാര്യമാണ്. IIA കേരള ചാപ്റ്റർ ചെയർമാൻ ആർകിടെക്ട് വിനോദ് പി സിറിയക് അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാഥിതി ആയിരുന്നു.ആവേശം കമ്മിറ്റി കൺവീനർ വിൻസിത സ്വാഗതവും IIA കോഴിക്കോട് സെന്റർ ചെയർമാൻ ആർകിടെക്ട് നൗഫൽ സി ഹാഷിം നന്ദിയും പറഞ്ഞു.

IIA യുടെ സതേൺ കൾച്ചറൽ ഫെസ്റ്റ് നവംബർ 29, 30 തീയ്യതികളിൽ വയനാട്ടിൽ വച്ച് നടക്കും.IIA കേരള ചാപ്റ്ററിന് പുറമെ ആന്ധ്രാ,തെലുങ്കാന,തമിഴ്നാട്,കർണാടക ചാപ്റ്ററുകളിൽ നിന്നുള്ള ആര്കിടെക്റ്റുകളും പങ്കെടുക്കും.

മുണ്ടകൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വയനാടിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അങ്ങോട്ട് മാറ്റുകയായിരുന്നു.

സമീപ കാല ദുരന്തങ്ങൾ വയനാടിന്റെ ടൂറിസം മേഖലയെ പിടിച്ചു കുലുക്കിയപ്പോൾ അടിപതറാതെ വായനാടിനൊപ്പം ചേര്ന്നുകൊണ്ട്‌ വയനാട് ടൂറിസം മേഖല അപകട മേഖലയല്ല എന്ന് മറ്റ് സംസ്ഥാനങ്ങളെ കൂടി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് IIA യുടെ ഈ ശ്രമം എന്ന് ആർകിടെക്ട് വിനോദ് പി സിറിയക് പറഞ്ഞു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: IIA calicut centre

വെളിച്ച സ്രോതസ്സായ നടുമുറ്റം

0

വിശാലമായ നടുമുറ്റത്തിൻറെ മേലാപ്പിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം വീടിനുള്ളിലാകെ വെളിച്ചം നിറക്കുന്നു.വിവിധ ആവശ്യങ്ങൾക്കായ് ഉപകരിക്കും വിധമാണ് ഈ ഓപ്പൺ കോർട്യാർഡിൻറെ ചുറ്റിനുമുള്ള
ഇടങ്ങളെല്ലാം. ഫാമിലി ലിവിങ്,ഡൈനിങ്ങ് തുടങ്ങിയ സൗകര്യങ്ങളും ഇതിനു ചുറ്റിനും തന്നെ.

നടുമുറ്റത്തിന് ചുറ്റിനുമായി കരിങ്കല്ലും ബ്രിക്കുകളും ഉപയോഗിച്ച് തീർത്തിട്ടുള്ള ആർച്ച് ഡിസൈനുകൾക്ക് ഏറേ പ്രാധാന്യമുണ്ട്.കോർട്യാർഡിൻറെ നിലത്തു വിരിച്ചിട്ടുള്ള ഒരേ ഡിസൈൻ പാറ്റേണിലുള്ള കല്ലുകൾ ശ്രദ്ധയേമാകുന്നു.പ്രാദേശികമായി അരകല്ലും അമ്മിക്കല്ലും ഉരലും എല്ലാം കൊത്തിയുണ്ടാക്കുന്ന ഒരു യൂണിറ്റ് സൈറ്റിനു സമീപം ഉണ്ടായിരുന്നു.

അവിടുത്തെ പണികൾക്കിടെ ഒരേ പാറ്റേണിലുള്ള കല്ലുകൾ വരിക പതിവായിരുന്നു അരകല്ലും അമ്മിക്കല്ലുമൊക്കെ ഷേപ്പ് ആക്കിയെടുക്കുന്നതിൻറെ ഭാഗമായി മിച്ചം വരുന്ന വേസ്റ്റ് കല്ലുകൾ ആയിരുന്നു ഇതെല്ലാം.അത് ശേഖരിച്ചു നടുമുറ്റത്ത് വിരിക്കുകയായിരുന്നു.

റൂഫിലെ സുതാര്യമായ മേൽക്കൂര സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ളതാണ്.മഞ്ഞും മഴയും വെയിലുമെല്ലാം വീടിനുള്ളിരുന്നു ആവോളം ആസ്വദിക്കുവാൻ കഴിയുന്ന വെളിച്ചം നിറഞ്ഞ ഇടം.

പ്രൊജക്റ്റ് ഡിസൈൻ
Er .ശ്രീനിവാസൻ
വാസ്‌തുകം ഓർഗാനിക് ആർക്കിടെക്ചർ
തൃശൂർ