HomeInterior & Exteriorഹൃദ്യം ഹരിതമീ ട്രോപ്പിക്കൽ ഹൗസ്

ഹൃദ്യം ഹരിതമീ ട്രോപ്പിക്കൽ ഹൗസ്

എലിവേഷന് പരമ്പരാഗതവും അകത്തളത്തിന് ആധുനികവുമായ ശൈലി നൽകി രുപപ്പെടുത്തിയിരിക്കുന്ന ട്രോപ്പിക്കൽ വീട് .ഈ വീടും പരിസരവും ഏറെ ഹൃദ്യവും ആസ്വാദ്യകരവും ജീവസുറ്റതും ആക്കി മാറ്റുന്നത് അതിനു ചുറ്റിനുമുളള ഹരിതാഭ തന്നെയാണ്. എത്ര ലക്ഷ്വറി ഉല്പന്നങ്ങൾ നിരത്തിയാലും എത്ര അലങ്കാരങ്ങൾ നിറച്ചാലും ശരി ഒരു വീട് ജീവസുറ്റത് ആവണമെന്നില്ല.

പരിസ്ഥിയോട് ഇണങ്ങി

ഓരോ വീടും അതിരിക്കുന്ന പരിസരത്തോടും കാലാവസ്ഥയോടും സൂക്ഷ്മ കാലാവസ്ഥായോടു പോലും ഇണങ്ങുന്നതാവുമ്പോഴാണ് അതിലെ നിവാസികൾക്ക് ജീവിത സൗഖ്യം പകരുക.ഗൃഹ നിർമ്മാണത്തിന് ഒപ്പം തന്നെ ആരംഭിച്ചതാണ് ഈ പച്ച തുരുത്തിൻറയും ലാൻഡ്സ്കേപ്പിൻറയും പണികൾ.വീടു പണി പൂർത്തിയായപ്പോഴേക്കും പച്ചപ്പിന് ജീവനും സമൃദ്ധിയും കൈവന്നു.അവ വീടിനോട് സംവദിക്കാൻ തുടങ്ങി.

അകത്തളം തികച്ചും മോഡേൺ

അകത്തളം തികച്ചും മോഡേൺ ആയ മെറ്റീരിയലുകൾ കൊണ്ടും ലൈറ്റിങ് സംവിധാനങ്ങൾ കൊണ്ടും മികച്ചതാകുമ്പോൾ; പരമ്പരാഗത രീതികൾ പ്രതിഫലിപ്പിക്കുന്ന കൃത്യമായ അനുപാതത്തിലുളള ഓടുപാകിയ മേൽക്കൂരയും സൺഷേഡുകളും,തികച്ചും നാച്വറൽ ആയ അനുഭവം പകരുന്ന ലാൻഡ്സ്കേപ്പും ഹാർഡ്സ്കേപ്പും മുളം ചെടികളും മറ്റനേകം കുറ്റിച്ചെടികളും ചെറു സസ്യങ്ങളും ശില്പഭംഗിയൊത്ത തൂണുകൾ നിരന്നു നിൽക്കുന്ന പൂമുഖത്തോടും കാർപോർച്ചും ചേർന്ന് നിന്ന് വീടിനെ ഒരു കാവ്യശില്പം പോലെ ഇമ്പമാർന്നതാക്കുന്നു.

പരമ്പരാഗത ഗൃഹ വസ്തുകലയെ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ഡീറ്റൈലിങ് എലിവിഷന്റെ കാഴ്ചയിൽ പ്രകടമാണ്.അകത്തളത്തിലേക്ക് വരുമ്പോൾ ഇത് തികച്ചും മോഡേൺ ആയ സൗകര്യങ്ങൾക്കും ഒരുക്കങ്ങൾക്കും വഴിമാറുന്നു. മിതത്വം എല്ലാമുറികളിലെയും അലങ്കാരങ്ങളിൽ ദൃശ്യമാണ്.ചുമരുകൾ അലങ്കരിക്കുന്നത് വർണാഭമായ പെയിന്റിങ്ങുകൾ തെരഞ്ഞെടുത്തിരിക്കുന്നു.

പച്ചപ്പ് നൽകുന്ന ഊർജ്ജം പുറത്തു മാത്രമല്ല അകത്തേക്കും പ്രസരിക്കുന്നുണ്ട്.ആ ഊർജ്ജ പ്രസരണമാണ് വീട്ടകത്തെ ജീവിതം സുഖദായകമാക്കുന്നത്.ചുമരുകളുടെ കനത്ത മറകളില്ലാത്ത അകത്തളം.മുക്കിലും മൂലയിലും ജീവൻപകർന്ന് ചെടികൾ.

സ്ഥലസൗകര്യത്തിനും ഇൻറീരിയർ തീമിനും അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത് എടുത്ത ഫർണ്ണിച്ചർ. ഗുണമേൻമയിൽ മുന്നിട്ടു നിൽക്കുന്ന മറ്റ് മെറ്റിരിയലുകളിലുകളുടെയും ആകർഷകമായ അലങ്കാര സാമഗ്രികളുടെയും നിറവ്.ഇവയാണ് പരമ്പരാഗതവുംആധുനികതയും ഇടകലരുന്ന അകത്തളത്തിന് ലക്ഷ്വറി അനുഭവം പകരുന്നത്.

മുറ്റത്തെയും ലാൻഡ്സ്കേപ്പിനെയും അകത്തേക്ക് ക്ഷണിക്കുന്ന സുതാര്യവും വിശാലവുമായ വാതിലുകളു ജനാലകളും തുറന്നു വച്ചാൽ പുറത്തേ പച്ചപ്പ് അകത്തളത്തിൻറ ഭാഗമാകും.മിനിമലിസം കിടപ്പുമുറികളിലും അടുക്കളയിലുമെല്ലാം തെളിഞ്ഞുകാണാം.

പരമ്പരാഗതവുംആധുനികവും പ്രകൃതിക്ക് ഇണങ്ങിയതുമായ നിർമ്മാണ സങ്കേതങ്ങളെ ആധുനീകമായ സൗകര്യങ്ങളോട് ചേർത്ത് നിർത്തികൊണ്ടുള്ള ഈ വീടിൻറെ നിർമ്മാണം രണ്ടു ശൈലികളെ പൂർണ്ണതയോടെ എത്രമേൽ ചേർത്ത് നിർത്താമെന്നതിന് മികച്ച മാതൃകയാണ്.നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ഇത്തരം വീടുകൾക്ക് എന്നും പ്രസക്തിയുണ്ട്

Project Details

Design : Vineesh Mullappilly Kulaparambil
Northpole Consultants, Trissur & Ernakulam

FBURL https://www.facebook.com/vineesh.mullappillykulaparambil

Insta URL: https://www.instagram.com/northpole.vineesh

Contact :+91 9207450480

Client : Sakilan. P
Kunnamkulam, Trichur
Site area-21 cent
Area 3857 sqft

Vasthu Consultant :
Vasudevan Namboothirippad
Chottanikkara

Photography-Justin Sebastian

INSTA URL : https://www.instagram.com/justin_sebastian_photography

Read another tropical house click :https://malayalam.archnest.in/residential-project-2/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular