Home Blog Page 3

മണ്ണിൽ വിരിഞ്ഞ ചുമരലങ്കാരം

0

ഒരേസമയം ചുമരലങ്കാരമായും അതേസമയം കൗതുകവസ്തുക്കൾ നിറയ്ക്കാനും കഴിയുന്ന നിഷ് ആണ് ഈ ലിവിങ് ഏരിയയുടെ ഹൈലൈറ്റ്. ചുമരിൽ തന്നെ വളരെ നാച്വറലായി ഒരുക്കിയിട്ടുള്ള ഒരു നിഷ്.അതിനുള്ളിൽ ക്യൂരിയോസിനും സ്ഥാനം നൽകിയിരിക്കുന്നു .

ചെടിയുടെ ഇലകളുടെ ഡിസൈനും ത്രികോണം ഒക്കെ കാണാം. മണ്ണിൻറെ പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ള ചുമരിൽ മണ്ണുകൊണ്ട് തന്നെ തീർത്തിട്ടുള്ള പലതരം നിഷുകൾ. അതോടൊപ്പം ലൈറ്റിംഗ് കൂടി നൽകിയപ്പോൾ ഭംഗി ഇരട്ടിയായി.

ചുമരിൻറെ പണികൾക്കൊപ്പം തന്നെ ഇതിൻറെ പണികളും പൂർത്തിയായി. കൃത്യമായ ഫിനിഷിങ്, വടിവൊത്ത അരികുകൾ എല്ലാം ശ്രദ്ധേയം തന്നെ.

ഇത്തരം വ്യത്യസ്തമായ നിഷുകളും ചെടികളുടെ ഇലകൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന സ്വാഭാവികമായ ആര്ട്ട് വർക്കുമാണ് ഈ മൺ വീടിൻറെ ചുമരുകൾ ആകർഷകമാക്കുന്നത്.

ചുമരിലോ നിലത്തോ മറ്റ് അലങ്കാര സാമഗ്രികൾ ഒന്നും നിരത്തിയിട്ടില്ല തികച്ചും സ്വാഭാവികമായ ഈ അലങ്കാരങ്ങൾ മാത്രം.

ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്
P K Srinivasan
Vasthukam Organic Architecture
Trissure

ഇരുവഞ്ഞിപ്പുഴയുടെ കരയിലെ  നൊസ്റ്റാൾജിക് വീട്

0

കോഴിക്കോട് പുല്ലൂരാമ്പാറയിൽ ഇരുവഞ്ഞിപ്പുഴയുടെ നൊസ്റ്റാൾജിക് ആയ പരിസര കാഴ്ചകളും ഓർമ്മകളും ചേർത്തു പണിതിട്ടുള്ളഈ വീടിനെ മോഡേൺ ട്രോപ്പിക്കൽ ഹൗസ് എന്ന് എല്ലായർത്ഥത്തിലും വിളിക്കാം. പ്രായമായവർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിറവേറ്റിക്കൊണ്ട് പണിതൊരു വീടാണിത്. ആർകിടെക്റ്റായ അക്ഷയും വീട്ടുടമ ബിജോയിയും തമ്മിലുള്ള  ചർച്ചക്കിടയിൽ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിരുന്നു.

50 വർഷം പഴക്കമുള്ള പഴയ വീട് പൊളിച്ചു കളയാതെ അതിൽ പ്രായമായ മാതാപിതാക്കളെ താമസിപ്പിച്ചുകൊണ്ട് അവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പുതിയ വീട് പണിയണം. ബിജോയിയും കുടുംബവും വിദേശ വാസികളാണ്. വിദേശ മാതൃകയിലുള്ള സൗകര്യങ്ങളെല്ലാം വേണം. ബിജോയിക്ക് കുട്ടിക്കാലത്തിൻറെ ഓർമ്മകൾ നിറയുന്ന പരിസരവും വീടിൻറെ പിന്നിലെ ഇരുവഞ്ഞിപ്പുഴയുടെ കാഴ്ചകളെയും കൊണ്ട് അകത്തളം നിറയ്ക്കണമെന്നായിരുന്നു. ഓപ്പൺ പ്ലാനിനോടാണ് താൽപര്യം.

 ഈ വീടിൻറെ പ്ലോട്ടിനുമുണ്ട് പ്രത്യേകത .റോഡിൻറെ ലെവലിൽ നിന്നും ഒന്നര മീറ്റർ താഴ്ചയിലാണ് പഴയ വീടുണ്ടായിരുന്നത്. പലതട്ടുകളായി കിടക്കുന്ന ഭൂമിയാണ് അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണല്ലോ ആർക്കിടെക്ചർ വിജയിക്കുക.അതാണല്ലോ ഒരു ആർക്കിടെക്റ്റിൻറെ വിജയവും.

പ്രായമായവരെ പരിഗണിച്ചു

80നോട് അടുത്ത് പ്രായമുള്ള ചാച്ചനെയും അമ്മച്ചിയെയും പഴയ വീട്ടിൽ തന്നെ താമസിപ്പിച്ചുകൊണ്ട് അതിന് ചുറ്റിനുമായി ‘L’ ഷേപ്പിൽ പുതിയ വീട് നിർമ്മാണമാരംഭിച്ചു. തട്ടുകളായുള്ള പ്ലോട്ടിനെ പ്രയോജനപ്പെടുത്തുവാൻ ആർക്കിടെക്റ്റ്  അക്ഷയ്  തീരുമാനിക്കുകയായിരുന്നു. വിവിധ ലെവലുകളിലായി എല്ലാവരുടെയും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾമൊത്ത് വീടുപണി പൂർത്തിയായപ്പോൾ വീട് റോഡിൻറെ ലെവലിലായി.

റോഡിൽ നിന്നും നേരെ കയറുന്നത് വീടിൻറെ മുകളിൽ നിലയിലേക്കാണ്. പ്രായമായ മാതാപിതാക്കൾക്കുള്ള സൗകര്യങ്ങൾ ഇവിടെയാണ്. 80 നടുത്തു  പ്രായമുള്ള ചാച്ചൻറെ  താൽപര്യം വീടിനു മുന്നിലെ മുറ്റത്തേക്കും ഗേറ്റിലേക്കും  നോട്ടമെത്തുന്ന  വിധം മുറി വേണമെന്നായിരുന്നു.എന്നാൽ അമ്മച്ചിക്കാകട്ടെ പുഴയുടെ കാഴ്ചകളെ ഉള്ളിലിരുന്ന് ആസ്വദിക്കണമെന്നും. ഈ ആഗ്രഹങ്ങളെയൊക്കെ ആർക്കിടെക്റ്റ്  സാധ്യമാക്കി കൊടുത്തിട്ടുണ്ട്.

മാതാപിതാക്കളെ  അവരുടെ വയ്യായ്കകളും ബുദ്ധിമുട്ടും മനസ്സിലാക്കിക്കൊണ്ട് അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി റോഡിനോട് ചേർന്ന് ഫസ്റ്റ് ലെവലിൽ തന്നെ കൈപിടിച്ച് നടക്കാൻ സ്റ്റീൽ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുറികളും എല്ലാം ഒരുക്കി. താഴെ അടുത്ത ലെവലിലാണ് ഫാമിലി ഏരിയകൾ ഏറ്റവും താഴെ ബേസ്മെന്റ് ലെവലിൽ ഗാരേജ്,പാർട്ടിഏരിയ എന്നിവയൊക്കെ. വാഹനത്തിൽ വീട്ടിലേക്ക് എത്തുന്ന ഒരാൾക്ക് താഴെ ബേസ്മെന്റിൽ വണ്ടി നിർത്തി  അവിടെനിന്നും വീട്ടിലേക്ക് പ്രവേശിക്കാം.  

ഓർമ്മകൾ ഉണർത്തുന്ന വീട് 

വീടുപണി ഏതാണ്ട് തീരാറായപ്പോഴാണ് മാതാപിതാക്കളെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചുകൊണ്ട് പഴയ വീട് പൊളിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ  വലിയൊരു ഓപ്പൺ സ്പേസ് ആണ് ലഭിച്ചത് വിവിധ ഏരിയകളുമായി കണക്ട് ചെയ്യുന്ന മഞ്ഞും മഴയും വെയിലും പുഴക്കാഴ്ചകളും എല്ലാം വീടിനുള്ളിൽ ഇരുന്ന ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒരു ഓപ്പൺ സ്പേസ്. അത് തന്നെയാണ് ഇന്റീരിയറിന്ററെ ഹൈലൈറ്റും.

ബിജോയ്ക്ക് തന്റെ കുട്ടിക്കാലത്തെ ഏറ്റവും നൊസ്റ്റാൾജിക്കായ ഓർമ്മകളെ ചേർത്തുപിടിക്കുവാനും; ആ കാഴ്ചകളെ ചേർത്ത് വീടൊരുക്കാനായിരുന്നു താല്പര്യം. കളിച്ചും കുളിച്ചും തിമിർത്ത ഇരുവഞ്ഞിപ്പുഴയും പച്ചപ്പ് നിറഞ്ഞ പരിസരക്കാഴ്ചകളും വീടിലേക്ക് ആവാഹിക്കുന്ന ഓപ്പൺ സ്പേസ് നിറഞ്ഞ അകത്തളം. വീടിൻറെ മൊത്തത്തിലുള്ള പ്ലാനിങ് എടുത്താൽ തികച്ചും ഓപ്പൺ ആണ്.

” എനിക്ക് ഈ വീടും സ്ഥലവും ഇവിടുത്തെ മഴയും  പുഴയുമൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല. ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ എവിടെപ്പോയാലും എൻറെ മനസ്സിലുണ്ടാവും.വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരുമ്പോൾ ഇവിടുത്തെ വരാന്തകളിൽ, ബാൽക്കണിയിൽ കാലുനീട്ടിയിരുന്നാൽ പുഴയുടെ കാഴ്ചകൾ ആസ്വദിക്കാം. മഴയുടെ പുഴയുടെ പ്രകൃതിയുടെ പച്ചപ്പിന്റെ പരിസരത്തിന്റെ കാഴ്ചകൾ” ഗൃഹനാഥൻ ബിജോയ് നൊസ്റ്റാൾജിക്കായ ഓർമ്മകൾ പങ്കുവച്ചു.

പ്ലോട്ടിൻറെ  ലെവൽ ഡിഫറൻസ് പ്രയോജനപ്പെടുത്തി  

ലിവിങ്,കോർട്ട്യാർഡ്സ്പേസ് ഇതൊക്കെ ലെവൽ ഡിഫറൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്തിരിക്കുന്നതാണ്. ഫോയർ,സെൻട്രൽ ഓപ്പൺ കോർട്ട്യാർഡ്, സ്റ്റെയർകെയ്സ് ഇവയെല്ലാം ഒരൊറ്റ ഓപ്പൺ സ്പേസിൽ വിവിധ ഇടങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുകയാണ്. സമൃദ്ധമായ സ്കൈലൈറ്റ് കടന്നുവരുന്ന ഏരിയകൾക്ക്  സമീപമാണ് ഫോർമൽ ലീവിങ്ങും. കിച്ചനും ബേസ്‌മെന്റും തമ്മിൽ ലെവൽ ഡിഫറെൻസ് ഉള്ളതിനാൽ കിച്ചൻറെ അടിയിലെ ഓപ്പൺ സ്പേസ് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞു.

വീട്ടിൽ നിന്നും അല്പം വിട്ടുകൊണ്ട് എന്നാൽ വീടിൻറെ കിച്ചനെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഒരു പാർട്ടി ഏരിയയുമുണ്ട്.  പുഴയുടെ കരയിലേക്ക് ഇറങ്ങുവാൻ എളുപ്പത്തിനാണ് ഈ പാർട്ടി ഏരിയ. മാസ്റ്റർ ബെഡ്റൂമും മറ്റു കിടപ്പുമുറികളും പുഴയിലേക്ക് കാഴ്ച ലഭിക്കും വിധമാണ്. കിടപ്പുമുറികളിൽ ബാൽക്കണിക്ക് പുറം കാഴ്ചകളെ ഒപ്പിയെടുക്കുന്ന വലിയ ബേവിൻഡോകളാണ്.സ്കൈലൈറ്റ് കടന്നു വരുന്ന വിശാലമായ ബാത്ത്റൂമുകളാണിവിടെ.ഇതൊക്കെ ഗൃഹനാഥൻ ബിജോയിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള ഡിസൈനിങ് ആയിരുന്നു.

“ഈ ഓപ്പൺ ഏരിയകൾ മുഴുവനും ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്. 4300 സ്ക്വയർ ഫീറ്റിലുള്ള വീട് ഞങ്ങൾ മനസ്സിൽ വിചാരിച്ചത്പോലെ തന്നെ പണിപൂർത്തിയാക്കുവാൻ സാധിച്ചു. 2023 മാർച്ച് വരെ ആ വീട്ടിൽതന്നെ ഞങ്ങൾ താമസിച്ചുകൊണ്ടാണ് വീട് പണി നടത്തിയത്. പൊടിയും മറ്റ് ബുദ്ധിമുട്ടുകളും ഏറിവന്ന സമയത്താണ് വീട്ടിൽ നിന്നും മാറി താമസിച്ചിട്ട് പഴയ വീട് പൊളിക്കുന്നത്.

” പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ അടിത്തറകല്ല്, സ്റ്റെപ്പുകൾ,ചെങ്കല്ല്,ഓട് ഇങ്ങനെ പല സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്.കിണറിനെ സംരക്ഷിച്ചു. വാതിലുകളും ജനലുകളും ചുറ്റുമുതലും ഉൾപ്പെടെ എഴുപത് ശതമാനം  മെറ്റീരിയലുകളും രൂപമാറ്റം വരുത്തി പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. 

 

വീടിൻറെ ചുമരുകൾ അലങ്കരിക്കുന്നത് ആർട്ടിസ്റ്റ് സെബി വരച്ചിട്ടുള്ള പെയിൻറിങ്ങുകളാണ് അതും വീടിൻറെ പരിസരക്കാഴ്ചകളെ അടിസ്ഥാനമാക്കി വരച്ചിട്ടുള്ള അബ്സ്ട്രാക്റ്റ്. ഈ വീടിന് ഏറ്റവും യോജിക്കുന്ന തരത്തിലുള്ള ഫർണിച്ചറാണ്.തികച്ചും കസ്റ്റമൈസ് ചെയ്ത് എടുക്കുകയായിരുന്നു. കാരണം ഓരോ സ്പേസിനും ഓരോ ലെവലിനും അനുസരിച്ച് വേണ്ട ഫർണിച്ചർ എന്തൊക്കെയാണോ അത്‌ കൃത്യമായ പ്ലാനിങ്ങിലും ലേഔട്ടിലും ചെയ്തു എടുക്കുകയായിരുന്നു .

വീട് 3d വിഷ്വലൈസ് ചെയ്ത് കാണിച്ചതിനുശേഷമാണ് പണി ആരംഭിക്കുന്നത്. ഈ വീട്ടിൽ നിന്നാൽ ഇരുവഞ്ഞിപ്പുഴയുടെയും ചുറ്റുമുള്ള പച്ചപ്പിന്റെയും ഒരു പനോരമിക് വ്യൂ ആണ് ദൃശ്യമാകുന്നത്. വീട്  ഓരോ സമയത്തും ഓരോ കാഴ്ചകളാണ് സമ്മാനിക്കുന്നത്  പുറത്ത് മാറി വരുന്ന വെയിലും മഞ്ഞും മഴയും എല്ലാം അതിനെ എല്ലാ ഭാവതീവ്രതയോടെയും വീടിനുള്ളിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്ന് ആർക്കിടെക്റ്റ് പറയുന്നു .”ഈ സൈറ്റിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ തവണയും ഞാൻ ഇവിടെ വന്നിരുന്നത്  ഓരോ സമയങ്ങളിൽ ആയിരുന്നു.

ഓരോ സമയത്തെയും വീഡിയോയും ഫോട്ടോസും എടുത്ത് സൂക്ഷിച്ചിരുന്നു. കാരണം ഈ ഒരു പ്ലോട്ട്  ഈ ഒരു പരിസരം  എനിക്കും അത്രമേൽ ഇഷ്ടമായിരുന്നു ഇതിലെ ഓരോ മാറ്റങ്ങളെയും അറിഞ്ഞു അതിനെ യഥാസമയം വേണ്ടവിധത്തിൽ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുവാൻ വേണ്ട പ്ലാനിങ്ങോടെയാണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്”. ഊർജ്ജ ഉപഭോഗത്തിൽ ഇതൊരു സെൽഫ് സഫിഷ്യന്റായ , സസ്‌റ്റൈയ്നബിളായ വീട് കൂടിയാണ്. സോളാർ പാനൽ നൽകുന്ന സൗരോർജ്ജത്തിലാണ് വീട് പ്രവർത്തിക്കുന്നത്  

ഒരു പ്ലോട്ടിന്റെ ലെവൽ ഡിഫറൻസിനെയും  അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തിക്കൊണ്ട് പണിതൊരു വീടാണിത് പ്ലോട്ട് മണ്ണിട്ട് പോക്കുകയോ, നിരപ്പാക്കുകയോ ചെയ്തിട്ടില്ല  എങ്ങനെയാണോ അതിന്റെ സ്വഭാവികമായ കിടപ്പ് അത് പ്രയോജനപ്പെടുത്തുകയായിരുന്നു.

നാടിന്റെ നന്മയും ബാല്യകൗമാരങ്ങളുടെ ഓർമകളും ഇരുവഞ്ഞിപ്പുഴയുടെ ദൃശ്യവിരുന്നും ചേർത്തൊരുക്കിയിരിക്കുന്നഈ ട്രോപ്പിക്കൽ ഹൗസ് തദ്ദേശീ യമായ കാലാവസ്ഥായോടും പ്രദേശത്തോടും ഇണങ്ങിച്ചർന്ന് നിൽക്കുന്നു.

PLAN

Project Details :

Ar. Akshy A G,OFF-White Architecture, Calicut, Kerala

Contact :: 9645687984,

email :akshayag94@gmail.com

Facebookhttps://www.facebook.com/akshay.ag.5/

Instagramhttps://www.instagram.com/akkosottu/?hl=es

LinkedInhttps://in.linkedin.com/in/akshay-a-g-626132173

Facebookhttps://www.facebook.com/offwhite.architecture/

Instagramhttps://www.instagram.com/offwhite_architecture/?hl=en

LinkedInhttps://www.linkedin.com/company/off-white-architecture/?originalSubdomain=in

Plot : 21 cents,Total sqft:4000 sqft,Client: Bijoy Babu, Location : Calicut

Photography:Shamindha Kuzhupally

Art work : Seby Augustin

www.sebyaugustine.com

https://www.instagram.com/sebyaugustinemp?utm_source=qr&igsh=MXAwbmRhem55c2s2bg==

https://www.facebook.com/ArtofSeby

Read another tropical house click :https://archnest.in/2024/08/level-scape/

ലെവൽ സ്‌കേപ്പ്

പേര് പോലെ തന്നെ വിവിധ ലെവലുകളിലായ് നിർമ്മിച്ചിരിക്കുന്ന മോഡേൺ ട്രോപ്പിക്കൽ വീടാണിത്.അതുകൊണ്ടുതന്നെ ‘ലെവൽ സ്കേപ്പ്’ എന്നാണ് ആർക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ആർക്കിടെക്ചർ ഡിസൈനിങ്ങിൻറെയും സ്പേസ് ഡിസൈനിങ്ങിൻറെയും മികച്ച മാതൃകകളിൽ ഒന്നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മേപ്പയൂരുള്ള  ഈ വീട്.

സ്പേസ് ഡിസൈനിങ്ങിൻറെ  മികവ് തെളിയിച്ചിരിക്കുന്ന ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത് കോഴിക്കോട് നെസ്റ്റ് ക്രാഫ്റ്റ് ആർക്കിടെക്ചറിലെ ആർക്കിടെക്റ്റ് രോഹിത് പാലക്കലാണ്.

പൊതു ഇടങ്ങൾക്ക് പ്രാധാന്യം  നൽകി

യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാരും അവരുടെ കുടുംബവും ചേർന്ന് വീട് രൂപകൽപ്പന ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ; അതിൽ അവർക്ക് വേണ്ടകാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.”4 കിടപ്പുമുറികൽ വേണം. കിടപ്പുമുറികൾക്ക് അടിസ്ഥാന വലുപ്പം മാത്രം മതി.സഹോദരങ്ങളുടെ  3 കുട്ടികൾ വീതമുള്ളതിനാൽ വീടിൻറെ പൊതുവായ മേഖലകൾ വിശാലവും തുറന്നതും സംവേദനാത്മകവുമായിരിക്കണം. വീടിനുള്ളിൽ കുടുംബ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾക്ക് ആയിരിക്കണം പ്രാമുഖ്യം”

മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ  

ലെവൽസ്‌കേപ്പ് വെല്ലുവിളി നിറഞ്ഞ ചരിഞ്ഞ സൈറ്റിലെ ലാൻഡ്‌സ്‌കേപ്പിൻറെയും നിർമ്മിത ഘടനയുടെയും സംയോജനമാണ്. ഒരു മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ. ഒപ്പം വിഷ്വൽ ഇമ്പാക്റ്റിന് തടസ്സം സൃഷ്ടിക്കാതെ, പല ലെവലുകൾക്കുള്ളിൽ ഗൃഹാന്തരീക്ഷത്തെ ഉൾകൊള്ളിച്ചു.താമസസ്ഥലം വീട്ടുകാരുടെ ബാഹ്യലോകവുമായുള്ള ബന്ധം കുറച്ചു. എപ്പോഴും വീടിനുള്ളിൽ തന്നെ ഇരിക്കാൻ ക്ഷണിച്ചുകൊണ്ട്    ശാന്തതയുടെ പ്രഭാവലയം തീർക്കുന്നു.

ഒരു വീട്ടിലേക്ക് കയറുവാൻ 10 സ്റ്റേപ്പുകൾ ആവശ്യമുണ്ടെങ്കിൽ അത് ഒരുമിച്ച് നൽകാതെ രണ്ടും മൂന്നും എണ്ണം വീതം അവിടെയും ഇവിടെയും ആയി നൽകുക. ഓരോ ലെവലുകളിലും ഓപ്പൺ ടെറസോ മുറ്റമോ ലഭിച്ചിട്ടുണ്ട്. ഇവയെ ഗ്രീൻ പോക്കറ്റുകളാക്കി വീട്ടുകാർക്ക് നൽകി.

.

ബേസ്‌മെൻറ് ഫ്ലോറിലുള്ള ഗാരേജിന്റെ മേൽക്കൂര ടെറസ്സാക്കി അവിടെ ഒരു ഗാർഡൻ തീർത്തു. അതിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് സ്പേസുകൾക്കിടയിൽ പ്രഭാത സൂര്യൻറെ കിരണങ്ങൾ നിറയുന്ന ഒരു നടുമുറ്റം.അതാണ് അകത്തളത്തിന്റെ മുഖ്യാകർഷണം.വീട്ടുകാർ ഒത്തുകൂടുന്ന,കൂടുതൽ സമയം ചെലവഴിക്കുന്ന പ്രിയപ്പെട്ട ഇടം.

 കോർട്യാർഡുകൾക്കാണ് പ്രാധാന്യം

വീടിൻറെ വാസ്തുവിദ്യയുടെ ആസൂത്രണം നാല് യാർഡുകൾക്ക് ചുറ്റുമായാണ്. പാർക്കിംഗ് യാർഡ്, എൻട്രി യാർഡ്, പൂമുഖത്തിൻറെ മേൽക്കൂരയ്ക്ക് മുകളിലുള്ള കോർട്യാർഡ്.കൂടാതെ കിഴക്കോട്ട് അഭിമുഖമായുള്ള ഡൈനിംഗുമായി ബന്ധിപ്പിച്ച പ്രഭാത വെളിച്ചം കൊണ്ടുവരുന്ന നടുമുറ്റം.

ഇത് അടുക്കളയിലും ഡൈനിനിങ്ങിലും പോസിറ്റിവിറ്റിക്ക് കാരണമാകുന്നു. ഈ യാർഡുകൾ പ്രകൃതിയോടും ബന്ധം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ, ചുവരുകൾ ലാൻഡ്‌സ്‌കേപ്പിലേക്ക് ലയിക്കുന്ന. അകവും  പുറവും  തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നു.ട്രോപ്പിക്കൽ കാലാവസ്ഥക്ക് യോജിക്കുന്ന ട്രോപ്പിക്കൽ ആർക്കിടെക്ചർ

ഉയരമുള്ള ഒറ്റ മേൽക്കൂര നൽകുന്നതിന് പകരം. വിവിധ ലെവലുകളിലായി  ശ്രദ്ധാപൂർവ്വം മേൽക്കൂരകളെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ വീടിനുള്ളിലെ എല്ലാ പൊതു സ്ഥലങ്ങളുമായി ദൃശ്യപരമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രധാന വാതിൽ മുതൽ പിൻ മുറ്റം വരെ ഒരു അച്ചുതണ്ട് സൃഷ്ടിക്കുന്നതിനായി  ഒരു നീണ്ട വരാന്ത നൽകിയത് ക്ലയൻറ് ഏറെ ഇഷ്ടപ്പെട്ടു.

സൈറ്റിൻറെ ഭൂപ്രകൃതി ഡിസൈൻ പ്രക്രിയയിൽ നേരിട്ട ഒരു രസകരമായ വെല്ലുവിളിയായിരുന്നു എന്ന് ആർകിടെക്റ്റ് ഓർക്കുന്നു. നിലവിലുള്ള സസ്യങ്ങളും ഭൂപ്രദേശങ്ങളും കഴിയുന്നത്ര നിലനിർത്തണമെന്നും ക്ലയൻ്റ് ആഗ്രഹമുണ്ടായിരുന്നു.  ഭൂമിയുടെ ലെവൽ വ്യതിയാനത്തെ പ്രയോജനപ്പെടുത്തി  റീടൈനിംഗ് വാൾ അധികം വരാത്ത രീതിയിൽ ഭൂമിയെ കണ്ടം തുണ്ടം മുറിക്കാതെ  നീതിപുലർത്തിക്കൊണ്ട് ഓരോ ലെവലും രൂപപ്പെടുത്തുകയായിരുന്നു. 

പ്രാദേശിക വിഭവങ്ങൾകൊണ്ട്

മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിലുമുണ്ട് പ്രാദേശികമായ ഒരു രീതി. കരിങ്കല്ല്, ഓട്,ചെങ്കല്ല് ഇവയെല്ലാം സൈറ്റിൽ തന്നെയുണ്ടായിരുന്നു. അത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് നന്നായി പണി ചെയ്യുവാൻ അറിയാവുന്ന നാടൻ പണിക്കാരും. ഇവ രണ്ടും പ്രയോജനപ്പെടുത്തിയാണ് മോസ്റ്റ് മോഡേൺ ഡിസൈനിലുള്ള വീട് ചെയ്തിരിക്കുന്നത്. വിശാലമായ ജാലകങ്ങൾ ധാരാളം സൂര്യപ്രകാശം നൽകി കൃത്രിമ വിളക്കുകളുടെ ആവശ്യകത കുറയ്ക്കുന്നു. പകൽ സമയത്ത് നല്ല വായുസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് എസി യുടെയും ഫാനിൻറെയും ഉപയോഗം  കുറയ്ക്കുന്നു.

പ്ലിൻത്ത് ലെവൽ ഉയർന്നതാണ്. കാർ പോർച്ച് താഴ്ന്ന നിലയിലാണ്. ഭൂമിയുടെ യഥാർത്ഥ ചരിവിനെ  ബഹുമാനിച്ചു കൊണ്ടുള്ള  വ്യത്യസ്‌ത ഓറിയൻറേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന കോർട്ട്യാർഡുകൾ. ഇവിടേക്ക്സ്വാഭാവിക വെളിച്ചം കടന്നു വരുമ്പോൾ നിഴലും വെളിച്ചവും ചേർന്ന് ചിത്രമെഴുതുന്നുണ്ട്. ഈ  വീടിൻറെ ഡിസൈനിങ്ങിലൂടെ വെളിവാകുന്നത് ആർക്കിടെക്റ്റിൻറെ ഡിസൈനിങ് സെൻസും മികവും കൈത്തഴക്കവും തന്നെയാണ്.

ആർകിടെക്റ്റ് ക്ളയ്ൻറ് ബന്ധം 

ഒരു ഗൃഹനിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ആർക്കിടെക്റ്റും വീട്ടുകാരും  തമ്മിൽ ഉടലെടുക്കുന്ന ഒരു സൗഹൃദമുണ്ട്.അത് നൽകുന്ന ഒരു വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ട്. അതാണ് ഈ വീടിൻറെ ഡിസൈനിങ്ങിൽ  തെളിഞ്ഞു കാണുന്നത്.

പ്രകൃതിദൃശ്യങ്ങളും പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരം ശാന്തമായ മൺ നിറങ്ങളും മണ്ണുകൊണ്ടുള്ള വസ്തുക്കളാലും  താമസസ്ഥലം ശാന്തതയുടെ പര്യായമായി മാറിയിരിക്കുന്നു.

Project Details

Ar.Rohit Palakkal,Nestcraf Architecture,Calicut

Mob:97463 33043

Client : Riyas and Najeeb

Plot : 30 Cents,Total sq ft :3500 sq ft,Place: Meppayoor,Calicut

Photos & Video: Gopikrishnan Vijikumar

https://instagram.com/nestcraftarchitecture?igshid=YmMyMTA2M2Y=

https://www.facebook.com/NestcraftArchitecture

www.nestcraftarchitecture.comhttp

s://youtube.com/@nestcraftarchitecture?si=D30CiYM4cNvYKyYD

LEVEL SCAPE PLAN

Click

Read Another Tropical Architecture

ആംഗലേയ ശൈലിയുമായി സെഹ്ർ 

ആംഗലേശൈലിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന  സെഹ്ർ എന്ന ഈ വീട് കണ്ണൂരിലാണ്. സെഹ്ർ എന്ന ഉറുദു പദത്തിനർത്ഥം ‘ഉദയസൂര്യൻ’ എന്നാണ്. പേരുപോലെ തന്നെ  ഉദയസൂര്യൻറെ കിരണങ്ങളെ മുഴുവനും ഏറ്റുവാങ്ങുന്ന വീട്. കണ്ണൂർ ടൗണിനടുത്ത് ചുറ്റിനും വീടുകളുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സെഹറിൻറെ സ്ഥാനം .

ആംഗലേശൈലിയിൽ സലാമിനും കുടുംബത്തിനുമായി ഈവീട് ഒരുക്കിയിരിക്കുന്നത്കണ്ണൂരിലെ ആകൃതി ഡിസൈൻസിലെ ഡിസൈനർ അമിഷ് ആണ്.

സൈറ്റ്/സ്പേസ്പ്ലാനിങ്     

സൈറ്റിൻറെ പ്രത്യേകത മൂലം പടിഞ്ഞാറു ദിശയിൽ നിന്നുമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതും ഏതാണ്ട് അകത്തളത്തിൻറെ മദ്ധ്യഭാഗത്തേക്ക്.  ചുറ്റുപാടും വീടുകളുണ്ടായിരുന്നതിനാൽ,സ്വകാര്യത സലാമിനും കുടുംബത്തിനും പ്രധാനമായിരുന്നു.അതുകൊണ്ട് വീടിൻറെ മുൻഭാഗത്ത് അധികം ഒരുക്കങ്ങൾ ഇല്ല.

അകത്തേക്ക് പ്രവേശിച്ചാൽ ഒരു നേർ രേഖയിൽ എന്ന പോലെയാണ് ഓരോ ഇടങ്ങളും. ഒരു സൈഡിൽ മാസ്റ്റർ ബെഡ്റൂം നടുവിൽ ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ.അതിനുമപ്പുറം ബെഡ്റൂമുകൾ.മുകൾ നിലയിൽ മൂന്ന് കിടപ്പുമുറികൾ,മെസാനിൻ  ഫ്ലോർ ഇത്രയുമാണുള്ളത്.മൊത്തത്തിൽ 6 ബെഡ്റൂമുകൾ ചേർന്ന് വിശാലമായ ഇടങ്ങളാണ്.വീടിനുള്ളിൽ സ്വകാര്യതക്കും സ്ഥല ഉപയുക്തതക്കും പ്രാധാന്യമുണ്ട്.

എലിവേഷൻ

ഒന്നിനു മുകളിൽ ഒന്നായി പല  ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകൾ ട്രോപ്പിക്കൽ ക്ലൈമറ്റിന് ഏറ്റവും ഇണങ്ങുന്ന മികച്ച റൂഫിങ് രീതിയാണിത്. ലെവലുകളിലായുള്ള സ്ലോപ്പിങ് റൂഫുകൾ ചേർന്ന് തീർക്കുന്ന വിഷ്വൽ  ഇംപാക്റ്റാണ് എലിവേഷൻന്റെ പ്രത്യേകത.

അതുപോലെ പുറം കാഴ്ചയിൽ തെളിഞ്ഞു കാണുന്ന ഉയരമുള്ള ചുമരിലെ സ്ട്രെയ്റ്റ് ലൈൻ ഗ്രൂവുകളും ആർച്ച് ഡിസൈനുകളും സ്ലൈഡിങ് ഗ്ലാസ് ഡോറുകളും ഫ്ലോറൽ പ്രിന്റും ഉയരമുള്ള ചുമരുകളും എല്ലാം ആംഗലേയ ശൈലിയെ പ്രതിഫലിപ്പിക്കുന്നു.

ബാൽക്കണി ഒരു മെസ്സാനിൻ ഫ്ലോർ ആയിട്ടാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. പടിഞ്ഞാറൻ വെയിൽ അധികമായി ഏൽക്കുന്ന വിധമാണ് വീട് എന്നതുകൊണ്ട് ഇരുവശങ്ങളിലും ഉള്ള ബെഡ്റൂമുകൾക്ക് പുറം . ചുമരുകളിൽ ക്ലാഡിങ് നൽകി ചൂടിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.

ഇന്റീരിയർ

വീടിൻറെ മുൻപിൻ ഭാഗങ്ങൾക്ക് ഒരേ പോലെ  പ്രാധാന്യമുണ്ട്  വീട്ടുകാർ കൂടുതൽ സമയവും ചെലവഴിക്കുന്നത് വീടിൻറെ പിൻഭാഗത്താണ്.ഇവിടെ വീടിന്റെ കിഴക്ക് ദിശയാണ് പിൻഭാഗം. ഡൈനിങ്ങിന്റെ ഭാഗത്തുനിന്നും പുറത്തേക്ക്  ആർച്ചു ഡിസൈനിലുള്ള വലിയ ഗ്ലാസ് ഓപ്പണിങ്ങോടെ  വരാന്ത നൽകി. പിന്മുറ്റം കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് ഈ വരാന്ത. ഇവിടമാണ് ഫാമിലി.

പുറത്തെ കാഴ്ചകളെക്കാൾ വീടിനുള്ളിലെ അന്തരീക്ഷത്തിനും ഫാമിലി ഏരിയകൾക്കും മുൻഗണന കൊടുത്തു.വളരെ സജീവമായ ഏരിയകളാണ് അകത്തളത്തിൽ.ഫാമിലിയുമൊത്തു സമയം ചെലവഴിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെയായി പിന്മുറ്റം കൂടി ഉപയോഗിക്കുവാൻ കഴിയും വിധമുള്ള സ്പേസ് ഡിസൈനിങ് രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.

അകത്തളമൊരുക്കൽ

അകത്തളമൊരുക്കാൻ ഏറ്റവും മിനിമലിസ്റ്റിക് ആയിട്ടുള്ള നയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫർണിച്ചർ  ആയാലും കളർ തീമിൻറെ കാര്യത്തിലായാലും മറ്റു ആക്സസറീസുകളിയാലും ഒരുമിതത്വം പാലിച്ചിട്ടുണ്ട്.ലിവിങ്ങിലും ഡൈനിങ്ങിലും ബെഡ്റൂമിലും ഒക്കെ ഏറ്റവും മിനിമൽ ആയിട്ടുള്ള ഒരുക്കങ്ങളും ഫർണിച്ചറും കളർ സ്കീമുകളുമാണ്.

അനാവശ്യമായ നിറങ്ങളോ ആക്സസറീസുകളോ ഒന്നുമില്ല.ഫർണിച്ചർ ഓരോ ഏരിയക്കും സ്ഥലവിസ്തൃതിക്ക് അനുസരിച്ചു ഏറ്റവുമനുയോജ്യമായവ മാത്രം. ഫർണിഷിങ്ങിലും സിമ്പിൾ ആൻഡ് മിനിമലിസ്റ്റിക് നയം തെളിഞ്ഞു കാണാം.

ന്യൂട്രൽ കളറുകളും ആധുനിക സൗകര്യങ്ങളുമായി ആംഗലേയ ശൈലിക്ക് ചേരുന്ന കിച്ചൻ.ആംഗലേയ ശൈലിയുടെ സവിശേഷതകൾ ഘടനയിലും ഒപ്പം മിനിമലിസ്റ്റിക് ശൈലി അകത്തളത്തിലും സ്വീകരിച്ചുകൊണ്ട് വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊത്തു പണിത വീട്

Design : Amesh K E Design Director

Aakriti design studio, Kannur & Dubai

https://www.instagram.com/ameshke

https://www.facebook.com/aakritidubai

Contact : 9747012288

Plot : 15 cent Total area : 3901sq ft

Place : Kannur town

Photos & video : Alvin & Aakriti design studio

സ്വപ്‍നസാഫല്യം ഈ മൺ വീട്

കരിങ്കല്ലിൻറെയും മണ്ണിൻറെയും ഓടിൻറെയും ഭംഗി നിറയുന്ന ഈ വീട് തമിഴ്നാട്ടിൽ കോയമ്പത്തൂരിനടുത്ത് പാപ്പംപട്ടിയിലാണ്. പ്രവാസിയായ അനിരുദ്ധൻറെ സ്വപ്ന സാക്ഷാത്ക്കാരമാണീ മൺവീട്.

A mud house in the middle of a coconut grove mud architecture
A mud house in the middle of a coconut grove

പൂർണമായും മണ്ണുപയോഗിച്ചു ഒരു വീട് നിർമ്മിക്കുവാനാണ് വീട്ടുടമ ആഗ്രഹിച്ചത്. അത് ഈ സൈറ്റിൽ അത്ര പ്രയോഗികമായിരുന്നില്ല .വിശാലമായ തെങ്ങിൻതോപ്പിന് നടുവിലുള്ള ഈ വീട് ഒരു ഫാം ഹൗസ് കൂടിയാണ്. അതിനാൽ കല്ലും മണ്ണും ഉപയോഗിച്ച് വീട് പണിതതിനുശേഷം ചുമരുകൾക്കു മണ്ണിൻറെ പ്ലാസ്റ്ററിങ്നൽകുകയായിരുന്നു.

ഔട്ട് ഹൗസ് പുതുക്കി

ഒരു ഏക്കറിനു നടുവിൽ ചെറിയൊരു വീടുണ്ടായിരുന്നു. ആ വീടിനെ  ഒരു ഔട്ട് ഹൗസ് ആക്കിക്കൊണ്ട് അതിനു മുന്നിൽ പുതിയൊരു വീട് പണിതു. ഒരു വരാന്ത വഴി രണ്ടു വീടുകളെയും തമ്മിൽ ബന്ധിപ്പിച്ചു.

മണ്ണുകൊണ്ടുള്ള കെട്ടിട നിർമ്മാണ കലയിൽ  വിദഗ്ധനായ തൃശ്ശൂർ  വാസ്‌തുകം ഓർഗാനിക് ആർക്കിടെക്ചറിലെ എൻജിനീയർ ശ്രീനിവാസനാണ് പ്രവാസിയായഅനിരുദ്ധൻറെ സ്വപ്നം സഫലീകരിച്ചത്.

ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ മോഡേൺ രീതിയിലുള്ള കിച്ചൻ വലിയൊരു നടുമുറ്റം പൂമുഖവും വരാന്തകളും ആറ്റിക് സ്പേസും അവിടെയൊരുക്കിയിട്ടുള്ള ലൈബ്രറിയും ചേർന്നതാണ് വീട്. വാതിലുകൾക്കും ജനാലകൾക്കും മുകളിലെ ആർച്ച് ഡിസൈനുകൾ പരമ്പരാഗത രീതിയെ ഓർമിപ്പിക്കുന്നു.

ചുമരിലെ നിഷ് സ്റ്റോറേജ്

മണ്ണ് ഉപയോഗിച്ച് ചുമരുകളിൽ തീർത്തിരിക്കുന്ന നിഷ് ആർട്ട്  ക്യൂരിയോസ് വയ്ക്കാനും  പുസ്തക സ്റ്റാൻഡായുമൊക്കെ ഉപയോഗിക്കുന്നു . ചുമരുകളിൽ ചെടികളുടെ ഇല കൊണ്ട് തീർത്തിട്ടുള്ള മ്യൂറലുകളാണ് ചുമരലങ്കാരം .

ആർച്ച് ഡിസൈനുകളുടെയും ശില്പ ഭംഗിയുത്ത തൂണുകളുടെയും ഓക്സൈഡ് ഫ്ലോറിങ്ങിന്റെയും ഭംഗി നിറയുന്ന വരാന്തകളും നടുമുറ്റവും പൂമുഖവും. കൊത്തുപണികളും കാണാം  ഇടക്ക്. ഈ വീടിൻറെ മരപ്പണികൾക്ക്  പ്രത്യേകിച്ച് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിട്ടുള്ളത് തെങ്ങും പനയുമാണ്. 

ഇവിടുത്തെ നടുമുറ്റം വീടിൻറെ കേന്ദ്രബിന്ദുവാണ്  കരിങ്കല്ലിന്റെ തൂണുകളും ആർച്ച് ഡിസൈനുകളും നടുമുറ്റത്തിന് പ്രൗഢിയേകുന്നു.   സൂര്യപ്രകാശവും മഴയും നിർലോഭം കടന്നുവരുന്നതാണ് നടുമുറ്റത്തിന്റെ മേലാപ്പ്.

കോർട്ട്യാടിനുള്ളിൽ നിരത്തിയിരിക്കുന്ന വൃത്താകൃതിയിലുള്ള കരിങ്കൽ ഡിസൈൻ പാറ്റേണുകൾ ശ്രദ്ധേയമാണ് വീടിൻറെ പരിസരപ്രദേശത്ത് തന്നെ പരമ്പരാഗത രീതിയിൽ കല്ല് കൊത്തുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അരകല്ലും ഉരലും ആട്ടുകല്ലുമൊക്കെ നിർമ്മിക്കുന്ന സ്ഥലം . ഇതിൻറെ പണികൾക്കിടെ കട്ട് ചെയ്തു കളയുന്ന ഒരേ കനത്തിലുള്ള വേസ്റ്റ് കല്ലുകൾ   അവ ശേഖരിച്ച് നടുമുറ്റത്ത് പാകി.

ചുമരുകൾക്കു മുഴുവനും മണ്ണിൻറെ  പ്ലാസ്റ്ററിങ്ങാണ്. അകത്തളത്തിന് കുളിർമയേകാൻ ഈ മൺചുമരുകൾക്ക്  കഴിയുന്നുണ്ട്. പല കളറിലുള്ള മണ്ണ് ഉപയോഗിച്ചിരിക്കുന്നതിനാൽ സ്വാഭാവികമായ നിറവ്യത്യാസം കാണാനാവും.

പിന്നിലുള്ള പഴയ വീടുമായി കണക്റ്റ്  ചെയ്യുന്ന വരാന്തയിലെ ഇരിപ്പിടങ്ങളും കല്ലിന്റേതാണ് മണ്ണും കല്ലും മണ്ണിന്റെ ഇഷ്ടികയും ഓടും അങ്ങനെ എല്ലാ മണ്ണിനോട് ചേർന്ന് നിൽക്കുന്ന മെറ്റീരിയലുകൾ കൊണ്ട് പണിതിരിക്കുന്ന വീട്. ഏത് മോഡേൺ മെറ്റീരിയലുകൾക്ക് ഇടയിലും ടെക് നോളജിക്കിടയിലും മണ്ണിൻറെ പ്രാധാന്യം ഊന്നി പറയുന്ന വീട്

PROJECT DETAILS

Design

Er.sreenivasan P K

https://www.facebook.com/sreenivasan.pandiathkuttappan

Vasthukam Organic Architecture

Trissur,Kerala

Contact :8606279946

Photos & Video : Pradeep Kumar

https://www.facebook.com/meleppurath.kumr

https://www.instagram.com/meleppurathpradeepmpk

Client : Anirudhan

Plot : 1 Acer

Total sqft : 2671 Sqft

Place : Pappampatti,Coimbatore (Tamilnadu)

ഡിസൈൻ ആണ് ഈ വീടിൻറെ ഹൈലൈറ്റ്!

കന്റംപ്രറി ശൈലിയിലെ ബോക്സ് മാതൃകയിലുള്ള എലിവേഷനും നാടൻ ചെടികളും മുറ്റവും തൊടിയും ഫലവൃക്ഷങ്ങളും നിറഞ്ഞ വീട്  എന്ന വിശാലമായ ലോകത്തേക്ക് ചേക്കേറുമ്പോൾ രാജേന്ദ്രന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളും ആവശ്യങ്ങളും ഏറെയായിരുന്നു .കാലികമായ ജീവിതശൈലിക്ക് യോജിക്കാത്ത ഒരിടത്തു നിന്നുമായിരുന്നു പുതിയ വീട്ടിലേക്കുള്ള ഈ മാറ്റം.

കാറ്റും വെളിച്ചവും നിറഞ്ഞ പുതിയ വീട്ടിലേക്ക്

പുതിയൊരു വീട് എന്ന് പറയുമ്പോൾ നിറയെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഉണ്ടായിരിക്കണം .മഴക്കാലത്ത് വെള്ളം കയറാത്ത വിധത്തിൽ അടിത്തറ ഉയർത്തി കെട്ടിയതായിരിക്കണം.പകൽ നാച്വറൽലൈറ്റ്  മാത്രം മതി .വൈദ്യുതി വിളക്കുകൾ ഉപയോഗിക്കേണ്ടി വരരുത് .

എല്ലായിടത്തും ചുമരുകൾ കെട്ടി മറക്കേണ്ട .തുറന്ന നയമാവാം .സ്വകാര്യത ബെഡ്റൂമുകൾക്ക് മാത്രം മതി .ഇങ്ങനെയുള്ള പല നിർദ്ദേശങ്ങളും ഈ കുടുംബത്തിൻറെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.

15 സെൻറ് ഭൂമിയിൽ ഉണ്ടായിരുന്ന തെങ്ങ്,  മാവ്,വാഴ തുടങ്ങിയ  വൃക്ഷങ്ങളെയെല്ലാം സംരക്ഷിച്ച് ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കി കൊണ്ടായിരുന്നു പുതിയ വീടൊരുക്കിയത്.

അധികം സംരക്ഷണമാവശ്യമില്ലാത്ത ഹെലിക്കോണിയ പോലുള്ള കാലാവസ്ഥക്കിണങ്ങുന്ന നാടൻ ചെടികളും ചേർത്ത് മുറ്റമൊരുക്കി. ഒരു വീട്ടിലേക്കാവശ്യമായ  പ ച്ചക്കറികൾ വിളയുന്ന പിൻമുറ്റം കൂടി  തയ്യാറാക്കി .

വീടിൻറെ ചുറ്റി നുമുള്ള ഈ ഹരിത സാന്നിധ്യം ചൂട് കുറയ്ക്കുവാൻ സഹായിക്കുന്നുണ്ട്.ഉള്ളിൽ കാഴ്ച വിരുന്നുമാവുന്നുണ്ട്.

വീട് ഇഷ്ടത്തിനൊത്ത്

എലിവേഷന്റെ കാഴ്ചക്ക്  ബോക്സ് മാതൃകയിലുള്ള  ഡിസൈൻ ആണ്.അകത്തളത്തിലെ ഡബിൾഹൈറ്റ് ഏരിയകൾ ഉള്ളിലെ ചൂട് കുറയ്ക്കുന്നു. ക്രോസ്സ് വെന്റിലേഷന് പ്രാധാന്യം നൽകിയി ട്ടുണ്ട്.

അലങ്കാരങ്ങളിൽ പൊതുവേ മിതത്വം പാലിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കടന്നുവരുന്ന ബാൽക്കണികൾ ഗ്രീനറി തുടങ്ങിയ ഇഷ്ടങ്ങൾ ഒന്നും മാറ്റി നിർത്തിയിട്ടില്ല.

ഫാമിലി ലിവിങ്ങിനോട് ചേർന്നുളള കോർട്ട്യാർഡ് അകത്തളത്തിന്ഹരിത സാന്നിധ്യമാവുന്നു. ഡൈനിങ്ങും വാഷ് ഏരിയയും ശ്രദ്ധേയം. സിറ്റ്ഔട്ടിൻറെ ചുമരിലെ വൃത്താകൃതിയിലുള്ള ജനാല യും തൊട്ടടുത്ത ഏരിയകകളും സ്റ്റോൺ ക്ലാഡിങ്ങിനാൽ സമ്പന്നമാണ്. ഇത് എലിവേഷന് കാഴ്ച പ്രാധാന്യം നൽകുന്നുണ്ട്.

ഫർണിച്ചറെല്ലാം ഓരോ ഏരിയയ്ക്കും ഉപയോഗത്തിനും അനുസരിച്ച് കസ്റ്റമൈസ്‌ ചെയ്തെടുത്തവയാകുന്നു. കൃത്രിമങ്ങൾ ഒന്നും തന്നെയില്ല. വീട്ടുകാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം എലിവേഷൻറെ  ബോക്സ് ശൈലിയോട് ചേർന്നുപോകും വിധം ഒരു നായക്കൂടും തീർത്തിരിക്കുന്നു  .

ഒരുപാട് പ്രതീക്ഷകളുമായി പുതിയൊരു വീട്ടിലേക്ക് ചേക്കേറിയ ഈ കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുവാനും സാധ്യമാക്കി കൊടുക്കുവാനും സ്റ്റോണാർക്കിന് കഴിഞ്ഞിട്ടുണ്ട്.

രാജേന്ദ്രനും കുടുംബവും

PROJECT DETAILS :

PROJECT TEAM : SAJAD .P, AMJAD.T.P, SHAMIL.N.V, HANEEFA. P. T

STONEARCH DESIGN COMPANY INSTA URL:https://www.instagram.com/stone_arc_/

MANJERI , MALAPPURAM

CONTACT : 8590044044

PLOT: 15 CENT

TOTAL SQ FT : 2750 SQ FT

CLIENT: RAJENDRAN  T K

PLACE:  MANJERI

PHOTOS & VIDEO: ANUGRAHA PHOTOGRAPHY

Read another one click : https://archnest.in/2024/06/tropical-house/

‘OIKOS’ a combination of two styles

0

The residence name is  OIKOS . oikos is a greek word  that  means ‘home’ or ‘earth’. Term ‘ecology’ is derived from oikos  This home is a combination of traditional and modern residence design that takes inspiration from two styles to create a unique and harmonious living space. The exterior of the residence is featured as an architectural element, including a mix of materials such as brick cladding, kota stones, wood, and clay roofing tiles. The roof design incorporates a sloping roof with a modern twist of asymmetrical angles.

The Residence is located in a Residential area in Koothuparamba, Kannur, Kerala. The 3-bedroom residence is facing towards the Northwest side, It’s a single-family residence with a 4-family member. The goal is to create a residence that honors design principles while incorporating modern elements to add a fresh and updated look. It’s important to strike a balance between the two styles to achieve a cohesive and harmonious design.

The double height of the living space creates a sense of grandeur and openness, allowing for ample vertical space to showcase stunning architectural details. The walls are adorned with brick cladding and intricate woodwork, adding a touch of Kerala’s rich cultural heritage.

 A beautiful chandelier hangs from the ceiling, accentuating the height. Adjacent to the dining is a cozy patio, seamlessly integrated with the indoor area through large sliding glass doors. The patio serves as a tranquil oasis where you can relax, unwind, and enjoy the refreshing breeze. Lush green plants and comfortable seating create a serene atmosphere, inviting you to spend quality time outdoors.

The color palette is a mix of traditional and modern tones. Neutral colors like Grey, white, brown, yellow, and green. Design can enhance the connection between indoor and outdoor spaces. Large windows and glass doors bring in ample natural light and provide views of the surrounding landscape.

The double-height living room offers a visually striking element to the overall design of the house and it allows for ample natural light to flood the space and enhance the brightness and airiness of the room. Double-height living room is the focal point of the residence, it provides an impressive and inviting gathering space.

An open kitchen and dining area that seamlessly connects with a courtyard can create a harmonious indoor-outdoor living experience and maximize functionality and aesthetics. Aim for a seamless transition that allows for easy movement and interaction between Kitchen and other spaces

Plan

PROJECT DETAILS

Design Team : Ar.Sarath Mohan, Ar.Swaroop Abraham,Ar. Jithu Issac

T square Architects

Calicut,Kerala

Contact : 94951 91590,75618 12448

Instagram URL: https://instagram.com/abraham_swaroop

https://instagram.com/sarathmohan

https://instagram.com/ar.jithu_

Project Name: The Oikos

Location: Koothuparamba

Plot Area:14 cent

Built-up Area: 2900 sqft

Consultant: Glorry Construction

PHOTO CREDITS

Photographer: Prasanth Mohan Running Studios

Instagram URL link: https://instagram.com/runningstudios

MANUFACTURER & BRANDS

Finishes: Wood, Terracotta Roofing Tile

Wallcovering / Cladding:  Brick Cladding

Construction Materials: Laterite Stone

Lighting:  Luker Light , DIAR Lighting Hub

Doors and Partitions: teak wood

Sanitary ware: Jaguar

Facade Systems: Glass 

Windows: Teak Wood

Furniture: Teak Wood

Flooring: Kota Stone

Kitchen: Modular Kitchen

Paint: Asian Paint

Artifacts: WoodApple

Read in Malayalam click Here

കൗതുകം പേരിൽ ഒളിപ്പിച്ച വീട്

പരമ്പരാഗതവും ആധുനികവുമായ രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ സവിശേഷതകളെ ഡിസൈനിങ്ങിൽ സംയോജിപ്പിച്ച് ഒരുക്കിയെടുത്തിട്ടുള്ള ഒരു ലിവിങ് സ്പേസ്.

മണ്ണിൻറെ നിറം പുറത്തു കാണുന്ന ഇഷ്ടിക ചുമരുകളും ഓടുപാകിയ ചരിഞ്ഞ മേൽക്കൂരയുടെ അസിമെട്രിക്കൽ ഡിസൈനും എലിവേഷനു കാഴ്ച പ്രാധാന്യം നൽകുന്നു. ഡബിൾ ഹൈറ്റും ഓപ്പൺ സ്പേസിന്റെ മഹത്വവും മനസ്സിലാക്കി വെർട്ടിക്കൽ ഡിസൈനിന്പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള  ലിവിങ്, ഡൈനിങ് ഏരിയകൾ.

പാരമ്പര്യ സ്പർശത്തിനായി ഇഷ്ടിക ചുമരിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഒപ്പം വുഡ് വർക്കുകൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

ഓപ്പൺ പ്ലാനിങ്ങിന്റെ  മഹത്വവും സവിശേഷതകളും ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് കണ്ണൂരിലെ കൂത്തുപറമ്പിലാണ്. കോഴിക്കോട് ‘T square’  ആർക്കിടെക്റ്റ്സാണ് ഈ വീടിൻറെ നിർമ്മാണത്തിന് പിന്നിൽ.

‘Oikos എന്ന ഈ വീടിൻറെ പേരിലുമുണ്ട് ഒരു കൗതുകം ‘Oikos’  ഗ്രീക്ക് പദമാണ്. വീട്, ഇക്കോസിസ്റ്റം എന്നൊക്കെയാണ് അർത്ഥമാക്കുന്നത്.

അകത്തളത്തിലുമുണ്ട് രണ്ട് ശൈലികൾ

രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ കൂടിച്ചേരൽ അകത്തളങ്ങളിലുമുണ്ട്.കോമൺ ഏരിയകളിൽ ഡബിൾ ഹൈറ്റിന്പ്രാധാന്യം നൽകിയിരിക്കുന്നു. ലിവിങ് റൂമിന്റെ മൊത്തത്തിലുള്ള ഡിസൈൻ ദൃശ്യപരമായി ശ്രദ്ധേയമായിരിക്കുന്നു.

പ്രകൃതിദത്ത വെളിച്ചം കടന്നുവരുന്ന ഏരിയയാണിത്. ഉയരമുള്ള ഇഷ്ടിക ചുമര് ഹൈലൈറ്റ് ചെയ്തിരിക്കുന്നു .അത് ഒരു പാരമ്പര്യ സ്പർശവും നൽകുന്നു .കോമൺ ഏരിയകളുടെ റൂഫിനോട് ചേർന്നുള്ള ഗ്ലാസ് ഓപ്പണിങ് പ്രധാന വെളിച്ച സ്രോതസ്സ് ആണ്.

ലിവിങ് ഏരിയയുടെ ഡിസൈൻ കേവലമായ ഒരു ദൃശ്യാനുഭവത്തിനും അപ്പുറം വീടിൻറെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ പ്രാധാന്യം വഹിക്കുന്നു.

എലിവേഷന്റെ ഡിസൈനിൽ ഈ രൂപഘടന പ്രത്യേകം വേർതിരിച്ചറിയാനാവുന്നു . ഡിസൈനിങ്ങിന്റെ ഡീറ്റൈയിലിങ്ങിലേക്ക് അല്പം കൂടി കടന്നുചെന്നാൽ ചില ജ്യോമെട്രിക്കൽ സിംബലുകളും കാണാം.

കോർട്യാർഡ് പ്രിയപ്പെട്ട ഇടം

ഡൈനിങ്ങിനോട് ചേർന്നുള്ള കോർട്യാർഡും ലിവിങ് ഏരിയയും പ്രധാന വെളിച്ച സ്രോതസ്സുകളാകുന്നു .ഈ കോർട്യാർഡ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് .വലിയ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ തുറന്നു വച്ചാൽ അകവും   പുറവും  സംയോജിക്കുകയായി.

പച്ചപ്പും ചെടികളും സുഖപ്രദമായ ഇരിപ്പിടവും ശുദ്ധവായുവും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.വീട്ടുകാർ ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യുന്ന ഇടം കൂടിയാണിത്.

നിറങ്ങളുടെ തെരഞ്ഞെടുപ്പിലുമുണ്ട് ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങൾ ഗ്രേ,വൈറ്റ്,യെല്ലോ തുടങ്ങിയ നിറങ്ങൾക്കിടയിൽ പച്ചപ്പും ബ്രിക്ക്റെഡും ചേരുന്ന കോമ്പിനേഷൻ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

ഓപ്പൺ ഡിസൈനിങ് കിച്ചനെയും ഡൈനിങ്ങിനെയും തടസ്സമില്ലാതെ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തനക്ഷമത നൽകുന്നു. മുകളിലും താഴെയുമായുള്ള കിടപ്പുമുറികളും സ്റ്റഡി ഏരിയയുമെല്ലാം മികച്ച വെളിച്ച സംവിധാനങ്ങളും മിനിമം ഒരുക്കങ്ങളും ഉൾച്ചേർന്നവയാണ്.

വീടിരിക്കുന്ന പരിസരത്തോട്ചേർന്ന് പോകുന്ന ലാൻഡ്സ്കേപ്പും സിറ്റ് ഔട്ടിനോട് ചേർന്നുള്ള പ്ലാന്റർ ബോക്സ്സുമെല്ലാം ശ്രദ്ധേയം തന്നെ.

രണ്ട്  ശൈലികളെ വളരെ തന്മയത്വത്തോടെ ഇണക്കിച്ചേർത്തു കൊണ്ട് അകവും പുറവും ഒരുക്കിയിരിക്കുന്ന ഈ വീട്  T SQUARE Architects ലെ ആർക്കിടെക്ട് മാരായ ശരത്തിന്റെയും സ്വരൂപിന്റെയും ഡിസൈനിങ് മികവ് വെളിവാക്കുന്നതാണ്.

plan

Ar. Swaroop Abraham

Ar. Sarath Mohan

PROJECT DETAILS:

Design Team : Ar. Sarath Mohan, Ar. Swaroop Abraham, & Ar. Jithu Issac

T Square Architects, Calicut, Kerala.

Contact : 94951 91590,75618 12448

Instagram URL: https://instagram.com/abraham_swaroop

https://instagram.com/sarathmohan

https://instagram.com/ar.jithu_

Project Name: The Oikos

Location: Koothuparamba

Plot Area:14 cent

Built-up Area: 2900 sqft

Consultant: Glorry Construction

PHOTO CREDITS

Photographer: Prasanth Mohan Running Studios

Instagram URL link: https://instagram.com/runningstudios

MANUFACTURER & BRANDS

  • Finishes: Wood, Terracotta Roofing Tile
  • Wallcovering / Cladding:  Brick Cladding
  • Construction Materials: Laterite Stone
  • Lighting:  Luker Light , DIAR Lighting Hub
  • Doors and Partitions: teak wood
  • Sanitary ware: Jaguar
  • Facade Systems: Glass 
  • Windows: Teak Wood
  • Furniture: Teak Wood
  • Flooring: Kota Stone
  • Kitchen: Modular Kitchen
  • Paint: Asian Paint
  • Artifacts: WoodApple

Read in English click here // Find more Traditional Houses

തിരികെ വിളിക്കുന്ന ട്രോപ്പിക്കൽ ഹൗസ്

മീനച്ചിലാറും 100 മേനി വിളയുന്ന മണ്ണും ആ മണ്ണിലെ മുഖ്യ വരുമാന സ്രോതസായ റബ്ബർ മരങ്ങളും നിറഞ്ഞ കോട്ടയം ജില്ലയിലെ പാലാ നഗരം. പശ്ചിമ ഘട്ടത്തിൻറെ കിഴക്കൻ മേഖലയുടെ കവാടം കൂടിയാണീ  നഗരം.

അതുകൊണ്ടു തന്നെ കുന്നും  മലകളും താഴ്വരയും നിറഞ്ഞതും; നിരപ്പായതും അല്ലാത്തതും അങ്ങനെ ഒട്ടേറെ  വൈവിധ്യം നിറഞ്ഞ ഭൂ പ്രകൃതിയും ട്രോപ്പിക്കൽ കാലാവസ്ഥയുമാണ് ഇവിടുത്തേത് .

പാലക്കടുത്തു മരങ്ങാട്ടുപള്ളിക്ക് സമീപമുള്ള ഈ വീടിനും വീടിരിക്കുന്ന പ്ലോട്ടിനുമുണ്ട്പ്രത്യേകതകൾ ഏറേ.പ്ലോട്ടിൻറെ ഒരു ഭാഗം ഉയർന്നും ഒരുഭാഗം താഴ്ന്നും.

ആര്കിടെക്ടിന്റെ ഭാഷയിൽ പറഞ്ഞാൽ “ട്രോപ്പിക്കൽ ക്ലൈമറ്റും സ്ലോപ്പിങ് ആയ പ്ലോട്ടും. നിരപ്പായ ഭൂമിയിൽ മാത്രമേ വീട് പണി സാധ്യമാവൂ എന്ന നിർബന്ധമൊന്നും ഇന്നില്ല.കാരണം  കാലമൊക്കെ മാറി, പ്ലോട്ടിലെ ലെവൽ വ്യതിയാനത്തെ എങ്ങനെ ഒരു ഡിസൈൻ എലമെന്റാക്കി മാറ്റം എന്നതാണ് ഇന്നത്തെ ഡിസൈനിങ് തിങ്കിങ് രീതി.”

അങ്ങനെ ലെവൽ വ്യത്യാസമനുരിച്ചു പ്ലാൻ ചെയ്തപ്പോൾ റീടേയ്നിങ് വാൾ വരെ ഡിസൈൻ എലമെന്റായി മാറുകയായിരുന്നു ഇവിടെ .ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റോർ ഏരിയ, പാർക്കിങ് സ്പേസ്,ഒരു ബുട്ടീക് എന്നിവയാണുള്ളത്.

ഗൃഹാന്തരീക്ഷത്തെ ബാധിക്കാത്ത വിധം ബുട്ടിക്കിലേക്ക് ആളുകൾക്കും സ്റ്റാഫിനും വന്ന് പോകാനും  കാർപാർക്കിങ്ങിനും   ഉള്ള സൗകര്യം നൽകിയിട്ടുണ്ട്.  ഫാമിലി ഏരിയകളായ ലിവിങ്,ഡൈനിങ്,കിച്ചൻ,നാല് ബെഡ്റൂമുകൾ എന്നീ ഇടങ്ങൾക്ക് സ്ഥാനം ഫസ്റ്റ് ഫ്ലോറിൽ ആണ്.

കണ്ടു മടുത്ത സ്റ്റെയർകേസ് ഒഴിവാക്കി

ടിപ്പിക്കൽ ടൈപ്പ് ഒരു സ്റ്റെയർകേസ് ഒഴിവാക്കി . പകരം ഹരിതാഭ നിറഞ്ഞൊരു കോർട്ടിയാർഡും  അതിനു നടുവിലൂടെയുള്ള സ്റ്റെപ്പുകളുമാണ് .ചെന്നു കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്.ഡൈനിങ് ഏരിയയ്ക്ക് സമീപത്തും പച്ചപ്പാർന്ന കോർട്യാർഡും,ഫിഷ് പൊണ്ടും,ലൗബേർഡ്‌സും എല്ലാമായ് ഒരു ഗാർഡന്റെ അനുഭവം പകരുന്ന ഇടങ്ങളുണ്ട്.

ഈ രണ്ടു ഹരിത കേന്ദ്രങ്ങളെ പ്രധാന ആകർഷണമാക്കി അതിലേക്ക് കാഴ്ച ലഭിക്കും വിധമാണ് അകത്തളത്തിലെ എല്ലാ ഏരിയകളും നൽകിയിട്ടുള്ളത്.ക്രോസ് വെന്റിലേഷനുകൾ കാറ്റിന്റെയും വെളിച്ചത്തിന്റെയും സുഗമമായ ഒഴുക്ക് സാധ്യമാക്കിയിരിക്കുന്നു. 

കുറവിനെ നിറവാക്കി

     എലിവിഷന് കാഴ്ചയിൽ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ട്രോപ്പിക്കൽ സ്ലോപ്പിങ് റൂഫിനാണ്പ്രാധാന്യം.റൂഫിനുള്ളിലെ ആറ്റിക് സ്പേസിൽ ചെറിയൊരു പാർട്ടി ഏരിയയും ഒരുക്കിയിട്ടുണ്ട്.മുറ്റത്ത് ടൈലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ഗാർഡൻ ഒഴിവാക്കിട്ടില്ല.

സിറ്റ് ഔട്ടിലും ചുറ്റുമതിലിലും എല്ലാം പ്ലാന്റർ ബോക്സുകൾ നൽകി. പ്ലോട്ടിന്റെ ഉയർച്ച താഴ്ചകൾ ഒരു കുറവാണ് എങ്കിൽ ആ കുറവിനെ ഒരു നിറവാക്കി മാറ്റി തൽ പ്രദേശത്തിനും ട്രോപ്പിക്കൽ കാലാവസ്ഥക്കും യോജിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ  പാർപ്പിടം ഈ വീട്ടുകാരുടെ ആഗ്രഹസാഫല്യത്തിൻറെ പൂർത്തീകരണം കൂടിയാണ്.

വായു സഞ്ചാരം ഏ.സി യുടെ ഉപയോഗമില്ലാതെ തന്നെ വീടിനുളളിലെ ചുടു കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഒപ്പം പുറത്തെ ലാൻഡ്സ്കേപ്പിന്റെയും വീടിനു ചുറ്റിനുമുള്ള പച്ചപ്പിന്റെയും കാഴ്ചകളെ ഉള്ളിലേക്ക് എത്തിക്കുന്നു. കൂടാതെ കിടപ്പുമുറികളുടെ ജനാലകൾ ഇരിപ്പിട സൗകര്യമുളളതും പാസ്സേജ്  സ്വകാര്യത പ്രദാനം ചെയ്യുന്നതുമാണ്.

കിച്ചനും ഫാമിലി ഡൈനിങ്ങും വീടിന്റെ മുന്നിലേക്ക് കാഴ്ച ലഭിക്കുന്ന വിധമാണ്. അകത്തളത്തിൽ വെളിച്ചത്തിന്റെയും വെണ്മയുടെയും നിറവാണ്. തികച്ചും മിനിമൽ  ആയ ഡിസൈനിങ് നയം ഗൃഹാന്തരീക്ഷത്തെ ഏറെ ഹൃദ്യമാക്കുന്നു.

എവിടെ പോയാലും വേഗം തിരിച്ചു വീട്ടിൽ വരിക എന്ന തോന്നൽ ഉളവാക്കാൻ കഴിയുന്ന സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന തിരികെ വിളിക്കുന്ന വീട്.

DESIGN : AR. JAMES JOSEPH

Insta : https://www.instagram.com/jameskavalackal/

Facebook : https://www.facebook.com/james.kavalackal

INDESIGN

PONKUNNAM,KOTTAYAM

CONTACT : 9446279600/04828 202799

PLOT : 28.5  CENTS

TOTAL SQ FT : 4000 SQ FT

PHOTOS & VIDEO SHIJO THOMAS PHOTOGRAPHY KOCHI

Facebook : https://www.facebook.com/shijo.imaging

Insta : https://www.instagram.com/shijothomas.photography/

Read Another One :https://archnest.in/2024/04/residential-project-2/

A corner plot house with design excellence

This well designed architectural excellence is truly impressive and serves a wonderful visual impact. The house looks amazing with its mix of squares fitting together beautifully,making it stand out. The House owner Sojan had a clear vision of modern amenities he desired and the precise aesthetics he envisioned for the interior design. He entrusted architect with the freedom to innovate, resulting in a home that seamlessly blends functionality with aesthetics.His expertise in the construction sector proved invaluable as he meticulously crafted every aspect of his domicile(Residence).

The inside of the house feels luxurious because of the careful selection of materials and smart use of lighting, especially the flooding of natural light in the spacious rooms. Walls are kept to a minimum,fostering an open and airy ambience great for family get-togethers. The colours are mostly neutral, with some bright splashes of colours  in  furnishing and a vibrant greenery that together creates a welcoming atmosphere in every corner.

The heart of the home is the family living area which  is also a home theater, with comfy reclining sofas and smart technology for easy use. Sojan made sure that every part of the house had a unique design, reflecting his personal tastes.

Overall, Sojan’s home is not only attractive but also well-designed for modern living.It’s a true work of art that shows his commitment to making things both beautiful and practical. Inside and out, it stands as a testament to his persistent dedication to design excellence.

AR. SUJITH K NADESH

PROJECT DETAILS :

AR.SUJITH K NADESH

SANSKRUTHI ARCHITECTS

EROOR,THRIPUNITHURA

CONTACT : 9495959889

PLOT : 10 CENT

TOTAL SQFT :3000 SQFT

CLIENT : SOJAN

PLACE  :MAREDU,ERNAKULAM

PHOTOS & VEDIO : SHIJO THOMAS PHOTOGRAPHY ,KOCHI

Read malayalam :കോർണർ പ്ലോട്ടിലെ ഡിസൈൻ മികവ്