HomeInterior & Exteriorപ്രാദേശിക രൂപകല്പന കാലോചിതമായ രീതിയിൽ

പ്രാദേശിക രൂപകല്പന കാലോചിതമായ രീതിയിൽ

വീട് നിർമ്മാണത്തിന് അത്രയെളുപ്പം വഴങ്ങിത്തരാത്ത ഒന്നായ് മാറാറുണ്ട് പലപ്പോഴും വീട് വയ്ക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം.ലഭ്യമായ സ്ഥലം ഏതാണോ അതിൻറെ മികവും ന്യൂനതകളും മനസിലാക്കി വീട്ടുകാരുടെ ആവശ്യം നിറവേറ്റികൊടുക്കുക അവിടെയാണല്ലോ ആർക്കിടെക്ചർ ഡിസൈനിങ് വിജയിക്കുന്നത്.

ഇവിടെ പ്ളോട്ട് Z ഷേയ്പ്പിലാണ് അതിൽ Lഷേയ്പ്പിലായി  വീടു പണിതിരിക്കുന്നു. Lഷേയ്പ്പിൻറ  ഒരു ഭാഗത്ത് കിച്ചൻ, ബെഡ്റൂമുകൾ,ഡൈനിങ് തുടങ്ങി എപ്പോഴും ഉപയോഗിക്കുന്ന ഏരിയകൾ.മറുവശത്ത് ലിവിങ്, സ്റ്റെയർകേസ്,ജിം,സ്ററഡി ഏരിയകൾ.അതായത് എപ്പോഴും   ശ്രദ്ധ വേണ്ടാത്ത,അല്ലെങ്കിൽ ഉപയോഗം കുറഞ്ഞ  ഏരിയകൾ.

ഇങ്ങനെ പ്ളോട്ടിൻറ പ്രത്യേകത പുറത്തറിയാതെ അതി വിദഗ്ധമായി  സ്പേസ് ഡിസൈനിങ്ങും സ്ട്രക്ചർ ഡിസൈനിങ്ങും സാധ്യമാക്കി.  മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും അടുത്തടുത്താണ്.ഫാമിലി,ജിം  ഏരിയകളോടു ചേർന്ന് നൽകിയിട്ടുളള  ഗ്രീൻ ഡെക്കുകൾ ആണ് അകത്തളത്തെ പച്ചപ്പിനാൽ സമ്പന്നമാക്കുന്നത്.

പ്രാദേശികമായ രൂപകല്പനയിൽ കാലോചിതമായ രീതിയിലുളള ഒരുക്കങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചു.ആദ്യാവസാനം പിൻതുടരുന്ന ഒരൊറ്റ ശൈലി എന്നതിനപ്പുറം കുടുംബത്തിന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയുന്ന വിശാലവും പ്രയോജനപ്രദവുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള   ഡിസൈനിങ് രീതിയാണിവിടെ.സ്പേസ് പ്ളാനിങ്,യൂട്ടിലിറ്റി എന്നിവക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു.

വലിയ ഗ്ളാസ് ജനാലകൾ പുറത്തെ കാഴ്ചകളും കാറ്റും വെളിച്ചവും ഉള്ളിൽ എത്തിക്കുന്നു.ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ നിന്നും ഒരേ പോലെ പ്രവേശിക്കാൻ കഴിയുന്ന;മുകളിൽ നിന്നും സ്റ്റെയർകേസ് ഏരിയയിൽ നിന്നുമെല്ലാം കാഴ്ച ലഭിക്കുന്ന ഡെക്ക്  ഏരിയ വീടിൻറ പ്രധാന ഹൈലൈറ്റാകുന്നു. മുകൾ നിലയിലെ എൻറർടെയ്മെൻറ് ഏരിയ,പാർട്ടി ഏരിയ എന്നിവയെല്ലാം ഓപ്പൺ ഡിസൈൻ നയത്തിലായതിനാൽ താഴെയുളള മനോഹരമായ  കാഴചകളെല്ലാം മുകളിലും എത്തുന്നുണ്ട്. ഇഷ്ടാനുസരണം ഓരോ സ്പേസിൻറ ഉപയോഗത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചർ അകത്തളത്തിൻറ മറ്റൊരു ഹൈലൈറ്റാകുന്നു.

ഇൻറീരിയർ ഡൊക്കോർ മികവുറ്റതാക്കുന്നത് ഈ ഫർണിച്ചർ തന്നെയാണ്. ലിവിങ്ങിലെ ഗ്രേ കളർ സോഫ,ഡൈനിങ് ടേബിൾ,ബുക്ക് ഷെൽഫ്,കാബിറ്റുകൾ എന്നിങ്ങനെ ഓരോന്നും പ്രാധാന്യമർഹിക്കുന്നു.ഉള്ളിലെ കളർ തീം പ്രത്യേകിച്ച് ആംഗലേയ വർണങ്ങൾ, എർത്തി ഫീൽ തരുന്ന ബ്രൗൺ,കാവി നിറങ്ങൾ  ലളിതമായ  സ്ട്രയിറ്റ് ലൈനുകളും  പാറ്റേണുകളും ഇവയെല്ലാം ചേർന്നാണ് വീട്ടകത്തെ ജീവസുറ്റതാക്കുന്നത്. ഊഷ്മളമായ നിറങ്ങളും ടെക്സ്ചറുകളും നിറഞ്ഞ അകത്തളം.

 വീടിൻറ ഗേറ്റ് മുതൽ  കണ്ണുകൾക്ക് കാഴ്ച വിരുന്നാണ്.പ്ളോട്ടിലെ വലുതും ചെറുതുമായ മരങ്ങളൊന്നും മുറിച്ചിട്ടില്ല.കൂടാതെ പുല്ലും ചെടികളുമായി സമൃദ്ധമായ ലാൻഡ്സ്കേപ്പ് ഒരുക്കുകയും ചെയ്തു. സിറ്റൗട്ടിലേക്കെത്തിയാൽ വുഡ്പാനലിങ് കൊണ്ട് ശ്രദ്ധേയമാണ് ചുമര്.ഫോയറിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സിമൻറ് ടെക്സ്ചറിലുളള ഫ്ളോർ മുതൽ ഗ്ളാസ്, ചൂരൽ എന്നിങ്ങനെ മെറ്റീരിയലിലെ വ്യത്യാസവും മാറുന്ന ടെക്സ്ചറും കാണാം.

വലിയ ജനാലകൾ അകവും പുറവും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നു.സ്കാൻറിനേവിയൻ, എത്നിക്  ശൈലിയെ അനുസ്മരിപ്പിക്കുന്ന കിടപ്പുമുറികൾ.ഇൻറീരിയർ ഡെക്കറേഷനു വേണ്ടി അലങ്കാര സാമഗ്രികൾ കുത്തി നിറക്കാത്ത  ലാൻഡ്സ്കേപ്പിൻറ ഭംഗിയും ഗ്രേ,എർത്തി കളർ ടോണുകളുമായി കാലാവസ്ഥക്കും കാലത്തിനും ഇണങ്ങുന്ന വീട്

Plan Ground floor First Floor

Project Details

Ar.Shabana Rasheed

Er.Nufail Moidoo

Nufailshabana Architects

Calicut & Mahe

Contact :9048241331/9048201331

mail@nufailshabana.com

Client : Shareef Residence

Place : Kannur

Plot:33 cent

Total Area :5200 sqft

Photography : Turtle art photography

Ar.Shabana Rasheed

Er.Nufail Moidoo

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular