This well designed architectural excellence is truly impressive and serves a wonderful visual impact. The house looks amazing with its mix of squares fitting together beautifully,making it stand out. The House owner Sojan had a clear vision of modern amenities he desired and the precise aesthetics he envisioned for the interior design. He entrusted architect with the freedom to innovate, resulting in a home that seamlessly blends functionality with aesthetics.His expertise in the construction sector proved invaluable as he meticulously crafted every aspect of his domicile(Residence).
The inside of the house feels luxurious because of the careful selection of materials and smart use of lighting, especially the flooding of natural light in the spacious rooms. Walls are kept to a minimum,fostering an open and airy ambience great for family get-togethers. The colours are mostly neutral, with some bright splashes of colours in furnishing and a vibrant greenery that together creates a welcoming atmosphere in every corner.
The heart of the home is the family living area which is also a home theater, with comfy reclining sofas and smart technology for easy use. Sojan made sure that every part of the house had a unique design, reflecting his personal tastes.
Overall, Sojan’s home is not only attractive but also well-designed for modern living.It’s a true work of art that shows his commitment to making things both beautiful and practical. Inside and out, it stands as a testament to his persistent dedication to design excellence.
ചതുരങ്ങളുടെ സംഗമത്തിലൂടെ കോർണർ പ്ലോട്ടിലേ ഈ വീട് നൽകുന്ന വിഷ്വൽ ഇമ്പാക്റ്റിന് ഏറെ പ്രാധാന്യമുണ്ട്. ഡിസൈനിങ്ങിന്റെ മികവുകൊണ്ടും മെറ്റീരിയലുകളുടെ റിച്ച് ലുക്ക് കൊണ്ടും മുന്നിട്ടുനിൽക്കുന്ന വീട്.
നേവിയിൽ നിന്നും വിരമിച്ച ശേഷം, വിദേശത്ത് കൺസ്ട്രക്ഷൻ മേഖലയിൽ പ്രോജക്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്നു ഗൃഹനാഥൻ സോജൻ. അദ്ദേഹത്തിൻറെ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയെക്കുറിച്ചുള്ള ധാരണയും സ്വന്തം വീട് നിർമ്മാണത്തിന് ഏറെ ഗുണകരമായി.
വീട് എങ്ങനെയായിരിക്കണം ,ഇൻറീരിയർ ഡിസൈനിങ്, ആധുനിക സൗകര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തവും കൃത്യവുമായ തിരിച്ചറിവുണ്ടായിരുന്നു.കൂടാതെ ഡിസൈനിങ്ങിൽ ഒരു ആർക്കിടെക്ടിന് കൊടുക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു.
മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിൽ വളരെ റിച്ച്ലുക്ക് പകരുന്ന അകത്തളം .ലൈറ്റിങ്ങിൽ പ്രത്യേകിച്ച് നാച്വറൽ ലൈറ്റിങ്ങിന് വളരെ പ്രാധാന്യം നൽകിയിട്ടുണ്ട് അകത്തളത്തിൽ .വിശാലമായ ഇടങ്ങൾ, ചുമരുകളുടെ ആധിക്യമില്ലാത്ത ഫാമിലി ലിവിങ്ങും ഡൈനിങ്ങും. ന്യൂട്രൽ കളറുകൾക്കിടയിൽ ചില ഇടങ്ങളിൽ ചെറുതായി വുഡ് ഉപയോഗിച്ച് നൽകിയിരിക്കുന്ന വർക്കുകൾ .
ഫർണിഷിങ് ഇനങ്ങൾക്ക് നൽകിയിട്ടുള്ള വർണ്ണങ്ങൾ ചെടികൾ നൽകിയിരിക്കുന്ന പ്രാധാന്യം ഇവയൊക്കെയാണ് ഇൻറീരിയറിനു മിഴിവേകുന്നത് എല്ലാ ഏരിയയും വിശാലമാണ് ഇടുങ്ങിയതോ വെളിച്ചം കുറവുള്ളതോ ആയ ഒരു ഇഞ്ച് സ്ഥലം പോലും ഒരിടത്തുമില്ല.
ഫാമിലി ലിവിങ്ങിന് സീലിങ്ങിൽ മാത്രം അല്പം വർണ്ണക്കൂട്ടുകൾ നൽകിയിരിക്കുന്നു. അത് ഫാമിലി ലിവിങ് ഹോംതീയേറ്റർ കൂടി ആയതിനാലാണ് .പൂർണ്ണമായും ഓട്ടോമേഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ആവശ്യാനുസരണമുള്ള ഉപയോഗം എളുപ്പമാക്കുന്നു.
ഫാമിലി ലിവിങ്ങിനും ഹോം തീയേറ്ററിനും ഇണങ്ങിയ ഫർണിച്ചർ പ്രത്യേകിച്ച് റീക്ലെയ്നിങ് സോഫയും മറ്റും.ഗൃഹനാഥന്റെ ആഗ്രഹപ്രകാരം എല്ലാത്തിനും ഒരു യൂണിക് ഡിസൈനിങ് കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുണ്ട് .
സദാ ഊർജ്ജസ്വലത നിലനിർത്തുന്ന ഒരുക്കങ്ങളും വെളിച്ചം നിറഞ്ഞ ഇടങ്ങളും.ഡിസൈനിങ് മികവുകൊണ്ട് അകവും പുറവും ആകർഷകമായ വീട്.
Symbolically presenting the principle that no matter how high one’s head is, one cannot stand without a good foundation, the tiled roof comes down and stands close to the ground; the house is full of design diversity without a wall and without a gate, reminiscent of a tent between the flat sky and the wide earth.
The design, suited to the tropical climate, is also a reflection of the high thoughts of this home. Motivational speaker and expatriate, the house owner Babuji, who welcomes all visitors without keeping them out with a compound wall or setting a limit at the gate. The trees in the plot have been preserved as much as possible and the Champa tree in front of the house has been presented as a canopy. A grassy slab-covered walkway leads to a porch accented with geometric symbols. Each area of the interior is identified by the three-level variation in the roof.
Plot is almost rectangular in shape east west in direction. The terrain slopes to south side. The plot has moderate wind current. Vegetation is also moderate. The soil is lateritic and coarse in nature. Roofs sloping in nature and pitching straight into the ground connected the structure more closer to the natural terrain. The idea was to seat the home without giving a profound visibly, but rather belonging to the terrain. Pitching roofs could bring in a subtle character to its overall form.
The steel trussed roof with clay tiles was an easy choice, so as to reduce the concrete load and less damaging site to an extent. It further enhanced the interior comfort in terms of temperature, as the intermittent gaps in the tiles reduced stack effect“Our task was to translate the clients character and his social commitment into an equally competing architectural concept which needed to humble in nature and essentially be an ele- ment sprouted from the terrain.
The home was the planned to have no com- pound walls to give it a boundless character and to retain the vegetation available at the site substantially.Subtle colours inked on the exteriors to lessen the profoundness of the structure and to emphasis the greenery of the topography”Said the architect.
single straight line from
Once inside, you will see that the house is in a single straight line from the living area to the kitchen. Partitions are often not walls, but furniture, and patios. There are only the most minimalist arrangements. There is no false ceiling and the tiled roof design is visible throughout. Some of the rafters provided for the roof are extended downwards and specially designed lighting fixtures are placed on them.
The staircase separates the dining and the water body. The natural light system is provided on the roof of the water body, which fills the entire house with light.
The whole wall of the family living room is covered with glass to bring in the view of the green valley outside. The same patterned design elements in wood can be seen as artefacts on the bedroom wall, sitting area and bookshelf. The walls are all in the gray color of cement plastering.
A minimalistic policy that continues everywhere, including bedrooms, avoids unnecessary decorations and colors. Neutral colors are everywhere; The only break in between is the colors in the furnishing items. Upstairs is just one bedroom and living area. The guest bedroom is downstairs with access from inside and outside the house at the same time. Guests can enter the room from outside without going inside the house.
Since it was a sloping plot, there is a cellar at the bottom. This is where the facilities including the accommodation of the house staff are located. The staircase is also a design element here. Overall, the house looks modern, but if you look at each one of the aspects then you will understand how much importance has been given to the traditional elements and construction methods in the house’s architecture detailing.
Additionally, Wayanad’s geography, climate, and surrounding serene views have all been considered while constructing this architectural masterpiece. This aspect can be defined as contemporary or up-to-date design.
PLAN
Project Team
Project Details
Principle Architect: Ar.Roopesh
Associate Architect: Ar.Prem Site Engineer: Er.Satheesh
A beautifully crafted home near Thrissur Akaladu with simple yet attractive features. When upgrading to a new location,( This is a house that had to be rebuilt when the highway took the place)Mr.Salim had some thoughtful ideas and suggestions for his dream home;the new house should have 4 bedrooms and a sufficient single-floor layout with minimalist interior design. The focus was on neutral colors, functionality, suitability, and adaptability to climate factors.
The Minimalist Approach
In consequence,the chief designer, Suhail P.C and Faseela, and Jumana, from Design &Décor,Thrissur has focused more on practicality than extravagant designs or color schemes. The height of the truss work of the courtyard has been elevated to create a loft area within, adding ample storage space integrated into the design. This utility area is noticeable in the elevation of the house which can be extensively used for any activities happening in the house.
Courtyard is focal point
The courtyard, filled with greenery and flowing water, with a lush green color when natural light passes through, and with a significant emphasis on plants, is the main focal point of the atrium. Steel mesh is used to cover it for protection, creating a safe environment where birds can also find shelter.
The seating arrangement around the perimeter of the courtyard, providing added comfort and convenience, is ideal for watching TV, receiving visitors, discussing current affairs, spending leisure time, or reading a book. It’s a favorite spot to relax and enjoy various activities according to Mr. Salim and family .These natural features are what make the courtyard the central focal point of the atrium.
Each day break starts with a newspaper and a cup of tea; listen to the birds chirping, enjoy the sound of flowing water and spend time in the natural ambience of the courtyard with joy. It’s a very pleasant experience being connected with nature in this place. That’s why we all love this space so much.The modular kitchen here follows a proper space utilization that facilitates interaction during dining and serves ample space for relaxation and reading.
The courtyard’s design encourages outdoor activities in a serene and less polluted ambience. Additionally, the courtyard serves as a transition space, connecting different parts of the house seamlessly. The minimalist approach extends to the furniture and finishes, with light-colored flooring and the walls are highlighted with textured painting.
This is a house where the outer view isn’t just visually pleasing; every space inside is meticulously crafted to cater to the needs and preferences of those who reside there. A home should contribute to both physical health and inner peace, allowing one to relish every moment. That’s what makes this house a place to cherish.Overall, this home reflects the family’s preferences and lifestyle, offering a peaceful and comfortable living space tailored to their needs and interests.
Project Details
DESIGN TEAM : SUHAIL P. C (Chief Designer) FASEELA &JUMANA
വളരെ ലളിതമായ(Simple) ഒരുക്കങ്ങളോടെ ആകർഷമായി നിർമ്മിച്ചിരിക്കുന്ന തൃശ്ശൂർ അകലാടുള്ള ഈ വീട് ഹൈവേയ്ക്ക് സ്ഥലം എടുത്തപ്പോൾ മാറ്റി പണിയേണ്ടി വന്ന ഒന്നാണ്. പുതുതായി വീട് പണിയുമ്പോൾ സലീമിനും കുടുംബത്തിനും പല നിർദേശങ്ങളുമുണ്ടായിരുന്നു . 4 ബെഡ്റൂമുകൾ വേണം ഒറ്റനില വീടു മതി.ഇൻറീരിയർ വളരെ സിംപിളായിരിക്കണം .ന്യൂട്രൽ കളേഴ്സ്മതി എന്നിങ്ങനെ.
എലിവേഷനിൽ വലിയ ഡിസൈൻ വൈവിധ്യത്തിനോ നിറങ്ങളുടെ പകിട്ടിനോ അല്ല പ്രാമുഖ്യം.അതിലുപരി പ്രായോഗികതക്കും ഉപയുക്തതക്കും കാലാവസ്ഥ ഘടകങ്ങൾക്കുമാണ്. ഗ്രേ കളറിലുള്ള ഓട് പാകിയ മേൽക്കൂര കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണ്.
തൃശ്ശൂർ കുന്നംകുളത്തുള്ള ഡിസൈൻ & ഡെക്കോറിലെ ചീഫ് ഡിസൈനർ സുഹൈൽ പി സിയും ഫസീലയും ജുമനയും ചേർന്നാണ് അകത്തും പുറത്തും വളരെ മിനിമലായ ഒരുക്കങ്ങളോടെ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.മേൽക്കൂരയുടെ ട്രസ്റ്റ് വർക്കിന് ഉയരം കൂട്ടി നൽകി ഉള്ളിലൊരു യൂട്ടിലിറ്റി ഏരിയ തീർത്തിരിക്കുകയാണ്.
വീട്ടിലെന്തെങ്കിലും ഫങ്ക്ഷനും മറ്റുകാര്യങ്ങളും നടക്കുമ്പോൾ ഈ ഏരിയ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും നല്ലൊരു സ്റ്റോറേജ് സ്പേസ് കൂടിയാണ്. എലിവേഷൻറെ കാഴ്ചയിൽ ഈ യൂട്ടിലിറ്റി സ്പേസ് എടുത്തറിയാനാകുന്നുണ്ട്.
നാച്വറൽ ലൈറ്റ് കടന്നു വരുന്ന പച്ചപ്പ് നിറഞ്ഞ കോർട്യാഡും മീൻ കുളവും വെള്ളമൊഴുക്കും ചെടികൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പാഷ്യോയുമെല്ലാമാണ് അകത്തളത്തിന്റെ പ്രധാന ഫോക്കൽ പോയിന്റുകൾ. പാഷ്യോക്ക് സ്റ്റീൽ മെഷ് ഉപയോഗിച്ച് കവചം തീർത്തു അതിൽ കിളിക്കൂടൊരുക്കിയിരിക്കുന്നു.വളരെ നാച്വറൽ ആയ ഇത്തരം സംവിധാനങ്ങൾ ചേർത്താണ് അകത്തളം ഒരുക്കിയിട്ടുള്ളത്.
ഡൈനിങ്ങുമായി ആശയവിനിമയം സാധ്യമാക്കുന്ന പാഷ്യോ വിശാലമായ ഏരിയ ആയതിനാൽ കിളികൾക്ക് അതിനുള്ളിൽ പറന്നു നടക്കാൻ ആവശ്യത്തിനു സ്ഥലമുണ്ട്. രാവിലെ ഉറക്കമുണർന്നാലുടൻ മുറിക്കുള്ളിൽ നിന്നും ഈ കോമൺ ഏരിയയിലേക്ക് ഇറങ്ങി വരുവാനുള്ള ഒരു പ്രേരണയാണ് ഞങ്ങൾക്കെല്ലാവർക്കും എന്ന് വീട്ടുകാർ പറയുന്നു.
“പ്രഭാതത്തിൽ സ്വസ്ഥമായി സ്വൈര്യമായിരുന്ന് ഒരു ചായ കുടിക്കാൻ, പത്രം വായിക്കാൻ കിളികളുടെ പാട്ട് കേൾക്കാൻ, വെള്ളമൊഴുക്കിന്റെ ശബ്ദവും കേട്ട് സന്തോഷത്തോടെ സമയം ചെലവഴിക്കാൻ,വളരെ നാച്വറലായി പ്രകൃതിയോട് ചേർന്നിരിക്കുന്ന ഒരു അനുഭവമാണ് ഈ സ്ഥലം ഞങ്ങൾക്ക് തരുന്നത്.അതുകൊണ്ടുതന്നെ ഈ സ്പേസ് ഞങ്ങൾക്ക് ഏവർക്കും പ്രിയപ്പെട്ടതാണ് കോർട്യാർഡിൻറെ ചുറ്റിനും തീർത്തിട്ടുള്ള ഇരിപ്പിട സൗകര്യത്തോടു കൂടിയ ചാരുപടി യാണ് ടിവി കാണുവാനും വീട്ടിൽ ആരെങ്കിലും വന്നാൽ വർത്തമാനം പറഞ്ഞിരിക്കാനും വെറുതെ സമയം ചെലവഴിക്കുവാനും പുസ്തകം വായിച്ചിരിക്കാനും ഒക്കെ ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന മറ്റൊരിടം.വീടിൻറെ ഹൃദയഭാഗമാണിത്”
കോർട്യാർഡിൻറെ ഇരു വശങ്ങളിലുമാണ് രണ്ട് കിടപ്പുമുറികൾക്ക് സ്ഥാനം.കർട്ടൻ ഒതുക്കിയിട്ട് കഴിഞ്ഞാൽ ഈ കോർട്യാർഡിൻറെ കാഴ്ചകൾ ബെഡ്റൂമിലേക്കും എത്തുകയായി .കൃത്യമായ സ്പേസ് യൂട്ടിലൈസേഷൻ അനുസരിച്ച്ചെയ്തിരിക്കുന്ന മോഡുലാർ കിച്ചനാണിവിടെ . കടുത്ത നിറക്കൂട്ടുകൾ ഒന്നുമില്ല .വളരെ മിനിമലായ ഒരുക്കം.കിച്ചൻ മാത്രമല്ല അകത്തളം മുഴുവനും അങ്ങനെയാണ്. കിടപ്പുമുറികളിലും പിന്തുടരുന്നത് മിനിമലിസ്റ്റിക് നയം തന്നെ. ഫ്ലോറിങ്ങിന് വളരെ ലൈറ്റ്ഗ്രേകളർ മാറ്റ് ഫിനിഷ് ടൈലുകളാണ് നൽകിയിരിക്കുന്നത്. ചുമരുകൾ ഹൈലൈറ്റ് ചെയ്യാൻ ടെക്സ്ചർ പെയിന്റ് ഉപയോഗിച്ചിട്ടുണ്ട്.
ഹൈവേയ്ക്ക് സ്ഥലം എടുത്തപ്പോൾ വീട് മാറ്റിവയ്ക്കേണ്ടി വന്ന ഈ കുടുംബം പുതിയൊരു വീട് വച്ചപ്പോൾ തങ്ങളുടെ എല്ലാ ഇഷ്ടങ്ങളും ഇതിനുള്ളിൽ സാക്ഷാത്കരിച്ചു കൊണ്ടാണ് പുതിയ വീട്ടിലേക്ക് കയറി താമസിച്ചത്. പുറമേക്കുള്ള കാഴ്ച ഭംഗിയല്ല അകമേയുള്ള ഓരോ സ്ഥലവും അതിൽ താമസിക്കുന്നവരുടെ ആവശ്യത്തിനും ഇഷ്ടങ്ങൾക്കുമനുസരിച്ച് ഉപയോഗിക്കാൻ കഴിയണം. വീട് സ്വസ്ഥതയും സമാധാനവും പകരുന്നതാവണം ഓരോ നിമിഷവും എൻജോയ് ചെയ്യാൻ കഴിയുന്ന ഇടമാകണം അങ്ങനെയുള്ള ഒരു വീടാണിത്.
Project Details
DESIGN TEAM : Suhail. P C (Chief Designer) Faseela & Jumana
Nestled in Periyapuram, Piravom-Onakur; lies the Tharavad an exquisite blend of colonial and traditional Kerala architecture, boasting a history that spans over 150 years. Under the ownership of KV John Koomullil, this architectural gem stands as a testament to the bygone era. Its quaint front verandah adorned with arches, and the intricate network of doors within, reflect the colonial architectural ethos.
Similar marvels grace the homes of the Tarakan’s in Ezhupunna and the CMS College in Kottayam.Witnessing the masterful carpentry, a solution born of necessity in the absence of modern machinery, is an experience to behold.
Arched doorways, sturdy pillars (ara), and the traditional features like the chamber (nira), cellar (nilavara), and cow shed (Eruthil) offer a glimpse into a bygone way of life. The surrounding landscape, encompassing a pond ensconced in red stone across 8 acres and a verdant grove, harks back to the agrarian roots of tradition.
The need for renovation became apparent as the ravages of time began to manifest. Despite suggestions to raze it to the ground, owner KV John, a former architect in Mumbai’s town planning department, chose a path of reverence for heritage. His expertise in conservation and preservation guided the meticulous restoration, ensuring each element paid homage to its storied past.
The expansion of the ‘poomukham’, adorned with sculpted teak pillars and an arched porch, adds a touch of grandeur reminiscent of yester years. Authentic Athamkudi tiles from Karaikudi now grace the floors, while the roof, crafted in the classic arch shape, boasts and new tiles. The courtyard, paved with red stone and adorned with a ‘thulasithara’, exudes an aura of timeless elegance.
D
Inside, the charm continues with refurbished Manichitra locks adorning double doors, updated flooring, and meticulously restored windows. Modern amenities seamlessly blend with traditional craftsmanship, with downstairs offering cozy bedrooms, a cellar, a prayer area, and intimate living and dining spaces. Upstairs, a spacious hall, bedrooms, and traditional ‘ara and pathayam’ provide ample space for contemporary living.
The attention to detail extends beyond the structure, with the surrounding landscape meticulously preserved. Native fruit trees and stately teaks adorn the grounds, while the pond, a focal point, underwent restoration, ensuring a bountiful water supply.
Through comprehensive renovation, preservation, and environmental stewardship, the Tharavad stands as a timeless beacon, showcasing the enduring beauty of traditional architecture.
കൊളോണിയൽ ആർക്കിടെക്ച്ചറിന്റെ, കേരളീയ പരമ്പരാഗത വാസ്തുകലയുടെ സമ്മിശ്ര പ്രതിരൂപമായ തറവാട്. പിറവത്ത് ഓണക്കൂറിൽ പെരിയപുറത്താണ് കൂമുള്ളിൽ കെ വി ജോണിന്റെ ഉടമസ്ഥതയിലുള്ള, 150 നു മേൽ വർഷം പഴക്കമുള്ള ഈ വാസ്തുകലാ വിസ്മയമുള്ളത് .
കാലഘട്ടത്തെ അടയാളപ്പെടുത്തിക്കൊണ്ട്
കോട്ടയത്തെ CMS കോളേജ്കെട്ടിടങ്ങൾക്കും എഴുപുന്നയിലുള്ള തരകന്മാരുടെ വീടുകൾക്കും സമാനമായ ആർക്കിടെക്ചർ സവിശേഷതകൾ കാണുവാനാകും . വാസ്തുകലയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നിർമ്മിതികളാണിവയെല്ലാം.
മെഷിനറികളുടെ കടന്നു വരവിന് മുൻപ് ഉണ്ടായിരുന്ന തച്ചന്മാരുടെ പണിക്കുറവ് തീർന്ന തച്ചുശാസ്ത്ര വൈഭവം കണ്ടും അനുഭവിച്ചും തന്നെ അറിയേണ്ടതാണ്. ആർച്ച് വാതിലുകളും അറയും നിരയും നിലവറയും മച്ചും പത്തായപ്പുരയും എരുത്തിലുമെല്ലാമായി പരമ്പരാഗത ജീവിതത്തിന്റെയും നേർക്കാഴ്ചയാകുന്ന തറവാട്.
ഏതാണ്ട് 8 ഏക്കറോളം വരുന്ന പുരയിടത്തിൽ ചെങ്കല്ല് കെട്ടി തിരിച്ച് കുളവും ചെടികളും വൃക്ഷങ്ങളും നിറഞ്ഞ തൊടിയും പണ്ടത്തെ കാർഷിക ജീവിതത്തിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു.
കാലപ്പഴക്കത്തിന്റെ അസ്വാരസ്യങ്ങൾ പലതരത്തിൽ ബാധിച്ചു തുടങ്ങിയിരുന്നതുകൊണ്ട് പുതുക്കി പണിയൽ അനിവാര്യമായിരുന്നു .ഗൃഹനാഥൻ കെ വി ജോൺ മുംബൈയിൽ ടൗൺ പ്ലാനിങ് വിഭാഗത്തിൽ ആർക്കിടെക്റ്റായിരുന്നു. അതുകൊണ്ടു തന്നെ കൺസർവേഷൻ പ്രിസർവേഷൻ,റെനവഷൻ തുടങ്ങിയ കാര്യങ്ങളിലുള്ള അറിവും പ്രവൃത്തി പരിചയവും ഒരു മുതൽ കൂട്ടായി.
അടുത്ത തലമുറക്കായ് കാത്ത് വച്ച്
പൊളിച്ചു കളഞ്ഞു പുതിയ വീട് വയ്ക്കാൻ എല്ലാരും ഉപദേശിച്ചപ്പോഴും അതിനു മുതിർ ന്നില്ല. കാലത്തോടും പഴമയോടും പാരമ്പര്യത്തോടും തറവാടിനോടുള്ള സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് അടുത്ത തലമുറക്ക് നൽകുകയായിരുന്നു. പുതുക്കിപ്പണിയൽ ,സംരക്ഷണം,കാത്തുസൂക്ഷിക്കൽ എന്നിവക്കായി അദ്ദേഹം കാണിച്ച സന്മനസ്സ് അഭിനന്ദനാർഹം തന്നെ.
നവീകരണത്തിന് മുൻപ്
ആർച്ചുകൾ നിരന്നു നിൽക്കുന്ന വരാന്തയെ വരെ വീട് ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പണ്ടുണ്ടായിരുന്നത് എന്താണോ അതിനോട് അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ട് ഓരോ ഏരിയയും പുതുക്കിയെടുക്കുകയായിരുന്നു. പഴമയുടെ പ്രൗഢി കൂട്ടാൻ മുന്നിലേക്ക് പുതുതായി നീട്ടിയെടുത്ത പൂമുഖം. പ്രായത്തിന്റെ വലയങ്ങൾ കാതൽ തീർത്ത തേക്കുതടിയിൽ കടഞ്ഞെടുത്ത ശില്പഭംഗിയൊത്ത തൂണുകൾ നിരയിട്ടു നിൽക്കുന്ന ചുറ്റുവരാന്തയും ചാരുപടിയും നൽകി.ആത്തംകുടി ടൈയിൽ വിരിച്ച് ഫ്ലോറിങ് മാറ്റിയെടുത്തു.
കമാനാകൃതിയുടെ കൃത്യമായ അനുപാതത്തിൽ തീർത്തിട്ടുള്ള മേൽക്കൂരയിൽ പണ്ട് കാലത്തേ ബാസൽ മിഷൻ ഓടുകളായിരുന്നു.മേൽക്കൂരക്ക് ഉണ്ടായിരുന്ന കേടുപാടുകൾ തീർത്ത് കാലഹരണപ്പെട്ട ഓടുകൾ മാറ്റി പുതിയവ വിരിച്ചു. വിശാലമായ മുറ്റത്ത് ചെങ്കല്ല് വിരിച്ച്മുല്ലത്തറയും തുളസിത്തറയും സ്ഥാപിച്ചു. കിണർ പ്രത്യേകം മതിൽ കെട്ടി തിരിച്ചു. പണികൾ കഴിഞ്ഞു വീട് സന്ദർശിച്ച ഗൃഹനാഥൻറെ സുഹൃത്ത് ഒരു കൽവിളക്കും കൂടി സമ്മാനിച്ചപ്പോൾ പഴമയുടെ പൂർത്തീകരണമായി.
മുന്നിലെ ആർച്ചുകളിൽ ഏറ്റവും ഇടത്തെ അറ്റത്തുള്ള ആർച്ചിന്റെ ഉള്ളിൽ നിന്നുമായിരുന്നു പണ്ട് മുകളിലേക്കുള്ള സ്റ്റെയർകെയ്സ്. പുതുക്കലിന്റെ ഭാഗമായി സ്റ്റെയർകേസിനെ ഒന്ന് സ്ഥാനം മാറ്റി ഉള്ളിൽ നിന്നുമാക്കി.ഇരുപാളി കതകുകളിലെ മണിച്ചിത്രപൂട്ടുകൾ മിനുക്കിയെടുത്തു. ചില വാതിലുകളിൽ പുതിയവ സ്ഥാപിച്ചു.
മുറികളിളെല്ലാം ഫ്ളോറിങ് മാറ്റി.ആധുനിക സൗകര്യങ്ങൾ നൽകി.ജനാലകൾ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിച്ചു. താഴെ നിലയിൽ കിടപ്പുമുറികൾ കുറവാണ്.നിലവറ,അറ (ഇപ്പോഴത്തെ പ്രെയർ ഏരിയ) ലിവിങ്, ഡൈനിങ് തുടങ്ങിയവയും, ചെറിയ രണ്ടു മുറികളുമാണുള്ളത്.
മുകളിൽ വിശാലമായ ഹാളും രണ്ടു കിടപ്പുമുറികളും അറയും പത്തായവും. മരത്തിൽ തീർത്ത ചുമരുകൾ,അതിലെ വെന്റിലേഷനുകളും കൊത്തുപണികളുടെ ഡീറ്റൈലിങ്ങും ഹാളിന്റെ ചുമരിലെ ഒറ്റപാളി ജനാലകളും തച്ചുശാസ്ത്ര മികവ് തെളിയിക്കുന്നവയാണ്. ഈ ജനാലകൾ പുറത്തെ തൊടിയുടെയും പടിപ്പുരയുടെയും പടിപ്പുരക്ക് മുകളിലൂടെ ദൂരെ റോഡിൽ വരെയും ഉള്ള കാഴ്ചവിരുന്ന് വീടിനുള്ളിൽ പ്രദാനം ചെയ്യുന്നു. “ജനാലകൾ നൽകുന്ന മഴക്കാഴ്ച ഏറെ ഹൃദ്യമെന്ന്”ആർകിടെക്ട് ഓർമ്മിപ്പിച്ചു.
പഴയകാല ഫർണിച്ചർ പലതും യാതൊരു കേടുപാടുമില്ലാതെ ഇപ്പോഴും ഉപയോഗിക്കുന്നു . റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് നീളുന്ന ഒരു നീണ്ട വഴിയിലൂടെയായിരുന്നു വീട്ടിലേക്ക് പ്രവേശനം . നവീകരണത്തിന്റെ ഭാഗമായി ഈ നീണ്ട വഴിയിൽ ഇടയ്ക്ക് ഒരു പടിപ്പുരയും പടിപ്പുരയ്ക്ക് കാവലായി രണ്ട് കരിവീരന്മാരുടെ ശിരസ്സുകളും സ്ഥാപിച്ചു. നടവഴി മുഴുവൻ ചെങ്കല്ല് വിരിച്ചു . തൊടിയിൽ തേക്ക് മരങ്ങൾക്കൊപ്പം നിറയെ നാടൻ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിച്ചു .
പ്ലോട്ടിൽ ഉണ്ടായിരുന്ന കുളത്തെ സംരക്ഷിച്ചുകൊണ്ട് സ്റ്റെപ്പുകൾ കെട്ടി ശരിയാക്കി ചുറ്റുമതിൽ ചെങ്കല്ല് ഉപയോഗിച്ച് ഉയർത്തിക്കെട്ടി സംരക്ഷണവും നൽകി. ചുറ്റുപാടും ഉയർന്ന പ്രദേശമായരുന്നതിനാൽ കുളത്തിലേക്ക് നല്ല നീരൊഴുക്കുള്ളതിനാൽ ജലസമൃദ്ധമാണ് . എരുത്തിൽ അഥവാ പശു തൊഴുത്ത് പുതുക്കിയെടുത്തു ഔട്ട് ഹൗസും ഒന്ന് മിനുക്കി. ജോലിക്കാർക്ക് താമസിക്കുവാനുള്ള വീടും പുതുക്കി. മുറ്റത്തേക്ക് വണ്ടി പ്രവേശിക്കുന്നത് അല്പം വളഞ്ഞു ചുറ്റിയാണ്. ഈ വീട്ടുകാർക്ക് വേണമെങ്കിൽ പഴയ തറവാട് പൊളിച്ചു കളഞ്ഞിട്ട് പുതിയൊരു കോൺക്രീറ്റ് മന്ദിരം പണിയാമായിരുന്നു. പക്ഷേ അത് ചെയ്തില്ല.വരും തലമുറക്കായി കാത്തു വയ്ക്കാൻ മനസ് കാണിക്കുകയായിരുന്നു.
റെനവേഷൻ, പ്രിസർവേഷൻ അങ്ങനെ എല്ലാത്തരത്തിലും എല്ലാ അർത്ഥത്തിലും തറവാടിനോടും എന്തിനാ പരിസ്ഥിതിയോട് പോലും അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ടുള്ള ഒരു സംരക്ഷണം ,പുതുക്കിപണിയൽ; അതിലൂടെ പരമ്പരാഗത വസ്തുകലയെ എങ്ങനെ കാലതീതമായി സംരക്ഷിക്കാം എന്നുകൂടി കാണിച്ചുതരുന്നു .
There is something relaxing and peaceful about proximity of water … Its tranquil but uplifting experience…
This residence designed for a nuclear family ,with 4 beds was designed with an open plan utilizing the scenic beauty available outside .
The water body and landscape patches seamlessly integrate into the design of the house . All rooms capture the view of the water body and the rear patio . Natural light is bought inside from windows and opening with extended slabs
A striking effect is achieved with extended patios around the house which blurs the line between inside and outside.
The entrance foyer into a double height space creates a volume with ample sunlight and opening .way to create private exterior space towards vistas and protecting itself from the noise of the road .
Early morning light will enter the sleeping areas of the house . The entire house is naturally cross ventilated to keep interior temperature low and breezy in thick summer.
The L shape is a practical way to create private exterior space towards the vistas and protecting itself from the noise of the road.the main living space is partitioned and the master bedroom is covered with a deckto the south. The shaded space allows an intermediate area and is completely secure . The large southern overhang permits the sun into living space can cool before entering the house in the middle of summer.
Materials and expectations capture the essence of the site as well as the functional requirements of the users thereby reflecting both warmth of a house and design aspirations .
The central patio by acts as a narrator of the story playing its important role in each and every space.
As it winds through elegantly from dawn to dusk complemented by the rich marble and wood creates a beautiful picture of harmony and grace using the view of the house on the waterfront.
Varying degree of privacy are achieved in all spaces . The design utilized a wrapping motif that dissolves the corner of spaces with window and opening that capture panoramic view
The design success of this project is its cohesive despite an addictive flow of spaces in the layout .It reorients view from all square shaped rooms through corner wrapped fenestration.
The interior theme of the villa
The interior of residence is a visual treat in terms of the exotic finishes and eyes of the viewer and gives a sense of awe to theviewer in the double height space in the hall area and the artifactsusedin the interior .
A highlight element of the project would be the patio space in the hall area that seamlessly exists to connect the space in rich wooden and glass finishes the view to the rear side landscape and water adds to an open feel the house .the luxury inside the house has been synced through the rich italian marble finish and the full height automated curtains to the wall features in brass and metal spaced throughout the house.
All bed rooms especially the rear ones have been designed with utmost care to bringin a transparency to the water view and landscape outside . all bed headrest havebeendraped in rich leather and with specialist finishes to the panelling behind .the blue pantry area designed in glass and ceaser stone is a high end ladies dining area lying right opposite to the ladies living area.
The extended deck for the dining and ladies living is used for any get togethers and parties. The client being a very prominent figure is involved in social getogethers and parties at home.
Nevertheless the extended balconies , deck areas and the gazebo are favourite spaces for anyone who visits the ville . the exotic wall finish offers an understated elegance .it was important to complement the deep blue look without detracting from it.
a lighter aesthetic comes to the master suite .relaxation and privacy were key notes in the ville design .the spaces have been treated with luxurious finishes which are light and soothing.
കോവിഡ് കാലവും ലോക്ക്ഡൗണുമെല്ലാം മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാറ്റത്തിന് വഴിയൊരുക്കി .ഒന്നു മാറി ചിന്തിക്കുവാൻ എല്ലാവർക്കും പ്രേരണയായി.ഈ മാറ്റം വീട് നിർമ്മാണത്തിന്റെ കാര്യത്തിലും പ്രകടമാണ് .വീടിനെ ഏറ്റവും ആസ്വാദ്യകരമായ ഒരിടമെന്ന രീതിയിയിലാണിന്ന് ആളുകൾ കാണുന്നത് .കാരണം ഇന്ന് പല വീടുകളും വർക്കിങ് സ്പേസ് കൂടിയാണ്.
ഇന്റീരിയർ ഡിസൈനിങ്ങിൽ ഇൻറീരിയർ ഡെക്കറേഷന് പകരം സ്വാഭാവികമായ ഒരുക്കങ്ങൾ കൊണ്ട് മോഡി കൂട്ടുന്നതിനും വീടിനകവും ലാൻഡ്സ്കേപ്പുമായി ലയിച്ചു ചേരുന്ന അനുഭവം പകരുന്ന ഓപ്പൺ പ്ലാൻ നയവും കൂടുതൽ പ്രചാരത്തിലായി അകത്തളങ്ങളിൽ ഗ്ലാസ് ഓപ്പണിങ്ങുകൾ, വാട്ടർബോഡി ,ഗ്രീൻ പോക്കറ്റുകൾ, പാഷ്യോ എന്നിവയ്ക്കൊക്കെ കൂടുതൽ പ്രാധാന്യം കൈവന്നു.
ഹരിത സാന്നിധ്യം എപ്പോഴും ഹൃദ്യവും ശാന്തതയും സമാധാനവും പകരുന്നതാണ് വീടിനെ സംബന്ധിച്ചാവുമ്പോൾ അത് നൽകുന്ന ശാന്തിയും സമാധാനവും ആ വീടിനെയും വീട്ടുകാരെയും ഏറെ സ്വാധീനിക്കും.
കണ്ണൂരിൽ രാജീസിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിൻറെ പിന്നിലുള്ള ഗ്രീനറിയും ബെഡ്റൂമിനോട് ചേർന്നുള്ള ഗസേബുവും ഡെക്കും പിന്നിലെ ചെറു ജലാശയവും പാഷ്യോയും ഫോക്കസ് ചെയ്യുന്ന വിധമാണ് അകത്തളങ്ങൾ മുഴുവനും ഡിസൈൻ ചെയ്തിരിക്കുന്നത്.
.ഒരു അണുകുടുംബത്തിന് വേണ്ടി ഓപ്പൺ പ്ലാൻ നയത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വീട്. എല്ലാം മുറികളും ഹരിതക്കാഴ്ചകളിലേക്ക് തുറക്കുന്നവയാണ്. നാച്വറൽ ലൈറ്റ് വീടിൻറെ അകത്തളങ്ങളെ കൂടുതൽ തെളിച്ചമുള്ളവയാക്കുന്നു. വീടിന് ചുറ്റിനുമുള്ള ഗ്രീൻ പോക്കറ്റുകളും പാഷ്യയോയും അകവും പുറവും തമ്മിൽ വേർതിരിവില്ലാതാക്കുന്നു.
പ്രവേശന കവാടവും ഫോയറും ഡബിൾ ഹൈറ്റ് സ്പേസിലാണ് ,ഈ ഉയരക്കൂടുതൽ സൂര്യപ്രകാശത്തിന്റെ സമൃദ്ധി നിറച്ച് ഈ ഏരിയകളെ സ്വകാര്യതയുള്ള ഒരു ഔട്ട്ഡോർ സ്പേസ് ആക്കി മാറ്റുന്നു . പുറത്ത് റോഡിൽ നിന്നുമുള്ള ശബ്ദത്തെ പ്രതിരോധിക്കുന്ന ഒരു സ്വകാര്യ ഇടം കൂടിയാണിത്.
മോർണിങ് ലൈറ്റ് വീടിൻറെ അകത്തളങ്ങളിൽ എല്ലായിടത്തുമെത്തുന്നു. വലിയ ഓപ്പണിങ്ങുകളും ജനാലകളും സുഗമമായ വായുസഞ്ചാരം സാധ്യമാക്കുന്നു അതിനാൽ ചൂടുകാലത്തും അകത്തളത്തിൽ താപനില കുറവാണ് ‘ L’ ഷേപ്പിൽ പ്ലാൻ ചെയ്തിരിക്കുന്ന വലിയ ലിവിങ് സ്പേസിന്റെയും ബെഡ്റൂമിന്റെയും നടുവിൽ പാർട്ടീഷനാകുന്നത് സ്റ്റെയർകെയ്സാണ്. മാസ്റ്റർ ബെഡ്റൂമിന്റെ തെക്ക്ഭാഗം ഒരു ഡക്ക് കൊണ്ട് കവർ ചെയ്തിരിക്കുന്നു. ഇതൊരു ഷെയ്ഡ് നിറഞ്ഞ ഏരിയയാതിനാൽ ബെഡ്റൂമിന് ചൂടിൽ നിന്നും സംരക്ഷണം നൽകുന്നു . ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും സൈറ്റിന്റെ സ്വാഭാവിക അന്തഃസത്തയും വീട്ടുകാരുടെ പ്രവർത്തനങ്ങളെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സാക്ഷാത്കരിക്കും വിധം ഊഷ്മളമായവയാകുന്നു.
വീടിന്റെ പ്രധാന ഫോക്കൽ പോയിന്റും അകത്തളങ്ങളുടെ മൊത്തത്തിലുള്ള നിർവചനത്തിന്റെ ഭാഗമായും മാറുന്ന ഗ്രീൻ സ്പേസുകൾ പ്രഭാതം മുതൽ പ്രദോഷം വരെ സദാ ഒഴുകിയെത്തുന്ന കാറ്റും മാർബിളും വുഡും കൊണ്ട് ആഡംബരപൂർണ്ണമായി തീർത്തിരിക്കുന്ന അകത്തളത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
“നഗരനടുവിലാണെങ്കിലും വീടിന് ഏകാന്തതയും ശാന്തതയും പകരുന്ന അന്തരീക്ഷം വേണമെന്നത് വീട്ടുകാരുടെ പ്രധാനാവശ്യമായിരുന്നു.എന്നാൽ ലാൻഡ്സ്കേപ്പിലെ കാഴ്ചകൾ ഒഴിവാക്കുകയുമരുത് എന്നതായിരുന്നു വീട്ടുകാരുടെ നിർദ്ദേശം” . എല്ലായിടങ്ങളും സ്വകാര്യത പ്രദാനം ചെയ്യുന്നു .ഏതു കോണിൽ നിന്ന് നോക്കിയാലും ഒരു പനോരമിക് വ്യൂ സാധ്യമാകും വിധമാണ് ഇവിടെത്തെ ഡിസൈൻ നയം വലിയ ജനാലകൾ ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നു.ഇടങ്ങളുടെ ക്രമീകരണം അതായത് സ്പേസ് യൂട്ടിലൈസേഷൻ തന്നെയാണ് ഈ പ്രോജക്ടിന്റെ വിജയം.
ലക്ഷ്വറി ഇന്റീരിയർ
ഹാളും അതിനോട് ചേർന്നുള്ള പാഷ്യയോയും ഹൈലൈറ്റഡ് ഏരിയകൾ തന്നെ. വുഡ്, ഗ്ലാസ്ഫിനിഷുകൾ പൂളിന്റെ കാഴ്ചയും ഫീൽ ഫ്രീ എന്ന അനുഭവം പകരുന്നു. സമ്പന്നമായ ഇറ്റാലിയൻ മാർബിൾ ഫിനിഷും ഫുൾ ഹൈറ്റിലുള്ള ജനാലകളുടെ ഓട്ടോമാറ്റിക് കർട്ടനുകളും ചുമര് അലങ്കാരങ്ങളിലെ ബ്രാസ്,പിച്ചള കോമ്പിനേഷനുകളും ആഡംബര സമന്വയം സാധ്യമാക്കുന്നു. എല്ലാ കിടപ്പുമുറികളുടെയും പിൻഭാഗം വളരെ ശ്രദ്ധയോടെ ഡിസൈൻ ചെയ്തവയാകുന്നു. ഓരോ കിടപ്പുമുറികളിലും കട്ടിലിൻറെ ഹെഡ്റെസ്റ്റുകൾ ആഡംബരപൂർണ്ണമായ ലെതർ ഫിനിഷ് നൽകി ശ്രദ്ധേയമാക്കിയിട്ടുണ്ട്.
സീസർസ്റ്റോണും ഗ്ലാസുമുപ യോഗിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന ലേഡീസ് ലിവിങ് ഏരിയയും എതിർവശത്തുള്ള ഡൈനിങ് ഏരിയയും ഹൈഎൻഡ് മെറ്റീരിയലുകളുടെ അലങ്കാരങ്ങളാൽ എടുത്തു നിൽക്കുന്നു. ഡൈനിങ്ങും ലേഡീസ് ലിവിങ്ങും ചേരുന്ന വിപുലമായ ഏരിയ വീട്ടിലെ ഒത്തുകൂടലുകൾക്ക് അഥവാ പാർട്ടിക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിക്കുന്നു. അതുപോലെ ബാൽക്കണികളും ഡക്ക് ഏരിയകളും ഗസേബുവും വില്ല സന്ദർശിക്കുന്ന ആർക്കും പ്രിയപ്പെട്ട ഇടങ്ങൾ ആകും .
വളരെ സിമ്പിൾ ആയ ഏസ്തെറ്റിക്സും ഒപ്പം റിച്ച് ലുക്കും രൂപകല്പനയുടെ പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം ചേർന്ന് സ്വകാര്യതയും ഹീലിങ്ങും അതുവഴി ശാന്തതയും വളരെ ലൈറ്റ് ആയ അനുഭവം പകരുന്ന വീട്.
റോഡിൻറെ വളവ് തിരിവുകൾക്കൊപ്പം ചെറുകുറ്റിക്കാടുകളും വന്മരങ്ങളും കടന്ന് കല്ലുകൾക്കിടയിലെ പുല്ലിൽ ചവുട്ടി ചെന്ന് കയറുന്നത് കൊളോണിയൽ ടച്ചുള്ള കാർപോർച്ചിലേക്കാണ്. അവിടെ നിന്നും വരാന്തയിലേക്ക്.’ഓപ്പൺ’ എന്ന ഡിസൈനിങ്നയം അത്രമേൽ ഉൾചേർത്തിട്ടുള്ള ഒരു വീട്.
വിദേശവാസികളാണ് വീട്ടുകാർ പക്ഷേ നാട്ടിൽ ഒരു വീട് എന്നുള്ളത് മറ്റേതൊരു വിദേശവാസിയെയും പോലെ ഇവരുടെയും സ്വപ്നം തന്നെയായിരുന്നു.കോട്ടയം ജില്ലയിൽ പാലാ- മരങ്ങാട്ടുപിള്ളി സ്വദേശികളായ ജിബി ജോർജും കുടുംബവും U K നിവാസികളാണ്.
നാടിൻറെ നന്മയെ ചേർത്ത് പിടിച്ച്
“നാടിൻറെ നന്മയും പച്ചപ്പുമെല്ലാം ചേർന്ന് നാട്ടിൻപുറത്ത് വിദേശ മാതൃകയിൽ സൗകര്യങ്ങളും അതേ ആംബിയൻസുമുള്ള കാലാവസ്ഥയ്ക്കിണങ്ങുന്ന ഒരു വീട് വേണം. ഓപ്പൺ പ്ലാൻ ആയിരിക്കണം, ലാൻഡ്സ്കേപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്. കൃത്രിമത്വം ഉണ്ടാവുകയും ചെയ്യരുത് നാച്വറൽ ആയിട്ടുള്ള പരിതസ്ഥിതികൾ എന്തൊക്കെയാണോ അതിനനുസരിച്ച് അതിനെ ഉപയോഗപ്പെടുത്തികൊണ്ടുള്ള വീടാവണം.നമ്മുടെ നാടിൻറെ നന്മകളെ ഒന്നും മാറ്റി നിർത്തണ്ട ,പഴയകാല നിർമ്മാണ രീതികളോടും സാഹചര്യങ്ങളോടും ഒക്കെ പൊരുത്തപ്പെടുവാൻ ഇഷ്ടമാണ്”
ഇത്തരത്തിൽ തങ്ങൾക്ക് ഇണങ്ങിയ തങ്ങളുടെകാഴ്ച്ചപ്പാടിനോട് യോജിക്കുന്ന ഒരു വീട് ഡിസൈൻ ചെയ്യാനായി ഈ വീട്ടുകാർ തിരഞ്ഞെടുത്തത് ആർക്കിടെക്റ്റ് എം.എം.ജോസിനെയാണ്.കാരണം അദ്ദേഹത്തിൻറെ പ്രൊജക്ടുകൾ പലതും കണ്ടു മനസ്സിലാക്കിയപ്പോൾ ഇതാണ് തങ്ങളുടെ ആർക്കിടെക്റ്റ് എന്ന് വീട്ടുകാർ തിരിച്ചറിയുകയായിരുന്നു
കൺഫ്യൂഷൻഇല്ലാത്ത കോംപ്ലിക്കേഷൻ ഇല്ലാത്ത ,പരാതികൾ ഇല്ലാത്ത ഒരു തുറന്ന സൗഹൃദം പോലെയാണ് ആർക്കിടെക്ട് എം എം ജോസിന്റെ വീടുകളെല്ലാം തന്നെ. ഓപ്പൺ പ്ലാനിങ് എന്നത് ഇത്രമേൽ നമ്മേ സ്വാഗതം ചെയ്യുന്ന ഒരു വീട് നിർമ്മാണരീതി അത് തന്നെയാണ് mindscape architects നെ വേറിട്ടതാക്കുന്നതും.
സംവദിക്കുന്ന വീട്
ഡിസൈനിങ്ങിലെ ഓരോ ഘടകവും എടുത്തു നോക്കിയാൽ പണ്ട് നിലവിലുണ്ടായിരുന്ന പ്രാദേശികമായ നിർമ്മാണ ശൈലിയോട് ഏറെ അടുത്തുനിൽക്കുന്ന എന്നാൽ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉൾച്ചേർന്നിരിക്കുന്നതായി മനസ്സിലാക്കാം .പ്രാദേശിക നിർമ്മാണ ഘടകങ്ങളെയും രീതികളെയും കാലത്തിനൊത്ത്,ആവശ്യങ്ങൾക്ക് അനുസരിച്ച് കാലാവസ്ഥക്ക് ഇണങ്ങിയ വിധം ഉപയോഗിക്കുക ആർകിടെക്റ്റ് എം എം ജോസിന്റെ ഓരോ വീടും പ്രകൃതിക്ക്, കാലാവസ്ഥയ്ക്ക്, ചുറ്റുപാടുകൾക്ക് അനുസരിച്ചുള്ള ഡിസൈൻ തന്നെയാണ്.
വരാന്തയിൽ നിൽക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകളും ശുദ്ധവായുവും പച്ചപ്പും ഒക്കെ നമ്മോട് സംവദിക്കുന്നതുപോലെ.വിശേഷങ്ങൾ പറയുന്നതുപോലെ തോന്നും. ഉള്ളിലേക്ക് കടന്നാൽ വലിയ ജനാലകൾ തീർക്കുന്ന വിഷ്വൽ ഇംപാക്റ്റ്.വീടിൻറെ പുറത്തെ കാഴ്ചകളെ മുഴുവനും ഉള്ളിലേക്ക് ആനയിക്കുന്നുണ്ട്.
ആന്തരികവും ബാഹ്യവുമായ കൂടിച്ചേരൽ
അകവും പുറവും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. ഒരു വീടിൻറെ ഓപ്പൺ ഡിസൈനും പ്ലാനും അത് ഇരിക്കുന്ന പരിസരത്തോട് എങ്ങനെ സംവദിക്കുന്നുവെന്ന് അത് എത്രമേൽ ഇഴുകിച്ചേരുന്നുവെന്ന് പരിസരത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് ലയിച്ചു ചേർന്നാണ് കിടക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കി തരുന്ന ഒരു ഡിസൈനിങ് നയമാണ് ഈ പ്രോജക്ടിൽ കാണാനാവുക. ഒരു വീട് അതിൻറെ പരിസരത്തോട് എത്രമേൽ ഇണങ്ങി നിൽക്കുന്നുവോ അത് അത്രമേൽ ജീവിതസൗഖ്യം പകരുന്ന ഒന്നായിരിക്കും എന്നതിൽ സംശയമില്ല.
വീടിൻറെ ആന്തരിക ബാഹ്യ ഇടങ്ങളുടെ കൂടിച്ചേരൽ വളരെ അനായാസമായി സംഭവിക്കുന്നു. വീട് എന്നാൽ ഒരോഇടത്തേയും അതിൻറെ എല്ലാവിധമായ സവിശേഷതകളുടെയും അനുഭവിച്ചറിയുന്ന ഒന്നാകണം .അതിന് അകത്തിരുന്ന് തന്നെ പുറംലോകത്തെ അനുഭവിക്കാൻ കഴിയുന്ന ആന്തരികമായ മുറ്റവും ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകളുമാണുള്ളത്.ഓരോ ഏരിയയുടെയും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഓരോ ഇടങ്ങളുടെയും പ്രാധാന്യം നഷ്ടമാകാതെയും ശ്രദ്ധിച്ചിട്ടുണ്ട് .വേണ്ടയിടത്ത് സ്വകാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കോമൺ ഏരിയകളായ ലിവിങ് ഡൈനിങ് കിച്ചൻ ഫാമിലി ലിവിങ് ഇവയൊക്കെ ഒരു ഭാഗത്തും കിടപ്പുമുറികൾ മറ്റൊരു ഭാഗത്തുമായി കേന്ദ്രീകരിച്ചിരിക്കുന്നു.
ട്രോപ്പിക്കൽ ക്ലൈമറ്റിന് ഏറ്റവും അനുയോജ്യമായ കേരളീയ മാതൃകയിലുള്ള ഓടിട്ട ചരിഞ്ഞ മേൽക്കൂര ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയുടെ ഭാഗമാണ്.പരമ്പരാഗത നിർമ്മാണ രീതിയുടെ എന്നതിലുപരി കാലാവസ്ഥക്ക് ഏറെ യോജിക്കുന്ന ഒന്നു കൂടിയാണ് ഇത്തരം ചരിഞ്ഞ മേൽക്കൂരകൾ .
നേർരേഖകൾ ചേർന്നുള്ള ഡിസൈനിങ് പാറ്റേണുകളാണ്ഉള്ളിലും പുറമെയും വിഷ്വൽ ഇംപാക്റ്റ് തീർക്കുന്നത്. കൺഫ്യൂഷൻ ഉണ്ടാക്കുന്ന തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒന്നും തന്നെ ഇല്ല. സ്പേസ് യൂട്ടിലൈസേഷൻ അതിൻറെ എല്ലാവിധമായ സാധ്യതകളോടെയും ഉപയോഗിച്ചിരിക്കുന്നതിനാൽ മെയിൻറനൻസ് എളുപ്പമാണ്. വൃത്തിയുള്ള വിശാലമായ വെളിച്ചം നിറഞ്ഞ ഇടങ്ങൾ അലങ്കാരങ്ങളിലെ മിതത്വം കലാത്മകത ഇവയെല്ലാം ഡിസൈനിങ്ങിന്റെ മികവു കൂട്ടുന്ന ഘടകങ്ങളാണ്. തുറന്ന സൗഹൃദം പോലെ തന്നെ അകവും പുറവും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്ന വീട്.