ചതുരങ്ങളുടെ സംഗമത്തിലൂടെ കോർണർ പ്ലോട്ടിലേ ഈ വീട് നൽകുന്ന വിഷ്വൽ ഇമ്പാക്റ്റിന് ഏറെ പ്രാധാന്യമുണ്ട്. ഡിസൈനിങ്ങിന്റെ മികവുകൊണ്ടും മെറ്റീരിയലുകളുടെ റിച്ച് ലുക്ക് കൊണ്ടും മുന്നിട്ടുനിൽക്കുന്ന വീട്.
നേവിയിൽ നിന്നും വിരമിച്ച ശേഷം, വിദേശത്ത് കൺസ്ട്രക്ഷൻ മേഖലയിൽ പ്രോജക്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്നു ഗൃഹനാഥൻ സോജൻ. അദ്ദേഹത്തിൻറെ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയെക്കുറിച്ചുള്ള ധാരണയും സ്വന്തം വീട് നിർമ്മാണത്തിന് ഏറെ ഗുണകരമായി.
വീട് എങ്ങനെയായിരിക്കണം ,ഇൻറീരിയർ ഡിസൈനിങ്, ആധുനിക സൗകര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തവും കൃത്യവുമായ തിരിച്ചറിവുണ്ടായിരുന്നു.കൂടാതെ ഡിസൈനിങ്ങിൽ ഒരു ആർക്കിടെക്ടിന് കൊടുക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു.
മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിൽ വളരെ റിച്ച്ലുക്ക് പകരുന്ന അകത്തളം .ലൈറ്റിങ്ങിൽ പ്രത്യേകിച്ച് നാച്വറൽ ലൈറ്റിങ്ങിന് വളരെ പ്രാധാന്യം നൽകിയിട്ടുണ്ട് അകത്തളത്തിൽ .വിശാലമായ ഇടങ്ങൾ, ചുമരുകളുടെ ആധിക്യമില്ലാത്ത ഫാമിലി ലിവിങ്ങും ഡൈനിങ്ങും. ന്യൂട്രൽ കളറുകൾക്കിടയിൽ ചില ഇടങ്ങളിൽ ചെറുതായി വുഡ് ഉപയോഗിച്ച് നൽകിയിരിക്കുന്ന വർക്കുകൾ .
ഫർണിഷിങ് ഇനങ്ങൾക്ക് നൽകിയിട്ടുള്ള വർണ്ണങ്ങൾ ചെടികൾ നൽകിയിരിക്കുന്ന പ്രാധാന്യം ഇവയൊക്കെയാണ് ഇൻറീരിയറിനു മിഴിവേകുന്നത് എല്ലാ ഏരിയയും വിശാലമാണ് ഇടുങ്ങിയതോ വെളിച്ചം കുറവുള്ളതോ ആയ ഒരു ഇഞ്ച് സ്ഥലം പോലും ഒരിടത്തുമില്ല.
ഫാമിലി ലിവിങ്ങിന് സീലിങ്ങിൽ മാത്രം അല്പം വർണ്ണക്കൂട്ടുകൾ നൽകിയിരിക്കുന്നു. അത് ഫാമിലി ലിവിങ് ഹോംതീയേറ്റർ കൂടി ആയതിനാലാണ് .പൂർണ്ണമായും ഓട്ടോമേഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ആവശ്യാനുസരണമുള്ള ഉപയോഗം എളുപ്പമാക്കുന്നു.
ഫാമിലി ലിവിങ്ങിനും ഹോം തീയേറ്ററിനും ഇണങ്ങിയ ഫർണിച്ചർ പ്രത്യേകിച്ച് റീക്ലെയ്നിങ് സോഫയും മറ്റും.ഗൃഹനാഥന്റെ ആഗ്രഹപ്രകാരം എല്ലാത്തിനും ഒരു യൂണിക് ഡിസൈനിങ് കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുണ്ട് .
സദാ ഊർജ്ജസ്വലത നിലനിർത്തുന്ന ഒരുക്കങ്ങളും വെളിച്ചം നിറഞ്ഞ ഇടങ്ങളും.ഡിസൈനിങ് മികവുകൊണ്ട് അകവും പുറവും ആകർഷകമായ വീട്.
AR.SUJITH K NADESH
FB URL:https://www.facebook.com/sujith.natesh/about
PROJECT DETAILS
AR.SUJITH K NADESH
SANSKRUTHI ARCHITECTS
EROOR,THRIPUNITHURA
CONTACT : 9495959889
PLOT : 10 CENT
TOTAL SQFT :3000 SQFT
CLIENT : SOJAN
PLACE :MARADU,ERNAKULAM
PHOTOS &VIDEO : SHIJO THOMAS PHOTOGRAPHY ,KOCHI