HomeInterior & Exteriorസിംപിൾ & ഹാപ്പി ഹോം

സിംപിൾ & ഹാപ്പി ഹോം

വളരെ ലളിതമായ(Simple) ഒരുക്കങ്ങളോടെ ആകർഷമായി നിർമ്മിച്ചിരിക്കുന്ന  തൃശ്ശൂർ അകലാടുള്ള ഈ വീട് ഹൈവേയ്ക്ക് സ്ഥലം എടുത്തപ്പോൾ മാറ്റി പണിയേണ്ടി വന്ന ഒന്നാണ്. പുതുതായി വീട് പണിയുമ്പോൾ സലീമിനും കുടുംബത്തിനും പല നിർദേശങ്ങളുമുണ്ടായിരുന്നു . 4 ബെഡ്റൂമുകൾ വേണം ഒറ്റനില വീടു മതി.ഇൻറീരിയർ വളരെ സിംപിളായിരിക്കണം .ന്യൂട്രൽ കളേഴ്സ്മതി എന്നിങ്ങനെ. 

എലിവേഷനിൽ വലിയ ഡിസൈൻ വൈവിധ്യത്തിനോ നിറങ്ങളുടെ പകിട്ടിനോ അല്ല പ്രാമുഖ്യം.അതിലുപരി പ്രായോഗികതക്കും ഉപയുക്തതക്കും കാലാവസ്ഥ ഘടകങ്ങൾക്കുമാണ്. ഗ്രേ കളറിലുള്ള ഓട് പാകിയ  മേൽക്കൂര കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണ്.

തൃശ്ശൂർ കുന്നംകുളത്തുള്ള ഡിസൈൻ & ഡെക്കോറിലെ  ചീഫ് ഡിസൈനർ സുഹൈൽ പി സിയും ഫസീലയും ജുമനയും ചേർന്നാണ് അകത്തും പുറത്തും വളരെ മിനിമലായ ഒരുക്കങ്ങളോടെ ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.മേൽക്കൂരയുടെ  ട്രസ്റ്റ് വർക്കിന് ഉയരം കൂട്ടി നൽകി ഉള്ളിലൊരു യൂട്ടിലിറ്റി ഏരിയ തീർത്തിരിക്കുകയാണ്.

വീട്ടിലെന്തെങ്കിലും ഫങ്ക്ഷനും മറ്റുകാര്യങ്ങളും നടക്കുമ്പോൾ ഈ ഏരിയ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും നല്ലൊരു സ്റ്റോറേജ് സ്പേസ് കൂടിയാണ്. എലിവേഷൻറെ കാഴ്ചയിൽ ഈ യൂട്ടിലിറ്റി സ്പേസ് എടുത്തറിയാനാകുന്നുണ്ട്.

നാച്വറൽ ലൈറ്റ് കടന്നു വരുന്ന പച്ചപ്പ് നിറഞ്ഞ കോർട്യാഡും  മീൻ കുളവും  വെള്ളമൊഴുക്കും  ചെടികൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പാഷ്യോയുമെല്ലാമാണ് അകത്തളത്തിന്റെ പ്രധാന ഫോക്കൽ പോയിന്റുകൾ. പാഷ്യോക്ക് സ്റ്റീൽ മെഷ് ഉപയോഗിച്ച് കവചം തീർത്തു അതിൽ കിളിക്കൂടൊരുക്കിയിരിക്കുന്നു.വളരെ നാച്വറൽ ആയ ഇത്തരം സംവിധാനങ്ങൾ ചേർത്താണ് അകത്തളം ഒരുക്കിയിട്ടുള്ളത്.

ഡൈനിങ്ങുമായി ആശയവിനിമയം സാധ്യമാക്കുന്ന പാഷ്യോ വിശാലമായ ഏരിയ ആയതിനാൽ കിളികൾക്ക് അതിനുള്ളിൽ പറന്നു നടക്കാൻ  ആവശ്യത്തിനു സ്ഥലമുണ്ട്. രാവിലെ ഉറക്കമുണർന്നാലുടൻ മുറിക്കുള്ളിൽ നിന്നും ഈ കോമൺ ഏരിയയിലേക്ക് ഇറങ്ങി വരുവാനുള്ള ഒരു പ്രേരണയാണ് ഞങ്ങൾക്കെല്ലാവർക്കും എന്ന് വീട്ടുകാർ പറയുന്നു.

പ്രഭാതത്തിൽ  സ്വസ്ഥമായി സ്വൈര്യമായിരുന്ന്  ഒരു ചായ കുടിക്കാൻ, പത്രം വായിക്കാൻ കിളികളുടെ പാട്ട് കേൾക്കാൻ, വെള്ളമൊഴുക്കിന്റെ ശബ്ദവും കേട്ട് സന്തോഷത്തോടെ  സമയം ചെലവഴിക്കാൻ,വളരെ നാച്വറലായി പ്രകൃതിയോട് ചേർന്നിരിക്കുന്ന ഒരു അനുഭവമാണ് ഈ സ്ഥലം ഞങ്ങൾക്ക് തരുന്നത്.അതുകൊണ്ടുതന്നെ ഈ സ്പേസ് ഞങ്ങൾക്ക് ഏവർക്കും പ്രിയപ്പെട്ടതാണ്  കോർട്യാർഡിൻറെ ചുറ്റിനും തീർത്തിട്ടുള്ള  ഇരിപ്പിട സൗകര്യത്തോടു കൂടിയ ചാരുപടി യാണ് ടിവി കാണുവാനും വീട്ടിൽ ആരെങ്കിലും വന്നാൽ വർത്തമാനം പറഞ്ഞിരിക്കാനും വെറുതെ സമയം ചെലവഴിക്കുവാനും പുസ്തകം വായിച്ചിരിക്കാനും  ഒക്കെ ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന മറ്റൊരിടം.വീടിൻറെ ഹൃദയഭാഗമാണിത്”

കോർട്യാർഡിൻറെ ഇരു വശങ്ങളിലുമാണ്  രണ്ട്  കിടപ്പുമുറികൾക്ക് സ്ഥാനം.കർട്ടൻ ഒതുക്കിയിട്ട് കഴിഞ്ഞാൽ ഈ കോർട്യാർഡിൻറെ കാഴ്ചകൾ ബെഡ്റൂമിലേക്കും എത്തുകയായി .കൃത്യമായ സ്പേസ് യൂട്ടിലൈസേഷൻ അനുസരിച്ച്ചെയ്തിരിക്കുന്ന മോഡുലാർ കിച്ചനാണിവിടെ . കടുത്ത നിറക്കൂട്ടുകൾ ഒന്നുമില്ല .വളരെ മിനിമലായ ഒരുക്കം.കിച്ചൻ മാത്രമല്ല അകത്തളം മുഴുവനും അങ്ങനെയാണ്. കിടപ്പുമുറികളിലും പിന്തുടരുന്നത് മിനിമലിസ്റ്റിക് നയം തന്നെ. ഫ്ലോറിങ്ങിന് വളരെ ലൈറ്റ്ഗ്രേകളർ മാറ്റ് ഫിനിഷ് ടൈലുകളാണ് നൽകിയിരിക്കുന്നത്. ചുമരുകൾ ഹൈലൈറ്റ് ചെയ്യാൻ ടെക്സ്ചർ പെയിന്റ്  ഉപയോഗിച്ചിട്ടുണ്ട്.

ഹൈവേയ്ക്ക് സ്ഥലം എടുത്തപ്പോൾ വീട് മാറ്റിവയ്ക്കേണ്ടി വന്ന ഈ കുടുംബം പുതിയൊരു വീട് വച്ചപ്പോൾ തങ്ങളുടെ എല്ലാ ഇഷ്ടങ്ങളും ഇതിനുള്ളിൽ സാക്ഷാത്കരിച്ചു കൊണ്ടാണ് പുതിയ വീട്ടിലേക്ക് കയറി താമസിച്ചത്. പുറമേക്കുള്ള കാഴ്ച ഭംഗിയല്ല  അകമേയുള്ള ഓരോ സ്ഥലവും അതിൽ താമസിക്കുന്നവരുടെ ആവശ്യത്തിനും ഇഷ്ടങ്ങൾക്കുമനുസരിച്ച്  ഉപയോഗിക്കാൻ കഴിയണം. വീട്  സ്വസ്ഥതയും സമാധാനവും പകരുന്നതാവണം  ഓരോ നിമിഷവും എൻജോയ് ചെയ്യാൻ കഴിയുന്ന ഇടമാകണം അങ്ങനെയുള്ള ഒരു  വീടാണിത്.

Project Details

DESIGN TEAM : Suhail. P C (Chief Designer) Faseela & Jumana

INSTA URL : https://www.instagram.com/designanddecors1/

DESIGN & DECOR,KUNNAMKULAM,THRISSUR

CONTACT : 8111803245

PLOT:30 CENT,TOTAL SQFT : 2550 SQFT

PLACE :AKALAD, TRISSUR

PHOTOS & VEDIO:Turtle art photography Calicut

FB URL:https://www.facebook.com/turtleartsphotography

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular