Home Blog Page 5

വെളിച്ചത്തിന് പ്രാധാന്യം നൽകി

ഡിസൈൻ കോൺസെപ്റ്റ്:
മിനിമം ഇന്റീരിയർ ഡെക്കറേഷൻ കൊണ്ടുള്ള ഭംഗിയും സൗകര്യവും ആണ് ഈ അപാർട്മെന്റിനുള്ളത്.ചില ചെറിയ ആൾട്ടറേഷൻ വർക്കുകൾ ചെയ്താണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്.ഇതിൽ പ്രധാനം ഡൈനിങ് ഏരിയയോട് ചേർന്ന് ഉള്ള ഭാഗമാണ്.ഗ്ലാസ് ഓപ്പണിങ് നൽകി ബാൽക്കണി ആയി കൊടുത്തിരുന്ന സ്ഥലം.അതിലെ വാതിൽ പൊളിച്ചു നീക്കി അല്പം പുറത്തേക്ക് നൽകിയപ്പോൾ ആ സ്പേസ് അകത്തളത്തിന്റെ ഭാഗമായി.ഇവിടെ ഡൈനിങ്ങിനോട് ചേർന്നുള്ള വാഷ് ഏരിയ സജ്ജമാക്കി.സിന്തറ്റിക് ഗ്രാസ് വിരിച്ചു ചെടികളും ഭംഗിയുള്ള ഫർണിച്ചറും കൂടി നൽകിയപ്പോൾ ഈ ഏരിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാകത്തിനായി .മികച്ച നാച്വറൽ ലൈറ്റ് കടന്നു വരുന്ന ഈ ഏരിയ അകത്തളങ്ങൾക്ക് വെളിച്ചമേകുന്നു.വീട്ടുകാർക്ക് ഒത്തുകൂടുവാനും വെറുതെയിരിക്കുവാനും കുട്ടികൾക്ക് കളിക്കുവാനും എല്ലാം പ്രയോജനപ്പെടുന്നു.
മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഡൈനിങ്ങിനോട് ചേർന്നുള്ള ഭാഗത്തു ഒരു ചെറിയ ഭിത്തി നൽകി സൗകര്യം വർദ്ധിപ്പിച്ചു.ഇവിടെ ക്രോക്കറി യൂനിറ്റിനുള്ള സ്ഥലവും കൂടി നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ പുറത്തെ ഭിത്തിയിൽ കുറച്ചു ഭാഗം കട്ട് ചെയ്തു മാറ്റി പകരം ഗ്ലാസ് ജനാലകൾ വച്ചു.ഇതോടെ കിടപ്പുമുറിയിൽ വെളിച്ചവും പുറത്തെ കാഴ്ചകളും കടന്നുവന്നു.ലിവിങ്, ഡൈനിങ്,കിച്ചൻ,മൂന്ന് കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തളം.ചുമരിലും നിലത്തും സീലിങ്ങിലും എല്ലാം വെള്ള നിറത്തിനാണ് പ്രാധാന്യം. ഇത് അകത്തളം വിശാലവും വെളിച്ചം നിറഞ്ഞതും ആയി മാറാൻ സഹായിച്ചു.ഓരോ സ്ഥലത്തിനും അനുസരിച്ചു ഡിസൈൻ ചെയ്തു എടുത്തിട്ടുള്ള ഫർണിച്ചർ .അലങ്കാര സാമഗ്രികൾ കുത്തിനിറക്കാതെ അത്യവശ്യത്തിനു മാത്രം തിരഞ്ഞെടുത്തുപയോഗിച്ചു .എങ്ങും മിതമായ ഒരുക്കങ്ങൾ മാത്രം ഈ മിതത്വം തന്നെയാണ് ഈ അപ്പാർട്മെന്റിന്റെ ഭംഗിയും.

ലിവിങ് ഏരിയ

‘L’ ഷേപ്പിലുള്ള ഇരിപ്പിട സംവിധാനങ്ങളും വാൾ പേപ്പർ കൊണ്ട് ഹൈലൈറ്റ് ചെയ്ത ചുമരും ടി വി ഏരിയയും ചുമരിലെ വുഡൻ റീപ്പറുകൾക്ക് ഉള്ളിൽ ലൈറ്റിംഗ് സംവിധാനം ഉണ്ട്.ടി ഏരിയയോട് ചേർന്ന് ചുമരിൽ തന്നെ ഒരു ഭാഗത്തായി പൂജ സൗകര്യം ഒരുക്കിയിരിക്കുന്നു.വുഡ് കൊണ്ട് ഈ ഭാഗം വേർതിരിച്ചിട്ടുണ്ട് ചെറിയ സ്റ്റോറേജ് സൗകര്യവും ഉണ്ട്.ഇരിപ്പിടങ്ങളുടെ പിന്നിലെ ഭിത്തി അലങ്കരിക്കാൻ ഏതാനും പെയിന്റിങ്ങുകളും.വെണ്മയാർന്ന ചുമരും സീലിങ്ങും ഫ്ളോറിങ്ങും ആ വെണ്മയെ ഇരട്ടിയാക്കി പ്രതിഫലിപ്പിക്കുന്ന ലൈറ്റിങ് സംവിധാനങ്ങളും

ലിവിങ്ങിനോട് ചേർന്നുള്ള ചുമരിനോട് ചേർന്നാണ്  ഷൂറാക്കിനു സ്ഥാനം.

ബ്രിക്കിന്റെ തീമിൽ ഉള്ള വാൾ  പേപ്പർ കൊണ്ട് ഈ ചുമർ ഹൈലൈറ്റ്ചെയ്തിരിക്കുന്നു.കുടുംബാംഗങ്ങളുടെ ഫോട്ടോ കൊണ്ട് ചുമരും അലങ്കരിച്ചിട്ടുണ്ട്  

ഡൈനിങ് ഏരിയ

ഡൈനിങ് ഏരിയയുടെ ഹൈലൈറ്റ് ഉള്ളിലേക്ക് കൂട്ടിച്ചേർത്ത ബാൽക്കണി സ്പേസ് ആണ്.നാച്വറൽ ലൈറ്റിന്റെ ഉറവിടം കൂടിയാണ് ഇവിടം.ചെങ്കല്ലിന്റെ ക്ലാഡിങ് കൊണ്ട് ചുമര് ഭംഗിയാക്കി .ഒരു കൗണ്ടർ തീർത്തു അവിടെ വാഷ് ഏരിയ നൽകി.നിലത്തു സിന്തറ്റിക് ഗ്രാസ്സ് വിരിച്ചു,ചുമരിലും നിലത്തുമെല്ലാം ചെടികൾ വച്ചു . തുളസിത്തറക്കും സ്ഥാനമുണ്ട്,ആകർഷകമായ ഇരിപ്പിടങ്ങളും നല്കി.ഇവിടുത്തെ പച്ചപ്പിൽ നിന്നും പകർത്തിയതാണ് ഡൈനിങ്ങിലെ ഇരിപ്പിടങ്ങളുടെ ഫർണിഷിങ്ങിലെ നിറങ്ങൾ.വെൺമക്കും വെളിച്ചത്തിനും ഇവിടെയും പ്രാധാന്യം നൽകിയിട്ടുണ്ട്.


മാസ്റ്റർ ബെഡ്റൂം

ഇന്റീരിയർ ഒരുക്കിയപ്പോൾ ആണ് മാസ്റ്റർ ബെഡ് റൂമിൽ വെളിച്ചത്തിനു പ്രാധാന്യം കൈവന്നത്.ചുമര് കട്ട് ചെയ്തു ഗ്ലാസ്സിട്ടു സുതാര്യമാക്കിയപ്പോൾ വെളിച്ചം നിറഞ്ഞു.വെന്മനിറഞ്ഞ ചുമരുകളും സീലിങ്ങും കർട്ടനും കൂടുതൽ മിഴിവ് പകരുന്നു.ചുമരിൽ ക്യൂരിയോസ് സ്റ്റാൻഡിന് ഇടം നൽകിയിട്ടുണ്ട്.വാഡ്രോബ് സ്ഥല ലഭ്യതക്ക്  അനുസരിച്ചു ഡിസൈൻ ചെയ്തു.വാഡ്രോബിനുള്ളിൽ തന്നെയാണ് ലോൺഡ്രിയും ഡ്രസിങ് സ്പേസും എല്ലാം

കിഡ്സ് ബെഡ്റൂം

വെണ്മ നിറഞ്ഞ മുറിയിൽ ഫർണിഷിങ്ങിലെ നിറങ്ങളാണ് എടുത്തു നിൽക്കുന്നത്. പെൺകുട്ടിയുടെ മുറി ആയതിനാൽ പർപ്പിൾ, പിങ്ക് നിറങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.പഠന സൗകര്യവും മെയ്ക്കപ്പ് ഏരിയയും ഉൾച്ചേർത്തിട്ടുണ്ട്.കട്ടിലിന്റെ ഹെഡ് ബോർഡിനോട് ചേർന്നുള്ള ചുമര് കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ വാൾ പേപ്പർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കിച്ചൻ

പർപ്പിൾ,വൈറ്റ് നിറങ്ങൾ കൊണ്ട് അടുക്കള ഹൈലൈറ്റ് ചെയ്തു.കബോഡുകൾക്ക് മുൾട്ടിവുഡ് ആണ്.’u’ഷേപ്പിൽ ഒരുക്കിയിട്ടുള്ള കിച്ചനിൽ സീലിങ് വർക്ക് ചെയ്തു മികച്ച ലൈറ്റിങ് രീതി അവലംബിച്ചിരിക്കുന്നു.സ്റ്റോറേജ് കബോർഡുകൾക്ക് പി യൂ പെയിന്റ് ഫിനിഷാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Alex & Cynthia Alex

Project Details

Design :Alex & Cynthia Alex
XL Interiors
S R R A.21 A
Society Road ,Maredu
Mob : 9526553335

Client :Praveen &Ambily
Project :N S D Trump Appartment
Location: Irumbanam,Tripunithura
Area : 1518 sqft
Photography: Insaf Palayil

സ്വയം ഒരു മാതൃക

ടിപ്പിക്കൽ ടൈപ്പ് ഓഫീസുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. കാലത്തിനു വന്ന മാറ്റം മെറ്റീരിയലുകളിലും, നിർമ്മാണ രീതികളിലും ഇന്നു കാണാം. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പുതിയവ കണ്ടെത്താനും അവ പ്രയോഗിച്ചു നോക്കുവാനും ശ്രമിക്കുന്നുണ്ട് ഇന്നത്തെ തലമുറ. 

പുതുതലമുറ ഓഫീസുകൾ കൂടുതലും പ്രകൃതിയോട്, കാലാവസ്ഥയോട് ഇണങ്ങുന്നവയാണ്. ജനസാന്ദ്രതയേറിയതും, ഉയർന്ന സ്ഥല വിലയും, കുറഞ്ഞ സ്ഥലലഭ്യതയുമുള്ള വലിയ മെട്രോ സിറ്റികളിലെ ചെറിയ സ്പേസിലൊതുക്കുന്ന ലംബമായ നിർമ്മിതികൾക്ക് ഇന്ന് എവിടെയും സ്ഥാനമുണ്ട്. ‘തിങ്ക് വെർട്ടിക്കൽ’ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങൾ.

തൃശ്ശൂർ നഗരത്തോട് ചേർന്നു കിടക്കുന്ന അരനാട്ടുകരയിലെ ഈ ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചില ഉൽപ്പന്നങ്ങളുടെ പ്രദർശന,വിപണന കേന്ദ്രം ആണ്. കോൺക്രീറ്റ് പോളിഷിങ് , വാട്ടർ പ്രൂഫിങ് സൊല്യൂഷൻ, കോൺക്രീറ്റ് ഫർണിച്ചർ എന്നിവയാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളതും വിപണനം ചെയ്യുന്നതും.
എന്തൊക്കെ ഉൽപ്പന്നങ്ങളാണോ ഇവിടെയുള്ളത് അവയും അതിനൊപ്പം സ്റ്റീലും, കോൺക്രീറ്റും ചേർത്ത് കൃത്രിമത്വമില്ലാത്ത സുതാര്യവും, ഇന്റീരിയർ എക്സ്റ്റീരിയർ ലയനം സാധ്യമാക്കുന്ന തരത്തിലുള്ള ഓഫീസ്. സ്റ്റീൽ സ്ട്രക്ചറിൽ ആണ് മൂന്നു നിലകളായി അല്പം കളർഫുൾ ആയി തന്നെ നിർമാണം പൂർത്തീകരിച്ചരിക്കുന്നത്. ആർക്കിടെക്ടും ക്ലയന്റായ സണ്ണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നതിനാൽ ഇരുകൂട്ടർക്കും വേഗം കാര്യങ്ങൾ മനസ്സിലാവുകയും അതിനനുസരിച്ച് വേഗം പണികൾ പൂർത്തിയാക്കാനും സാധിച്ചു.

പു:നരുപയോഗിച്ചവയാണ് സ്റ്റീലിൽ അധികവും. എലിവേഷൻ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമിച്ചില്ല. കുറച്ചു ചെടികളും, കോറുഗേറ്റഡ് ഷീറ്റും, ഗ്ലാസും ഏറ്റവും മുകളിൽ മേൽക്കൂരക്ക് ഷീറ്റുമാണ് . ചെടികളുടെ പച്ചപ്പും ഗ്ലാസിന്റെ സുതാര്യതയും ഗ്രേ, ബ്ലാക്ക് നിറങ്ങളും ചേർന്ന് എലിവേഷൻ കാഴ്ച മികച്ചതാകുന്നു. ഫ്ലോറിങ്ങിന് നിലമൊരുക്കി കോൺക്രീറ്റ് പോളിഷിങ്ങ് നൽകി. ഒരു ഫ്ലോറിന് അപ്പോക്സിയാണ് കൊടുത്തത്. കോറുഗേറ്റഡ് ഷീറ്റ്, ബ്രിക് ഗ്ലാസ് എന്നിവകൊണ്ട് ചുമരുകൾ തീർത്തു. റിസപ്ഷൻ ഏരിയ മാത്രമേ ഏറ്റവും താഴെ ലെവലിൽ ഉള്ളൂ. സുതാര്യമായ സ്റ്റെയർകേസ് വഴി ഫസ്റ്റ്ഫ്ലോറിൽ എത്തിയാൽ വർക്ക് സ്റ്റേഷനും, മാനേജർ ക്യാബിനും ക്ലയന്റ് വെയിറ്റിങ് ഏരിയയുമുള്ളത്. ഈ വെയ്റ്റിങ് ഏരിയ ഡിസ്പ്ലേ സെന്ററും കൂടിയാണ്. ക്ലയന്റുമായി ചർച്ചകൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതനുസരിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫാൾസ് സീലിങ് ചെയ്യാതെ ഇരുമ്പു ബാറുകളെ അതേപടി പ്രദർശിപ്പിച്ചിരിക്കുന്നു. ലൈറ്റ് ഫിറ്റിങ്ങുകൾ തികച്ചും കസ്റ്റമൈസ്ഡ് ആണ്.ചുമരിലും നിലത്തു മെല്ലാം പ്ലാന്റർബോക്സിൽ പച്ചപ്പിനു സ്ഥാനമുണ്ട്.

വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് വരുന്ന കാർട്ടണുകളുടെ വെയിസ്റ്റ് പെട്ടികളും സ്റ്റീൽ ഫ്രെയിമുകളും ഉപയോഗിച്ചാണ് ലാമ്പ് ഷേഡും, കബോഡുകളും, ഇരിപ്പിടങ്ങളും, വുഡ്ഡും സ്റ്റീലും മിക്സ് ചെയ്തിട്ടുള്ള സ്റ്റെയർകേസും എല്ലാം ഒരുക്കിയിട്ടുള്ളത്. വാട്ടർ പ്രൂഫ്ങ്ങിന് ഉപയോഗിക്കുന്ന സ്റ്റിക്കർ, പശകൾ എന്നിവക്ക് പുറമെ സ്റ്റീൽ പൈപ്പുകൾ ആവശ്യാനുസരണം നീളം കൂട്ടിയും കുറച്ചും ആണ് തികച്ചും സുതാര്യമായ സ്റ്റെയർ ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്.

എല്ലാ ഫ്ലോറിലും ഓഫീസ് ഏരിയയോട് ചേർന്നുള്ള ഭാഗത്ത് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുകൾ നില ഒരു കഫേ ഏരിയ ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു റിലാക്സേഷൻ ഏരിയ കൂടിയാണ്. ഇവിടെ ചുറ്റിനും ചെടികളും വള്ളികളും കൊണ്ട് പച്ചപ്പു തീർത്തിട്ടുണ്ട്. കോൺക്രീറ്റ് ഫർണിച്ചർ പ്രദർശിപ്പിച്ചിട്ടുണ്ട് ഒരുഭാഗത്ത്. സ്റ്റീലും വെയിസ്റ്റ് വുഡും ചേർത്തു നിർമ്മിച്ച ഇരിപ്പിടങ്ങൾ ആണ് ഇവിടെയും. ക്യാബിനുകളിലും മറ്റും ഇരിക്കുമ്പോൾ പുറത്തെ മരങ്ങളും, പച്ചപ്പും, പക്ഷികൾ വരെ ഉള്ളിൽ കാഴ്ചവിരുന്നാകുന്നുണ്ട്.

ഓഫീസ് ആയാലും വീട് ആയാലും പ്രകൃതിയും കെട്ടിടവും രണ്ടല്ല, എന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് നിർമിതിയിലൂടെ ആർക്കിടെക്റ്റ്. സ്വാഭാവിക ഡിസൈൻ, എന്ത് ഉൽപ്പന്നത്തിന്റെ ബിസിനസാണോ ചെയ്യുന്നത് അതുപയോഗിച്ചുള്ള നിർമ്മാണം, അതുവഴി സ്വയം എക്സിബിറ്റ് ചെയ്യുക. സന്ദർശകർക്ക് കണ്ടു മനസ്സിലാക്കുവാൻ അവസരം നൽകുക. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ട്രോപ്പിക്കൽ ഡിസൈൻ ആശയങ്ങൾ കൊണ്ട് സ്വന്തം രൂപത്തിലൂടെയും നിർമ്മാണത്തിലൂടെയും ഒരു സന്ദേശമായി മാറുന്ന ഓഫീസ്

Ar.Shyam Raj & Sunny Davis

Project Details

Design: Ar.Shyam Raj Chandroth

Viewpoint Dezigns

Thiruvampady

Poonkunnam Railway RD

Patturaikkal,Thrissur

Mob:9567652333

Client :Sunny Davis

Area :6038 sqft

Address :KWALKRETE

Construction Solutions

co office ,Thrissur

mob:9745106162

Photography:Ar.Midhul

വാട്ടർ ടാങ്ക് വെറും നോക്കുകുത്തിയല്ല

യാത്രയ്ക്കിടെ നമേവരും പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളിലൊന്നാണ് പാതയോരങ്ങളിൽ ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഒരുക്കിയിട്ടുള്ള വലിയ കോൺക്രീറ്റ് ടവറിനു മുകളിലെ ഭീമൻ ജലസംഭരണി. ടവറാകട്ടെ കോളവും ബീമും ഒക്കെ പ്രദർശിപ്പിച്ച ഒരു കാഴ്ചവസ്തുവായി നിൽക്കുന്നുണ്ടാവും . ഈ ടവറിനെ ഒരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കണ്ടതായി അറിവില്ല. എന്നാൽ ഇതാദ്യമായി വാട്ടർ ടാങ്കിനു കീഴിലെ ശൂന്യമായ സ്ഥലം വെറുതെ കളയാതെ മൂന്നു നിലകളുള്ള ഓഫീസാക്കി മാറ്റി കൊണ്ട് ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തുള്ള കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ.

ഇങ്ങനെയുള്ള വാട്ടർ ടാങ്കുകളിൽ അധികം ഗവൺമെന്റിന്റെ അധികാരപരിധിയിലുള്ള ജല അതോറിറ്റിയുടെതാകയാൽ മറ്റ് നിർമ്മാണങ്ങൾക്ക് ഒന്നും തന്നെ ആരും ശ്രമിക്കാറുമില്ല. വീടുകളിലും മറ്റ് ചെറിയ കെട്ടിടങ്ങളിലും മറ്റും വാട്ടർ ടാങ്കിന് അടിയിൽ നിർമ്മാണം നടത്താറുണ്ടെങ്കിലും ഇത്തരമൊരു ഗവൺമെന്റ് പ്രൊജക്റ്റിൽ ഇതാദ്യമാണ് എന്നു തന്നെ പറയണം. ഇത്തരമൊരു നിർമ്മാണം സാധ്യമാണെന്ന് കാണിച്ചുതന്നത് നിരവധി സർക്കാർ പ്രോജക്ടുകൾ ചെയ്തു കൈത്തഴക്കമുള്ള മുതിർന്ന ആർക്കിടെക്റ്റ് എസ് ഗോപകുമാർ ആണ്. സുരക്ഷയെക്കുറിച്ചുള്ള ഭയംമൂലമോ അല്ലെങ്കിൽ വാട്ടർ ടാങ്കിനടിയിലെ നിർമ്മാണത്തെ കുറിച്ചുള്ള ബോദ്ധ്യമില്ലായ്മ മൂലമോ നാളിതേവരെ കേരളത്തിൽ ഇത്തരം വാട്ടർടാങ്കുകൾ നോക്കുകുത്തികളായി മാറിയിരിക്കുകയായിരുന്നു.

മികച്ച സുരക്ഷ സംവിധാനത്തോടെ
വാട്ടർ ടാങ്കിലേക്കും ഓഫീസിലേക്കും പ്രത്യേകം പ്രവേശനമാർഗ്ഗം രണ്ടു വശങ്ങളിൽ നിന്നും കൊടുത്തിട്ടുണ്ട്. അഞ്ചു ലക്ഷം ലിറ്ററാണ് ടാങ്കിന്റെ ജലവഹന ശേഷി. ടാങ്കിനു ചുറ്റും നടക്കുവാനുള്ള പ്രത്യേക ടെറസ്സും, സുരക്ഷാസംവിധാനങ്ങളും എല്ലാം നൽകിയിട്ടുണ്ട്. മുകളിലേക്ക് നോക്കിയാൽ മാത്രമേ വാട്ടർ ടാങ്കാണ് എന്നു മനസ്സിലാവുകയുള്ളു.കൊമേഴ്സ്യൽ ഏരിയയുടെ പ്രവേശനകവാടമെല്ലാം കാലത്തിനൊത്ത രീതിയിൽ മോഡേൺ ആയി ഡിസൈൻ ചെയ്തിരിക്കുന്നു. ഏതൊരു മാറ്റവും ഇങ്ങനെയാണ്. തുടങ്ങാനാണ്, ഒരു വഴിതെളിച്ചു നടക്കുവാനാണ് ആളില്ലാത്തത്. ഈ പുതിയ തുടക്കം വലിയ മാറ്റങ്ങൾ കൊണ്ടു വന്നേക്കാം. ആർക്കിടെക്ച്ചർ എന്നു പറയുന്നത് വെറും വീടുനിർമ്മാണവും, കെട്ടിടനിർമ്മാണവും മാത്രമല്ല. പുതിയ കണ്ടുപിടുത്തങ്ങളുടെയും, പരീക്ഷണങ്ങളുടെയും, പുതിയ പാതയൊരുക്കലിന്റെയും കൂടിയാണ്.

Architect.Gopakumar S

Project Details

Ar.Gopakumar S

Kumar Group Total Designers

Kent Glass House

Kaniyampuzha

Vyttila, Kochi .

Mob:9846046464

Client : Govt.Property Kinfra industrial park

Ottappalam ,palakkad

Water tank capacity – 500000 ltrs

Office space built-up area(3 floors)-  610 sq.m

Building height(excl water tank) – 10.80M

Building height(incl water tank – 16.25 M

This Office is a Rare Construction

 Many a times during journeys we have come across huge tank reservoirs on the side of the roads, in the shape of a square or round, a top large concrete towers. The tower made to erect the tank stands like a showpiece which display the beam and the column. The tower is not known to have been used for any other purpose. But in kinfra industrial park in Ottappalam, Palaghat District, the idea of using the empty and unused space below the water tank has been introduced.The space has been converted into an office of three stories. A fresh start has been commenced. Most of these water tank are built by water authority, which is under the jurisdiction of the government. Hence no one tries for any construction here. Such attempts have been made in the houses and small buildings under water tanks. But the one of this kind in a government project is something new.

S. Gopakumar, an accomplished architect, who has been a part of several projects by the government has proved that this is possible. The water reservoirs in Kerala have been standing like scarecrows till date. This may be because of the doubts and fears concerning its security or the unawareness of construction under a tank reservoir. In stadium like spaces such construction are possible. But this pioneering venture allays any fears and doubts about such a construction. A three storied building has been constructed here and given on rent to various companies.

With better security system
Two entrance have been given separately on both sides – one for the water tank and the other for the office. Its water capacity is 5 lakh litres. Security arrangements are made and special terrace around the circumference of the tank has been made, through which we can walk. We realise that this is a water tank, only if we set our eyes on the top of the building. The entrance to the commercial area has been designed in keeping with modern Trend. We don’t have much people to lead the path and fly on Wings of transformation. This new trend will bring about 2 drastic change, since architecture  is not only about constructing houses and buildings. It should be about showing the way for fresh start, inventions and experiments.

Architect.Gopakumar S

Project Details

Ar.Gopakumar S

Kumar Group Total Designers

Kent Glass House

Kaniyampuzha

Vyttila, Kochi .

Mob:9846046464

Client : Govt.Property Kinfra industrial park

Ottappalam ,palakkad

Water tank capacity – 500000 ltrs

Office space built-up area(3 floors)-  610 sq.m

Building height(excl water tank) – 10.80M

Building height(incl water tank – 16.25 M

പ്രകൃതിയുടെ മടിത്തട്ടിൽ

കുന്നുകളുടെ മലനിരകളുടെ, പച്ചപ്പിന്റെ, താഴ്വരകളുടെ അങ്ങിനെ ചുറ്റുപാടുമുളള സ്വാഭാവിക പ്രകൃതി എന്തൊക്കെ ഒരുക്കിവച്ചിട്ടുണ്ടോ അവയെല്ലാം ആ പ്രകൃതിയുടെ മടിത്തട്ടില് ഇരുന്നു തന്നെ അനുഭവിച്ചറിയുവാനും അലിഞ്ഞു ചേരുവാനും കഴിയുന്ന ഇടമാണ് തെന്മല ഇക്കോ റിസോർട്ട് .

പശ്ചിമഘട്ട മലനിരകളോടും കാടിനോടും ഏറെ അടുത്തുകിടക്കുന്ന തെന്‍മലയില്‍ പ്രകൃതിയോട് അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ടാണ് റിസോർട്ടിൻറെ നിർമ്മാണം. യാത്രികനും പ്രകൃതി സ്‌നേഹിയുമായ സുന്ദര്‍ലാലിന്റെ കാഴ്ചപ്പാടുകളുടെയും ആശയങ്ങളുടെയും പ്രതിഫലനമാണിത്.

ഒരു പ്രകൃതി സ്നേഹിക്ക്, യാത്രികനു മാത്രമേ മറ്റു പ്രകൃതി സ്നേഹികളുടെ യാത്രക്കാരുടെ മനസറിയാൻ കഴിയൂ. അങ്ങനെയുളള ആളുകളെ ലക്ഷ്യമിട്ടാണ് സുന്ദർലാൽ ഇങ്ങനെയൊരു ശ്രമം നടപ്പിലാക്കിയത്.

ഇവിടെയെത്തിയാൽ കാടു കയറാം, ഫോറസ്റ്റ് അനുമതിയോടെ തന്നെ. മീൻ പിടിക്കാം, സ്വാദേറിയ ഭക്ഷണം കഴിക്കാം, ട്രക്കിങ് നടത്താം, പക്ഷി നിരീക്ഷണം, കുരങ്ങുകളെയും ചിത്രശലഭങ്ങളെയും കുറിച്ച് പഠനം നടത്താം, ക്യാംപ് ഫയർ ആസ്വദിക്കാം, വുഡ് ഹൗസിലൊ, മൺ വീടിലോ, ട്രീ ഹൗസിലോ താമസിക്കാം.

ഇവിടെയെത്തിയാൽ കാടു കയറാം, ഫോറസ്റ്റ് അനുമതിയോടെ തന്നെ. മീൻ പിടിക്കാം, സ്വാദേറിയ ഭക്ഷണം കഴിക്കാം, ട്രക്കിങ് നടത്താം, പക്ഷി നിരീക്ഷണം, കുരങ്ങുകളെയും ചിത്രശലഭങ്ങളെയും കുറിച്ച് പഠനം നടത്താം, ക്യാംപ് ഫയർ ആസ്വദിക്കാം, വുഡ് ഹൗസിലൊ, മൺ വീടിലോ, ട്രീ ഹൗസിലോ താമസിക്കാം.

ഇതിനു പുറമേ പന്ത്രണ്ടു കോട്ടേജുകളും പാർട്ടി സ്പേസും ഗെയിം സോണും ഷട്ടിൽ , ബാറ്റ്മിന്റൻ കോർട്ടുകളും പൂളും നൂറ്റമ്പതോളം പേർക്കുളള ഡോർമിമിറ്ററി തുടങ്ങിയ സൗകര്യങ്ങളെല്ലാമായി ഇൻറ്ർ നാഷണൽ ലെവലിൽ ആണ് റിസോർട്ടിന്റെ പ്രവർത്തനം .

Alax Nalinan

Project: Thenmala Eco Resort

Client: Sundar Lal
Location: Pathekkar Thenmala

Kollam,Kerala

Design:

Alax Nalinan

Casa design concepts
Thiruvanthapuram
Mob: 9895393626

Photography:Shijo Thomas

നാച്വറൽ ഫിനിഷ് നാച്വറൽ ഫീൽ

0

നാൽപതു വർഷത്തിന് മേൽ പഴക്കമുള്ള  ഇരുനില വീട്.മൂന്ന് മുറികൾ, ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ എന്നിവ താഴെ നിലയിലും,രണ്ടു മുറികൾ മുകളിലും.പഴയ മട്ടിലുള്ള വെളിച്ചം കുറഞ്ഞ ഇരുണ്ട സ്റ്റെയർകേസ്,ഓക്സൈഡ് ഫ്ളോറിങ്,ചെറിയ മുറികൾ, സർക്കുലേഷൻ ബുദ്ധിമുട്ടായ അകത്തളം.അങ്ങനെ ഇന്നിന്റെ ജീവിത ശൈലിക്ക് ഇണങ്ങാത്ത പലതും ഉണ്ടായിരുന്നു.

ഇവയൊക്കെ മാറ്റിയെടുത്തു കാലത്തിനൊത്ത സൗകര്യങ്ങൾ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ആർക്കിടെക്റ്റ് ലിജാസ് തൻറെ വീടിൻറെ നവീകരണം ആരംഭിച്ചത് . ഇന്ന് റെനോവേഷനു  ശേഷം കാഴ്ച്ചയിലും അകത്തള സജ്ജീകരണങ്ങളിലും സ്ഥലവിസ്തൃതിയിലും,വെളിച്ചത്തിന്റെ കാര്യത്തിലും എല്ലാം വീട് ആകെ മാറിയിരിക്കുന്നു.

ഓരോ നവീകരണവും ഒരു നവ നിർമ്മിതി തന്നെയാണ് ഒരു പുതിയ വീട് നിർമ്മിക്കുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് പലപ്പോഴും നവീകരണം.ഇത് സ്വന്തം വീട് ആകയാൽ പല പരീക്ഷണങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ആർകിടെക്റ്റ് പറഞ്ഞു. ഗ്രൗണ്ട് ഫ്ലോറിൽ സ്ഥലവിസ്തൃതിക്കായി  രണ്ടു മുറികളുടെ ചുമരുകൾ എടുത്തുമാറ്റി ഒരു ഹാൾ ആക്കി.ഐ സെക്ഷൻ പ്രൊജക്റ്റ് ചെയ്തു തന്നെ നിറുത്തി.ജനലുകളും വാതിലുകളും പുന:രുപയോഗിച്ചു

മുൻഭാഗത്ത് ഫോയർ കൂട്ടി ചേർത്തു.പ്രവേശനം ഈ ഫോയറിലൂടെയാക്കി.സിറ്റൗട്ട് ഇരിപ്പിട സൗകര്യങ്ങളോടെ പരിഷ്ക്കരിച്ചു.നിലവിലുണ്ടായിരുന്ന രണ്ടു കിടപ്പുമുറികളെ ഒരുമിച്ച് ചേർത്തു.അറ്റാച്ച്ഡ് ബാത്ത്റൂം,വാഡ്രോബ് തുടങ്ങിയ സൗകര്യങ്ങൾ നൽകി.പൊതു ഇടങ്ങൾക്ക് വീടിനുളളിൽ പ്രാധാന്യം നൽകി.കുടുംബാംഗങ്ങൾക്ക് ഒത്തു കൂടുവാനുളള ഇടം കൂടിയാണിത്.

ഇടുങ്ങിയ സ്റ്റെയർകേസിൻെറ സ്റ്റെപ്പുകൾക്ക് മരം പൊതിഞ്ഞു.സ്റ്റെയർകേസിൻെറ ഫസ്റ്റ് ലാൻറിങ്ങിൻെറ ചുമരിൽ നാച്വറൽ ലൈറ്റ് കടന്നു വരത്തക്ക വിധം വെളിച്ച സംവിധാനം ഏർപ്പെടുത്തി.പഴയ ഫ്ളോറിങ് മാറ്റി ഗ്രേ കളർ മാറ്റ് ഫിനിഷ് ടൈലുകൾ വിരിച്ചു.ചുമരുകൾക്ക് വെളള നിറം നൽകി.മുകൾ നിലയിലെ മുറികളും പരിഷ്ക്കരിച്ചു.

ഓഫീസ് ഏരിയ സ്ഥാപിച്ചു.ബാത്ത്റൂമുകൾ എല്ലാം പുതുക്കിയെടുത്തു.കിച്ചൻ മോഡുലാർ രീതിയിലാക്കി.ജനാലകൾക്ക് ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് ഗ്രില്ലുകൾ നൽകി,ടഫൻഡ് ഗ്ളാസിട്ടു.ഇതോടെ ഉളളിലെ മുറികളിലെല്ലാം വെളിച്ചം നിറഞ്ഞു.നിലവിലുണ്ടായിരുന്ന തടികൾ ഇരിപ്പിടങ്ങൾക്കും ഷെൽഫുകൾക്കും മറ്റുമായി പുന:രുപയോഗിച്ചു.

നവീകരണത്തിൽ അകത്തു മാത്രമല്ല പുറത്തും മാറ്റങ്ങൾ ഉണ്ട്.എലിവേഷൻറ കാഴ്ച പാടേ മാറി.മണ്ണിൻെറ നിറം പ്രദർശിപ്പിച്ചു നിൽക്കുന്ന ബ്രിക്ക് ക്ളാഡിങ്,സിമൻറിൻെറ ചാരനിറമാർന്ന ന്ച്വറൽ ഫിനിഷ് എന്നിവകൊണ്ട് പുറമേയുളള കാഴ്ച ആകർഷകമായി.

അകത്തളത്തിൽ വെളിച്ചമെത്തിക്കുന്നതിനായി ചുമരിൽ ഫിക്സ് ചെയത സ്ട്രിപ്പ് വിൻഡോകൾ  എലിവേഷനിൽ ഒരു ഡിസൈൻ എലമെൻറായി മാറിയിരിക്കുന്നു  ചുറ്റിനുമുളള മരങ്ങൾ വീടിനെ മറച്ചു പിടിക്കുകയും തണലേകുകയും ചെയ്യുന്നു.വീടിനു പിന്നിൽ മതിൽ കെട്ടി സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കി.

ബാൽക്കണികൾ പുറത്തെ പച്ചപ്പിൻറ കാഴ്ചകളെ വീടിനുളളിലേക്ക് ആനയിക്കുന്നു.മുകൾ നിലയുടെ കാൻറിലിവർ മേൽക്കൂര നാച്വറൽ സിമൻറ് ഫിനിഷ് എന്നിവയും അൺഫിനിഷ്ഡ് എന്നു തോന്നിപ്പിക്കുന്ന മതിലും അതിനിടയിലെ പ്രവേശന മാർഗവുമെല്ലാം എലിവേഷൻെറ കാഴ്ചയെ ആകെ മാറ്റിമറിച്ചു.

ഒരുക്കങ്ങളിലെ മിനിമലിസ്റ്റിക് നയം ആർക്കിടെക്ക്റ്റ് സ്വയം കസ്ററമൈസ് ചെയ്ത് എടുത്ത ഇരിപ്പിടങ്ങൾ,നാച്വറൽ ഫിനിഷുകൾ,ഗ്രീൻ പോക്കറ്റുകൾ നിറഞ്ഞ ബാത്ത്റൂമുകൾ എന്നിങ്ങനെ നവീകരണത്തിൻെറ ചുക്കാൻ പിടിച്ച ആശയങ്ങളും ഡിസൈൻ എലമെൻ്റുകളും നിരവധിയുണ്ട്.

Before Renovation

Design & Client: Ar.Lijas K P

Urban Wall Architects

Koottanad Post,Plakkad

Mob:     9745136903    

Location : Koottanad,Palakkad

Area :2700 sqft

Plot : 1 Acre

Photo Courtesy :Ar.LIjas K P

35  ലക്ഷത്തിന് മിതത്വമാർന്ന വീട്

പ്രകൃതിയോടിണങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അച്ഛനും അമ്മക്കുമായി സ്നേഹനിധിയായ മകൾ പണിതു നൽകിയ ഈ  വീട് അതിരിക്കുന്ന ചുറ്റുപാടുകളോട് ചേർന്ന് നിൽക്കുന്നു.

ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ ഉയർന്നു നിൽക്കുന്ന തനതു വാസ്തുകലയിലെ  മുഖപ്പുകളോട് കൂടിയ ഓടിട്ട മേൽക്കൂര പകരുന്ന കൃത്യമായ ചരിവും അനുപാതവും കാഴ്ച ഭംഗിക്കുമപ്പുറം ;തൊടുപുഴ എന്ന മലയോര പ്രദേശത്തെ ട്രോപ്പിക്കൽ  കാലാവസ്ഥയോടു മാത്രമല്ല പ്ലോട്ടിലെ സൂക്ഷ്മ കാലാവസ്ഥയോടും ഏറേ യോജിക്കുന്നു.ഈയൊരു മഴക്കാലം കൂടി കഴിയുമ്പോഴേക്കും മണ്ണിന്റെ നിറമാർന്ന ഓടുകൾ പായൽ പിടിച്ചു പഴയത് എന്ന പ്രതീതി ജനിപ്പിച്ചു വീടിനെ അതിന്റെ പരിസരത്തോടെ ഒന്ന് കൂടി ചേർത്ത് നിർത്തും.ഒരു പാർപ്പിടത്തെ അതിന്റെ ചുറ്റുപാടുകളുമായി ഏതൊക്കെ വിധത്തിൽ ഇണക്കി ചേർക്കാമോ അതെല്ലാം ഇവിടെ സാധ്യമാക്കിയിട്ടുണ്ട്.

വീടിനു ചുറ്റും ടൈലുകൾ വിരിച്ചു വൃത്തിയാക്കിയപ്പോഴും സമീപമുള്ള പച്ചപ്പിൻറേയും മരങ്ങളെയും അവഗണിക്കാതെ വീടിന്റെ മുറ്റവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.ചുറ്റുമതിൽ വീടിന്റെ കാഴ്ചയെ,കാറ്റിനെ തടസപ്പെടുത്തുന്നില്ല.

               മിനിമലിസം എന്ന ഡിസൈൻ ആശയത്തെ എല്ലാ അർത്ഥത്തിലും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു ഈ അകത്തളത്തിൽ.ചുമരിലും സീലിങ്ങിലും നിറയുന്ന വെണ്മ നിലത്തെ മണ്ണിന്റെ നിറമുള്ള ഗ്രനൈറ്റ് അതിനിടയിൽ അങ്ങിങ്ങായി തലനീട്ടുന്ന പച്ചപ്പ്

.ലിവിങ് ഡൈനിങ് ഏരിയയുടെ ഓരോ ഭാഗങ്ങളായി ടി വി ഏരിയയും പൂജ സൗകര്യവും കോർട്യാർഡും.ഒരു സ്വിച്‌  അമർത്തിയാൽ പ്രവർത്തനനിരതമാവുന്ന ഡി ബി ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ടി വി ഏരിയയിൽ തന്നെ.

ഓരോ ഏരിയകളെയും ഭാഗിക്കുന്നത് ചുമരിലെ പാനലിങ്ങും,ഗ്ലാസ് വർക്കും ക്ലാഡിങ്ങുമൊക്കെയാണ്.ഡൈനിങ്ങിന്റെ ചുമരിലെ ബ്രോൺസ്  ഷാംപെയ്ൻ കളർ ഗ്ലാസ് പാർട്ടിഷനാണ് ഏറ്റവും ശ്രദ്ധേയം.

ഇരുവശങ്ങളിലും ഒരേപോലെ കാഴ്ച പ്രാധാന്യമുണ്ട് ഇതിന്.പൂജ ഏരിയക്ക് സമീപമാണ്  ചെറിയൊരു കോട്യാർഡിനു സ്ഥാനം നൽകിയിരിക്കുന്നത്.

പകൽ നാച്വറൽ    ലൈറ്റിൻറെ സമൃദ്ധിയും രാത്രി വാം,മിക്സഡ്,വൈറ്റ് എന്നീ മൂന്ന് ടോണുകളിലുള്ള ലൈറ്റിങ് സംവിധാനവും  ലഭ്യമാണ്.എടുത്തു പറയുവാൻ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളോ കൗതുകങ്ങളോ ഒന്നുമില്ല ഈ വീടിനുള്ളിലും പുറമെയും.എല്ലാത്തിലും എവിടെയും മിതത്വം മാത്രം.

അതിൽ ഈ കർഷക കുടുംബം സംതൃപ്തരാണ്.അവരുടെ ഇഷ്ട്ടങ്ങൾക്ക്,നിത്യ ജീവിതത്തിന്  എല്ലാം പ്രാധാന്യം നൽകിയാണ് വീടിന്റെ നിർമ്മാണം.ബഡ്ജറ്റിന്റെ കാര്യത്തിലും ഈ മിത്ത്വം കാണാനുണ്ട് മുപ്പത്തിയഞ്ചു ലക്ഷമാണ് ആകെ ചെലവ്

35 lakh

Project Details

Design: Anto Thomas

Spacetunes

Thrissur

contact: 9744085386

Private Residence at Thodupuzha

Plot :10 cent

Total Area:1650 sqft

Total Cost :35 Lakhs

ടെറസ് കിടപ്പു മുറിയായപ്പോൾ

0

പത്ത് വർഷത്തിനുമേൽ പഴക്കമുളള ഒറ്റ നില വീട്.പുതുതായി ഒരു ബെഡ്റൂമിന്റെ കൂടി ആവശ്യം വന്നപ്പോൾ ടെറസിനെ ഒന്ന് പരിഷ്‌ക്കരിച്ചു ഒരു മുറിയാക്കി മാറ്റുകയായിരുന്നു ആർക്കിടെക്ററ് രാഹുൽ ചെയ്തത്‌ .

സ്വന്തം വീടായിരുന്നതുകൊണ്ട് ഡിസൈനിങ് സ്വതന്ത്രൃം ഉണ്ടായിരുന്നു.വീനർ ബർഗർ പോറോതേം ബ്രിക്കുകൾ ഉപയോഗിച്ച് ചുമരുകൾ തീർത്തു.നേരത്തെയുണ്ടായിരുന്ന ഷീറ്റ് റൂഫിനടിയിൽ ജിപ്സം സീലിങ് ചെയ്തു.പെയ്ന്റ് ചെയ്ത് എടുത്ത അലുമിനിയം വിന്ഡോകൾ നല്കി പുറത്തെ പച്ചപ്പിന്റെ കാഴ്ചകളെ ഫ്രയ്മിനുളളിലാക്കി അകത്ത് എത്തിച്ചിരിക്കുന്നു.ഇത് ബേ വിന്ഡോ ആകയാൽ ഇരിപ്പിട സൗകര്യവുമുണ്ട്.

ഫ്ളോറിങ്ങിന് സിമന്റ് ടെക്‌സ്‌ചർ ടൈലുകൾ തെരഞ്ഞെടുത്ത് സ്പേസർ ഇല്ലാതെ ഉപയോഗിച്ചു. ഇലകട്രിക്കൽ ഇനങ്ങൾ മുഴുവൻ ഓട്ടോമേഷനില് ആണ് പ്രവർത്തിക്കുന്നത്.ഫർണിചർ വീട്ടിലുണ്ടായിരുന്നവ തന്നെ പുന:രുപയോഗിച്ചു. ആർ ക്കിടെക്റ്റ് രാഹുൽ തന്റെ കിടപ്പുമുറിയും വർക്ക് സ്റേറഷനും ചെറിയൊരു ലിവിങ് ഏരിയയും ഒരുക്കയെടുത്തത് ഇരുപത് ദിവസം കൊണ്ടാണ്.

ഇന്റീരിയറൊരുക്കാൻ കൃത്രി മമായി ഒന്നും വേണ്ടിവന്നില്ല.പുറത്തെ വിശാലമായ ആകാശം, പച്ചപ്പ് തുടങ്ങിയ കാഴ്ചകളെ ഉള്ളിലെത്തിച്ചു. ടെറാകോട്ടാ ബ്രിക്കിന്റെ സ്വാഭാവിക നിറം ചുമരുകൾ ശ്രദ്ധേയമാക്കി .

ഫർണിഷിലെ നിറങ്ങളും പ്ലൈവുഡിൻറെയും മറ്റും വേസ്റ്റായ കഷ്ണങ്ങളും ചേർത്ത് സ്വയം തയ്യാറാക്കിയ റഫ്,സ്മൂത്ത് ഫിനിഷ് ചുമരലങ്കാരവും കൂടിയായപ്പോൾ വെറുതെ കിടന്നിരുന്ന ടെറസ് വീട്ടുടമയായ ആർക്കിടെക്റ്റിന്റെ പ്രിയപ്പെട്ട ഇടമായി

Before Renovation
Ar.Rahul Kumar

Project Details

Client &Design :Ar.Rahul Kumar

ark architects

Trivandrum

Mob:9744999050

Total Ariea:400 sqft

ജൈവ സമ്പത്ത്‌ സംരക്ഷിക്കുക

നമ്മുടെ നിലനില്പിനടിസ്ഥാനം ജൈവസമ്പത്താണ് അവയെ സംരക്ഷിക്കുക

    Biodiversity is the basis of our survival and we protect them (BMC)

എല്ലാ ജീവജാലങ്ങളുടെയും  അതിജീവനം  പരസ്പരബന്ധിതമാണ്,  എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കണം. അതിജീവനത്തിനായി പലപ്പോഴും മാതൃ പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നു. നമ്മുടെ നിലനിൽപ്പിനുവേണ്ടി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 90 കളുടെ തുടക്കത്തിൽ ലോകം ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും (The United Nations Conference on Environment and Development (UNCED)ഇതിനെ  ‘എർത്ത് സമ്മിറ്റ്’ എന്നറിയപ്പെടുന്നു,  ബ്രസീലിലെ റിയോ ഡി ജനീറോയിൽ 1992 ജൂൺ 3-14 വരെ ഈ  എർത്ത് സമ്മിറ്റ് നടന്നു. 1972-ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ആദ്യത്തെ മനുഷ്യ പരിസ്ഥിതി സമ്മേളനം, 179 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ, നയതന്ത്രജ്ഞർ, ശാസ്ത്രജ്ഞർ, മാധ്യമ പ്രതിനിധികൾ, സർക്കാരിതര സംഘടനകൾ (എൻജിഒകൾ) എന്നിവയെ ഒരുമിച്ച് കൊണ്ടുവന്ന് മനുഷ്യ സമൂഹത്തിന്റെ പരിസ്ഥിതിയിലെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾ അറിയുവാനും അതിലേക്കു  ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ഒരു വലിയ ശ്രമമായിരുന്നു അത്. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തിന്റെ 1992, ജൂണിലെ  റിപ്പോർട്ട് റിയോ ഡി ജനീറോ,ഇത് അഭൂതപൂർവവും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക വികസനം വിലയിരുത്തുന്നതിനും മലിനീകരണ പ്രശ്നം ചർച്ച ചെയ്യുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു.നമ്മുടെ വീടുമായ് ബന്ധിപ്പിച്ചുകൊണ്ട്   “ഭൂമിയുടെ അവിഭാജ്യവും പരസ്പരാശ്രിതവുമായ സ്വഭാവം തിരിച്ചറിയുക.വർത്തമാനകാലത്തിന്റെയും  ഭാവി തലമുറയുടെയും ആവശ്യത്തിനായി സുസ്ഥിരമായ വികസനത്തിനായി നമ്മുടെ മാതൃപ്രകൃതിയെ സംരക്ഷിക്കുന്ന 27 തത്ത്വ ങ്ങൾ പ്രഖ്യാപിച്ചിക്കുന്നു.

റിയോ എർത്ത് ഉച്ചകോടി രൂപീകരിച്ച മൂന്ന് പ്രധാന ലക്ഷ്യങ്ങൾ

1. ജൈവവൈവിധ്യത്തിന്റെ സംരക്ഷണം

2. ജൈവവൈവിധ്യത്തിന്റെ ഘടകങ്ങളുടെ സുസ്ഥിരമായ ഉപയോഗം

3. ജനിതക വിഭവങ്ങളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ആനുകൂല്യങ്ങളുടെ ന്യായവും തുല്യവുമായ പങ്കിടൽ

സുസ്ഥിര വികസനം എന്ന ആശയം പ്രാദേശിക, ദേശീയ, അന്തർദേശീയ തലത്തിലാണോ എന്നത് പരിഗണിക്കാതെ ലോകത്തിലെ എല്ലാ ജനങ്ങൾക്കും കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് ഭൗമ ഉച്ചകോടി നിഗമനം ചെയ്തു. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ആശങ്കകൾ സമന്വയിപ്പിക്കുന്നതും സന്തുലിതമാക്കുന്നതും ഗ്രഹത്തിലെ മനുഷ്യജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നും അത്തരം സംയോജിത സമീപനം സാധ്യമാണെന്നും സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അളവുകൾ സംയോജിപ്പിച്ച് സന്തുലിതമാക്കേണ്ടത് ആവശ്യമാണെന്നും സമ്മേളനം അംഗീകരിച്ചു.

നമ്മൾ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും, ജീവിക്കുന്നതും ജോലി ചെയ്യുന്നതും, തീരുമാനങ്ങൾ എടുക്കുന്നതും സംബന്ധിച്ച പുതിയ ധാരണകൾ. ഈ ആശയം അക്കാലത്തെ വിപ്ലവകരമായ ഒന്നായിരുന്നു ഇത് വികസനത്തിനായുള്ള സുസ്ഥിരത എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ച് സർക്കാരുകൾക്കിടയിലും സർക്കാരുകൾക്കും അവരുടെ പൗരന്മാർക്കുമിടയിലും സജീവമായ ഒരു സംവാദത്തിന് തുടക്കമിട്ടു.ഭാവി തലമുറകൾക്ക് സുസ്ഥിരമായ ഒരു ഗ്രഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തീരുമാനമെടുക്കൽ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1992 ലെ റിയോ എർത്ത് ഉച്ചകോടിക്ക് അനുസൃതമായി, ഇന്ത്യയിൽ ജൈവ വൈവിധ്യ നിയമം 2002 പിറന്നു.

ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്റ്റ്, 2002, ബയോളജിക്കൽ റിസോഴ്സസ് പരിരക്ഷിക്കുക, പ്രാദേശിക സമൂഹവുമായി ജൈവ വിഭവങ്ങളുടെ ഉപയോഗവും അറിവും മൂലം ഉണ്ടാകുന്ന ന്യായമായതും തുല്യവുമായ പങ്കിടൽ ആനുകൂല്യങ്ങൾ സാധ്യമാക്കുന്ന അതിന്റെ സുസ്ഥിര ഉപയോഗം കൈകാര്യം ചെയ്യുക.ബയോളജിക്കൽ റിസോഴ്സസ് ആക്സസ് ചെയ്യുന്നതിനായി ത്രിതല ഘടന ഈ നിയമം വിഭാവനം ചെയ്തു

1. നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി (NBA)  ആസ്ഥാനം ചെന്നൈയിൽ

2. സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾ (SBB)

3. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (പ്രാദേശിക തലത്തിൽ ബിഎംസി)

ഈ ത്രിതല നിർവ്വഹണ സമ്പ്രദായം നിയമവും ചട്ടങ്ങളും ഫലപ്രദമായി നടപ്പിലാക്കാനുള്ള അവസരങ്ങൾ നൽകുക മാത്രമല്ല, ഈ ഘടനകൾ ഉണ്ടെങ്കിൽ വെല്ലുവിളികൾക്കുള്ള മാർഗങ്ങൾ തുറക്കുകയും ചെയ്യുന്നു.

ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്റ്റ് അനുസരിച്ച്, 2002 ൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു BMC രൂപീകരിക്കേണ്ടത് നിർബന്ധമാണ്, ചെയർപേഴ്സണും പഞ്ചായത്തു  സെക്രട്ടറിയുൾപ്പെടെ എട്ട് അംഗങ്ങൾ.

പഞ്ചായത്തിലെ കോർ കമ്മിറ്റി നിർദ്ദേശിച്ച പേരുകളിൽ നിന്ന്, അവശേഷിക്കുന്ന അംഗങ്ങളെ തിരഞ്ഞെടുക്കണം, ആദിവാസി ഗ്രൂപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള എൻജിഒകൾ, അതിൽ 1/3 ആർഡി വനിതാ അംഗങ്ങൾ ഉൾപ്പെടണം, എസ്സി/എസ്ടിയിൽ നിന്ന് 18% പരിസ്ഥിതി പ്രവർത്തകർ, പരമ്പരാഗത ഡോക്ടർമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, എൻജിഒകളിൽ നിന്ന് ബിഎംസിയുടെ ഭാഗമാകാൻ കഴിയുന്ന വ്യക്തികൾ എന്നിവരടങ്ങിയതായിരിക്കണം, എല്ലാവരും വോട്ടവകാശത്തോടെ തദ്ദേശ സ്വയംഭരണത്തിന്റെ അതിർത്തിയിൽ ജീവിക്കുന്നവരായിരിക്കണം.

BMC യുടെ പങ്ക്

1. PBR (പൊതു ജൈവവൈവിധ്യ രജിസ്റ്റർ) തയ്യാറാക്കാൻ

2. ജൈവ വിഭവങ്ങൾ സംരക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുക,

3. പ്രാദേശിക ജൈവ വൈവിധ്യത്തിന്റെ പരിസ്ഥിതി പുന:സ്ഥാപനം,

4. പൈതൃക വൃക്ഷങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മാണുക്കൾ മുതലായവ ഉൾപ്പെടെയുള്ള പ്രകൃതിദത്ത പൈതൃക സ്ഥലങ്ങളുടെ പരിപാലനവും പവിത്രമായ പൂർവ്വിക തോപ്പുകളും വിശുദ്ധ ജലാശയങ്ങളും. അതിന്റെ സുസ്ഥിരമായ ഉപയോഗവും  വ്യത്യസ്ത ആവാസ വ്യവസ്ഥകളെ സംരക്ഷിക്കുകയും ചെയ്യുക.

5. വാണിജ്യപരവും ഗവേഷണപരവുമായ ആവശ്യങ്ങൾക്കായി ജൈവ വിഭവങ്ങളിലേക്കും അല്ലെങ്കിൽ ബന്ധപ്പെട്ട പരമ്പരാഗത അറിവുകളിലേക്കും പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ.

6  ബയോ റിസോഴ്സുകളുടെ വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ഉപയോഗങ്ങളും ഫലങ്ങളും പങ്കിടൽ

7. സാമ്പത്തിക പ്രാധാന്യമുള്ള സസ്യങ്ങളുടെ/ മൃഗങ്ങളുടെ പരമ്പരാഗത ഇനങ്ങൾ/ ഇനങ്ങളുടെ സംരക്ഷണം

8. ജൈവവൈവിധ്യ വിദ്യാഭ്യാസവും കെട്ടിട നിർമ്മാണ അവബോധവും

9. ഡോക്യുമെന്റേഷൻ, ബയോകൾച്ചറൽ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്നതിനുള്ള നടപടിക്രമം പ്രാപ്തമാക്കുക.

10. സുസ്ഥിരമായ ഉപയോഗവും ലാഭം  പങ്കിടലും

11. PBR ൽ രേഖപ്പെടുത്തിയ പരമ്പരാഗത അറിവിന്റെ സംരക്ഷണം

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും BMC നടപ്പിലാക്കുകയും രൂപീകരിക്കുകയും അതിനുവേണ്ടി PBR തയ്യാറാക്കുകയും ചെയ്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. 2013-ൽ ബിഎംസിയെ കൂടുതൽ ശക്തിയേറിയ സംഘടനയാക്കി, പരിസ്ഥിതി സംരക്ഷണ സംഘ ത്തിന്  (പരിസ്ഥി കാവൽ സംഘം എന്ന വാക്ക്  രൂപപ്പെടുത്തുകയും ) അധികാരങ്ങളും ചുമതലകളും നൽകുകയും ചെയ്തു

1.തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമയബന്ധിതമായി അറിയിക്കുകയും അധികാരപരിധിയിലെ സാധ്യമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് നിയമപ്രകാരം ഇടപെടുകയും ചെയ്യുക.

2. അടിസ്ഥാനപരമായി നമ്മുടെ പ്രാദേശികമായ പരിസ്ഥിതിയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. 

3. പാരിസ്ഥിതിക നിയമം, സർക്കുലറുകൾ മുതലായവ ലംഘിക്കപ്പെടുകയാണെങ്കിൽ, പാരിസ്ഥിതിക തകർച്ച, മനുഷ്യജീവിതത്തെ ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ സാധ്യതകളിൽ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും സംഭവങ്ങൾ എന്നിവയെല്ലാം  അധികൃതരെ അറിയിക്കുക.

4. പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ പഞ്ചായത്തിലൂടെ നടപ്പിലാക്കുക ലംഘനം കണ്ടെത്തിയാൽ ഉന്നത അധികാരികളെ അറിയിക്കുക നിയമനടപടികൾ സ്വീകരിക്കുക.

5. ആരോഗ്യകരമായ പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വത്തിനുമായി ബോധവൽക്കരണ പരിപാടി നടത്തുക

6. ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും അധ :പതനത്തിൽ നിന്ന് രക്ഷിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമായ    പദ്ധതികൾ ആരംഭിക്കുക.

7. പ്രാദേശിക തലത്തിൽ പരിസ്ഥിതി സംരക്ഷണം/ വൃത്തിയാക്കൽ

8. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരുമായി സഹകരിക്കാനും പൊതുജനങ്ങൾക്ക് വിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കാനും ഉള്ള നടപടികൾ.

9. ടിഎസ്ജിയുമായി (സാങ്കേതിക പിന്തുണാ ഗ്രൂപ്പ്) സഹകരിക്കാനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പദ്ധതികൾ നടപ്പിലാക്കുക

എന്താണ് ഒരു PBR (പബ്ലിക് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ), ഇന്ത്യയിൽ നമുക്ക് സമ്പന്നമായ ജൈവ വൈവിധ്യം ഉണ്ട്, അവയിൽ മിക്കതും രേഖപ്പെടുത്തിയിട്ടില്ല. ഓരോ തലത്തിലും ജൈവവൈവിധ്യം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്, അതുവഴി ഭാവി തലമുറകൾ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗിക്കുകയും ചെയ്യും. നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി പ്രസിദ്ധീകരിച്ച ഫോർമാറ്റിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അത് ആ പ്രത്യേക പ്രദേശത്തെ എല്ലാ സസ്യജന്തുജാലങ്ങളും പരമ്പരാഗത ജ്ഞാനവും രേഖപ്പെടുത്തുന്നു. പുറത്തുനിന്നുള്ള ആളുകൾ അത് ഹൈജാക്ക് ചെയ്യരുതെന്നും അത് അവരുടെ പ്രയോജനത്തിനായി ഉപയോഗിക്കരുതെന്നും നിർബന്ധമാണ്. ഡാറ്റ ഒരു തരത്തിലും സ്വകാര്യ വ്യക്തിക്കോ കമ്പനിയ്ക്കോ ഉപയോഗിക്കാൻ കഴിയില്ല. പ്രാദേശിക ജൈവവൈവിധ്യ പൈതൃക സ്ഥലം – ടിഎസ്ജിയുടെ (സാങ്കേതിക പിന്തുണ സമിതി) സഹായത്തോടെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക സൈറ്റുകളായി പവിത്രമായ തോട്ടങ്ങൾ, ലാറ്ററൈറ്റ് വാട്ടർ പൂൾസ് എന്നിങ്ങനെ സമ്പന്നമായ ജൈവവൈവിധ്യ സ്ഥലങ്ങളെ നാമനിർദ്ദേശം ചെയ്യാനും ബിഎംസിക്ക് അധികാരമുണ്ട്. എല്ലാ ജില്ലകളിലും രൂപീകൃതമായ ജൈവവൈവിധ്യ മേഖല വിലയിരുത്തുന്നതിനുള്ള വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ  ഒരു സംഘമാണ് സാങ്കേതിക പിന്തുണ സമിതി.

ബിഎംസിയെക്കുറിച്ചും നമ്മുടെ സമ്പന്നമായ ജൈവ വൈവിധ്യത്തെക്കുറിച്ചും ഉള്ള  അവബോധം നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്, കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ, നമ്മുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിനായ് ആര്കിടെക്ടുകൾ  പ്രദേശവാസികൾക്ക് സ്ഥലം തിന്നുന്ന പ്രയോജനം ഇല്ലാത്ത  വിദേശ സസ്യങ്ങൾ വയ്ക്കാതെ  പകരം തദ്ദേശീയ സസ്യങ്ങൾ ഉപയോഗിക്കുന്നതിനു നിർദേശങ്ങൾ നൽകുകയും സൈറ്റിൽ ആ  പ്രദേശം സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം.  ചെടികളെ മാത്രമല്ലാ  നമ്മുടെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയും അത് ചെയ്യാൻ BMC യെ സഹായിക്കുകയും വേണം.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്

ആർകിടെക്റ്റ്  ശ്യാംകുമാർ പുറവങ്കര

കൺവീനർ, ബിഎംസി പുല്ലൂർ- പെരിയ പഞ്ചായത്ത്, കാസർഗോഡ്

സിമൻറ് പരമാവധി ഒഴിവാക്കി

കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ   വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന  ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്.

തൃശൂർ ജില്ലയിലെ വെസ്‌റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ ശാന്തിലാലിനും ഏറെ ആത്മ സംതൃപ്തി പകർന്ന ഒന്നാണ്.നാലു കിടപ്പുമുറികൾ ലിവിങ്,ഡൈനിങ് കിച്ചൻ,കോറിഡോർ, കോർട്ട്യാർഡ്,സ്ററഡി ഏരിയ,ലൈബ്രറി എന്നിങ്ങനെയാണ് അകത്തള സജ്ജീകരണങ്ങൾ

പുന:രുപയോഗത്തിൻറ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മര ഉരുപ്പടികൾ,ഓട് എന്നിവയെല്ലാം പഴയവ വാങ്ങി ഉപയോഗിച്ചതാണ്.കൂടാതെ മുള,സ്റ്റീൽ ഫ്രെയിം,ബാംബൂ സീലിങ്,ഫില്ലർ സ്ളാബ് രീതി തുടങ്ങിയ കോസ്റ്റ്ഫോർഡ് പിൻതുടരുന്ന സസ്ററയ്നബിൾ നിർമ്മാണ രീതികളൊക്കെ സ്വീകരിച്ചിട്ടുണ്ട്.

ചുമരുകൾക്ക് ചിലയിടങ്ങളിൽ മണ്ണ് കൊണ്ട് പ്ളാസ്റ്ററിങ് നടത്തി മറ്റിടങ്ങളിൽ വെട്ടുകല്ലിന് സാധാരണ നൽകാറുളള കോട്ടിങ്ങും കൊടുത്തു.ഈ കോട്ടിങ് വാട്ടർ ബേസ്ഡ് ആയതിനാൽ ചുമരുകൾക്ക് ശ്വസിക്കുവാൻ കഴിയുന്നുണ്ട്.പ്ളോട്ടിൽ തന്നെ ലഭ്യമായിരുന്ന മണ്ണ് കുമ്മായവും ചേർത്ത് പ്ളാസ്റ്റിറിങ്ങിന് ഉപയോഗിച്ചു.

തുറന്ന സമീപനത്തോടെയുളള പ്ളാനിങ്ങാണ് അതിനാൽ ഉളളിൽ വെളിച്ചത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ട്.ഡൈനിങ്ങിൻറ ഉയരം കുറച്ച് മുകളിൽ മെസാനിൻ ഫ്ളോർ നൽകി അവിടെ സ്ററഡി ഏരിയ സ്ഥാപിച്ചു.

ഇവിടെ റെയിലിങ്ങിനു   മുളയാണ് തെരഞ്ഞെടുത്തത്.കോർട്ട്യാർഡ്  ഉള്ളിലെ പ്രധാന വെളിച്ച സ്രോതസ്സാണ്.ക്രോസ് വെൻ്റിലേഷനുകൾ കാറ്റും വെളിച്ചവും പ്രദാനം ചെയ്യുന്നു.കിടപ്പു മുറികളുടെ ജനാലകൾ നടുമുറ്റത്തേക്ക് തുറക്കുന്നവയാണ്.

ഇൻറീരിയർ ഒരുക്കാനാവശ്യമായ സാമഗ്രികൾ ഫർണ്ണിച്ചർ ഫർണിഷിങ് ഇവയിലൊക്കെ   വീട്ടുകാരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. വീടിനകം അല്പം വ്യത്യസ്തമായിരിക്കണം എന്നായിരുന്നു സജിത്തിന്റെയും അമ്മുവിന്റെയും തീരുമാനം  അതു നടപ്പിലാക്കുവാൻ  ഏതറ്റം വരെയും പോകുവാനും അവർ  തയ്യറായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയും സ്നേഹപൂർണ്ണമായ  ഇടപെടലുകളും വീടുപണിയെ ഏറെ സഹായിച്ചിട്ടുണ്ട്.കബോഡുകൾക്കും സ്റ്റെയർകേസിനും മറ്റും ഫെറോസിമൻറാണ്.പടിപ്പുര,ലാൻഡ്സ്കേപ്പ് കിണർ എന്നിവയൊക്കെ വീട്ടുകാരുടെ പ്രത്യേക താല്പര്യമനുസരിച്ച് ചെയ്തവയാണ്.

കിണർ റീചാർജ് സംവിധാനം,സോളാർ തുടങ്ങിയ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെല്ലാം ചേർത്ത് പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയുടെ മർമ്മമറിഞ്ഞ് സിമൻറ് ഒഴിവാക്കി പണിതിരിക്കുന്ന വീട്. ഫർണിഷിങ് കൂടാതെ  ഈ വീടിന് ആകെ ചിലവ് മുപ്പത് ലക്ഷമാണ്.

Design

Er.Santhilal,Costford Valappad Centre,Mob:9747538500,9495667290

Client:Sajith & Ammu,Place:Koratty Trissur

Plot: 5 Cent,Total Area:2300SQFT,Total Cost 30 lks

Photography : Sajayan,Orma Studio,Vellikulangara