HomeInterior & Exteriorലെവൽ സ്‌കേപ്പ്

ലെവൽ സ്‌കേപ്പ്

പേര് പോലെ തന്നെ വിവിധ ലെവലുകളിലായ് നിർമ്മിച്ചിരിക്കുന്ന മോഡേൺ ട്രോപ്പിക്കൽ വീടാണിത്.അതുകൊണ്ടുതന്നെ ‘ലെവൽ സ്കേപ്പ്’ എന്നാണ് ആർക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ആർക്കിടെക്ചർ ഡിസൈനിങ്ങിൻറെയും സ്പേസ് ഡിസൈനിങ്ങിൻറെയും മികച്ച മാതൃകകളിൽ ഒന്നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മേപ്പയൂരുള്ള  ഈ വീട്.

സ്പേസ് ഡിസൈനിങ്ങിൻറെ  മികവ് തെളിയിച്ചിരിക്കുന്ന ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത് കോഴിക്കോട് നെസ്റ്റ് ക്രാഫ്റ്റ് ആർക്കിടെക്ചറിലെ ആർക്കിടെക്റ്റ് രോഹിത് പാലക്കലാണ്.

പൊതു ഇടങ്ങൾക്ക് പ്രാധാന്യം  നൽകി

യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാരും അവരുടെ കുടുംബവും ചേർന്ന് വീട് രൂപകൽപ്പന ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ; അതിൽ അവർക്ക് വേണ്ടകാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.”4 കിടപ്പുമുറികൽ വേണം. കിടപ്പുമുറികൾക്ക് അടിസ്ഥാന വലുപ്പം മാത്രം മതി.സഹോദരങ്ങളുടെ  3 കുട്ടികൾ വീതമുള്ളതിനാൽ വീടിൻറെ പൊതുവായ മേഖലകൾ വിശാലവും തുറന്നതും സംവേദനാത്മകവുമായിരിക്കണം. വീടിനുള്ളിൽ കുടുംബ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾക്ക് ആയിരിക്കണം പ്രാമുഖ്യം”

മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ  

ലെവൽസ്‌കേപ്പ് വെല്ലുവിളി നിറഞ്ഞ ചരിഞ്ഞ സൈറ്റിലെ ലാൻഡ്‌സ്‌കേപ്പിൻറെയും നിർമ്മിത ഘടനയുടെയും സംയോജനമാണ്. ഒരു മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ. ഒപ്പം വിഷ്വൽ ഇമ്പാക്റ്റിന് തടസ്സം സൃഷ്ടിക്കാതെ, പല ലെവലുകൾക്കുള്ളിൽ ഗൃഹാന്തരീക്ഷത്തെ ഉൾകൊള്ളിച്ചു.താമസസ്ഥലം വീട്ടുകാരുടെ ബാഹ്യലോകവുമായുള്ള ബന്ധം കുറച്ചു. എപ്പോഴും വീടിനുള്ളിൽ തന്നെ ഇരിക്കാൻ ക്ഷണിച്ചുകൊണ്ട്    ശാന്തതയുടെ പ്രഭാവലയം തീർക്കുന്നു.

ഒരു വീട്ടിലേക്ക് കയറുവാൻ 10 സ്റ്റേപ്പുകൾ ആവശ്യമുണ്ടെങ്കിൽ അത് ഒരുമിച്ച് നൽകാതെ രണ്ടും മൂന്നും എണ്ണം വീതം അവിടെയും ഇവിടെയും ആയി നൽകുക. ഓരോ ലെവലുകളിലും ഓപ്പൺ ടെറസോ മുറ്റമോ ലഭിച്ചിട്ടുണ്ട്. ഇവയെ ഗ്രീൻ പോക്കറ്റുകളാക്കി വീട്ടുകാർക്ക് നൽകി.

.

ബേസ്‌മെൻറ് ഫ്ലോറിലുള്ള ഗാരേജിന്റെ മേൽക്കൂര ടെറസ്സാക്കി അവിടെ ഒരു ഗാർഡൻ തീർത്തു. അതിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് സ്പേസുകൾക്കിടയിൽ പ്രഭാത സൂര്യൻറെ കിരണങ്ങൾ നിറയുന്ന ഒരു നടുമുറ്റം.അതാണ് അകത്തളത്തിന്റെ മുഖ്യാകർഷണം.വീട്ടുകാർ ഒത്തുകൂടുന്ന,കൂടുതൽ സമയം ചെലവഴിക്കുന്ന പ്രിയപ്പെട്ട ഇടം.

 കോർട്യാർഡുകൾക്കാണ് പ്രാധാന്യം

വീടിൻറെ വാസ്തുവിദ്യയുടെ ആസൂത്രണം നാല് യാർഡുകൾക്ക് ചുറ്റുമായാണ്. പാർക്കിംഗ് യാർഡ്, എൻട്രി യാർഡ്, പൂമുഖത്തിൻറെ മേൽക്കൂരയ്ക്ക് മുകളിലുള്ള കോർട്യാർഡ്.കൂടാതെ കിഴക്കോട്ട് അഭിമുഖമായുള്ള ഡൈനിംഗുമായി ബന്ധിപ്പിച്ച പ്രഭാത വെളിച്ചം കൊണ്ടുവരുന്ന നടുമുറ്റം.

ഇത് അടുക്കളയിലും ഡൈനിനിങ്ങിലും പോസിറ്റിവിറ്റിക്ക് കാരണമാകുന്നു. ഈ യാർഡുകൾ പ്രകൃതിയോടും ബന്ധം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ, ചുവരുകൾ ലാൻഡ്‌സ്‌കേപ്പിലേക്ക് ലയിക്കുന്ന. അകവും  പുറവും  തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നു.ട്രോപ്പിക്കൽ കാലാവസ്ഥക്ക് യോജിക്കുന്ന ട്രോപ്പിക്കൽ ആർക്കിടെക്ചർ

ഉയരമുള്ള ഒറ്റ മേൽക്കൂര നൽകുന്നതിന് പകരം. വിവിധ ലെവലുകളിലായി  ശ്രദ്ധാപൂർവ്വം മേൽക്കൂരകളെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ വീടിനുള്ളിലെ എല്ലാ പൊതു സ്ഥലങ്ങളുമായി ദൃശ്യപരമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രധാന വാതിൽ മുതൽ പിൻ മുറ്റം വരെ ഒരു അച്ചുതണ്ട് സൃഷ്ടിക്കുന്നതിനായി  ഒരു നീണ്ട വരാന്ത നൽകിയത് ക്ലയൻറ് ഏറെ ഇഷ്ടപ്പെട്ടു.

സൈറ്റിൻറെ ഭൂപ്രകൃതി ഡിസൈൻ പ്രക്രിയയിൽ നേരിട്ട ഒരു രസകരമായ വെല്ലുവിളിയായിരുന്നു എന്ന് ആർകിടെക്റ്റ് ഓർക്കുന്നു. നിലവിലുള്ള സസ്യങ്ങളും ഭൂപ്രദേശങ്ങളും കഴിയുന്നത്ര നിലനിർത്തണമെന്നും ക്ലയൻ്റ് ആഗ്രഹമുണ്ടായിരുന്നു.  ഭൂമിയുടെ ലെവൽ വ്യതിയാനത്തെ പ്രയോജനപ്പെടുത്തി  റീടൈനിംഗ് വാൾ അധികം വരാത്ത രീതിയിൽ ഭൂമിയെ കണ്ടം തുണ്ടം മുറിക്കാതെ  നീതിപുലർത്തിക്കൊണ്ട് ഓരോ ലെവലും രൂപപ്പെടുത്തുകയായിരുന്നു. 

പ്രാദേശിക വിഭവങ്ങൾകൊണ്ട്

മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിലുമുണ്ട് പ്രാദേശികമായ ഒരു രീതി. കരിങ്കല്ല്, ഓട്,ചെങ്കല്ല് ഇവയെല്ലാം സൈറ്റിൽ തന്നെയുണ്ടായിരുന്നു. അത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് നന്നായി പണി ചെയ്യുവാൻ അറിയാവുന്ന നാടൻ പണിക്കാരും. ഇവ രണ്ടും പ്രയോജനപ്പെടുത്തിയാണ് മോസ്റ്റ് മോഡേൺ ഡിസൈനിലുള്ള വീട് ചെയ്തിരിക്കുന്നത്. വിശാലമായ ജാലകങ്ങൾ ധാരാളം സൂര്യപ്രകാശം നൽകി കൃത്രിമ വിളക്കുകളുടെ ആവശ്യകത കുറയ്ക്കുന്നു. പകൽ സമയത്ത് നല്ല വായുസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് എസി യുടെയും ഫാനിൻറെയും ഉപയോഗം  കുറയ്ക്കുന്നു.

പ്ലിൻത്ത് ലെവൽ ഉയർന്നതാണ്. കാർ പോർച്ച് താഴ്ന്ന നിലയിലാണ്. ഭൂമിയുടെ യഥാർത്ഥ ചരിവിനെ  ബഹുമാനിച്ചു കൊണ്ടുള്ള  വ്യത്യസ്‌ത ഓറിയൻറേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന കോർട്ട്യാർഡുകൾ. ഇവിടേക്ക്സ്വാഭാവിക വെളിച്ചം കടന്നു വരുമ്പോൾ നിഴലും വെളിച്ചവും ചേർന്ന് ചിത്രമെഴുതുന്നുണ്ട്. ഈ  വീടിൻറെ ഡിസൈനിങ്ങിലൂടെ വെളിവാകുന്നത് ആർക്കിടെക്റ്റിൻറെ ഡിസൈനിങ് സെൻസും മികവും കൈത്തഴക്കവും തന്നെയാണ്.

ആർകിടെക്റ്റ് ക്ളയ്ൻറ് ബന്ധം 

ഒരു ഗൃഹനിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ആർക്കിടെക്റ്റും വീട്ടുകാരും  തമ്മിൽ ഉടലെടുക്കുന്ന ഒരു സൗഹൃദമുണ്ട്.അത് നൽകുന്ന ഒരു വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ട്. അതാണ് ഈ വീടിൻറെ ഡിസൈനിങ്ങിൽ  തെളിഞ്ഞു കാണുന്നത്.

പ്രകൃതിദൃശ്യങ്ങളും പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരം ശാന്തമായ മൺ നിറങ്ങളും മണ്ണുകൊണ്ടുള്ള വസ്തുക്കളാലും  താമസസ്ഥലം ശാന്തതയുടെ പര്യായമായി മാറിയിരിക്കുന്നു.

Project Details

Ar.Rohit Palakkal,Nestcraf Architecture,Calicut

Mob:97463 33043

Client : Riyas and Najeeb

Plot : 30 Cents,Total sq ft :3500 sq ft,Place: Meppayoor,Calicut

Photos & Video: Gopikrishnan Vijikumar

https://instagram.com/nestcraftarchitecture?igshid=YmMyMTA2M2Y=

https://www.facebook.com/NestcraftArchitecture

www.nestcraftarchitecture.comhttp

s://youtube.com/@nestcraftarchitecture?si=D30CiYM4cNvYKyYD

LEVEL SCAPE PLAN

Click

Read Another Tropical Architecture

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular