ജീർണാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരുന്ന 25 വർഷം പഴക്കമുള്ള വസതി.
കാഴ്ചയിലും അകത്തള സജ്ജീകരണങ്ങളിലും ഉപയോഗപ്രദമല്ലാത്ത,കാലത്തിനൊത്ത സൗകര്യങ്ങൾ ഇല്ലാത്ത വെളിച്ചമില്ലാത്ത അകത്തളം.
മുന്നോട്ട് പോകുമ്പോൾ ജീവിത യോഗ്യമല്ലാതായി മാറും എന്ന് തോന്നി തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഒരു നവീകരണത്തിനുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നത്.
ഒരു വീട് പൊളിച്ചു കളയാൻ എളുപ്പമാണ്.എന്നാൽ സംരക്ഷിക്കുക,പുനഃ സ്ഥാപിക്കുക എന്നത് ശ്രമകരമാണ്.
സസ്റ്റൈനബിൾ ആർക്കിടെക്ചർ,പ്രാദേശിക ഘടകങ്ങൾ, കാഴ്ച പ്രാധാന്യം,ഏസ്തെറ്റിക്സ്,നവോത്ഥന ഡിസൈൻ നയങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചു വീട് പുന:സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിൻറെ ഭാഗമായി വീട്ടുകാരുമായി കൂടിയാലോചിച്ചു 3d ഇമേജുകൾ ചെയ്തു സ്കെച്ചുകളും മറ്റു വിവരണങ്ങളും ഉൾപ്പെടെ കാണിച്ചു കൊടുത്ത ശേഷമാണ് പണി ആരംഭിക്കുന്നത് .
പഴയ ഘടനയെ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്.പിന്നെ,കാലത്തിനൊത്ത വിധം കാഴ്ച പ്രാധാന്യം നൽകി.ചില മാറ്റങ്ങൾ വരുത്തി സമകാലിക വാസ്തുവിദ്യയുടെ, ട്രോപ്പിക്കൽ ക്ലൈമറ്റിൻറെ തത്ത്വങ്ങളെ ഉൾച്ചേർക്കാൻ ശ്രമിച്ചു.പഴയ രൂപഘടനയിലേക്ക് മോഡേൺ ഡിസൈൻ എലമെന്റുകളും നയങ്ങളും കൃത്യമായ രീതിയിൽ പകർന്നു വച്ചു.
ഒരു റെനവേഷനിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഘട്ടം ഈ സംയോജിപ്പിക്കൽ ആണ്.ഓരോ പ്രോജക്റ്റിനെയും അതിൻെറ പ്രായോജനപ്രദവും സൗന്ദര്യാത്മകവുമായ സാരാംശത്തിൽ എത്തിക്കുകയും ഒപ്പം ക്ലൈയൻ്റിൻെറ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുമ്പോഴാണ് പൂർണമാവുന്നത്.
രണ്ട് കിടപ്പു മുറികൾ,ഗ്രൗണ്ട് ഫ്ലോറിലെ കോർട്യാർഡുകൾ വെളിച്ചം കടന്നു വരുന്ന വെന്റിലേഷനുകൾ,പുതിയ രീതിയിലുള്ള കിച്ചൻ,ഇവയൊക്കെ നവീകരണത്തിൻെറ ഭാഗമായി ചെയ്തവയാണ്.വീടിൻെറ കേന്ദ്ര ഭാഗത്തെ കോർട്യാർഡിലേക്ക് കിച്ചനിൽ നിന്നും ഡൈനിങ്ങിൽ നിന്നും പ്രേവേശനമാർഗമുണ്ട്.ഈ നടുമുറ്റത്തിന് ചുറ്റിനുമായാണ് ഫാമിലി ലിവിങ്.മുകൾ നിലയിലെ രണ്ടു കിടപ്പു മുറികൾക്ക് നടുവിലാണ് ഇരട്ടി ഉയരമുള്ള കോർട്യാർഡ് ഉള്ളത്.താഴത്തെ കാഴ്ചകളെ മുകളിൽ എത്തിക്കാൻ ഇതു സഹായിക്കുന്നു .
കോർട്യാർഡിന്റെ പച്ചപ്പും വെള്ളത്തിൻറെ സാന്നിധ്യവും എല്ലാ മുറികളിലും എത്തുന്നുണ്ട്.പുതുതായി കൂട്ടിച്ചേർത്ത ഇടങ്ങൾ ഉപയോഗപ്രദം എന്ന് മാത്രമല്ല പ്രകൃതിദത്ത ചുറ്റുപാടുകളുമായി ചേർത്ത് നിർത്താനും ആർകിടെക്റ്റ് ശ്രമിച്ചിട്ടുണ്ട്.
തേയ്ക്കാത്ത ചുമരിലെ ഇഷ്ടികയുടെ പാറ്റേൺ തീർക്കുന്ന ആകർഷണീയത,കോൺക്രീറ്റിൻെറ വളരെ കുറച്ചുള്ള ഉപയോഗം, ഫില്ലർ സ്ലാബ് വർക്കുകൾ,നിറയെ വെന്റിലേഷനുകൾ ഉള്ള ശ്വസിക്കാൻ കഴിയുന്ന ഇടങ്ങൾ ഇവയൊക്കെ നൽകിയപ്പോൾ പഴയ വീട് വെളിച്ചം നിറഞ്ഞതും ഇന്നിൻറെ ജീവിത ശൈലിക്ക് ചേർന്നതും കാഴ്ചയിലും ഉപയോഗത്തിലും അകത്തു മാത്രമല്ല പുറത്തും പുതുമ പകരുന്നതുമായി.
Before Renovation
More Photos After Renovation
Ar.sathiyajith
Project Details
Design : Ar.sathiyajith
3A 2, Foursquaermanor
Edappally,Ernakulam
Mob: +91 8848566748
Owner: Vinod
Plot : 13 Cent
Total area :3000 sqft
Place : Gandhinagar,Thiruvanthapuram
Photo Courtesy : Ar.Sathiyajith