ഒരു വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഇഷ്ടത്തിനൊത്ത് എപ്പോഴും മാറ്റാൻ കഴിയില്ല.അവരുടെ ജീവിതത്തിൻെറ,അദ്ധ്വാനത്തിൻെറ നീക്കിയിരുപ്പിൻെറ ആകെ തുകയാണ് ഒരു വീട്.അതിൽ ആർഭാടത്തിന് വലിയ സ്ഥാനമുണ്ടാവില്ല. അതിലെ കർട്ടൻെറ നിറമോ,ചുമരിലെ വാൾ പേപ്പറിൻെറ ഹൈലൈറ്റോ,ഫർണ്ണിച്ചറിൻെറ പ്രൗഢിയോ,ബെഡ്റൂമിൻെറ പകിട്ടോ ഒന്നുമല്ല പ്രധാനം. മറിച്ച് അവരുടെ നിത്യ ജീവിതത്തിന് ഉതകുന്നതാണോ? ആ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാവും മുൻഗണന.ഓരോരുത്തരും വീടു പണിയുന്നത് അവരുടെ വരുമാനത്തിന് അനുസരിച്ചാണ്.വീടു പണിയാൻ തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യവും അങ്ങനെ തന്നെ.ഓരോ വീടിൻെറയും വലിപ്പവും മൂല്യവും ഉപയുക്തതയും അതിലെ താമസക്കാരുടെ ജീവിതത്തേയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ്.ഏതൊരു ചെറിയ വീടിനും മറ്റേതൊരു വലിയ വീടിനൊപ്പം തന്നെ മൂല്യമുണ്ട് പ്രാധാന്യമുണ്ട്.അത് ആഡംബരവും കാഴ്ചഭംഗിയും പകരുന്ന മൂല്യമല്ല.ഓരോ കുടുംബവും അവരവരുടെ വീട്ടിൽ മനസു നിറഞ്ഞ് ജീവിക്കുന്നതിലാണ്.അവരുടെ സുരക്ഷിതത്വത്തിലാണ്.ആശങ്കയില്ലാതെ ഉറങ്ങാൻ കഴിയുന്നതിലാണ്.
കറുകച്ചാൽ നെടുകുന്നം സ്വദേശി ജയകുമാറിനും കുടുംബത്തിനും വീടുപണിയണം നിലവിലുള്ള വീടിന് സൗകര്യങ്ങൾ പോരാ എന്ന് മാത്രമല്ല കാലഹരണപ്പെടുകയും കുറച്ചൊക്കെ ബലഹീനമാകുകയും ചെയ്തിട്ടുണ്ട്.അത് പൂർണമായും പൊളിച്ചു കളഞ്ഞിട്ട് ഒരു പുതിയ വീട് വയ്ക്കാൻ ഉള്ള സാമ്പത്തിക ഭദ്രത ഈ കുടുംബത്തിന് ഇല്ല;സർക്കാരിന്റെ ഭവന പദ്ധതി ലിസ്റ്റിൽ ഉണ്ട് ,എന്നാൽ സർക്കാർ അനുവദിക്കുന്ന 4 ലക്ഷം കൊണ്ട് പുതിയൊരു വീട് തീരില്ല.പുതിയ വീട് നിർമ്മിക്കാൻ മാത്രമേ സർക്കാർ തുക അനുവദിക്കൂ.നിലവിലുള്ള വീട് പൊളിച്ചാൽ താമസിക്കാൻ വേറെ വീടില്ല എന്ത് വേണം എന്ന് ആലോചിച്ച ജയകുമാറും കുടുംബവും അവസാനം ഒരു തീരുമാനത്തിൽ എത്തി.കോസ്റ്റ്ഫോഡിന്റെ നിർമ്മാണരീതികളും കാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരുന്നതിനാൽ കോസ്റ്റ്ഫോർഡിനെ ഒന്ന് സമീപിച്ചു നോക്കാം എന്ന ചിന്തയിൽ കോസ്റ്റ്ഫോഡിൻറെ കോട്ടയം സെന്ററുമായി സംസാരിച്ചു.നിലവിലുള്ള വീട് പൊളിച്ചു കളയാതെ അതോടു കൂട്ടിച്ചേർത്തു പണിയാം എന്ന് കോസ്റ്റ്ഫോഡ് പറഞ്ഞത് ഈ കുടുംബത്തിന് ഏറെ ആശ്വാസമായി .
പണി ആരംഭിക്കുന്നതിന് മുൻപ് നിർമ്മാണ സാമഗ്രികൾ ശേഖരിച്ചു വയ്ക്കുക എന്നായിരുന്നു കോസ്റ്റഫോഡിന്റെ ആദ്യ നിർദ്ദേശം.കാരണം ഇടക്ക് ഗ്യാപ് വരാത്ത വിധം ഒറ്റത്തവണ കൊണ്ട് പണി പൂർത്തിയാക്കുക.ഗ്യാപ് വരുന്നത് ചെലവ് കൂട്ടാൻ ഇടയാക്കും.സമീപവാസികളും ജയകുമാറിന്റെ സുഹൃത്തുക്കളും ഒക്കെ നന്നായി സഹകരിച്ചു മര ഉരുപ്പടികൾക്ക് തെങ്ങ് ഉപയോഗിക്കാം എന്ന് തീരുമാനിച്ചു അടുത്ത് നിന്ന് തന്നെ നാല് തെങ്ങുകൾ വാങ്ങി ട്രീറ്റ് ചെയ്യാൻ ബോറാക്സ് ,ബോറിക്കാസിഡ് ലായനിയിൽ മുക്കി വച്ചു .പിന്നെ പഴയ ജനാലകളും കട്ടളകളും ഓടും എല്ലാം വാങ്ങിവച്ചു അതിനുശേഷം പണി ആരംഭിച്ചു.സിമന്റിൻറെ ഉപയോഗം കഴിവതും കുറച്ചു .ഇതു ചെലവ് കുറക്കാൻ സഹായിച്ചു
നിലവിൽ ചെറിയൊരു ലിവിങ്, ഡൈനിങ്,രണ്ടു കിടപ്പുമുറികൾ കിച്ചൻ എന്നിവയായിരുന്നു ഉണ്ടായിരുന്നത് പണി തുടങ്ങുന്നതിന്റെ ഭാഗമായി ഉള്ള സ്ട്രക്ച്ചറിൻറെ റൂഫ് താഴെ ഇറക്കി ജീർണിച്ച ജനാലകളും വാതിലുകളും മാറ്റി സ്ഥാപിച്ചു വെട്ടുകല്ലിന്റെ ചുമരുകൾ ബലപ്പെടുത്തി.ഡൈനിങ് ഏരിയയുടെ ഭാഗമാണ് കൂടുതൽ സ്ട്രക്ച്ചർ സ്റ്റെബിലിറ്റി ഉള്ളത് അതിനാൽ അവിടെ തെങ്ങും ആഞ്ഞിലി പലകയും ഉപയോഗിച്ച് മച്ച് തീർത്തു. അതിന് മുകളിൽ ഫൈബർ സിമൻറ് ബോർഡ് കൊണ്ട് ഭാരം കുറഞ്ഞ സ്ട്രക്ച്ചറിൽ ബെഡ്റൂം ആയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റും വിധം ഒരു മുറി തീർത്തു.റൂഫിന് ഓട് നൽകി.പുന:രുപയോഗിച്ച ജനാലകളാണ്ഇവിടെ.വലിപ്പത്തിൽ ചുമരിനു അനുസരിച്ചുള്ള ജനൽ ആയിരുന്നില്ല അതിനാൽ പഴയ ജനാല തിരി ച്ചു ഹൊറിസോണ്ടൽ ആയി നൽകി.നിലവിൽ ഉണ്ടായിരുന്ന ലിവിങ് ഏരിയയുടെയും ഒരു ബെഡ് റൂമിന്റെയും ചുമര് സിമന്റു ഹോളോബ്രിക്ക് കൊണ്ടായിരുന്നു അത് മാറ്റി സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്കുകൾ കൊണ്ട് പുതുതായി കിടപ്പുമുറിയും ലിവിങും തീർത്തു.പ്ലാസ്റ്ററിങ് ഒഴിവാക്കി .ഇതു ചെലവ് കുറച്ചു ചുമരുകൾ തേക്കാത്തതിനാൽ മണ്ണിന്റെ നിറം പ്രദർശിപ്പിച്ചു നിൽക്കുന്നു, ഡെക്കറേഷൻ വർക്ക് ഒന്നുമില്ലാത്ത തന്നെ അകത്തളത്തിൽ ഈ മൺ ചുമരുകൾ ഭംഗി പകരുന്നു
ലിവിങ്ങിൽ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർകേസ്.മരവും ഇരുമ്പും ഉപയോഗിച്ച് ഒട്ടും സ്ഥലനഷ്ട്ടം വരാതെ വളരെ ലളിതമായ ഡിസൈനിൽ ചെയ്തടുത്തു.സ്റ്റെയർ കേസിൻറെ ലാൻഡിങ്ങിൽ നിന്നും പുറത്തു ടെറസിലേക്ക് ഒരു പ്രവേശന മാർഗവും നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ കുറെ പലകകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു .അതിനെയെല്ലാം ഒരുക്കിയെടുത്തു സ്റ്റെപ്പിനും സ്വിച്ചു ബോർഡിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു.സ്റൈർകേസിനടിയിലെ സ്ഥലം ടി വി ഏരിയയാക്കി ബെഡ്റൂമിന്റെ ഭാഗമായും അല്ലാതെയും രണ്ട് ബാത്‌റൂമുകൾ പണിതു.ഫ്ലോറിങ്ങിന് ഓക്സൈഡ് ആണ്.വൈറ്റ് സിമന്റും അല്പം യെല്ലോ ഓക്സൈഡും ചേർത്തു ഉപയോഗിച്ചപ്പോൾ വളരെ നേർത്ത ഒരു യെല്ലോ ഷെയ്ഡ് കിട്ടി.അടുക്കളക്കും നിലവിൽ ഉണ്ടായിരുന്ന ബെഡ് റൂമിനും സൗകര്യങ്ങൾ നൽകി പുതിക്കിയെടുത്തു. ഡെക്കറേഷൻ, അലങ്കാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി എല്ലായിടത്തും സ്വാഭാവിക തനിമ മാത്രം.
കോസ്സ്റ്റ്ഫോർഡിന്റെ ചെലവ് കുറഞ്ഞതും തനിമയുള്ളതുമായ ചില്ലു കുപ്പി കൊണ്ടുള്ള ചുമരിലെ ആർട്ട് വർക്ക് ഇവിടെയുമുണ്ട്.പണി പൂർത്തിയായപ്പോൾ വീട് 950 sqft ഉണ്ട്. ഒരു വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലവും ഉണ്ട് മുറ്റത്ത്.വശങ്ങളിലേക്ക് സ്ഥലമില്ല മുന്നിലും പുറകിലുമാണ് സ്ഥലമുള്ളത്.നിലവിലുള്ള വീടിൻറെ മുൻഭാഗം മാത്രം പൊളിച്ചു മാറ്റി പുതുതായി സൗകര്യങ്ങളും മുറികളും കൂട്ടി ചേർത്ത് ഈ വീട് പണി പൂർത്തിയാക്കാൻ മൊത്തത്തിൽ ചെലവ് വന്നത് 10 ലക്ഷമാണ്. ഈ വീട് പണി പൂർത്തിയാക്കുന്നതിന് കോസ്റ്റഫോഡിനും മറ്റ് പണിക്കാർക്കും ഒപ്പം തന്നെ ജയകുമാറും കുടുംബവും സുഹൃത്തായ സി. ആർ.മോഹനൻ പിള്ളയും നിത്യവും ജോലി ചെയ്യുമായിരുന്നു.സ്വന്തം വീട് സ്വയം പണിത ഒരു ക്ലൈയന്റ്കൂടിയാണ് ജയകുമാർ എന്ന് തന്നെ പറയാം.
Plan
Jayakumar and Family
Project details:
Design:Er.Biju P John
Costford Kottayam centre Champakara P.O Karukachal Kottayam Dt Ph: 8157932717
വീട് നിർമ്മാണത്തിന് അത്രയെളുപ്പം വഴങ്ങിത്തരാത്ത ഒന്നായ് മാറാറുണ്ട് പലപ്പോഴും വീട് വയ്ക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം.ലഭ്യമായ സ്ഥലം ഏതാണോ അതിൻറെ മികവും ന്യൂനതകളും മനസിലാക്കി വീട്ടുകാരുടെ ആവശ്യം നിറവേറ്റികൊടുക്കുക അവിടെയാണല്ലോ ആർക്കിടെക്ചർ ഡിസൈനിങ് വിജയിക്കുന്നത്.
ഇവിടെ പ്ളോട്ട് Z ഷേയ്പ്പിലാണ് അതിൽ Lഷേയ്പ്പിലായി വീടു പണിതിരിക്കുന്നു. Lഷേയ്പ്പിൻറ ഒരു ഭാഗത്ത് കിച്ചൻ, ബെഡ്റൂമുകൾ,ഡൈനിങ് തുടങ്ങി എപ്പോഴും ഉപയോഗിക്കുന്ന ഏരിയകൾ.മറുവശത്ത് ലിവിങ്, സ്റ്റെയർകേസ്,ജിം,സ്ററഡി ഏരിയകൾ.അതായത് എപ്പോഴും ശ്രദ്ധ വേണ്ടാത്ത,അല്ലെങ്കിൽ ഉപയോഗം കുറഞ്ഞ ഏരിയകൾ.
ഇങ്ങനെ പ്ളോട്ടിൻറ പ്രത്യേകത പുറത്തറിയാതെ അതി വിദഗ്ധമായി സ്പേസ് ഡിസൈനിങ്ങും സ്ട്രക്ചർ ഡിസൈനിങ്ങും സാധ്യമാക്കി. മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും അടുത്തടുത്താണ്.ഫാമിലി,ജിം ഏരിയകളോടു ചേർന്ന് നൽകിയിട്ടുളള ഗ്രീൻ ഡെക്കുകൾ ആണ് അകത്തളത്തെ പച്ചപ്പിനാൽ സമ്പന്നമാക്കുന്നത്.
പ്രാദേശികമായ രൂപകല്പനയിൽ കാലോചിതമായ രീതിയിലുളള ഒരുക്കങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചു.ആദ്യാവസാനം പിൻതുടരുന്ന ഒരൊറ്റ ശൈലി എന്നതിനപ്പുറം കുടുംബത്തിന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയുന്ന വിശാലവും പ്രയോജനപ്രദവുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള ഡിസൈനിങ് രീതിയാണിവിടെ.സ്പേസ് പ്ളാനിങ്,യൂട്ടിലിറ്റി എന്നിവക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു.
വലിയ ഗ്ളാസ് ജനാലകൾ പുറത്തെ കാഴ്ചകളും കാറ്റും വെളിച്ചവും ഉള്ളിൽ എത്തിക്കുന്നു.ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ നിന്നും ഒരേ പോലെ പ്രവേശിക്കാൻ കഴിയുന്ന;മുകളിൽ നിന്നും സ്റ്റെയർകേസ് ഏരിയയിൽ നിന്നുമെല്ലാം കാഴ്ച ലഭിക്കുന്ന ഡെക്ക് ഏരിയ വീടിൻറ പ്രധാന ഹൈലൈറ്റാകുന്നു. മുകൾ നിലയിലെ എൻറർടെയ്മെൻറ് ഏരിയ,പാർട്ടി ഏരിയ എന്നിവയെല്ലാം ഓപ്പൺ ഡിസൈൻ നയത്തിലായതിനാൽ താഴെയുളള മനോഹരമായ കാഴചകളെല്ലാം മുകളിലും എത്തുന്നുണ്ട്. ഇഷ്ടാനുസരണം ഓരോ സ്പേസിൻറ ഉപയോഗത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചർ അകത്തളത്തിൻറ മറ്റൊരു ഹൈലൈറ്റാകുന്നു.
ഇൻറീരിയർ ഡൊക്കോർ മികവുറ്റതാക്കുന്നത് ഈ ഫർണിച്ചർ തന്നെയാണ്. ലിവിങ്ങിലെ ഗ്രേ കളർ സോഫ,ഡൈനിങ് ടേബിൾ,ബുക്ക് ഷെൽഫ്,കാബിറ്റുകൾ എന്നിങ്ങനെ ഓരോന്നും പ്രാധാന്യമർഹിക്കുന്നു.ഉള്ളിലെ കളർ തീം പ്രത്യേകിച്ച് ആംഗലേയ വർണങ്ങൾ, എർത്തി ഫീൽ തരുന്ന ബ്രൗൺ,കാവി നിറങ്ങൾ ലളിതമായ സ്ട്രയിറ്റ് ലൈനുകളും പാറ്റേണുകളും ഇവയെല്ലാം ചേർന്നാണ് വീട്ടകത്തെ ജീവസുറ്റതാക്കുന്നത്. ഊഷ്മളമായ നിറങ്ങളും ടെക്സ്ചറുകളും നിറഞ്ഞ അകത്തളം.
വീടിൻറ ഗേറ്റ് മുതൽ കണ്ണുകൾക്ക് കാഴ്ച വിരുന്നാണ്.പ്ളോട്ടിലെ വലുതും ചെറുതുമായ മരങ്ങളൊന്നും മുറിച്ചിട്ടില്ല.കൂടാതെ പുല്ലും ചെടികളുമായി സമൃദ്ധമായ ലാൻഡ്സ്കേപ്പ് ഒരുക്കുകയും ചെയ്തു. സിറ്റൗട്ടിലേക്കെത്തിയാൽ വുഡ്പാനലിങ് കൊണ്ട് ശ്രദ്ധേയമാണ് ചുമര്.ഫോയറിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സിമൻറ് ടെക്സ്ചറിലുളള ഫ്ളോർ മുതൽ ഗ്ളാസ്, ചൂരൽ എന്നിങ്ങനെ മെറ്റീരിയലിലെ വ്യത്യാസവും മാറുന്ന ടെക്സ്ചറും കാണാം.
വലിയ ജനാലകൾ അകവും പുറവും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നു.സ്കാൻറിനേവിയൻ, എത്നിക് ശൈലിയെ അനുസ്മരിപ്പിക്കുന്ന കിടപ്പുമുറികൾ.ഇൻറീരിയർ ഡെക്കറേഷനു വേണ്ടി അലങ്കാര സാമഗ്രികൾ കുത്തി നിറക്കാത്ത ലാൻഡ്സ്കേപ്പിൻറ ഭംഗിയും ഗ്രേ,എർത്തി കളർ ടോണുകളുമായി കാലാവസ്ഥക്കും കാലത്തിനും ഇണങ്ങുന്ന വീട്
ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്.
എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. അകത്തളത്തിലെ ഓരോ ഇടവും വിശാലവും വെളിച്ചം നിറഞ്ഞതും ലക്ഷ്വറി അനുഭവം പകരുന്നതുമാണ്.
ലിവിങ് ഡൈനിങ് ഏരിയകളിലെ ഫർണിച്ചർ അതിൽ ഡിസൈൻ,അപ്ൾഹോൾസ്റ്ററിയുടെ നിറങ്ങൾ മെറ്റീരിയൽ എന്നിവയോരോന്നും ആകർഷകവും ശ്രദ്ധയാകർഷിക്കുന്നവയുമാണ്.ട്വിൻ സെൻട്രൽ ടേബിളിൻറ മാർബിൾ ടോപ്പ്, ലിവിങ്ങിലെ ഗ്രീൻ കോർട്ട്യാർഡ്, വീട്ടകമാകെ പ്രകാശമാനമാനമാനമാക്കുന്ന ഡബിൾ ഹൈറ്റ് ഏരിയ,ഡബിൾ ഹൈറ്റ് വിൻഡോ ;വുഡ് ഉപയോഗിച്ച് തീർത്തിട്ടുളള മിതമായ സീലിങ്, അതിനു ചുറ്റിനുമുളള ലൈറ്റിങ് സംവിധാനം, ലൂവർ ഡിസൈനിലുളള സ്റ്റോറേജ് അതിനോട് ചേർന്നുളള മിറർ എന്നിവവെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നു. പ്രയർ ഏരിയ മാത്രം അല്പം ട്രഡീഷണൽ ശൈലിയിലും വുഡൻ പാനലിങ് പോലുളള താരതമ്യേന ഹെവി വർക്കുകൾ ചേർന്നതുമാകുന്നു.
സ്റ്റെയർകേസിൻറ സമീപത്തെ ചുമരിലെ ഗ്രേ കളറിലുളള ടെക്സചർ പെയിൻറ് വുഡും ഗ്ളാസും ചേർന്നുളള ഹാൻറ് റെയിലിന്റെ സുതാര്യമായ ഡിസൈൻ എന്നിവ അകത്തളത്തിന്റെ ഹൈലൈറ്റാകുന്നു. ഡൈനിങ്ങിൻറ വാഷ് ഏരിയയാകട്ടെ മിറർ,ചുമരിലെ ക്ളാഡിങ്, അതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോറിങ്,ചുമരിലെ മെറ്റൽ ലൂവറുകൾ എന്നിവയെല്ലാം ചേർന്ന് ഭംഗി മാത്രമല്ല ഉപയുക്തതയും പ്രദാനം ചെയ്യുന്നു
അപ്പർ ലിവിങ്ങും മികച്ച ഡിസൈനർ ഫർണിച്ചർ, നിറയെ കടന്നു വരുന്ന നാച്വറൽ ലൈറ്റ്സീ,ലിങ് വർക്ക് എന്നിവ കൊണ്ട് ശ്രദ്ധയർഹിക്കുന്നു.അപ്പർ ലിവിങ്ങിൻറ ഇരുവശവും ഓപ്പൺ ആയതിനാൽ താഴെയുളള ലിവിങ് ഡൈനിങ് ഏരിയകളുമായി ആശയവിനിമയം സാധ്യമാകുന്നു.
അക്രലിക്കിൽ പിസ്താ ഗ്രീൻ കളറിനു പ്രാധാന്യം നൽകി ചെയ്തിട്ടുളള കിച്ചൻ മിതമായ സീലിങ് വർക്കും,ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ചുമരിലെ ലൂവർ ഡിസൈനും വുഡ് വർക്ക് കൊണ്ട് ലക്ഷ്വറി ഫീൽ പകരുന്നു
സ്ററഡി ഏരിയ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.കിടപ്പുമുറികൾ ആകട്ടെ അതുപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തവയാകുന്നു.
വാഡ്രോബ്,എഴുത്തുമേശ,ചെറിയ സ്റ്റോറെജ്,കട്ടിലിൻറ ഹെഡ് റെസ്റ്റിലെ പി.യു ഫിനിഷ് മൊത്തത്തിലുളള ഐവറി,ഓഫ് വൈറ്റ് നിറങ്ങൾ എന്നിവയാൽ ആകർഷകമാണ്.സൈറ്റിൽ വച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുത്ത ടീക് ഫിനിഷ് ഫർണിച്ചർ ആണ് ഈ വീടിൻറെ അകത്തളത്തിന്റെ മുഖ്യാകർഷണം
റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ അതായിരുന്നു വീട്ടുകാരുടെ ആവശ്യം.അതിനാൽ ഈ അകത്തളം വീട്ടുകാരുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തതാകുന്നു

പരിണാമ പ്രക്രീയയിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിരുന്നു. അവരുടെ താമസ സ്ഥലം ഗുഹകളിലും മരപ്പൊത്തുകളിലും മരത്തണലുകളിലും മറ്റുമായിരുന്നു,ഇന്ന് മനുഷ്യൻ പ്രകൃതിയെ പരിഷ്ക്കരി ക്കുന്ന ഒരാളായി മാറിയിരിക്കുന്നു.ഗുഹകളും പ്രകൃതിയോട് ചേർന്നുള്ള ആവാസ വ്യവസ്ഥയും വിട്ട് അവർ വീടുകളിലേക്ക് മാറി.ഇന്ന് വീട് പരിഷ്ക്കാരത്തിത്തിൻറെ ഭാഗമാണ്.വാസ സ്ഥലങ്ങൾ ഗ്രാമത്തിലും നഗരത്തിലും എല്ലാം ഇടംപിടിച്ചു.പ്രകൃതിദത്ത ഘടകം എന്ന നിലയിൽ പരിണാമ പ്രക്രീയയിൽ മരങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.അത് പരിസ്ഥിതി കേന്ദ്രീകൃതവും മനുഷ്യ കേന്ദ്രീകൃതവുമാണ്.വൃക്ഷങ്ങൾ മനുഷ്യൻറെ സഹജാവബോധത്തെ പ്രകൃതിയുമായി ചേർത്ത് നിർത്തുന്നു.മരങ്ങൾ ഓരോരുത്തരെയും ഓരോ രീതിയിൽ ആണ് സ്വാധിനിക്കുക.കാഴ്ചപ്പാടുകൾ,സാഹചര്യം ഇവയൊക്കെ അനുസരിച്ചു മാറ്റം വരാം.
നഗര ജീവിതവും മരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരിക്കും.നഗരത്തിലെ പല മരങ്ങളും നിർവഹിക്കുന്ന ധർമം പലതാണ്.തണൽ വിരിച്ചും പൂക്കൾ നൽകിയും ഉപജീവന മാർഗമായും അങ്ങനെ പലവിധ റോളുകൾ വഹിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ തിരുവന്തപുരത്തിന്റെ നഗര പശ്ചാത്തലം വിശദമായി പഠിച്ച് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മരങ്ങളെ തെരഞ്ഞെടുത്ത് അവയുടെ ഉത്ഭവം,വളർച്ച,ഇപ്പോഴത്തെ അവസ്ഥ,അവക്ക് സമൂഹവുമായുള്ള ബന്ധം അവയുടെ സാമൂഹ്യ,സാംസ്കാരിക നില എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ള ഒരു പഠന യാത്രയാണ് ഈ അവലോകനം.അതിനായി തെരഞ്ഞെടുത്തത് കേശവദാസപുരം ജംഗ്ഷൻ, മാനവീയം വീഥി,കൗഡിയാർ,ശാസ്തമംഗലം, തമ്പാനൂർ മേൽപ്പാലം ഏരിയ,കുറവങ്കോണം -മരപ്പാലം,ഗോൾഫ് ലിങ്ക് റോഡ്,ബാർട്ടൺ ഹിൽ എന്നിവിടങ്ങളാണ്
വൃക്ഷത്തിൻറെ പ്രായം,വൃക്ഷവുമായി ബന്ധപ്പെട്ട ചരിത്രം,ഭൂതകാലവും വർത്തമാന കാലവും സന്ദർഭങ്ങളും,മനുഷ്യൻ മരങ്ങളെ എത്രമാത്രം നന്നായി ഉപയോഗിക്കുന്നു,ഒരു വൃക്ഷം എങ്ങനെ നഗരത്തിൻറെ നാഴിക കല്ലായി മാറുന്നു,വൃക്ഷങ്ങളോടുള്ള നഗരവാസികളുടെ വികാരങ്ങൾ,മരച്ചുവടുകൾ ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങൾ,ദിനചര്യ,കാലാനുസൃതമായ വ്യതിയാനങ്ങൾ,അതിനനസരിച്ചു മരങ്ങൾ വഹിക്കുന്ന പങ്ക്,വേഷങ്ങൾ,ആഘോഷങ്ങൾ,ആചാരങ്ങൾ,എന്നിവയെല്ലാം മനസിലാക്കുകഏറെ കൗതുകകരമായ കാര്യമാണ്
തിരക്കേറിയ നഗര നടുവിലെ വൃക്ഷങ്ങൾ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് തിരക്കിനിടയിൽ ശാന്തമായ അന്തരീക്ഷം പകരുക,തണൽ നൽകുക,ഓക്സിജൻ പ്രദാനം ചെയ്യുക എന്നിവ മാത്രമല്ല മരങ്ങൾ നൽകുന്ന സേവനങ്ങൾ.സാഹചര്യങ്ങൾക്ക് അനുസരിച്ച് ,സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചു അത് വ്യത്യസപ്പെട്ടിരിക്കുന്നു.ആളുകളുടെ മനസ്സിൽ ചിന്തോദ്ദീപകമായ ആശയങ്ങൾ പകരുക,മരച്ചുവടുകളിലെ ഒത്തുകൂടലുകൾ,പലരുടെയും നിത്യജീവിതത്തിനു ഉതകുന്ന കച്ചവട കേന്ദ്രങ്ങൾ ആയി വർത്തിക്കുക ഇങ്ങനെ നഗര വീഥികളിലെ മരച്ചുവടുകളിൽ അരങ്ങേറുന്ന നിരവധി അനവധി കാര്യങ്ങൾ ഉണ്ട്.പക്ഷെ,നാമാരും അതിനെ കാര്യഗൗരവത്തോടെ ,അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല,മനസിലാക്കാറില്ല എന്ന് മാത്രം.മരച്ചുവടുകൾ ഉപയോഗിക്കുന്നവർ പറഞ്ഞ പ്രതികരണങ്ങൾ,ഹരിത ഇൻഫ്രാസ്ട്രക്ച്ചറിൻറെ പ്രാധാന്യം,അത് ശക്തിപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ,വൃക്ഷങ്ങളെ വിശകലനം ചെയ്യൽ,ശ്രദ്ധിക്കാതെ പോകുന്ന മരങ്ങൾ അവയുടെ പ്രാധാന്യം എന്നിങ്ങനെ ഉരുത്തിരിഞ്ഞു വന്ന അനേകം കാര്യങ്ങൾ ഉണ്ട്.സാമൂഹ്യ,സാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന മൂല്യങ്ങൾ പകരുന്ന,സർവോപരി സംസഥാനത്തിന്റെ തലസ്ഥാനം എന്ന പദവി വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയും ശ്രദ്ധയാകർഷിക്കുന്നവയും ആകുന്നു.
കേശവദാസപുരത്തെ ആൽമരം
അന്പത്തിയഞ്ചു വർഷത്തിൽ അധികമായി മണ്ണിൽ വേരുകൾ പടർത്തി ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന കേശവദാസപുരം ജംഗ്ഷനിലെ ഭീമൻ ആൽ മരം (Banyan tree) ആയിരുന്നു ഈ ട്രീ വാക്കിൽ ആദ്യം സന്ദർശിച്ചത് .ഏതാണ്ട് പന്ത്രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിൻറെ ഉത്ഭവം തിരഞ്ഞു പോയാൽ തുടക്കത്തിൽ അത് ഒറ്റക്കായിരുന്നു .കാലക്രമേണ പതുക്കെ വേരുകൾ ചുറ്റിനും വ്യാപിക്കുവാൻ തുടങ്ങി.അതിൻറെ വേര് പൊട്ടിക്കിളിർത്തു ആദ്യത്തെ കുട്ടി ഉണ്ടായി,പിന്നെ രണ്ടാമത്തെ,അങ്ങനെ വൃക്ഷത്തൈകളുടെ എണ്ണം കൂടി വന്നു.ഈ മരത്തിൻറെ അരികിലൂടെയാണ് ആദ്യം റോഡ് ഉണ്ടായിരുന്നത്.പിന്നീട് N H 66 (പഴയ N H 47) ഹൈവേ പദ്ധതി പ്രകാരം റോഡ് വിപുലീകരിച്ചപ്പോൾ ഈ മരത്തെ സംരക്ഷിച്ചുകൊണ്ട് മരത്തിൻറെ അപ്പുറത്തു കൂടി പുതിയ റോഡ് ഒരുക്കി.അതിന്റെ ഫലമായി ഇരു റോഡുകൾക്കും നടുവിലായി ഒരു ഡിവൈഡർ എന്ന നിലയിൽ ഈ ആൽ മരം നിൽക്കുന്നു.രണ്ടു റോഡുകളുടെയും ഇരു വശങ്ങളിലുമായി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.പടർന്നു പന്തലിച്ച മരത്തിൻറെ ചില്ലകൾ റോഡിൻറെ തെക്ക് ഭാഗത്തുള്ള കടകൾക്ക് തണൽ ഏകുന്നു ഇത് കടക്കാർക്ക് നേട്ടവും പ്രയോജനവും ആകുന്നു.കാരണം കടയിൽ എത്തുന്നവർക്ക് പാർക്കിങ് ഒരുക്കേണ്ട.ആളുകൾ സ്വയം മരത്തിന്റെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തുകൊള്ളും.വണ്ടിയിൽ ഉള്ളവർക്ക് ഒന്ന് പുറത്തു ഇറങ്ങി നില്ക്കാൻ പറ്റിയ ഇടം.പൊതുവെ ചൂട് കൂടിയ തിരുവനന്തപുരം നഗര നടുവിലെ ഈ മരം തണല് വിരിച്ചും ഓക്സിജൻ നൽകിയും നഗരത്തെ പോഷിപ്പിക്കുന്നു. എളുപ്പത്തിൽ പോസ്റ്ററുകൾ പതിപ്പിക്കാം,പതിച്ച പോസ്റ്ററുകൾ,ബാനറുകൾ,ഫ്ളക്സ്കൾ എന്നിവയൊക്കെ പെട്ടന്ന് ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നതിനാൽ രാഷ്രീയ,സാമുദായിക സംഘടനകൾക്കും പാർട്ടികൾക്കും റാലികൾ സംഘടിപ്പിക്കാനും ഒത്തുകൂടലുകൾ നടത്തുവാനും പരസ്യങ്ങൾ പോസ്റ്ററുകൾ പതാക എന്നിവയെല്ലാം സ്ഥാപിക്കാനും ചെലവ് കൂടാതെ പ്രവർത്തിക്കുവാനും പറ്റിയ ഒരിടമാണ് ഈ മരവും പരിസര പ്രദേശവും.നഗരവാസികളുടെ ഗൃഹാതുരമായ ഓർമകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ലാൻഡ്മാർക് കൂടിയാണീ ആൽമരം.തലസ്ഥാന നഗരിയുടെ അൻപത്തിയഞ്ചിനു മേൽ വർഷങ്ങളുടെ വളർച്ചക്കും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾക്കും സാക്ഷിയായ തണൽ മരം.ഒപ്പം കേശവദാസപുരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന,വികസനത്തിനും വളർച്ചക്കും സാക്ഷിയായി നിലകൊള്ളുന്ന മരം
ബാർട്ടൻ ഹില്ലിലെ മലബാർപ്ലം
നിത്യ ഹരിതഫലം നൽകുന്ന ജാമുൻ വൃക്ഷമായിരുന്നു (സാധാരണയായി മലബാർ പ്ലം എന്ന് അറിയപ്പെടുന്നു )രണ്ടാമത്തേത്.ബാർട്ടൻഹിൽ കുന്നു കുഴി ഏരിയ ജന സാന്ദ്രത കൂടിയതും വിവിധ വിഭാഗക്കാർ ഒരുമിച്ചു പാർക്കുന്ന ഇടവുമാണ്.മരം നൽകിയ തണലിൽ ഒരു ചായക്കട പ്രവർത്തിക്കുന്നു വൈകുന്നേരങ്ങളിൽ വിവിധ കൂട്ടായ്മകളുടെ ഭാഗമായി നിരവധി ആളുകൾ ചായക്കടക്ക് ചുറ്റും കൂടാറുണ്ട്.ഈ കൂട്ടാമയിൽ സംവദിക്കുന്ന,പങ്കു വയ്ക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ട്.ഇത്തരം നിരവധി കൂട്ടായ്മകളുടെ,അനേകരുടെ ജീവിതത്തെയും ജീവിത പരിസത്തെയും കുറിച്ചുള്ള ഒരുപാട് ദൈനംദിന കഥകൾ പറയുവാനുണ്ട് ഈ വൃക്ഷത്തിന്.
മനോരമ റോഡിലെ ബോധി വൃക്ഷം
തിരുവനന്തപുരത്ത് മനോരമ റോഡിലെ പീപ്പൽ മരം (ബോധി വൃക്ഷം, )പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഈ മരത്തിന്റെ ചുവട്ടിൽ ‘മാടൻ’ എന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു.കഴിഞ്ഞ നാൽപതു വർഷമായി ഈ മരം ഇവിടെയുണ്ട്.ഇപ്പോൾ മരവും അതിന്റെ ചുവട്ടിലെ ദൈവത്തെയും ചേർത്തു ‘മാടൻ കോവിൽ’ എന്നാണ് അറിയപ്പെടുന്നത്.ഏതാണ്ട് പന്ത്രണ്ടു പതിമൂന്നു മീറ്റർ വരെ ഉയരവും 2 .09 മീറ്റർ വ്യസവും ഉണ്ട്.ആദ്യം ഈ മരത്തിൻറെ തൊട്ടു അടുത്തുകൂടി ഒരു ഇടുങ്ങിയ റോഡ് കടന്നു പോയിരുന്നു.പിന്നീട് റോഡിനു വീതി കൂട്ടിയപ്പോൾ സ്ഥലമെടുത്തു പോയതിനാൽ മരം ഇപ്പോൾ നടപ്പാതയുടെ ഭാഗമായി.ഈ മരം അപ്പുറമുള്ള കടക്കാർക്ക് മറ തീർക്കുന്നുണ്ട്.എല്ലാ തിങ്കൾ,ചൊവ്വ ദിവസങ്ങളിലും മരത്തിൽ പൂജ നടത്താറുണ്ട്.തൽസമയം ഒരു വലിയ ജന കൂട്ടം ഇവിടെ സന്നിഹിതരാവാറുണ്ട്. ഈ വൃക്ഷത്തിൻറെ മത പരമായ പ്രാധാന്യവും മാടൻ ദൈവത്തിൻറെ പ്രാധാന്യവും കണക്കിലെടുത്തു കൂടുതൽ ഒന്നും ഇവിടെ ചെയ്യാനാകില്ല.ഈ മരവുമായി ബന്ധപ്പെട്ടു പലരുടെയും കാഴ്ചപ്പാടുകളും വികാരങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്.ചിലർക്ക് ഈ മരം തടസ്സം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇങ്ങനെ വളരെ രസകരമായ കഥകളും കാര്യങ്ങളും ആയിരുന്നു ഈ മരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്.
തമ്പാനൂർ മേൽപ്പാലത്തിനു സമീപത്തെ തണൽ മരം
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ തമ്പാനൂർ മേൽ പാലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വൻ മരമുണ്ട്.നടപ്പാതയിൽ ആകെ തണൽ വിരിച്ചു കാൽനടക്കാർക്ക് പ്രേത്യേകിച്ചും ആശ്വാസം പകർന്ന് നിൽക്കുന്ന ഈ മരത്തിൻറെ ചുവടും പരിസരവും ഇപ്പോൾ പെയ്ഡ് പാർക്കിങ് ഏരിയ ആയി ഉപയോഗിക്കുന്നു.ഇവിടുത്തെ മര,പ്രകൃതി സ്നേഹികൾ ചേർന്ന് കോർപറേഷൻന്റെ സഹായത്തോടെ വൃക്ഷത്തെയും വേരുകളെയും കേടുപാടിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു.
മാനവീയം വീഥിയിലെ നീർമാതളം
സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ട മാനവീയം വീഥിയിലെ നീർമതളത്തിന് ഏറെ കഥകൾ പറയാനുണ്ട്.ഭൂമിയുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന മരം നട്ടു വളർത്തിയത് അന്തരിച്ച പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചറും ഇവിടുത്തെ വനിതാ കൂട്ടായ്മകളും ചേർന്നാണ്.മലയാളത്തിലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നട്ട നീർമാതളം ആണിത്.പിന്നീട് ഈ മരച്ചുവടും പരിസരവും സ്ത്രീകളുടെ കൂട്ടായ്മകൾക്കും അവരുടെ ആശങ്കയും പ്രതിഷേധവും പ്രകടമാക്കാനുള്ള വേദിയായും മാറി.കലാസാഹിത്യ രംഗത്ത് ഉള്ളവർക്കും സാധാരണക്കാർക്കും ഒത്തുകൂടുവാനുള്ള സ്ഥലം.മരത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഉണ്ടിപ്പോൾ.ഇവിടുത്തെ ഒത്തുകൂടലുകളും സായാഹ്ന സഞ്ചാരവും എല്ലാം ഇവിടെയുള്ള ചായ,ഭക്ഷണ കടക്കാർക്കും മറ്റും ഉപകാരമായി.അവർക്ക് ഒരു പ്രധാന വരുമാനമാർഗ്ഗമാണീ കൂട്ടായ്മകൾ.
ആൽത്തറ ജംഗ്ഷനിലെ സയാമീസ് ഇരട്ട മരങ്ങൾ
മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷനിൽ സയാമീസ് ഇരട്ടകളെ പോലെ രണ്ടു മരങ്ങൾ ഉണ്ട്.ഉയരമുള്ള നിത്യഹരിത മരങ്ങളായ ഇലഞ്ഞിയും മഹാഗണിയും.ഇവക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.തലസ്ഥാന നഗരിയുടെ വലിയ മാറ്റങ്ങൾക്കും വളർച്ചക്കും സാക്ഷിയായ രണ്ടു വൃക്ഷങ്ങൾ.ഈ മരങ്ങൾക്ക് മുന്നിലൂടെ പോകുന്ന റോഡിനിരുവശത്തും കടകൾ ഉണ്ട്.എതിർഭാഗത്ത് ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്.
ആൽത്തറ
ആൽത്തറ ജംഗ്ഷൻ എന്ന് പേര് വീഴുവാൻ കൂടി കാരണമായൊരു മരമാണിത്. ഇപ്പോൾ ആൽ മരത്തിനു ചുറ്റുമായി ഒരു ക്ഷേത്രമുണ്ട്.ആൽ മരത്തിനു ഇരുന്നൂറ് വർഷവും ക്ഷേത്രത്തിനു അറുപത്തിയെട്ടു വർഷവും പഴക്കമുണ്ട്.തിരുവിതാംകൂർ മഹാരാജാവിൻറെ കുതിരകളെ കെട്ടിയിടുവാൻ നട്ടുപിടിപ്പിച്ചതാണ് ആൽമരം.അത് ആ പ്രദേശമാകെ തണൽ വിരിച്ചു നിന്നു.പണ്ട് പ്രായമായ ഒരു സ്ത്രീ ഈ മരത്തിനടിയിൽ സ്ഥിരമായി മഞ്ഞൾ വിൽക്കാറുണ്ടായിരുന്നു ,പിന്നീട് ആ സ്ഥലം വിശുദ്ധമാണ് എന്ന വിശ്വസം ഉടലെടുക്കുകയും അവിടെ പൂജകൾ നടത്തുകയും വിളക്കുകൾ തെളിക്കുകയും ചെയ്തിരുന്നു.പിന്നീട് ക്ഷേത്രം സ്ഥാപിക്കുകയുമാണുണ്ടായത്.ആൽ മരത്തിന്റെ വളർച്ചയെ തടസപ്പെടുത്താതെ അതിനു ചുറ്റിനുമായാണ് ക്ഷേത്രം;ധാരാളം ആളുകൾ ആരാധനക്ക് എത്തുന്ന സ്ഥലം.ഇവിടെ പൂജ സാമഗ്രികളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികളുടെയും കടകളും പ്രവർത്തിക്കുന്നു.
ശാസ്തമംഗലത്തെ കോപ്പർ പോഡ് മരം
നിരത്തിലും,നടപ്പാതയിലും എല്ലാം മഞ്ഞ പരവതാനി വിരിച്ച പോലെ പൂക്കൾ കൊണ്ട് മഞ്ഞ പൂശുന്ന കോപ്പർ പോ ഡ്.ഇവിടുത്തെ വാഹന പാർക്കിങ് ഏരിയയിൽ മതിയായ തണൽ നൽകുന്നുണ്ട്ഇതിനു തൊട്ടടുത്തായി ഒരു മിൽമ ബൂത്തും ഉണ്ട് ഉപജീവനത്തിനായി ഈ മര തണലിൽ മൽസ്യം വിൽക്കുന്ന ഒരു സ്ത്രീയും ഉണ്ട്.അവരുടെ ജീവിതമാർഗം ഈ വൃക്ഷത്തെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു.
ശാസ്തമംഗലം ജംഗ്ഷനിലെ ഭീമൻ ആൽമരം
ശാസ്തമംഗലം ജംഗ്ഷനിൽ ഒരു കനോപ്പിക്കു തുല്യമായി വിശാലമായി തണൽ കുട വിരിച്ചു നിൽക്കുന്ന കൂറ്റൻ ആൾ മരത്തിൻറെ പ്രാഥമിക ധർമം റൗണ്ടിന് ചുറ്റുമുള്ള റോഡുകളെ വേർതിരിക്കുക എന്നതാണ്.അറിഞ്ഞോ അറിയാതെയോ ആ വഴി കടന്നു പോകുന്ന ഓരോരുത്തർക്കും തണുത്ത കാറ്റും ശുദ്ധ വായുവും തണലും പ്രദാനം ചെയ്യുന്നു.വിവിധ തരം ജീവജാലങ്ങൾക്ക് അഭയസ്ഥാനം കൂടിയാണ് ഈ മരം.കൂടാതെ ഒരു ലാൻഡ്മാർക് ആയും അറിയപ്പെടുന്നു.നഗര നിവാസികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും ഈ ആൽ മരത്തിനു സ്ഥാനം ഉണ്ട്.
ജവഹർനഗർ ചിൽഡ്രൻസ് പാർക്കിലെ മരം
ജവഹർ നഗറിൽ കുട്ടികളുടെ ഒരു ചെറിയ പൊതു പാർക്ക് ഉണ്ട് അവിടെയാണ് ഈ മരത്തെ കണ്ടെത്തിയത് .ചുറ്റിനും തണലും തണുപ്പും പരത്തി നിൽക്കുന്ന ഇതിനു ചുറ്റും ഒരു ആവാസ വ്യവസ്ഥ തന്നെ ഉണ്ട്.ഇതിനു താഴെ കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു.പാർക്ക് സന്ദർശകരുടെയും പ്രദേശത്തെ യുവജനതയുടെയും ഒരു ഹാങ് ഔട്ട് സ്പേസ് കൂടിയാണ്, .സമീപത്തായി ചെറിയൊരു കുളവും ,പാർക്ക് ആയതുകൊണ്ട് ഇരിപ്പിട സൗകര്യവുമുണ്ട്.തൊട്ടടുത്തായി ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും.ഒരു ദിവസത്തെ ജോലിയുടെയും ഓട്ടത്തിന്റെയും തിരക്കുകൾക്ക് ശേഷം മരച്ചില്ലകളുടെ മേലാപ്പിനു താഴെ വിശ്രമിക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണുത്ത കാറ്റേകി തണലും ആകുന്നു ഈ മരം.
ജവഹർനഗറിനും ഗോൾഫിലിങ്കിനും ഇടയിലാണ് മറ്റൊരു കോപ്പർ പോഡ് മരം കണ്ടെത്തിയത് ഇതിനു താഴെയിരുന്ന് പ്രായമായ ഒരു സ്ത്രീ പച്ചക്കറി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ കത്തുന്ന വെയിലിൽ ഏറെ ആശ്വാസമാണ് ഈ മരം.പാരിസ്ഥികമായ നേട്ടങ്ങൾക്ക് പുറമെ ആളുകൾ ആ മരത്തിൻറെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുവാൻ താൽപര്യപ്പെടുന്ന ഒരു ഏരിയ കൂടിയാണ്.ഗോൾഫ് ലിങ്കിൻറെ പ്രവേശന കവാടത്തിലേക്കുള്ള റോഡിലും കുറവൻകോണം -പട്ടം റോഡിനടുത്തും പച്ചപുതച്ചു നിൽക്കുന്ന വലിയ മരങ്ങൾ ആരുടേയും ശ്രദ്ധ കവരുന്നവയാണ്.അവയെക്കൂടി കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചത്
കനോപ്പിക്കു തുല്യമായി തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾ എല്ലാം കാൽനടക്കാർക്കും വാഹനം പാർക്ക് ചെയ്യുന്നവർക്കും തണലും കുളിർമയും നൽകിയാണ് നിലനിൽക്കുന്നത് .ഒരു കൂട്ടം പഴം പച്ചക്കറി വിൽപ്പനക്കാർ ഈ മരച്ചുവട്ടിലെ സ്ഥിര സാന്നിധ്യമാണ്.മറ്റ് ആർക്കും അറിയില്ലെങ്കിലും ഈ കച്ചവടക്കാർക്ക് അറിയാം മരങ്ങളുടെ മൂല്യം.ആ കച്ചവടകാർക്കും അവിടുത്തെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഒരു കെട്ടിടത്തിന്റെ അനുഭവം പകരാൻ ഈ വൻ വൃക്ഷങ്ങൾക്ക് കഴിയുന്നുണ്ട്.
ഒരു മരം ഏതൊക്കെ തരത്തിലാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുക കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്.അതിനു പുറമെ മറ്റ് ഏതൊക്കെ തരത്തിൽ?.തണലായി,തണുപ്പായി,ഒത്തുകൂടൽ ഏരിയയായി,വിശ്രമ സങ്കേതമായി,ഡംപിങ് യാർഡ് ആയി ജീവിതോപാധിയായി,കച്ചവട കേന്ദ്രമായി,ഓരോ മരവും വഹിക്കുന്ന റോളുകൾ വ്യത്യസ്തമാണ്.ബഹുമുഖ സ്വഭാവമുള്ള ഈ വൃക്ഷങ്ങൾ ഓരോന്നും സൂക്ഷ്മ കാലാവസ്ഥയെ പുഷ്ടിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥക്ക് മുതൽ കൂട്ടാവുന്നു.
സൗന്ദര്യാത്മകതയുടെ പാരിസ്ഥിക നേട്ടങ്ങളുടെ ഹരിതനിധികളാണ് ഓരോ വൃക്ഷവും. പ്രേത്യേകിച്ചു നഗകേന്ദ്രങ്ങളിലെ വൃക്ഷങ്ങൾ നൽകുന്ന വീക്ഷണകോണുകൾ വളരെ വ്യത്യസ്തമാകുന്നു.എന്തായാലും ഹരിത നിധികളെ തേടിയുള്ള യാത്രക്ക് പ്രസക്തി ഏറെയുണ്ട്. ഇതു ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.
Team Tree walk
ഇന്ത്യൻ സൊസൈറ്റി ലാൻറ്സ്കേപ്പ് ആർകിടെക്റ്റ്സും(ISOLA) തിരുവനന്തപുരം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻറ് പ്ളാനിങ്ങും(MCAP)സംയുക്കതമായി Retrospective into trees in Urban Context എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ വെബ്ബിനാറിൽ MCAP യിലെ രണ്ടാം വർഷ ബി.ആർക് വിദ്യാർത്ഥികൾ ചെയ്ത ‘പച്ചപ്പ് പച്ചപ്പ് ‘എന്ന വീഡിയോ ഡോക്യുമെൻററി അവതരിപ്പിക്കുകയുണ്ടായി.പ്രൊഫ.ഗംഗ കൃഷ്ണൻെറ നേതൃത്വത്തിൽ എട്ടു വിദ്യാർത്ഥികളും ചേർന്നു തിരുവനന്തപുരം നഗരനടുവിലെ തെരഞ്ഞെടുത്ത വീഥികളിലെ വൃക്ഷങ്ങളെ സന്ദർശിച്ചു നടത്തിയ ട്രീ വാക്കിനെ ആസ്പദമാക്കി ആയിരുന്നു ഡോക്യുമെൻററി.അതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രസക്തമായ, വിജ്ഞാന പ്രദമായ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ ആണീ ലേഖനം
Picture courtesy :Team tree walk,Aalthara temple portal,K A Beena
പരിണാമ പ്രക്രീയയിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിരുന്നു. അവരുടെ താമസ സ്ഥലം ഗുഹകളിലും മരപ്പൊത്തുകളിലും മരത്തണലുകളിലും മറ്റുമായിരുന്നു,ഇന്ന് മനുഷ്യൻ പ്രകൃതിയെ പരിഷ്ക്കരി ക്കുന്ന ഒരാളായി മാറിയിരിക്കുന്നു.ഗുഹകളും പ്രകൃതിയോട് ചേർന്നുള്ള ആവാസ വ്യവസ്ഥയും വിട്ട് അവർ വീടുകളിലേക്ക് മാറി.ഇന്ന് വീട് പരിഷ്ക്കാരത്തിത്തിൻറെ ഭാഗമാണ്.വാസ സ്ഥലങ്ങൾ ഗ്രാമത്തിലും നഗരത്തിലും എല്ലാം ഇടംപിടിച്ചു.പ്രകൃതിദത്ത ഘടകം എന്ന നിലയിൽ പരിണാമ പ്രക്രീയയിൽ മരങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.അത് പരിസ്ഥിതി കേന്ദ്രീകൃതവും മനുഷ്യ കേന്ദ്രീകൃതവുമാണ്.വൃക്ഷങ്ങൾ മനുഷ്യൻറെ സഹജാവബോധത്തെ പ്രകൃതിയുമായി ചേർത്ത് നിർത്തുന്നു.മരങ്ങൾ ഓരോരുത്തരെയും ഓരോ രീതിയിൽ ആണ് സ്വാധിനിക്കുക.കാഴ്ചപ്പാടുകൾ,സാഹചര്യം ഇവയൊക്കെ അനുസരിച്ചു മാറ്റം വരാം.
നഗര ജീവിതവും മരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരിക്കും.നഗരത്തിലെ പല മരങ്ങളും നിർവഹിക്കുന്ന ധർമം പലതാണ്.തണൽ വിരിച്ചും പൂക്കൾ നൽകിയും ഉപജീവന മാർഗമായും അങ്ങനെ പലവിധ റോളുകൾ വഹിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ തിരുവന്തപുരത്തിന്റെ നഗര പശ്ചാത്തലം വിശദമായി പഠിച്ച് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മരങ്ങളെ തെരഞ്ഞെടുത്ത് അവയുടെ ഉത്ഭവം,വളർച്ച,ഇപ്പോഴത്തെ അവസ്ഥ,അവക്ക് സമൂഹവുമായുള്ള ബന്ധം അവയുടെ സാമൂഹ്യ,സാംസ്കാരിക നില എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ള ഒരു പഠന യാത്രയാണ് ഈ അവലോകനം.അതിനായി തെരഞ്ഞെടുത്തത് കേശവദാസപുരം ജംഗ്ഷൻ, മാനവീയം വീഥി,കൗഡിയാർ,ശാസ്തമംഗലം, തമ്പാനൂർ മേൽപ്പാലം ഏരിയ,കുറവങ്കോണം -മരപ്പാലം,ഗോൾഫ് ലിങ്ക് റോഡ്,ബാർട്ടൺ ഹിൽ എന്നിവിടങ്ങളാണ്
വൃക്ഷത്തിൻറെ പ്രായം,വൃക്ഷവുമായി ബന്ധപ്പെട്ട ചരിത്രം,ഭൂതകാലവും വർത്തമാന കാലവും സന്ദർഭങ്ങളും,മനുഷ്യൻ മരങ്ങളെ എത്രമാത്രം നന്നായി ഉപയോഗിക്കുന്നു,ഒരു വൃക്ഷം എങ്ങനെ നഗരത്തിൻറെ നാഴിക കല്ലായി മാറുന്നു,വൃക്ഷങ്ങളോടുള്ള നഗരവാസികളുടെ വികാരങ്ങൾ,മരച്ചുവടുകൾ ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങൾ,ദിനചര്യ,കാലാനുസൃതമായ വ്യതിയാനങ്ങൾ,അതിനനസരിച്ചു മരങ്ങൾ വഹിക്കുന്ന പങ്ക്,വേഷങ്ങൾ,ആഘോഷങ്ങൾ,ആചാരങ്ങൾ,എന്നിവയെല്ലാം മനസിലാക്കുകഏറെ കൗതുകകരമായ കാര്യമാണ്
തിരക്കേറിയ നഗര നടുവിലെ വൃക്ഷങ്ങൾ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് തിരക്കിനിടയിൽ ശാന്തമായ അന്തരീക്ഷം പകരുക,തണൽ നൽകുക,ഓക്സിജൻ പ്രദാനം ചെയ്യുക എന്നിവ മാത്രമല്ല മരങ്ങൾ നൽകുന്ന സേവനങ്ങൾ.സാഹചര്യങ്ങൾക്ക് അനുസരിച്ച് ,സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചു അത് വ്യത്യസപ്പെട്ടിരിക്കുന്നു.ആളുകളുടെ മനസ്സിൽ ചിന്തോദ്ദീപകമായ ആശയങ്ങൾ പകരുക,മരച്ചുവടുകളിലെ ഒത്തുകൂടലുകൾ,പലരുടെയും നിത്യജീവിതത്തിനു ഉതകുന്ന കച്ചവട കേന്ദ്രങ്ങൾ ആയി വർത്തിക്കുക ഇങ്ങനെ നഗര വീഥികളിലെ മരച്ചുവടുകളിൽ അരങ്ങേറുന്ന നിരവധി അനവധി കാര്യങ്ങൾ ഉണ്ട്.പക്ഷെ,നാമാരും അതിനെ കാര്യഗൗരവത്തോടെ ,അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല,മനസിലാക്കാറില്ല എന്ന് മാത്രം.മരച്ചുവടുകൾ ഉപയോഗിക്കുന്നവർ പറഞ്ഞ പ്രതികരണങ്ങൾ,ഹരിത ഇൻഫ്രാസ്ട്രക്ച്ചറിൻറെ പ്രാധാന്യം,അത് ശക്തിപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ,വൃക്ഷങ്ങളെ വിശകലനം ചെയ്യൽ,ശ്രദ്ധിക്കാതെ പോകുന്ന മരങ്ങൾ അവയുടെ പ്രാധാന്യം എന്നിങ്ങനെ ഉരുത്തിരിഞ്ഞു വന്ന അനേകം കാര്യങ്ങൾ ഉണ്ട്.സാമൂഹ്യ,സാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന മൂല്യങ്ങൾ പകരുന്ന,സർവോപരി സംസഥാനത്തിന്റെ തലസ്ഥാനം എന്ന പദവി വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയും ശ്രദ്ധയാകർഷിക്കുന്നവയും ആകുന്നു.
കേശവദാസപുരത്തെ ആൽമരം
അന്പത്തിയഞ്ചു വർഷത്തിൽ അധികമായി മണ്ണിൽ വേരുകൾ പടർത്തി ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന കേശവദാസപുരം ജംഗ്ഷനിലെ ഭീമൻ ആൽ മരം (Banyan tree) ആയിരുന്നു ഈ ട്രീ വാക്കിൽ ആദ്യം സന്ദർശിച്ചത് .ഏതാണ്ട് പന്ത്രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിൻറെ ഉത്ഭവം തിരഞ്ഞു പോയാൽ തുടക്കത്തിൽ അത് ഒറ്റക്കായിരുന്നു .കാലക്രമേണ പതുക്കെ വേരുകൾ ചുറ്റിനും വ്യാപിക്കുവാൻ തുടങ്ങി.അതിൻറെ വേര് പൊട്ടിക്കിളിർത്തു ആദ്യത്തെ കുട്ടി ഉണ്ടായി,പിന്നെ രണ്ടാമത്തെ,അങ്ങനെ വൃക്ഷത്തൈകളുടെ എണ്ണം കൂടി വന്നു.ഈ മരത്തിൻറെ അരികിലൂടെയാണ് ആദ്യം റോഡ് ഉണ്ടായിരുന്നത്.പിന്നീട് N H 66 (പഴയ N H 47) ഹൈവേ പദ്ധതി പ്രകാരം റോഡ് വിപുലീകരിച്ചപ്പോൾ ഈ മരത്തെ സംരക്ഷിച്ചുകൊണ്ട് മരത്തിൻറെ അപ്പുറത്തു കൂടി പുതിയ റോഡ് ഒരുക്കി.അതിന്റെ ഫലമായി ഇരു റോഡുകൾക്കും നടുവിലായി ഒരു ഡിവൈഡർ എന്ന നിലയിൽ ഈ ആൽ മരം നിൽക്കുന്നു.
രണ്ടു റോഡുകളുടെയും ഇരു വശങ്ങളിലുമായി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.പടർന്നു പന്തലിച്ച മരത്തിൻറെ ചില്ലകൾ റോഡിൻറെ തെക്ക് ഭാഗത്തുള്ള കടകൾക്ക് തണൽ ഏകുന്നു ഇത് കടക്കാർക്ക് നേട്ടവും പ്രയോജനവും ആകുന്നു.കാരണം കടയിൽ എത്തുന്നവർക്ക് പാർക്കിങ് ഒരുക്കേണ്ട.ആളുകൾ സ്വയം മരത്തിന്റെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തുകൊള്ളും.വണ്ടിയിൽ ഉള്ളവർക്ക് ഒന്ന് പുറത്തു ഇറങ്ങി നില്ക്കാൻ പറ്റിയ ഇടം.പൊതുവെ ചൂട് കൂടിയ തിരുവനന്തപുരം നഗര നടുവിലെ ഈ മരം തണല് വിരിച്ചും ഓക്സിജൻ നൽകിയും നഗരത്തെ പോഷിപ്പിക്കുന്നു. എളുപ്പത്തിൽ പോസ്റ്ററുകൾ പതിപ്പിക്കാം,പതിച്ച പോസ്റ്ററുകൾ,ബാനറുകൾ,ഫ്ളക്സ്കൾ എന്നിവയൊക്കെ പെട്ടന്ന് ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നതിനാൽ രാഷ്രീയ,സാമുദായിക സംഘടനകൾക്കും പാർട്ടികൾക്കും റാലികൾ സംഘടിപ്പിക്കാനും ഒത്തുകൂടലുകൾ നടത്തുവാനും പരസ്യങ്ങൾ പോസ്റ്ററുകൾ പതാക എന്നിവയെല്ലാം സ്ഥാപിക്കാനും ചെലവ് കൂടാതെ പ്രവർത്തിക്കുവാനും പറ്റിയ ഒരിടമാണ് ഈ മരവും പരിസര പ്രദേശവും.നഗരവാസികളുടെ ഗൃഹാതുരമായ ഓർമകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ലാൻഡ്മാർക് കൂടിയാണീ ആൽമരം.തലസ്ഥാന നഗരിയുടെ അൻപത്തിയഞ്ചിനു മേൽ വർഷങ്ങളുടെ വളർച്ചക്കും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾക്കും സാക്ഷിയായ തണൽ മരം.ഒപ്പം കേശവദാസപുരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന,വികസനത്തിനും വളർച്ചക്കും സാക്ഷിയായി നിലകൊള്ളുന്ന മരം
ബാർട്ടൻ ഹില്ലിലെ മലബാർപ്ലം
നിത്യ ഹരിതഫലം നൽകുന്ന ജാമുൻ വൃക്ഷമായിരുന്നു (സാധാരണയായി മലബാർ പ്ലം എന്ന് അറിയപ്പെടുന്നു )രണ്ടാമത്തേത്.ബാർട്ടൻഹിൽ കുന്നുകുഴി ഏരിയ ജന സാന്ദ്രത കൂടിയതും വിവിധ വിഭാഗക്കാർ ഒരുമിച്ചു പാർക്കുന്ന ഇടവുമാണ്.മരം നൽകിയ തണലിൽ ഒരു ചായക്കട പ്രവർത്തിക്കുന്നു വൈകുന്നേരങ്ങളിൽ വിവിധ കൂട്ടായ്മകളുടെ ഭാഗമായി നിരവധി ആളുകൾ ചായക്കടക്ക് ചുറ്റും കൂടാറുണ്ട്.ഈ കൂട്ടാമയിൽ സംവദിക്കുന്ന,പങ്കു വയ്ക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ട്.ഇത്തരം നിരവധി കൂട്ടായ്മകളുടെ,അനേകരുടെ ജീവിതത്തെയും ജീവിത പരിസത്തെയും കുറിച്ചുള്ള ഒരുപാട് ദൈനംദിന കഥകൾ പറയുവാനുണ്ട് ഈ വൃക്ഷത്തിന്.
മനോരമ റോഡിലെ ബോധി വൃക്ഷം
തിരുവനന്തപുരത്ത് മനോരമ റോഡിലെ പീപ്പൽ മരം (ബോധി വൃക്ഷം, )പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഈ മരത്തിന്റെ ചുവട്ടിൽ ‘മാടൻ’ എന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു.കഴിഞ്ഞ നാൽപതു വർഷമായി ഈ മരം ഇവിടെയുണ്ട്.ഇപ്പോൾ മരവും അതിന്റെ ചുവട്ടിലെ ദൈവത്തെയും ചേർത്തു ‘മാടൻ കോവിൽ’ എന്നാണ് അറിയപ്പെടുന്നത്.ഏതാണ്ട് പന്ത്രണ്ടു പതിമൂന്നു മീറ്റർ വരെ ഉയരവും 2 .09 മീറ്റർ വ്യസവും ഉണ്ട്.ആദ്യം ഈ മരത്തിൻറെ തൊട്ടു അടുത്തുകൂടി ഒരു ഇടുങ്ങിയ റോഡ് കടന്നു പോയിരുന്നു.പിന്നീട് റോഡിനു വീതി കൂട്ടിയപ്പോൾ സ്ഥലമെടുത്തു പോയതിനാൽ മരം ഇപ്പോൾ നടപ്പാതയുടെ ഭാഗമായി.ഈ മരം അപ്പുറമുള്ള കടക്കാർക്ക് മറ തീർക്കുന്നുണ്ട്.എല്ലാ തിങ്കൾ,ചൊവ്വ ദിവസങ്ങളിലും മരത്തിൽ പൂജ നടത്താറുണ്ട്.തൽസമയം ഒരു വലിയ ജന കൂട്ടം ഇവിടെ സന്നിഹിതരാവാറുണ്ട്. ഈ വൃക്ഷത്തിൻറെ മത പരമായ പ്രാധാന്യവും മാടൻ ദൈവത്തിൻറെ പ്രാധാന്യവും കണക്കിലെടുത്തു കൂടുതൽ ഒന്നും ഇവിടെ ചെയ്യാനാകില്ല.ഈ മരവുമായി ബന്ധപ്പെട്ടു പലരുടെയും കാഴ്ചപ്പാടുകളും വികാരങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്.ചിലർക്ക് ഈ മരം തടസ്സം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇങ്ങനെ വളരെ രസകരമായ കഥകളും കാര്യങ്ങളും ആയിരുന്നു ഈ മരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്.
തമ്പാനൂർ മേൽപ്പാലത്തിനു സമീപത്തെ തണൽ മരം
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ തമ്പാനൂർ മേൽ പാലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വൻ മരമുണ്ട്.നടപ്പാതയിൽ ആകെ തണൽ വിരിച്ചു കാൽനടക്കാർക്ക് പ്രേത്യേകിച്ചും ആശ്വാസം പകർന്ന് നിൽക്കുന്ന ഈ മരത്തിൻറെ ചുവടും പരിസരവും ഇപ്പോൾ പെയ്ഡ് പാർക്കിങ് ഏരിയ ആയി ഉപയോഗിക്കുന്നു.ഇവിടുത്തെ മര,പ്രകൃതി സ്നേഹികൾ ചേർന്ന് കോർപറേഷൻന്റെ സഹായത്തോടെ വൃക്ഷത്തെയും വേരുകളെയും കേടുപാടിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു.
മാനവീയം വീഥിയിലെ നീർമാതളം
സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ട മാനവീയം വീഥിയിലെ നീർമതളത്തിന് ഏറെ കഥകൾ പറയാനുണ്ട്.ഭൂമിയുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന മരം നട്ടു വളർത്തിയത് അന്തരിച്ച പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചറും ഇവിടുത്തെ വനിതാ കൂട്ടായ്മകളും ചേർന്നാണ്.മലയാളത്തിലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നട്ട നീർമാതളം ആണിത്.പിന്നീട് ഈ മരച്ചുവടും പരിസരവും സ്ത്രീകളുടെ കൂട്ടായ്മകൾക്കും അവരുടെ ആശങ്കയും പ്രതിഷേധവും പ്രകടമാക്കാനുള്ള വേദിയായും മാറി.കലാസാഹിത്യ രംഗത്ത് ഉള്ളവർക്കും സാധാരണക്കാർക്കും ഒത്തുകൂടുവാനുള്ള സ്ഥലം.മരത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഉണ്ടിപ്പോൾ.ഇവിടുത്തെ ഒത്തുകൂടലുകളും സായാഹ്ന സഞ്ചാരവും എല്ലാം ഇവിടെയുള്ള ചായ,ഭക്ഷണ കടക്കാർക്കും മറ്റും ഉപകാരമായി.അവർക്ക് ഒരു പ്രധാന വരുമാനമാർഗ്ഗമാണീ കൂട്ടായ്മകൾ.
ആൽത്തറ ജംഗ്ഷനിലെ സയാമീസ് ഇരട്ട മരങ്ങൾ
മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷനിൽ സയാമീസ് ഇരട്ടകളെ പോലെ രണ്ടു മരങ്ങൾ ഉണ്ട്.ഉയരമുള്ള നിത്യഹരിത മരങ്ങളായ ഇലഞ്ഞിയും മഹാഗണിയും.ഇവക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.തലസ്ഥാന നഗരിയുടെ വലിയ മാറ്റങ്ങൾക്കും വളർച്ചക്കും സാക്ഷിയായ രണ്ടു വൃക്ഷങ്ങൾ.ഈ മരങ്ങൾക്ക് മുന്നിലൂടെ പോകുന്ന റോഡിനിരുവശത്തും കടകൾ ഉണ്ട്.എതിർഭാഗത്ത് ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്.
ആൽത്തറ
ആൽത്തറ ജംഗ്ഷൻ എന്ന് പേര് വീഴുവാൻ കൂടി കാരണമായൊരു മരമാണിത്. ഇപ്പോൾ ആൽ മരത്തിനു ചുറ്റുമായി ഒരു ക്ഷേത്രമുണ്ട്.ആൽ മരത്തിനു ഇരുന്നൂറ് വർഷവും ക്ഷേത്രത്തിനു അറുപത്തിയെട്ടു വർഷവും പഴക്കമുണ്ട്.തിരുവിതാംകൂർ മഹാരാജാവിൻറെ കുതിരകളെ കെട്ടിയിടുവാൻ നട്ടുപിടിപ്പിച്ചതാണ് ആൽമരം.അത് ആ പ്രദേശമാകെ തണൽ വിരിച്ചു നിന്നു.പണ്ട് പ്രായമായ ഒരു സ്ത്രീ ഈ മരത്തിനടിയിൽ സ്ഥിരമായി മഞ്ഞൾ വിൽക്കാറുണ്ടായിരുന്നു ,പിന്നീട് ആ സ്ഥലം വിശുദ്ധമാണ് എന്ന വിശ്വസം ഉടലെടുക്കുകയും അവിടെ പൂജകൾ നടത്തുകയും വിളക്കുകൾ തെളിക്കുകയും ചെയ്തിരുന്നു.പിന്നീട് ക്ഷേത്രം സ്ഥാപിക്കുകയുമാണുണ്ടായത്.ആൽ മരത്തിന്റെ വളർച്ചയെ തടസപ്പെടുത്താതെ അതിനു ചുറ്റിനുമായാണ് ക്ഷേത്രം;ധാരാളം ആളുകൾ ആരാധനക്ക് എത്തുന്ന സ്ഥലം.ഇവിടെ പൂജ സാമഗ്രികളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികളുടെയും കടകളും പ്രവർത്തിക്കുന്നു.
ശാസ്തമംഗലത്തെ കോപ്പർ പോഡ് മരം
നിരത്തിലും,നടപ്പാതയിലും എല്ലാം മഞ്ഞ പരവതാനി വിരിച്ച പോലെ പൂക്കൾ കൊണ്ട് മഞ്ഞ പൂശുന്ന കോപ്പർ പോ ഡ്.ഇവിടുത്തെ വാഹന പാർക്കിങ് ഏരിയയിൽ മതിയായ തണൽ നൽകുന്നുണ്ട്ഇതിനു തൊട്ടടുത്തായി ഒരു മിൽമ ബൂത്തും ഉണ്ട് ഉപജീവനത്തിനായി ഈ മര തണലിൽ മൽസ്യം വിൽക്കുന്ന ഒരു സ്ത്രീയും ഉണ്ട്.അവരുടെ ജീവിതമാർഗം ഈ വൃക്ഷത്തെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു.
ശാസ്തമംഗലം ജംഗ്ഷനിലെ ഭീമൻ ആൽമരം
ശാസ്തമംഗലം ജംഗ്ഷനിൽ ഒരു കനോപ്പിക്കു തുല്യമായി വിശാലമായി തണൽ കുട വിരിച്ചു നിൽക്കുന്ന കൂറ്റൻ ആൾ മരത്തിൻറെ പ്രാഥമിക ധർമം റൗണ്ടിന് ചുറ്റുമുള്ള റോഡുകളെ വേർതിരിക്കുക എന്നതാണ്.അറിഞ്ഞോ അറിയാതെയോ ആ വഴി കടന്നു പോകുന്ന ഓരോരുത്തർക്കും തണുത്ത കാറ്റും ശുദ്ധ വായുവും തണലും പ്രദാനം ചെയ്യുന്നു.വിവിധ തരം ജീവജാലങ്ങൾക്ക് അഭയസ്ഥാനം കൂടിയാണ് ഈ മരം.കൂടാതെ ഒരു ലാൻഡ്മാർക് ആയും അറിയപ്പെടുന്നു.നഗര നിവാസികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും ഈ ആൽ മരത്തിനു സ്ഥാനം ഉണ്ട്.
ജവഹർനഗർ ചിൽഡ്രൻസ് പാർക്കിലെ മരം
ജവഹർ നഗറിൽ കുട്ടികളുടെ ഒരു ചെറിയ പൊതു പാർക്ക് ഉണ്ട് അവിടെയാണ് ഈ മരത്തെ കണ്ടെത്തിയത് .ചുറ്റിനും തണലും തണുപ്പും പരത്തി നിൽക്കുന്ന ഇതിനു ചുറ്റും ഒരു ആവാസ വ്യവസ്ഥ തന്നെ ഉണ്ട്.ഇതിനു താഴെ കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു.പാർക്ക് സന്ദർശകരുടെയും പ്രദേശത്തെ യുവജനതയുടെയും ഒരു ഹാങ് ഔട്ട് സ്പേസ് കൂടിയാണ്, .സമീപത്തായി ചെറിയൊരു കുളവും ,പാർക്ക് ആയതുകൊണ്ട് ഇരിപ്പിട സൗകര്യവുമുണ്ട്.തൊട്ടടുത്തായി ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും.ഒരു ദിവസത്തെ ജോലിയുടെയും ഓട്ടത്തിന്റെയും തിരക്കുകൾക്ക് ശേഷം മരച്ചില്ലകളുടെ മേലാപ്പിനു താഴെ വിശ്രമിക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണുത്ത കാറ്റേകി തണലും ആകുന്നു ഈ മരം.
ജവഹർനഗറിനും ഗോൾഫിലിങ്കിനും ഇടയിലാണ് മറ്റൊരു കോപ്പർ പോഡ് മരം കണ്ടെത്തിയത് ഇതിനു താഴെയിരുന്ന് പ്രായമായ ഒരു സ്ത്രീ പച്ചക്കറി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ കത്തുന്ന വെയിലിൽ ഏറെ ആശ്വാസമാണ് ഈ മരം.പാരിസ്ഥികമായ നേട്ടങ്ങൾക്ക് പുറമെ ആളുകൾ ആ മരത്തിൻറെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുവാൻ താൽപര്യപ്പെടുന്ന ഒരു ഏരിയ കൂടിയാണ്.ഗോൾഫ് ലിങ്കിൻറെ പ്രവേശന കവാടത്തിലേക്കുള്ള റോഡിലും കുറവൻകോണം -പട്ടം റോഡിനടുത്തും പച്ചപുതച്ചു നിൽക്കുന്ന വലിയ മരങ്ങൾ ആരുടേയും ശ്രദ്ധ കവരുന്നവയാണ്.അവയെക്കൂടി കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചത്
കനോപ്പിക്കു തുല്യമായി തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾ എല്ലാം കാൽനടക്കാർക്കും വാഹനം പാർക്ക് ചെയ്യുന്നവർക്കും തണലും കുളിർമയും നൽകിയാണ് നിലനിൽക്കുന്നത് .ഒരു കൂട്ടം പഴം പച്ചക്കറി വിൽപ്പനക്കാർ ഈ മരച്ചുവട്ടിലെ സ്ഥിര സാന്നിധ്യമാണ്.മറ്റ് ആർക്കും അറിയില്ലെങ്കിലും ഈ കച്ചവടക്കാർക്ക് അറിയാം മരങ്ങളുടെ മൂല്യം.ആ കച്ചവടകാർക്കും അവിടുത്തെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഒരു കെട്ടിടത്തിന്റെ അനുഭവം പകരാൻ ഈ വൻ വൃക്ഷങ്ങൾക്ക് കഴിയുന്നുണ്ട്.
ഒരു മരം ഏതൊക്കെ തരത്തിലാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുക കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്.അതിനു പുറമെ മറ്റ് ഏതൊക്കെ തരത്തിൽ?.തണലായി,തണുപ്പായി,ഒത്തുകൂടൽ ഏരിയയായി,വിശ്രമ സങ്കേതമായി,ഡംപിങ് യാർഡ് ആയി ജീവിതോപാധിയായി,കച്ചവട കേന്ദ്രമായി,ഓരോ മരവും വഹിക്കുന്ന റോളുകൾ വ്യത്യസ്തമാണ്.ബഹുമുഖ സ്വഭാവമുള്ള ഈ വൃക്ഷങ്ങൾ ഓരോന്നും സൂക്ഷ്മ കാലാവസ്ഥയെ പുഷ്ടിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥക്ക് മുതൽ കൂട്ടാവുന്നു.
സൗന്ദര്യാത്മകതയുടെ പാരിസ്ഥിക നേട്ടങ്ങളുടെ ഹരിതനിധികളാണ് ഓരോ വൃക്ഷവും. പ്രേത്യേകിച്ചു നഗകേന്ദ്രങ്ങളിലെ വൃക്ഷങ്ങൾ നൽകുന്ന വീക്ഷണകോണുകൾ വളരെ വ്യത്യസ്തമാകുന്നു.എന്തായാലും ഹരിത നിധികളെ തേടിയുള്ള യാത്രക്ക് പ്രസക്തി ഏറെയുണ്ട്. ഇതു ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.
Team Tree walk
ഇന്ത്യൻ സൊസൈറ്റി ലാൻറ്സ്കേപ്പ് ആർകിടെക്റ്റ്സും(ISOLA) തിരുവനന്തപുരം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻറ് പ്ളാനിങ്ങും(MCAP)സംയുക്കതമായി Retrospective into trees in Urban Context എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ വെബ്ബിനാറിൽ MCAP യിലെ രണ്ടാം വർഷ ബി.ആർക് വിദ്യാർത്ഥികൾ ചെയ്ത ‘പച്ചപ്പ് പച്ചപ്പ് ‘എന്ന വീഡിയോ ഡോക്യുമെൻററി അവതരിപ്പിക്കുകയുണ്ടായി.പ്രൊഫ.ഗംഗ കൃഷ്ണൻെറ നേതൃത്വത്തിൽ എട്ടു വിദ്യാർത്ഥികളും ചേർന്നു തിരുവനന്തപുരം നഗരനടുവിലെ തെരഞ്ഞെടുത്ത വീഥികളിലെ വൃക്ഷങ്ങളെ സന്ദർശിച്ചു നടത്തിയ ട്രീ വാക്കിനെ ആസ്പദമാക്കി ആയിരുന്നു ഡോക്യുമെൻററി.അതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രസക്തമായ, വിജ്ഞാന പ്രദമായ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ ആണീ ലേഖനം
Picture courtesy :Team tree walk,Aalthara temple portal,K A Beena
ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ ഇന്റീരിയർ ഒരുക്കുവാൻ ആവശ്യമായതെല്ലാം ഒരൊറ്റ ഷോപ്പിൽ ലഭ്യമായാൽ എല്ലാവർക്കും ഉപകാരപ്രദമാകും.കസ്‌റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഒരു ഷോറൂമിൻറെ വിജയം.
ലിവിങ് ഏരിയ
ഉപഭോക്താക്കളുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ,കാഴ്ച്ചയുടെ മനുഷ്യ മന:ശാസ്ത്രം മനസിലാക്കിയാണ് വുഡ്മാക്സിൻറെ ഈ ഷോറും ഒരുക്കിയിട്ടുളളത്.
ഡൈനിങ് ഏരിയ
ഫർണിച്ചർ,ഫർണിഷിങ് ,മോഡുലാർ കിച്ചൻ എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലിവിങ്,ഡൈനിങ് ബെഡ്റൂമുകൾ ,കിച്ചൻ , ഓഫീസ് ഏരിയ എന്നിങ്ങനെ ഓരോ വിഭാഗമായി ഷോറൂമിന്റെ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു.
കിച്ചൻ
ബെഡ്റൂം
ഓരോ ഏരിയയും ഫോക്കസ് ചെയ്യും വിധമുളള ലൈറ്റിങ്ങും അതിനനുസരിച്ചുളള കളർ ടോണുകളും തെരഞ്ഞെടുത്തിരിക്കുന്നു.ഇന്റീരിയർ ഡിസൈനിങ് മേഖലയിലെ മുൻ നിര സ്ഥാപനങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർ ത്തിക്കുന്ന വുഡ്മാക്സ് ഇന്റീരിയേഴ്സ്.ഇവരുടെ മംഗലാപുരം (മാംഗ്ലൂർ)ഷോറൂം ആണിത്.
It will be beneficial for everyone if everything needed to prepare the interior of a house is available in one shop. Customer satisfaction is the success of a showroom.
Living Area
This showroom of Woodmax has also been prepared by understanding the human psychology of the choice and view of the consumers.
Dining Area
A large collection of furniture, furnishing and modular kitchen has been prepared here. The interior of the showroom is organized in each section like living room, dining room, bedroom, kitchen and office area.
The Kitchen
The lighting and color tones have been selected to focus each area. Woodmax Interiors, headquartered in Kanhangad, is one of the leading firms in the field of interior designing. This is their Mangalore (Mangalore) showroom.
ആഴത്തിൽ വേരൂന്നിയ പരമ്പരാഗത ജീവിത ശൈലിയുടെ,വാസ്തു വിദ്യയുടെ പ്രതിരൂപങ്ങളായി നിറത്തിലും,രൂപത്തിലും,ഭാവത്തിലുമെല്ലാം ഒരേപോലെ വഴിക്ക് ഇരുവശവുമായി തൊട്ടുതൊട്ടിരിക്കുന്ന അനേകം വീടുകൾ നിറഞ്ഞ ഒരു അഗ്രഹാരത്തെരുവ്.പഴമ ഏതാണ്ട് 200 വർഷത്തോളം അവകാശപ്പെടാം.ഗ്രൂപ്പ് ഹൗസിങ്ങിന്റെ പൂർവമാതൃക എന്ന് വിശേഷിപ്പിക്കാം അഗ്രഹാരങ്ങളെ.തിരുവനന്തപുരത്ത് കരമനയിലെ അഗ്രഹാര വീഥികളിലൊന്നിലാണീ വീട്.
സമീപമുളള വീടുകളിൽ പലതും പൊളിച്ച് പണിതുകഴിഞ്ഞു.കാലപ്പഴക്കം മൂലമുളള അസൗകര്യങ്ങൾ ഏറി വന്നപ്പോൾ പല വീടുകളുടെയും അകത്തളം ജീവിതയോഗ്യമല്ലാതായി.ഒരേ ഭിത്തി പങ്കിടുന്ന സമീപസ്ഥ വീടുകൾ വായുസഞ്ചാരത്തെ വീടിനുമുന്നിലും പിറകിലുമായി മാത്രം പരിമിതപ്പെടുത്തി
കൂടാതെ മഴ,വെളളക്കെട്ട് തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളും കൂടി ആയപ്പോ പരമ്പരാഗത വീടുകൾ വിട്ട് കോണ്ക്രീറ്റ് സൗധങ്ങളിലേക്ക് കുടിയേറി. അതോടെ മുറ്റം എന്ന സങ്കല്പം വിടപറയാൻ തുടങ്ങി. ഈ വീട്ടുകാരാകട്ടെ പഴമയുടെ മുഖശ്രീയെ പൊളിച്ചു കളയാൻ തയ്യറല്ലായിരുന്നു. അതിനാൽ പൈതൃക മൂല്യവും ആധികാരികതയും സാംസ്കാരിക പശ്ചാത്തലവുമെല്ലാം കണക്കിലെടുത്തുളള വാസ്തു വിദ്യാസംരക്ഷണവും നവീകരണവുാണിവിടെ നടത്തിയിട്ടുളളത്.
നിർമ്മാണത്തിന് ആധുനീക സാമഗ്രികൾ ഉപയോഗിച്ചു എങ്കിലും പാരമ്പര്യഘടകങ്ങൾക്ക് മൂല്യമില്ലാതാവുന്നില്ല.കാലപ്പഴക്കത്താൽ നഷ്ടമായ ഘടനയുടെ സവിശേഷതകളെ തിരികെ കൊണ്ടുവന്നു.തടിയുടെ മച്ചോടു കൂടിയ മുറികൾക്ക് ഉയരം കൂട്ടി നല്കി.തറ കുഴിച്ച് ഫ്ളോറിങ് താഴ്ത്തിയാണ് ഉയരം കൂട്ടിയത്.
വീടിനുളളിലെ താപനിയന്ത്രണത്തിന് ഇഷ്ടിക ചുമരുകളും മേൽക്കൂരക്ക് ഓടും നൽകി.പണ്ടുണ്ടായിരുന്ന ഓടുകൾ പുന:രുപയോഗിച്ചു.രണ്ടുപാളി മര ജനാലകൾക്ക് ഗ്ളാസിട്ടു.മികച്ച വായു സഞ്ചാരം സാധ്യമാക്കുന്ന തടിയുടെ നീണ്ട വെന്റിലേഷനുകൾ കേടുപാടുകൾ തീർത്ത് അതേപടി പുന:സ്ഥാ പിച്ചു.ഇതിനോട് ചേർന്ന് ഇൻബിൽറ്റ് ഇരിപ്പിടവും പുതുതായി കൂട്ടിച്ചേർത്തു. ഉള്ളിലെ നീണ്ട ഇടനാഴികൾ പരിഷ്ക്കരിച്ചു.നടുമുറ്റത്തിൻറെ മേലാപ്പ് തുറന്ന് വെളിച്ചം നിറച്ചതോടെ ഇരുണ്ട ഇടനാഴികൾ വെളിച്ചമാർന്നു.
നവീകരണത്തിന് ശേഷം
നവീകരണത്തിന് മുൻപ്
എല്ലാവെന്റിലേഷനുകളും പുതുക്കി നിശ്ചയിച്ചു.വെളിച്ചം സമൃദ്ധമായി കടന്നു വന്നതോടെ ഇടുങ്ങിയ അകത്തളം വിശാലമായി.ചുമരിലും സീലിങ്ങിലും വെളള പൂശി,ചിലയിടങ്ങളിൽ ബ്രിക്കിന്റ തനിമ പ്രദർശി പ്പിച്ചു.പഴമയുടെ പ്രതിനിധികളായ ഫർണിചർ ,ഉരൽ ,അരകല്ല്,ചെമ്പു പാത്രങ്ങൾ ഇവയൊക്കെ ഇരിപ്പിടങ്ങളായും അലങ്കാര സാമഗ്രികളായും പുനരുപയോഗിച്ചു.ആർക്കിടെക്റ്റ് വരഞ്ഞിട്ട ചിത്രം ചുമരലങ്കരിച്ചു.അങ്ങനെ കാലത്തിനൊത്ത്,വീട്ടുകാരുടെ ആവശ്യങ്ങൾക്ക നുസരിച്ച് അകത്തളം മാറി.എക്സ്റ്റിരിയറിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവന്നില്ല.പഴമയെ എല്ലാവിധത്തിലും പുന:സ്ഥാപിച്ചു.
നഗര വല്ക്കരണത്തിന്റയും ആധുനീകതയുടെയും ഇടപെടലുകളും നിര്മ്മാണ ശൈലിയും എല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും പഴമയുടെ സംരക്ഷണത്തിന് ചെയ്യാവുന്നതെല്ലാം നീതിപൂർവകമായിത്തന്നെ നടപ്പിലാക്കിയിട്ടുണ്ട് യുവ തലമുറയുടെ പ്രതിനിധിയായ ആർക്കിടെക്ററ് സത്യജിത്ത്.തന്റെ മാത്രമല്ല ഒപ്പം പ്രവർത്തിച്ചവരുടെ, പണിയെടുത്ത തൊഴിലാളികളുടെ പരിസരവാസികളുടെ,സർവോപരി വീട്ടുകാരുടെ സഹകരണത്തിന്റയും കൂട്ടായ്മയുടെയും പരസ്പരം മനസ്സിലാക്കിയുളള പ്രവവത്തനത്തിന്റെയും ഫലമായാണ് ചരിത്ര പ്രാധാന്യമുളള ഈ വീടിന് അതിന്റ പഴമ തിരിച്ചു നൽകാനായത് എന്നു കൂടി ഓർമ്മിപ്പിക്കുന്നു ആർക്കിടെക്റ്റ്.
എലിവേഷന് പരമ്പരാഗതവും അകത്തളത്തിന് ആധുനികവുമായ ശൈലി നൽകി രുപപ്പെടുത്തിയിരിക്കുന്ന ട്രോപ്പിക്കൽ വീട് .ഈ വീടും പരിസരവും ഏറെ ഹൃദ്യവും ആസ്വാദ്യകരവും ജീവസുറ്റതും ആക്കി മാറ്റുന്നത് അതിനു ചുറ്റിനുമുളള ഹരിതാഭ തന്നെയാണ്. എത്ര ലക്ഷ്വറി ഉല്പന്നങ്ങൾ നിരത്തിയാലും എത്ര അലങ്കാരങ്ങൾ നിറച്ചാലും ശരി ഒരു വീട് ജീവസുറ്റത് ആവണമെന്നില്ല.
പരിസ്ഥിയോട് ഇണങ്ങി
ഓരോ വീടും അതിരിക്കുന്ന പരിസരത്തോടും കാലാവസ്ഥയോടും സൂക്ഷ്മ കാലാവസ്ഥായോടു പോലും ഇണങ്ങുന്നതാവുമ്പോഴാണ് അതിലെ നിവാസികൾക്ക് ജീവിത സൗഖ്യം പകരുക.ഗൃഹ നിർമ്മാണത്തിന് ഒപ്പം തന്നെ ആരംഭിച്ചതാണ് ഈ പച്ച തുരുത്തിൻറയും ലാൻഡ്സ്കേപ്പിൻറയും പണികൾ.വീടു പണി പൂർത്തിയായപ്പോഴേക്കും പച്ചപ്പിന് ജീവനും സമൃദ്ധിയും കൈവന്നു.അവ വീടിനോട് സംവദിക്കാൻ തുടങ്ങി.
അകത്തളം തികച്ചും മോഡേൺ
അകത്തളം തികച്ചും മോഡേൺ ആയ മെറ്റീരിയലുകൾ കൊണ്ടും ലൈറ്റിങ് സംവിധാനങ്ങൾ കൊണ്ടും മികച്ചതാകുമ്പോൾ; പരമ്പരാഗത രീതികൾ പ്രതിഫലിപ്പിക്കുന്ന കൃത്യമായ അനുപാതത്തിലുളള ഓടുപാകിയ മേൽക്കൂരയും സൺഷേഡുകളും,തികച്ചും നാച്വറൽ ആയ അനുഭവം പകരുന്ന ലാൻഡ്സ്കേപ്പും ഹാർഡ്സ്കേപ്പും മുളം ചെടികളും മറ്റനേകം കുറ്റിച്ചെടികളും ചെറു സസ്യങ്ങളും ശില്പഭംഗിയൊത്ത തൂണുകൾ നിരന്നു നിൽക്കുന്ന പൂമുഖത്തോടും കാർപോർച്ചും ചേർന്ന് നിന്ന് വീടിനെ ഒരു കാവ്യശില്പം പോലെ ഇമ്പമാർന്നതാക്കുന്നു.
പരമ്പരാഗത ഗൃഹ വസ്തുകലയെ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ഡീറ്റൈലിങ് എലിവിഷന്റെ കാഴ്ചയിൽ പ്രകടമാണ്.അകത്തളത്തിലേക്ക് വരുമ്പോൾ ഇത് തികച്ചും മോഡേൺ ആയ സൗകര്യങ്ങൾക്കും ഒരുക്കങ്ങൾക്കും വഴിമാറുന്നു. മിതത്വം എല്ലാമുറികളിലെയും അലങ്കാരങ്ങളിൽ ദൃശ്യമാണ്.ചുമരുകൾ അലങ്കരിക്കുന്നത് വർണാഭമായ പെയിന്റിങ്ങുകൾ തെരഞ്ഞെടുത്തിരിക്കുന്നു.
പച്ചപ്പ് നൽകുന്ന ഊർജ്ജം പുറത്തു മാത്രമല്ല അകത്തേക്കും പ്രസരിക്കുന്നുണ്ട്.ആ ഊർജ്ജ പ്രസരണമാണ് വീട്ടകത്തെ ജീവിതം സുഖദായകമാക്കുന്നത്.ചുമരുകളുടെ കനത്ത മറകളില്ലാത്ത അകത്തളം.മുക്കിലും മൂലയിലും ജീവൻപകർന്ന് ചെടികൾ.
സ്ഥലസൗകര്യത്തിനും ഇൻറീരിയർ തീമിനും അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത് എടുത്ത ഫർണ്ണിച്ചർ. ഗുണമേൻമയിൽ മുന്നിട്ടു നിൽക്കുന്ന മറ്റ് മെറ്റിരിയലുകളിലുകളുടെയും ആകർഷകമായ അലങ്കാര സാമഗ്രികളുടെയും നിറവ്.ഇവയാണ് പരമ്പരാഗതവുംആധുനികതയും ഇടകലരുന്ന അകത്തളത്തിന് ലക്ഷ്വറി അനുഭവം പകരുന്നത്.
പരമ്പരാഗതവുംആധുനികവും പ്രകൃതിക്ക് ഇണങ്ങിയതുമായ നിർമ്മാണ സങ്കേതങ്ങളെ ആധുനീകമായ സൗകര്യങ്ങളോട് ചേർത്ത് നിർത്തികൊണ്ടുള്ള ഈ വീടിൻറെ നിർമ്മാണം രണ്ടു ശൈലികളെ പൂർണ്ണതയോടെ എത്രമേൽ ചേർത്ത് നിർത്താമെന്നതിന് മികച്ച മാതൃകയാണ്.നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ഇത്തരം വീടുകൾക്ക് എന്നും പ്രസക്തിയുണ്ട്