ഗ്രാമീണ സൗന്ദര്യം ഇന്നും അന്യം നിന്ന് പോകാത്ത പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരിയിലാണ് വെളിച്ചത്തിൻറെ സമൃദ്ധിയുമായ് മേഘമൽഹാർ ഉള്ളത്.സമകാലിക ഡിസൈൻ ഘടകങ്ങളെ പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പുമായി സമന്വയിപ്പിച്ചു പ്രകൃതിദത്ത ഫിനിഷുകൾക്കൊപ്പം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഡോക്ടർമാരായ അനീഷിന്റെയും ശാരികയുടെയും ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി ശാന്തമായ പ്രകൃതിയോടിങ്ങിയ ഗൃഹാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു ‘വെളിച്ചം നിറഞ്ഞ വീട്’എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കാനുള്ള ശ്രമമായിരുന്നു ഇത് .അതിനാൽ അകത്തളത്തിലെ പൊതു ഇടങ്ങളിൽ ഓപ്പൺ എന്ന ആശയം കൊണ്ടുവന്നപ്പോൾ പകൽ സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാനും കഴിഞ്ഞു.
വാസ്തു തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന ഓപ്പൺ പ്ലാൻ അനുസരിച്ച് ലിവിംഗ്, ഡൈനിംഗ്, കിച്ചൻ കിടപ്പു മുറികൾ എന്നിങ്ങനെ ഏരിയകൾ പരസ്പരം തടസ്സമില്ലാത്ത ഒഴുക്കും സുതാര്യതയും തീർക്കുന്നു .
സൈറ്റി ൻറെ പ്രതികൂല സ്വഭാവം
15.64 സെന്റ് വിസ്തൃതിയുള്ള പ്ലോട്ട് തെക്ക്ദിക്കിന് അഭിമുഖമാണ്. സൈറ്റിൻറെ അല്പം ഇടുങ്ങിയ പ്രകൃതമായിരുന്നു പ്രധാന വെല്ലുവിളി. ഇവിടെ തെക്ക് നിന്ന് സൈറ്റിലേക്കുള്ള ഒരു അപ്രോച്ച് റോഡ് അടുത്ത പ്ലോട്ടിൽ അവസാനിക്കുന്നു. അപ്രോച്ച് റോഡിലേക്ക് കടക്കുമ്പോൾ വീടിൻറെ നീളമേറിയ എലിവേഷൻ ദൃശ്യവിരുന്ന് തീർക്കുന്നു.
പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉള്ളിൽ പരമാവധി ലഭ്യമാക്കുന്നതിനാണ് ഇത്തരമൊരു ഘടന സ്വീകരിച്ചത് . സന്തുലിതാവസ്ഥ എന്ന ഡിസൈൻ ആശയത്തിലൂടെ മുൻഭാഗത്തിന് ഊന്നൽ നൽകിയപ്പോൾ പടിഞ്ഞാറെ അറ്റത്ത് അസമമായ ഉന്നതിയും ഒരു ഷെഡ് മാതൃകയിലുള്ള രൂപകൽപ്പനയും സ്വീകരിച്ചു മേഘമൽഹാറിൻറെ കാഴ്ച്ചയുടെ പ്രൗഢി കൂട്ടി.
മധ്യഭാഗത്തെ വിശാലമായ വെന്റിലേഷൻ ഷാഫ്റ്റാണ്പരസ്പരബന്ധിതമായ എല്ലാ പൊതു ഇടങ്ങളിലേക്കും പരമാവധി പ്രകൃതിദത്ത വെളിച്ചം എത്തിക്കുന്നത്. ഈ സെൻട്രൽ വെന്റിലേഷൻ ഷാഫ്റ്റ് വെളിച്ചം പ്രദാനം ചെയ്യുന്നതിനൊപ്പം ഇന്റീരിയർ സ്‌പെയ്‌സിലേക്ക് നിഴലിന്റെയും വെളിച്ചത്തിൻറെയും ആർട്ട് വർക്ക് കൂടി എത്തിക്കുന്നു.
ഇത് അകത്തളത്തിന് കൂടുതൽ സംവേദനാത്മകമകതയും കൂടുതൽ സമയം ഇവിടെത്തന്നെ ചിലവഴിക്കാൻ വീട്ടുകാരേ പ്രേരിപ്പികുകയും ചെയ്യുന്നു.
കിളിവാതിലാണ് ഫോക്കൽ പോയിൻറ്
പരമ്പരാഗത ചാരുതയും സമകാലികമായ പ്രവർത്തനക്ഷമതയും സംയോജപ്പിച്ച് ഒരുക്കിയിരിക്കുന്ന ‘കിളിവാതിൽ’ ഒരു പ്രധാന ഡിസൈൻ എലമെന്റ് മാത്രമല്ല ഫോക്കൽ പോയിന്റ് കൂടിയാകുന്നു.
അല്പ്പം വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്ന ഈ ബേവിൻഡോ ഇരുനിലകളുമായി ആശയ വിനിമയം സാധ്യമാക്കുന്നു. മുകളിലേക്ക് ശ്രദ്ധയാകർഷിക്കുകയും ഇരട്ടിയുയരമുള്ള സ്വീകരണ മുറിയുടെ മൊത്തത്തിലുള്ള വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഒപ്പം മോഡേൺ ഡിസൈനിൽ പരമ്പരാഗത സ്പർശം കൊണ്ടുവരുവാൻ ‘കിളിവാതിൽ’ ലിന് കഴിഞ്ഞിരിക്കുന്നു.
പലതരം മെറ്റീരിയലുകൾ
സ്ഥലനഷ്ട്ടത്തിന്ഇട വരുത്താതെ ഡൈനിങ്ങിൻറെ ഒരു ഭാഗത്തു ഒതുങ്ങി അടിയിലെ സ്ഥലത്തു നിറയെ പച്ചപ്പ് നിറച്ചു അകത്തളം ജീവസുറ്റതാക്കി ഡിസൈൻ ചെയ്തിരിക്കുന്ന സ്റ്റെയർകേസ് ഏറെ ശ്രദ്ധേയമാകുന്നു.
ശ്രദ്ധാപൂർവം ഒരുക്കിയിട്ടുള്ള ലാൻഡ്സ്കേപ്പും ചുറ്റുപാടുകളും എലിവിഷന്റെ ഡിസൈനിനെ കൂടുതൽ ആകർഷകമാക്കുന്നു സ്ട്രക്ച്ചർ ഡിസൈനിന് അപ്പുറം ബാഹ്യ രൂപകൽപ്പന വ്യാപിക്കുന്നു.
ഔട്ട്‌ഡോർ സ്‌പെയ്‌സുകൾ ഇന്റീരിയറുമായി ലയിച്ചു ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
പരമ്പരാഗത ഡിസൈൻ ഘടകങ്ങളെ വീട്ടുകാരുടെ നിർദ്ദേശപ്രകാരം ആധുനിക ജീവിതശൈലിക്ക് ഇണങ്ങിയതാക്കി മേഘമൽഹാറിന് നൂതനവും കാലാതീതവുമായ വ്യക്തിത്വം പകരുന്നു.
Dr.Anish Mohan &
Dr.Sariga Sivan
PROJECT DETAILS
Project Name: ‘MEGHAMALHAR’
Ar. Swaroop Abraham Ar. Sarath Mohan
T Square Architects,East Hill Road, Calicut,, Kerala.
https://www.instagram.com/tsquarearchitects/?hl=en
https://www.facebook.com/tsquarearchitectscalicut
Plot : 17 Cent
Built Area : 2747.89 sq ft
Location: Cherupulassery, Palakkad,
Photo Credits: Prasanth Mohan (Running Studios)
https://www.instagram.com/reel/C3CtJXXvLTu/?utm_source=ig_web_copy_link
Read Another one click :https://archnest.in/2024/06/the-combination-of-two-styles/