HomeHeritageഓടക്കുഴൽ വിളി നിറയും സ്മാരകം

ഓടക്കുഴൽ വിളി നിറയും സ്മാരകം

മഴവിൽ പാലവും കെട്ടുവള്ളം പാലവും കടന്ന് ഗോശ്രീ പാലത്തിലെത്തി അവിടുന്ന് പ്രസ്റ്റീജ് ഗ്രൂപ്പിൻറെ ഫ്ലാറ്റിനപ്പുറം വടുതല -ചിറ്റൂർ റോഡിലേക്ക് നീങ്ങുന്ന കൊച്ചി മറൈൻ ഡ്രൈവിന്റെ പിന്തുടർച്ച;സായാഹ്നം ചിലവഴിക്കാൻ ഇപ്പോൾ ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ റോഡും പരിസര പ്രദേശങ്ങളുമാണ്. മറൈൻഡ്രൈവിലെ തിരക്കും നഗരത്തിലെ വാഹന ബാഹുല്യവും കായലിനോട് ചേർന്നുള്ള താരതമ്യേന തിരക്കും ബഹളവും കുറഞ്ഞ ഈ റോഡിനെയും പരിസരത്തെയും തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. റോഡിൻറെ ഒരു ഭാഗത്തെ അവസ്ഥയാണ് ഇതെങ്കിൽ മറുഭാഗത്ത് റ്റാറ്റ ത്രിത്വത്തിന്റെ ഫ്ലാറ്റ് സമുച്ചയവും കൊച്ചിയുടെ പുരാതന റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനവും അതിനപ്പുറം ഹൈക്കോർട്ടും സബ്ജയിലും സെൻട്രൽ പോലീസ് സ്റ്റേഷനും ഉൾപ്പെടുന്ന ഒരു ബഫർ സോൺ ആണ്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനം പക്ഷി സങ്കേതം കൊച്ചി നഗരത്തിന് ശുദ്ധവായു പ്രദാനം ചെയ്യുന്ന ഒരു ഹരിത കേന്ദ്രം തന്നെയാണ്.

മറൈൻഡ്രൈവിൽ നിന്നും ഗോശ്രീ പാലത്തിലേക്കുള്ള റോഡിൽ എബ്രഹാം മാടമാക്കൽ റോഡിൽ നിന്നും ഏതാനും മീറ്റർ ഉള്ളിലേക്ക്കയറി കുറ്റിക്കാടുകൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഒരൊറ്റ മരം ഉണ്ട്. ആ മരത്തിന് ചുവട്ടിലാണ് മഹാകവി ജി .ശങ്കരക്കുറുപ്പ് സ്മാരകം. അദ്ദേഹത്തെപ്പോലൊരു മഹാകവിക്ക് ഇവിടെയാണോ സ്മാരകം തീർക്കുന്നത് എന്നൊരു ചിന്ത ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മുടെ മനസ്സിൽ ഉണരുക സ്വാഭാവികമാണ്.എന്നാൽ ഈ നഗരത്തിരക്കിനിടയിൽ ചുറ്റിനും തലയുയർത്തി നിൽക്കുന്ന അംബര ചുംബികളായ സൗധങ്ങൾക്കിടയിൽ 25 സെൻറിൽ തീർത്തിട്ടുള്ള ഈ സ്മാരകത്തിൽ എത്തിയാൽ ഈ ചിന്തയൊക്കെ മാറും.

ഈ സ്ഥലം തന്നെയാണ് ഈ സ്മാരകത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് നമുക്ക് മനസ്സിലാവും .ഒരു കെട്ടിടം അത് ബഫർ സോണിലോ അല്ലെങ്കിൽ പരിസ്ഥിതി ലോലപ്രദേശത്തോ ആണെങ്കിൽ അവിടെയൊക്കെ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട,ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്തരം എല്ലാവിധ മര്യാദകളും പാലിച്ചുകൊണ്ടുള്ള ഒരു നിർമ്മാണം തന്നെയാണ് ഈ സ്മാരകം എന്ന് ഉറപ്പിച്ചു പറയാം. അതിനു നേതൃത്വം വഹിച്ചതാകട്ടെ മുതിർന്ന ആർക്കിടെക്റ്റും ആർട്ടിസ്റ്റും കൂടിയായ എസ് ഗോപകുമാർ ആണ്. ഇത്തരം ഒരു സ്മാരകം നിർമ്മിക്കാൻ ഏറ്റവും അനുയോജ്യനായ ഒരു വാസ്തുശില്പിയെ തന്നെയാണ്കൊച്ചി കോർപറേഷൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.

പോയട്രി മ്യൂസിയം വിത്ത് ആർട്ട് ഗ്യാലറി

ഒരു കവിത മ്യൂസിയം ഒപ്പം ആർട്ട് ഗ്യാലറിയും ചേർന്നതാണ് സ്മാരകം.ഒരു ലോബിയിലേക്കാണ്ചെന്ന്കയറുന്നത്.അത് തന്നെയാണ് റിസപ്ഷനും. ഇടതുവശത്തെ വാതിൽ തുറന്നാൽ ബേസ്മെന്റ് ലെവലിലേക്കിറങ്ങാം ഇവിടെയാണ് കവിത മ്യൂസിയം.മഹാകവി ജിയെ കൂടാത വൈലോപ്പിള്ളിയുടെയും,ചങ്ങമ്പുഴയുടെയും പേരിലുള്ള ക്യൂബിക്കിളുകൾ കൂടിയുണ്ട്; അക്യൂസ്റ്റിക്,ലൈറ്റിങ് തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് മൂന്ന് ക്യൂബിക്കിളുകളും. ചുമരലങ്കരിക്കുന്നത് ഇവരുടെയെല്ലാം അപൂർവ്വ ചിത്രങ്ങളും കൊച്ചിയുടെ ആദ്യകാല ചിത്രങ്ങളും ചേർന്നാണ്. ചരിത്ര ഡോക്യുമെൻററികൾ പ്രദർശിപ്പിക്കുവാൻ ഒരു മിനി തിയേറ്ററും ഉണ്ട്.

മ്യൂസിയത്തിൽ നിന്നും ഏതാനും സ്റ്റെപ്പുകൾ കയറിയാൽ മുകളിലെ ആർട്ട് ഗ്യാലറിയിലെത്താം . ഈ ഗ്യാലറി കലാകാരന്മാർക്ക് അവരുടെ സൃഷ്ടികളുടെ പ്രദർശനത്തിന് റെന്റിനു നൽകപ്പെടും. ഇതൊരു വരുമാനമാർഗം കൂടിയാണ്. കെട്ടിടത്തിന്റെ മുകളിലെ ഓപ്പൺ എയർ ടെറസിലേക്ക് കയറിയാൽ ഇവിടെയാണ് ‘ജിയുടെ’ ചരിത്ര മ്യൂസിയം. ഒരു ഓപ്പൺ തീയേറ്റർ -ഇവിടം കവിത പാരായണത്തിനും മറ്റു ചെറിയ കലാപരിപാടികൾക്കുള്ള ഇടമാകുന്നു. ഏതാനും സ്റ്റെപ്പുകൾ കൂടി മുകളിലേക്ക് കയറിയാൽ മഹാകവി ജിയുടെ ചരിത്രവും ജീവിതവും പുരസ്ക്കാ രങ്ങളും കവിതകളുടെ വിശദാംശങ്ങളുമെല്ലാം ഫലകങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിനിടയിൽ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് ഒരു മ്യൂറൽ ആർട്ട് പോലെ മഹാകവിയുടെ രൂപം ദൂരെ നിന്ന് തന്നെ കാണാനാവും വിധം വലിയൊരു ടവറായി സ്ഥാപിച്ചിരിക്കുന്നു.

ഓടക്കുഴൽ അവാർഡ് 
                                                
 അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങളിൽ ഏറ്റവും പ്രധാനം ഇന്ത്യൻ പ്രസിഡന്റിന്റെ കൈകളിൽ നിന്നും വാങ്ങിയ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരമാണ്.'ഓടക്കുഴൽ'എന്ന കവിതാസമാഹാരത്തിന് ലഭിച്ച ഈ അംഗീകാരം മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ് എന്ന സ്ഥാനത്തിന് മഹാകവി 'ജി'യെ അർഹനാക്കി.പിന്നീട് അദ്ദേഹത്തിൻറെ പേരിൽ എല്ലാവർഷവും ഏറ്റവും മികച്ച കൃതിക്ക്ഓടക്കുഴൽ അവാർഡും ഏർപ്പെടുത്തി.ഓടക്കുഴലിനെ വളരെ പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

മെറ്റലിൽ തീർത്തിട്ടുള്ള ആറു മീറ്റർ നീളമുള്ള വലിയൊരു ഓടക്കുഴൽ ഏറ്റവും മുകളിലത്തെ ഏരിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിൻറെ താഴെ നീലനിറത്തിലുള്ള പൂളും തീർത്തിരിക്കുന്നു.പൂളിലെ വെള്ളത്തിൽ ഓടക്കുഴലിന്റെ രൂപം പ്രതിഫലിക്കുന്നു.നിരന്തരം ഒഴുകുന്ന കാറ്റിനൊപ്പം നിറയുന്ന ഓടക്കുഴൽ നാദം സംഗീതവിരുന്നാകുന്നുണ്ട്. ആർക്കിടെക്റ്റിന്റെ നിർമ്മാണ വൈഭവം മാത്രമല്ല കലാ ചാതുര്യത്തിന്റെ,പ്രകടന വൈഭവത്തിന്റെ,സംഗീതാസ്വാദനത്തിന്റെ നേർക്കാഴ്ച കൂടിയാകുന്നു ഈ ശാന്തമായ ഇടം.

ഓപ്പൺ എയർ ഓഡിറ്റോറിയം രാവിലെ യോഗപരിശീലനത്തിനും ഉപയോഗിക്കാവുന്നതാണ്.വിവിധ ലെവലുകൾ ഉണ്ടെങ്കിലും എല്ലാ ഏരിയകളിലേക്കും വീൽചെയർ കയറും എന്നത് ശ്രദ്ധേയം തന്നെ കാലത്തിനൊത്ത മാറ്റം കൊണ്ട് വരുവാൻ മുതിർന്ന ആർക്കിടെക്റ്റ് ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്താണ് മംഗളവനം എന്ന ചെറുപക്ഷി സങ്കേതമെന്നതിനാൽ ചുറ്റുപാടുമുള്ള ,കണ്ടൽക്കാടുകളെ, മരങ്ങളെ,കുറ്റിചെടികളെ ഒന്നും നശിപ്പിച്ചിട്ടില്ല .സ്മാരകത്തിന് സമീപം നിറയെച്ചില്ലകളുമായി തണൽ വിരിച്ച് നിൽക്കുന്ന ഒറ്റമരത്തെ പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട് .

നിർമ്മാണത്തിനുശേഷം ചുറ്റിനും ചെറുകാടുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ നിറച്ചാർത്തിനു നടുവിൽ കവിയുടെ കാവ്യാലാപന ലാളിത്യത്തെ പ്രതിനിധീകരിക്കുന്ന വെള്ളനിറത്തിനാണ് എങ്ങും പ്രാധാന്യം നൽകിയിരിക്കുന്നത് . കഫറ്റീരിയയും വാഹന പാർക്കിങ് ഏരിയയുമെല്ലാം അധികം വൈകാതെ പണി പൂർത്തിയാകും. നിർമ്മിക്കുവാൻ ഏറെ വൈകിയെങ്കിലും മഹാകവിയുടെ സ്മാരകം നഗരനടുവിലെ തിരക്കുകൾക്കിടയിൽ പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും ആളുകൾക്ക് സമയം ചിലവഴിക്കുവാൻ പറ്റുന്ന നേർത്ത ഓടക്കുഴൽ നാദമൊഴിവരുന്ന ശാന്തമായ,സ്വച്ഛമായ ഒരിടമായി മാറും എന്നതിൽ സംശയമില്ല. കൊച്ചി കോർപറേഷൻ കീഴിലുള്ള C-Head (Cultural & Heritage arms of Kochi co operation) നിർമ്മാണത്തിന് നേതൃത്വം വഹിച്ചത് .തുടർന്നുള്ള നടത്തിപ്പും മെയ്ന്റനൻസും C-Head തന്നെയാണ്.

മഹാകവി ജി സ്മാരകം ഉത്ഘാടന ദിവസം തന്നേ 30 വനിത ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ഇൻസ്റ്റലേഷൻറെയും പ്രദർശനവും അരങ്ങേറി.ബഹു.കൊച്ചി മേയർ അഡ്വ.അനിൽ കുമാർ പ്രദർശനം ഉത്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ ക്യൂറേറ്റർ ആയിരുന്നു

Project : G Shankarakurupp Smarakam

Public property -Management & Maintenance C-Head

(A Cultural & Heritage arms of Kochi corporation)

Place : Abraham Madamakkal Road, Kochi

https://maps.app.goo.gl/EExzrCFfNB5xGpC96

Design : Ar.S.Gopakumar

Kumar Group Total Designers

Kent Glass House Vyttila

Kochi-682019

Contact : 9846046464

Ar.S.Gopakumar

Photos: Kumar group/Aaruni/Albert

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular