ആംഗലേശൈലിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സെഹ്ർ എന്ന ഈ വീട് കണ്ണൂരിലാണ്. സെഹ്ർ എന്ന ഉറുദു പദത്തിനർത്ഥം ‘ഉദയസൂര്യൻ’ എന്നാണ്. പേരുപോലെ തന്നെ ഉദയസൂര്യൻറെ കിരണങ്ങളെ മുഴുവനും ഏറ്റുവാങ്ങുന്ന വീട്. കണ്ണൂർ ടൗണിനടുത്ത് ചുറ്റിനും വീടുകളുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സെഹറിൻറെ സ്ഥാനം .
ആംഗലേശൈലിയിൽ സലാമിനും കുടുംബത്തിനുമായി ഈവീട് ഒരുക്കിയിരിക്കുന്നത്കണ്ണൂരിലെ ആകൃതി ഡിസൈൻസിലെ ഡിസൈനർ അമിഷ് ആണ്.
സൈറ്റ്/സ്പേസ്പ്ലാനിങ്
സൈറ്റിൻറെ പ്രത്യേകത മൂലം പടിഞ്ഞാറു ദിശയിൽ നിന്നുമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതും ഏതാണ്ട് അകത്തളത്തിൻറെ മദ്ധ്യഭാഗത്തേക്ക്. ചുറ്റുപാടും വീടുകളുണ്ടായിരുന്നതിനാൽ,സ്വകാര്യത സലാമിനും കുടുംബത്തിനും പ്രധാനമായിരുന്നു.അതുകൊണ്ട് വീടിൻറെ മുൻഭാഗത്ത് അധികം ഒരുക്കങ്ങൾ ഇല്ല.
അകത്തേക്ക് പ്രവേശിച്ചാൽ ഒരു നേർ രേഖയിൽ എന്ന പോലെയാണ് ഓരോ ഇടങ്ങളും. ഒരു സൈഡിൽ മാസ്റ്റർ ബെഡ്റൂം നടുവിൽ ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ.അതിനുമപ്പുറം ബെഡ്റൂമുകൾ.മുകൾ നിലയിൽ മൂന്ന് കിടപ്പുമുറികൾ,മെസാനിൻ ഫ്ലോർ ഇത്രയുമാണുള്ളത്.മൊത്തത്തിൽ 6 ബെഡ്റൂമുകൾ ചേർന്ന് വിശാലമായ ഇടങ്ങളാണ്.വീടിനുള്ളിൽ സ്വകാര്യതക്കും സ്ഥല ഉപയുക്തതക്കും പ്രാധാന്യമുണ്ട്.
എലിവേഷൻ
ഒന്നിനു മുകളിൽ ഒന്നായി പല ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകൾ ട്രോപ്പിക്കൽ ക്ലൈമറ്റിന് ഏറ്റവും ഇണങ്ങുന്ന മികച്ച റൂഫിങ് രീതിയാണിത്. ലെവലുകളിലായുള്ള സ്ലോപ്പിങ് റൂഫുകൾ ചേർന്ന് തീർക്കുന്ന വിഷ്വൽ ഇംപാക്റ്റാണ് എലിവേഷൻന്റെ പ്രത്യേകത.
അതുപോലെ പുറം കാഴ്ചയിൽ തെളിഞ്ഞു കാണുന്ന ഉയരമുള്ള ചുമരിലെ സ്ട്രെയ്റ്റ് ലൈൻ ഗ്രൂവുകളും ആർച്ച് ഡിസൈനുകളും സ്ലൈഡിങ് ഗ്ലാസ് ഡോറുകളും ഫ്ലോറൽ പ്രിന്റും ഉയരമുള്ള ചുമരുകളും എല്ലാം ആംഗലേയ ശൈലിയെ പ്രതിഫലിപ്പിക്കുന്നു.
ബാൽക്കണി ഒരു മെസ്സാനിൻ ഫ്ലോർ ആയിട്ടാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. പടിഞ്ഞാറൻ വെയിൽ അധികമായി ഏൽക്കുന്ന വിധമാണ് വീട് എന്നതുകൊണ്ട് ഇരുവശങ്ങളിലും ഉള്ള ബെഡ്റൂമുകൾക്ക് പുറം . ചുമരുകളിൽ ക്ലാഡിങ് നൽകി ചൂടിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.
ഇന്റീരിയർ
വീടിൻറെ മുൻപിൻ ഭാഗങ്ങൾക്ക് ഒരേ പോലെ പ്രാധാന്യമുണ്ട് വീട്ടുകാർ കൂടുതൽ സമയവും ചെലവഴിക്കുന്നത് വീടിൻറെ പിൻഭാഗത്താണ്.ഇവിടെ വീടിന്റെ കിഴക്ക് ദിശയാണ് പിൻഭാഗം. ഡൈനിങ്ങിന്റെ ഭാഗത്തുനിന്നും പുറത്തേക്ക് ആർച്ചു ഡിസൈനിലുള്ള വലിയ ഗ്ലാസ് ഓപ്പണിങ്ങോടെ വരാന്ത നൽകി. പിന്മുറ്റം കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് ഈ വരാന്ത. ഇവിടമാണ് ഫാമിലി.
പുറത്തെ കാഴ്ചകളെക്കാൾ വീടിനുള്ളിലെ അന്തരീക്ഷത്തിനും ഫാമിലി ഏരിയകൾക്കും മുൻഗണന കൊടുത്തു.വളരെ സജീവമായ ഏരിയകളാണ് അകത്തളത്തിൽ.ഫാമിലിയുമൊത്തു സമയം ചെലവഴിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെയായി പിന്മുറ്റം കൂടി ഉപയോഗിക്കുവാൻ കഴിയും വിധമുള്ള സ്പേസ് ഡിസൈനിങ് രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
അകത്തളമൊരുക്കൽ
അകത്തളമൊരുക്കാൻ ഏറ്റവും മിനിമലിസ്റ്റിക് ആയിട്ടുള്ള നയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫർണിച്ചർ ആയാലും കളർ തീമിൻറെ കാര്യത്തിലായാലും മറ്റു ആക്സസറീസുകളിയാലും ഒരുമിതത്വം പാലിച്ചിട്ടുണ്ട്.ലിവിങ്ങിലും ഡൈനിങ്ങിലും ബെഡ്റൂമിലും ഒക്കെ ഏറ്റവും മിനിമൽ ആയിട്ടുള്ള ഒരുക്കങ്ങളും ഫർണിച്ചറും കളർ സ്കീമുകളുമാണ്.
അനാവശ്യമായ നിറങ്ങളോ ആക്സസറീസുകളോ ഒന്നുമില്ല.ഫർണിച്ചർ ഓരോ ഏരിയക്കും സ്ഥലവിസ്തൃതിക്ക് അനുസരിച്ചു ഏറ്റവുമനുയോജ്യമായവ മാത്രം. ഫർണിഷിങ്ങിലും സിമ്പിൾ ആൻഡ് മിനിമലിസ്റ്റിക് നയം തെളിഞ്ഞു കാണാം.
ന്യൂട്രൽ കളറുകളും ആധുനിക സൗകര്യങ്ങളുമായി ആംഗലേയ ശൈലിക്ക് ചേരുന്ന കിച്ചൻ.ആംഗലേയ ശൈലിയുടെ സവിശേഷതകൾ ഘടനയിലും ഒപ്പം മിനിമലിസ്റ്റിക് ശൈലി അകത്തളത്തിലും സ്വീകരിച്ചുകൊണ്ട് വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊത്തു പണിത വീട്
Design : Amesh K E Design Director
Aakriti design studio, Kannur & Dubai
https://www.instagram.com/ameshke
https://www.facebook.com/aakritidubai
Contact : 9747012288
Plot : 15 cent Total area : 3901sq ft
Place : Kannur town
Photos & video : Alvin & Aakriti design studio