HomeResidential Projectഹീലിങ് അനുഭവം പകരുന്ന വീട്

ഹീലിങ് അനുഭവം പകരുന്ന വീട്

കോവിഡ് കാലവും ലോക്ക്ഡൗണുമെല്ലാം  മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു മാറ്റത്തിന് വഴിയൊരുക്കി .ഒന്നു മാറി ചിന്തിക്കുവാൻ എല്ലാവർക്കും പ്രേരണയായി.ഈ മാറ്റം വീട് നിർമ്മാണത്തിന്റെ കാര്യത്തിലും  പ്രകടമാണ് .വീടിനെ ഏറ്റവും ആസ്വാദ്യകരമായ ഒരിടമെന്ന രീതിയിയിലാണിന്ന് ആളുകൾ കാണുന്നത് .കാരണം ഇന്ന് പല വീടുകളും വർക്കിങ് സ്പേസ് കൂടിയാണ്.

ഇന്റീരിയർ ഡിസൈനിങ്ങിൽ ഇൻറീരിയർ ഡെക്കറേഷന് പകരം സ്വാഭാവികമായ ഒരുക്കങ്ങൾ കൊണ്ട് മോഡി കൂട്ടുന്നതിനും വീടിനകവും ലാൻഡ്സ്കേപ്പുമായി ലയിച്ചു ചേരുന്ന അനുഭവം പകരുന്ന ഓപ്പൺ പ്ലാൻ നയവും കൂടുതൽ പ്രചാരത്തിലായി അകത്തളങ്ങളിൽ  ഗ്ലാസ് ഓപ്പണിങ്ങുകൾ, വാട്ടർബോഡി ,ഗ്രീൻ പോക്കറ്റുകൾ, പാഷ്യോ എന്നിവയ്ക്കൊക്കെ കൂടുതൽ പ്രാധാന്യം കൈവന്നു.

ഹരിത സാന്നിധ്യം എപ്പോഴും ഹൃദ്യവും ശാന്തതയും  സമാധാനവും  പകരുന്നതാണ് വീടിനെ സംബന്ധിച്ചാവുമ്പോൾ അത് നൽകുന്ന ശാന്തിയും സമാധാനവും ആ വീടിനെയും വീട്ടുകാരെയും ഏറെ സ്വാധീനിക്കും.

കണ്ണൂരിൽ രാജീസിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിൻറെ പിന്നിലുള്ള  ഗ്രീനറിയും ബെഡ്റൂമിനോട് ചേർന്നുള്ള ഗസേബുവും ഡെക്കും  പിന്നിലെ ചെറു ജലാശയവും പാഷ്യോയും  ഫോക്കസ് ചെയ്യുന്ന വിധമാണ് അകത്തളങ്ങൾ മുഴുവനും ഡിസൈൻ  ചെയ്തിരിക്കുന്നത്.

.ഒരു അണുകുടുംബത്തിന് വേണ്ടി ഓപ്പൺ പ്ലാൻ നയത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വീട്. എല്ലാം മുറികളും ഹരിതക്കാഴ്ചകളിലേക്ക് തുറക്കുന്നവയാണ്.  നാച്വറൽ ലൈറ്റ് വീടിൻറെ അകത്തളങ്ങളെ കൂടുതൽ തെളിച്ചമുള്ളവയാക്കുന്നു. വീടിന്  ചുറ്റിനുമുള്ള ഗ്രീൻ പോക്കറ്റുകളും പാഷ്യയോയും അകവും പുറവും തമ്മിൽ വേർതിരിവില്ലാതാക്കുന്നു.

പ്രവേശന കവാടവും ഫോയറും ഡബിൾ ഹൈറ്റ് സ്പേസിലാണ് ,ഈ ഉയരക്കൂടുതൽ സൂര്യപ്രകാശത്തിന്റെ സമൃദ്ധി നിറച്ച് ഈ ഏരിയകളെ  സ്വകാര്യതയുള്ള ഒരു ഔട്ട്ഡോർ സ്പേസ് ആക്കി മാറ്റുന്നു . പുറത്ത് റോഡിൽ നിന്നുമുള്ള ശബ്ദത്തെ  പ്രതിരോധിക്കുന്ന ഒരു സ്വകാര്യ ഇടം കൂടിയാണിത്. 

മോർണിങ്  ലൈറ്റ് വീടിൻറെ അകത്തളങ്ങളിൽ എല്ലായിടത്തുമെത്തുന്നു. വലിയ ഓപ്പണിങ്ങുകളും ജനാലകളും സുഗമമായ വായുസഞ്ചാരം സാധ്യമാക്കുന്നു അതിനാൽ  ചൂടുകാലത്തും അകത്തളത്തിൽ  താപനില കുറവാണ് ‘ L’ ഷേപ്പിൽ പ്ലാൻ ചെയ്തിരിക്കുന്ന വലിയ  ലിവിങ് സ്പേസിന്റെയും ബെഡ്റൂമിന്റെയും നടുവിൽ പാർട്ടീഷനാകുന്നത് സ്റ്റെയർകെയ്സാണ്. മാസ്റ്റർ ബെഡ്റൂമിന്റെ തെക്ക്ഭാഗം ഒരു ഡക്ക് കൊണ്ട് കവർ ചെയ്തിരിക്കുന്നു. ഇതൊരു ഷെയ്ഡ് നിറഞ്ഞ  ഏരിയയാതിനാൽ  ബെഡ്റൂമിന് ചൂടിൽ നിന്നും സംരക്ഷണം നൽകുന്നു . ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും സൈറ്റിന്റെ സ്വാഭാവിക അന്തഃസത്തയും വീട്ടുകാരുടെ പ്രവർത്തനങ്ങളെയും  ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സാക്ഷാത്കരിക്കും വിധം ഊഷ്മളമായവയാകുന്നു.

വീടിന്റെ പ്രധാന ഫോക്കൽ പോയിന്റും അകത്തളങ്ങളുടെ മൊത്തത്തിലുള്ള നിർവചനത്തിന്റെ ഭാഗമായും മാറുന്ന ഗ്രീൻ സ്പേസുകൾ പ്രഭാതം മുതൽ പ്രദോഷം വരെ സദാ ഒഴുകിയെത്തുന്ന കാറ്റും മാർബിളും വുഡും കൊണ്ട് ആഡംബരപൂർണ്ണമായി തീർത്തിരിക്കുന്ന അകത്തളത്തെ കൂടുതൽ   ആസ്വാദ്യകരമാക്കുന്നു.

“നഗരനടുവിലാണെങ്കിലും വീടിന് ഏകാന്തതയും ശാന്തതയും പകരുന്ന അന്തരീക്ഷം വേണമെന്നത് വീട്ടുകാരുടെ പ്രധാനാവശ്യമായിരുന്നു.എന്നാൽ ലാൻഡ്സ്കേപ്പിലെ കാഴ്ചകൾ ഒഴിവാക്കുകയുമരുത് എന്നതായിരുന്നു വീട്ടുകാരുടെ നിർദ്ദേശം” . എല്ലായിടങ്ങളും സ്വകാര്യത പ്രദാനം ചെയ്യുന്നു .ഏതു കോണിൽ നിന്ന് നോക്കിയാലും ഒരു പനോരമിക് വ്യൂ സാധ്യമാകും വിധമാണ് ഇവിടെത്തെ  ഡിസൈൻ നയം  വലിയ ജനാലകൾ ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നു.ഇടങ്ങളുടെ ക്രമീകരണം അതായത്  സ്പേസ് യൂട്ടിലൈസേഷൻ തന്നെയാണ് ഈ പ്രോജക്ടിന്റെ വിജയം.

ലക്ഷ്വറി ഇന്റീരിയർ

ഹാളും അതിനോട് ചേർന്നുള്ള പാഷ്യയോയും ഹൈലൈറ്റഡ് ഏരിയകൾ തന്നെ. വുഡ്, ഗ്ലാസ്ഫിനിഷുകൾ പൂളിന്റെ കാഴ്ചയും ഫീൽ ഫ്രീ എന്ന അനുഭവം പകരുന്നു. സമ്പന്നമായ ഇറ്റാലിയൻ മാർബിൾ ഫിനിഷും ഫുൾ ഹൈറ്റിലുള്ള ജനാലകളുടെ ഓട്ടോമാറ്റിക് കർട്ടനുകളും ചുമര് അലങ്കാരങ്ങളിലെ ബ്രാസ്,പിച്ചള കോമ്പിനേഷനുകളും ആഡംബര സമന്വയം സാധ്യമാക്കുന്നു. എല്ലാ കിടപ്പുമുറികളുടെയും പിൻഭാഗം വളരെ ശ്രദ്ധയോടെ ഡിസൈൻ ചെയ്തവയാകുന്നു.  ഓരോ കിടപ്പുമുറികളിലും  കട്ടിലിൻറെ ഹെഡ്റെസ്റ്റുകൾ ആഡംബരപൂർണ്ണമായ ലെതർ ഫിനിഷ് നൽകി ശ്രദ്ധേയമാക്കിയിട്ടുണ്ട്.

സീസർസ്റ്റോണും  ഗ്ലാസുമുപ യോഗിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന ലേഡീസ് ലിവിങ് ഏരിയയും എതിർവശത്തുള്ള ഡൈനിങ് ഏരിയയും  ഹൈഎൻഡ് മെറ്റീരിയലുകളുടെ അലങ്കാരങ്ങളാൽ എടുത്തു നിൽക്കുന്നു. ഡൈനിങ്ങും ലേഡീസ് ലിവിങ്ങും ചേരുന്ന  വിപുലമായ ഏരിയ വീട്ടിലെ ഒത്തുകൂടലുകൾക്ക് അഥവാ പാർട്ടിക്ക് വളരെ ഫലപ്രദമായി  ഉപയോഗിക്കുവാൻ സാധിക്കുന്നു. അതുപോലെ ബാൽക്കണികളും ഡക്ക് ഏരിയകളും ഗസേബുവും വില്ല സന്ദർശിക്കുന്ന ആർക്കും പ്രിയപ്പെട്ട ഇടങ്ങൾ ആകും .

വളരെ സിമ്പിൾ ആയ  ഏസ്തെറ്റിക്സും ഒപ്പം റിച്ച് ലുക്കും രൂപകല്പനയുടെ പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം ചേർന്ന് സ്വകാര്യതയും ഹീലിങ്ങും അതുവഴി ശാന്തതയും  വളരെ ലൈറ്റ് ആയ അനുഭവം പകരുന്ന വീട്.

Project Details

Ar. Shabana Rasheed, Er. Nufail Moidoo

Nufailshabana architects, Calicut/ Mahe

Contact email:mail@nufailshabana.com

Mob: 9048201331/8086188885

Plot:20 cents

Total sq ft : 4000 sq ft

Place : Kannur

Client : Rajees

Photos & video: Turtle art Photography, Calicut

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular