പ്ലോട്ടിൻറെ സവിഷേതമൂലം നേർരേഖയിൽ പ്ലാൻചെയ്തൊരു വീടാണിത്.അതുകൊണ്ടു തന്നേ ഹോം ഓൺ എ ലൈൻഎന്നാണ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. നഗരങ്ങളിലെ തിരക്ക്,ഉയർന്ന സ്ഥലവില,ഭൂമിയുടെ ലഭ്യതക്കുറവ് ഇങ്ങനെ നാനാവിധമായ കാരണങ്ങളാൽ ലഭ്യമായ സ്ഥലത്ത് വീട് പണിയുവാൻ ആളുകൾ നിർബന്ധരാവുകയാണ്. ഈ വീടിനുമുണ്ട് അങ്ങനൊരു കഥ.
ഈ വീട് കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ്.ഏതാണ്ട് 10 സെൻറ് സ്ഥലമുണ്ട്. 10 സെന്റ് ഉണ്ടെങ്കിലും പ്ലോട്ടിന് നന്നേ വീതി കുറവാണ്. 4.4 മീറ്റർ മാത്രം വീതി. പോരാത്തതിന് പ്ലോട്ടിനെ ചുറ്റിവളഞ്ഞ് u ഷേപ്പിൽ പോകുന്ന ഒരു റോഡ് ഉണ്ട്. ഈ റോഡിൻറെ ഭാഗത്ത് സാമാന്യം നല്ല ഉയരമുള്ള വലിയൊരു റീടെയ്നിങ് വാൾ ഉണ്ട്. ഒരിക്കലും ഒരു വീട് പണിക്ക് സാധ്യതയില്ല എന്നുള്ള ചിന്തയിൽ ഉപേക്ഷിച്ചിരുന്ന പ്ലോട്ട് കൂടിയാണിത്.പിന്നിലുള്ളത് ഗൃഹനാഥൻ സുധീഷിന്റെ കുടുംബ വീട് തന്നെയാണ്.
സാങ്കേതികവിദ്യയുടെ വിജയം
പലപ്പോഴും വീടുവയ്ക്കാൻ തിരഞ്ഞെടുക്കുന്ന പ്ലോട്ടിന് സാധ്യതകളേക്കാൾ കൂടുതൽ പരിമിതികളാകും ഉണ്ടാവുക. ഒരാൾക്ക് വീട് വയ്ക്കാൻ ഒരു സെൻറ് ഭൂമി മാത്രമേ ഉള്ളൂ എങ്കിൽ, ആ ഒരു സെൻറിൽ ഒരു കുടുംബത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പാർപ്പിടം തീർക്കുവാൻ കഴിയണം. അവിടെയാണ് സാങ്കേതികവിദ്യയുടെ വിജയം. അവിടെയാണ് ആർക്കിടെക്ചർ ഡിസൈനിങ്ങിൻറെ മികവ്. അതു തന്നെയാണ് ഹോം ഓൺ എ ലൈൻഎന്ന ഈ വീടിൻറെ വിജയവും
കുറവുകളെയെല്ലാം നിറവുകൾ ആക്കി, പരിമിതിയെന്ന് തോന്നുന്ന കാര്യങ്ങളൊക്കെ സാധ്യതകൾ ആക്കി മാറ്റിയാണ് സുബീഷിന്റെയും നയനയുടെയും ഫറോക്കിൽ ഉള്ള ഈ വീട് നിർമ്മിച്ചിട്ടുള്ളത്.
വീടിന്റെ മധ്യഭാഗത്തു നിന്നുമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്.ലിവിങ്, ഡൈനിങ്, കിച്ചൻ,ലൈബ്രറി,4കിടപ്പുമുറികൾ എന്നിങ്ങനെയാണ് ഏരിയകൾ. വിവിധ ലെവലുകളിലാണ് വീട്.പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവുംവീടിനുളളിൽ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു.
ഗൃഹനാഥൻ സുബീഷിൻറ ഹോബിയായ വാനനിരീക്ഷണത്തിനും കൂടാതെ അദ്ധ്യാപികയായ നയനക്ക് വായനക്കുളള സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.നാലു കിടപ്പുമുറികളിൽ ഒന്ന് ഇപ്പോൾ മൾട്ടി പർപ്പസ് ഏരിയയായി ഉപയോഗിക്കുന്നു.അങ്ങനെ വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട് ആർക്കിടെക്റ്റ്.
നെഗറ്റീവിനെ പോസിറ്റീവാക്കി
ഏറ്റവും അനാകർഷകമായി കിടന്നിരുന്ന അല്ലെങ്കിൽ മൈനസ് പോയിൻറ് ആയി കണ്ടിരുന്ന ഒരു ഏരിയ. എന്നാൽ അതിനെ ഏറ്റവും മനോഹരമാക്കി വീടിൻറെ ഒരു ഫോക്കൽ പോയിന്റാക്കി മാറ്റുകയായിരുന്നു . മതിലിനോട് ചേർന്ന് നിറയെ ചെടികളും, വല്ലികളും ഒക്കെ പടർത്തി ഒപ്പം ബുദ്ധയും ലൈറ്റിങ്ങുമെല്ലാം നൽകി അതിനെ ഒരു ഫീച്ചർ വാൾ ആക്കി. ആ ഭാഗത്ത് വീടിൻറെ ചുമരുകൾക്കു മുഴുവനും ഗ്ലാസ് നൽകി. മതിലിനെയും അതിനോട് ചേർന്നുള്ള പച്ചപ്പിന്റെയും കാഴ്ചകളെ വീടിനുള്ളിലേക്ക് കൊണ്ടുവന്നു .വീടിനും മതിലിനും ഇടയിലുള്ള സ്ഥലത്ത് ബേബി മെറ്റൽ വിരിച്ച് ഒരു ട്രാക്ക് രൂപപ്പെടുത്തി.
പകൽവെളിച്ചവും വൈദ്യുതവിളക്കുകളും എല്ലാം ചേർന്ന് രാവും പകലും ഈ വീടിന് വ്യത്യസ്തമായ ആംബിയൻസ് സമ്മാനിക്കുന്നു കൃത്യമായ പ്ലാനിങ്ങും ഡിസൈനിങ് മികവും ഉണ്ടെങ്കിൽ ഏതു പ്ലോട്ടിനും അനന്തമായ സാധ്യതകൾ കണ്ടെത്തുവാൻ ആർക്കിടെക്റ്റിനും ആർക്കിടെക്ചർ ഡിസൈനിങ്ങിനും കഴിയും എന്ന് തന്നെയാണ് ഹോം ഓൺ എ ലൈൻ നൽകുന്ന സന്ദേശം.
Project Details:
Ar.Rohit Palakkal,Nestcraft Architecture,Calicut,Contact : 9746333043
https://instagram.com/nestcraftarchitecture?igshid=YmMyMTA2M2Y=
https://www.facebook.com/NestcraftArchitecture
www.nestcraftarchitecture.comht
Client Mr. Subeesh & Mrs .Nayana
Location . Calicut,Feroke
Plot :10 cents,Total Area:3100 sqft
Photos : R P Photography
Read Another one click :https://archnest.in/2024/08/level-scape/