HomeResidential Projectഇരുവഞ്ഞിപ്പുഴയുടെ കരയിലെ  നൊസ്റ്റാൾജിക് വീട്

ഇരുവഞ്ഞിപ്പുഴയുടെ കരയിലെ  നൊസ്റ്റാൾജിക് വീട്

കോഴിക്കോട് പുല്ലൂരാമ്പാറയിൽ ഇരുവഞ്ഞിപ്പുഴയുടെ നൊസ്റ്റാൾജിക് ആയ പരിസര കാഴ്ചകളും ഓർമ്മകളും ചേർത്തു പണിതിട്ടുള്ളഈ വീടിനെ മോഡേൺ ട്രോപ്പിക്കൽ ഹൗസ് എന്ന് എല്ലായർത്ഥത്തിലും വിളിക്കാം. പ്രായമായവർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിറവേറ്റിക്കൊണ്ട് പണിതൊരു വീടാണിത്. ആർകിടെക്റ്റായ അക്ഷയും വീട്ടുടമ ബിജോയിയും തമ്മിലുള്ള  ചർച്ചക്കിടയിൽ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിരുന്നു.

50 വർഷം പഴക്കമുള്ള പഴയ വീട് പൊളിച്ചു കളയാതെ അതിൽ പ്രായമായ മാതാപിതാക്കളെ താമസിപ്പിച്ചുകൊണ്ട് അവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പുതിയ വീട് പണിയണം. ബിജോയിയും കുടുംബവും വിദേശ വാസികളാണ്. വിദേശ മാതൃകയിലുള്ള സൗകര്യങ്ങളെല്ലാം വേണം. ബിജോയിക്ക് കുട്ടിക്കാലത്തിൻറെ ഓർമ്മകൾ നിറയുന്ന പരിസരവും വീടിൻറെ പിന്നിലെ ഇരുവഞ്ഞിപ്പുഴയുടെ കാഴ്ചകളെയും കൊണ്ട് അകത്തളം നിറയ്ക്കണമെന്നായിരുന്നു. ഓപ്പൺ പ്ലാനിനോടാണ് താൽപര്യം.

 ഈ വീടിൻറെ പ്ലോട്ടിനുമുണ്ട് പ്രത്യേകത .റോഡിൻറെ ലെവലിൽ നിന്നും ഒന്നര മീറ്റർ താഴ്ചയിലാണ് പഴയ വീടുണ്ടായിരുന്നത്. പലതട്ടുകളായി കിടക്കുന്ന ഭൂമിയാണ് അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണല്ലോ ആർക്കിടെക്ചർ വിജയിക്കുക.അതാണല്ലോ ഒരു ആർക്കിടെക്റ്റിൻറെ വിജയവും.

പ്രായമായവരെ പരിഗണിച്ചു

80നോട് അടുത്ത് പ്രായമുള്ള ചാച്ചനെയും അമ്മച്ചിയെയും പഴയ വീട്ടിൽ തന്നെ താമസിപ്പിച്ചുകൊണ്ട് അതിന് ചുറ്റിനുമായി ‘L’ ഷേപ്പിൽ പുതിയ വീട് നിർമ്മാണമാരംഭിച്ചു. തട്ടുകളായുള്ള പ്ലോട്ടിനെ പ്രയോജനപ്പെടുത്തുവാൻ ആർക്കിടെക്റ്റ്  അക്ഷയ്  തീരുമാനിക്കുകയായിരുന്നു. വിവിധ ലെവലുകളിലായി എല്ലാവരുടെയും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾമൊത്ത് വീടുപണി പൂർത്തിയായപ്പോൾ വീട് റോഡിൻറെ ലെവലിലായി.

റോഡിൽ നിന്നും നേരെ കയറുന്നത് വീടിൻറെ മുകളിൽ നിലയിലേക്കാണ്. പ്രായമായ മാതാപിതാക്കൾക്കുള്ള സൗകര്യങ്ങൾ ഇവിടെയാണ്. 80 നടുത്തു  പ്രായമുള്ള ചാച്ചൻറെ  താൽപര്യം വീടിനു മുന്നിലെ മുറ്റത്തേക്കും ഗേറ്റിലേക്കും  നോട്ടമെത്തുന്ന  വിധം മുറി വേണമെന്നായിരുന്നു.എന്നാൽ അമ്മച്ചിക്കാകട്ടെ പുഴയുടെ കാഴ്ചകളെ ഉള്ളിലിരുന്ന് ആസ്വദിക്കണമെന്നും. ഈ ആഗ്രഹങ്ങളെയൊക്കെ ആർക്കിടെക്റ്റ്  സാധ്യമാക്കി കൊടുത്തിട്ടുണ്ട്.

മാതാപിതാക്കളെ  അവരുടെ വയ്യായ്കകളും ബുദ്ധിമുട്ടും മനസ്സിലാക്കിക്കൊണ്ട് അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി റോഡിനോട് ചേർന്ന് ഫസ്റ്റ് ലെവലിൽ തന്നെ കൈപിടിച്ച് നടക്കാൻ സ്റ്റീൽ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുറികളും എല്ലാം ഒരുക്കി. താഴെ അടുത്ത ലെവലിലാണ് ഫാമിലി ഏരിയകൾ ഏറ്റവും താഴെ ബേസ്മെന്റ് ലെവലിൽ ഗാരേജ്,പാർട്ടിഏരിയ എന്നിവയൊക്കെ. വാഹനത്തിൽ വീട്ടിലേക്ക് എത്തുന്ന ഒരാൾക്ക് താഴെ ബേസ്മെന്റിൽ വണ്ടി നിർത്തി  അവിടെനിന്നും വീട്ടിലേക്ക് പ്രവേശിക്കാം.  

ഓർമ്മകൾ ഉണർത്തുന്ന വീട് 

വീടുപണി ഏതാണ്ട് തീരാറായപ്പോഴാണ് മാതാപിതാക്കളെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചുകൊണ്ട് പഴയ വീട് പൊളിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ  വലിയൊരു ഓപ്പൺ സ്പേസ് ആണ് ലഭിച്ചത് വിവിധ ഏരിയകളുമായി കണക്ട് ചെയ്യുന്ന മഞ്ഞും മഴയും വെയിലും പുഴക്കാഴ്ചകളും എല്ലാം വീടിനുള്ളിൽ ഇരുന്ന ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒരു ഓപ്പൺ സ്പേസ്. അത് തന്നെയാണ് ഇന്റീരിയറിന്ററെ ഹൈലൈറ്റും.

ബിജോയ്ക്ക് തന്റെ കുട്ടിക്കാലത്തെ ഏറ്റവും നൊസ്റ്റാൾജിക്കായ ഓർമ്മകളെ ചേർത്തുപിടിക്കുവാനും; ആ കാഴ്ചകളെ ചേർത്ത് വീടൊരുക്കാനായിരുന്നു താല്പര്യം. കളിച്ചും കുളിച്ചും തിമിർത്ത ഇരുവഞ്ഞിപ്പുഴയും പച്ചപ്പ് നിറഞ്ഞ പരിസരക്കാഴ്ചകളും വീടിലേക്ക് ആവാഹിക്കുന്ന ഓപ്പൺ സ്പേസ് നിറഞ്ഞ അകത്തളം. വീടിൻറെ മൊത്തത്തിലുള്ള പ്ലാനിങ് എടുത്താൽ തികച്ചും ഓപ്പൺ ആണ്.

” എനിക്ക് ഈ വീടും സ്ഥലവും ഇവിടുത്തെ മഴയും  പുഴയുമൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല. ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ എവിടെപ്പോയാലും എൻറെ മനസ്സിലുണ്ടാവും.വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരുമ്പോൾ ഇവിടുത്തെ വരാന്തകളിൽ, ബാൽക്കണിയിൽ കാലുനീട്ടിയിരുന്നാൽ പുഴയുടെ കാഴ്ചകൾ ആസ്വദിക്കാം. മഴയുടെ പുഴയുടെ പ്രകൃതിയുടെ പച്ചപ്പിന്റെ പരിസരത്തിന്റെ കാഴ്ചകൾ” ഗൃഹനാഥൻ ബിജോയ് നൊസ്റ്റാൾജിക്കായ ഓർമ്മകൾ പങ്കുവച്ചു.

പ്ലോട്ടിൻറെ  ലെവൽ ഡിഫറൻസ് പ്രയോജനപ്പെടുത്തി  

ലിവിങ്,കോർട്ട്യാർഡ്സ്പേസ് ഇതൊക്കെ ലെവൽ ഡിഫറൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്തിരിക്കുന്നതാണ്. ഫോയർ,സെൻട്രൽ ഓപ്പൺ കോർട്ട്യാർഡ്, സ്റ്റെയർകെയ്സ് ഇവയെല്ലാം ഒരൊറ്റ ഓപ്പൺ സ്പേസിൽ വിവിധ ഇടങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുകയാണ്. സമൃദ്ധമായ സ്കൈലൈറ്റ് കടന്നുവരുന്ന ഏരിയകൾക്ക്  സമീപമാണ് ഫോർമൽ ലീവിങ്ങും. കിച്ചനും ബേസ്‌മെന്റും തമ്മിൽ ലെവൽ ഡിഫറെൻസ് ഉള്ളതിനാൽ കിച്ചൻറെ അടിയിലെ ഓപ്പൺ സ്പേസ് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞു.

വീട്ടിൽ നിന്നും അല്പം വിട്ടുകൊണ്ട് എന്നാൽ വീടിൻറെ കിച്ചനെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഒരു പാർട്ടി ഏരിയയുമുണ്ട്.  പുഴയുടെ കരയിലേക്ക് ഇറങ്ങുവാൻ എളുപ്പത്തിനാണ് ഈ പാർട്ടി ഏരിയ. മാസ്റ്റർ ബെഡ്റൂമും മറ്റു കിടപ്പുമുറികളും പുഴയിലേക്ക് കാഴ്ച ലഭിക്കും വിധമാണ്. കിടപ്പുമുറികളിൽ ബാൽക്കണിക്ക് പുറം കാഴ്ചകളെ ഒപ്പിയെടുക്കുന്ന വലിയ ബേവിൻഡോകളാണ്.സ്കൈലൈറ്റ് കടന്നു വരുന്ന വിശാലമായ ബാത്ത്റൂമുകളാണിവിടെ.ഇതൊക്കെ ഗൃഹനാഥൻ ബിജോയിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള ഡിസൈനിങ് ആയിരുന്നു.

“ഈ ഓപ്പൺ ഏരിയകൾ മുഴുവനും ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്. 4300 സ്ക്വയർ ഫീറ്റിലുള്ള വീട് ഞങ്ങൾ മനസ്സിൽ വിചാരിച്ചത്പോലെ തന്നെ പണിപൂർത്തിയാക്കുവാൻ സാധിച്ചു. 2023 മാർച്ച് വരെ ആ വീട്ടിൽതന്നെ ഞങ്ങൾ താമസിച്ചുകൊണ്ടാണ് വീട് പണി നടത്തിയത്. പൊടിയും മറ്റ് ബുദ്ധിമുട്ടുകളും ഏറിവന്ന സമയത്താണ് വീട്ടിൽ നിന്നും മാറി താമസിച്ചിട്ട് പഴയ വീട് പൊളിക്കുന്നത്.

” പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ അടിത്തറകല്ല്, സ്റ്റെപ്പുകൾ,ചെങ്കല്ല്,ഓട് ഇങ്ങനെ പല സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്.കിണറിനെ സംരക്ഷിച്ചു. വാതിലുകളും ജനലുകളും ചുറ്റുമുതലും ഉൾപ്പെടെ എഴുപത് ശതമാനം  മെറ്റീരിയലുകളും രൂപമാറ്റം വരുത്തി പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. 

 

വീടിൻറെ ചുമരുകൾ അലങ്കരിക്കുന്നത് ആർട്ടിസ്റ്റ് സെബി വരച്ചിട്ടുള്ള പെയിൻറിങ്ങുകളാണ് അതും വീടിൻറെ പരിസരക്കാഴ്ചകളെ അടിസ്ഥാനമാക്കി വരച്ചിട്ടുള്ള അബ്സ്ട്രാക്റ്റ്. ഈ വീടിന് ഏറ്റവും യോജിക്കുന്ന തരത്തിലുള്ള ഫർണിച്ചറാണ്.തികച്ചും കസ്റ്റമൈസ് ചെയ്ത് എടുക്കുകയായിരുന്നു. കാരണം ഓരോ സ്പേസിനും ഓരോ ലെവലിനും അനുസരിച്ച് വേണ്ട ഫർണിച്ചർ എന്തൊക്കെയാണോ അത്‌ കൃത്യമായ പ്ലാനിങ്ങിലും ലേഔട്ടിലും ചെയ്തു എടുക്കുകയായിരുന്നു .

വീട് 3d വിഷ്വലൈസ് ചെയ്ത് കാണിച്ചതിനുശേഷമാണ് പണി ആരംഭിക്കുന്നത്. ഈ വീട്ടിൽ നിന്നാൽ ഇരുവഞ്ഞിപ്പുഴയുടെയും ചുറ്റുമുള്ള പച്ചപ്പിന്റെയും ഒരു പനോരമിക് വ്യൂ ആണ് ദൃശ്യമാകുന്നത്. വീട്  ഓരോ സമയത്തും ഓരോ കാഴ്ചകളാണ് സമ്മാനിക്കുന്നത്  പുറത്ത് മാറി വരുന്ന വെയിലും മഞ്ഞും മഴയും എല്ലാം അതിനെ എല്ലാ ഭാവതീവ്രതയോടെയും വീടിനുള്ളിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്ന് ആർക്കിടെക്റ്റ് പറയുന്നു .”ഈ സൈറ്റിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ തവണയും ഞാൻ ഇവിടെ വന്നിരുന്നത്  ഓരോ സമയങ്ങളിൽ ആയിരുന്നു.

ഓരോ സമയത്തെയും വീഡിയോയും ഫോട്ടോസും എടുത്ത് സൂക്ഷിച്ചിരുന്നു. കാരണം ഈ ഒരു പ്ലോട്ട്  ഈ ഒരു പരിസരം  എനിക്കും അത്രമേൽ ഇഷ്ടമായിരുന്നു ഇതിലെ ഓരോ മാറ്റങ്ങളെയും അറിഞ്ഞു അതിനെ യഥാസമയം വേണ്ടവിധത്തിൽ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുവാൻ വേണ്ട പ്ലാനിങ്ങോടെയാണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്”. ഊർജ്ജ ഉപഭോഗത്തിൽ ഇതൊരു സെൽഫ് സഫിഷ്യന്റായ , സസ്‌റ്റൈയ്നബിളായ വീട് കൂടിയാണ്. സോളാർ പാനൽ നൽകുന്ന സൗരോർജ്ജത്തിലാണ് വീട് പ്രവർത്തിക്കുന്നത്  

ഒരു പ്ലോട്ടിന്റെ ലെവൽ ഡിഫറൻസിനെയും  അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തിക്കൊണ്ട് പണിതൊരു വീടാണിത് പ്ലോട്ട് മണ്ണിട്ട് പോക്കുകയോ, നിരപ്പാക്കുകയോ ചെയ്തിട്ടില്ല  എങ്ങനെയാണോ അതിന്റെ സ്വഭാവികമായ കിടപ്പ് അത് പ്രയോജനപ്പെടുത്തുകയായിരുന്നു.

നാടിന്റെ നന്മയും ബാല്യകൗമാരങ്ങളുടെ ഓർമകളും ഇരുവഞ്ഞിപ്പുഴയുടെ ദൃശ്യവിരുന്നും ചേർത്തൊരുക്കിയിരിക്കുന്നഈ ട്രോപ്പിക്കൽ ഹൗസ് തദ്ദേശീ യമായ കാലാവസ്ഥായോടും പ്രദേശത്തോടും ഇണങ്ങിച്ചർന്ന് നിൽക്കുന്നു.

PLAN

Project Details :

Ar. Akshy A G,OFF-White Architecture, Calicut, Kerala

Contact :: 9645687984,

email :akshayag94@gmail.com

Facebookhttps://www.facebook.com/akshay.ag.5/

Instagramhttps://www.instagram.com/akkosottu/?hl=es

LinkedInhttps://in.linkedin.com/in/akshay-a-g-626132173

Facebookhttps://www.facebook.com/offwhite.architecture/

Instagramhttps://www.instagram.com/offwhite_architecture/?hl=en

LinkedInhttps://www.linkedin.com/company/off-white-architecture/?originalSubdomain=in

Plot : 21 cents,Total sqft:4000 sqft,Client: Bijoy Babu, Location : Calicut

Photography:Shamindha Kuzhupally

Art work : Seby Augustin

www.sebyaugustine.com

https://www.instagram.com/sebyaugustinemp?utm_source=qr&igsh=MXAwbmRhem55c2s2bg==

https://www.facebook.com/ArtofSeby

Read another tropical house click :https://archnest.in/2024/08/level-scape/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular