HomeEditor's Pckനൂറ്റാണ്ടിൻറെ കഥ പറയുന്ന തറവാട്

നൂറ്റാണ്ടിൻറെ കഥ പറയുന്ന തറവാട്

കാലത്തേ അതിജീവിച്ച വാസ്തുകല

കൊളോണിയൽ ആർക്കിടെക്ച്ചറിന്റെ, കേരളീയ പരമ്പരാഗത വാസ്തുകലയുടെ സമ്മിശ്ര  പ്രതിരൂപമായ  തറവാട്. പിറവത്ത് ഓണക്കൂറിൽ പെരിയപുറത്താണ്   കൂമുള്ളിൽ കെ വി ജോണിന്റെ ഉടമസ്ഥതയിലുള്ള, 150 നു മേൽ വർഷം പഴക്കമുള്ള  ഈ   വാസ്തുകലാ വിസ്മയമുള്ളത് .

കാലഘട്ടത്തെ അടയാളപ്പെടുത്തിക്കൊണ്ട്

കോട്ടയത്തെ CMS കോളേജ്കെട്ടിടങ്ങൾക്കും എഴുപുന്നയിലുള്ള തരകന്മാരുടെ വീടുകൾക്കും സമാനമായ ആർക്കിടെക്ചർ സവിശേഷതകൾ  കാണുവാനാകും . വാസ്തുകലയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നിർമ്മിതികളാണിവയെല്ലാം. 

മെഷിനറികളുടെ കടന്നു വരവിന് മുൻപ് ഉണ്ടായിരുന്ന തച്ചന്മാരുടെ പണിക്കുറവ് തീർന്ന തച്ചുശാസ്ത്ര വൈഭവം കണ്ടും അനുഭവിച്ചും തന്നെ അറിയേണ്ടതാണ്. ആർച്ച് വാതിലുകളും അറയും നിരയും നിലവറയും മച്ചും പത്തായപ്പുരയും എരുത്തിലുമെല്ലാമായി പരമ്പരാഗത ജീവിതത്തിന്റെയും നേർക്കാഴ്ചയാകുന്ന തറവാട്.

ഏതാണ്ട് 8 ഏക്കറോളം വരുന്ന പുരയിടത്തിൽ ചെങ്കല്ല് കെട്ടി തിരിച്ച് കുളവും ചെടികളും വൃക്ഷങ്ങളും നിറഞ്ഞ തൊടിയും പണ്ടത്തെ കാർഷിക ജീവിതത്തിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു.

കാലപ്പഴക്കത്തിന്റെ അസ്വാരസ്യങ്ങൾ പലതരത്തിൽ ബാധിച്ചു തുടങ്ങിയിരുന്നതുകൊണ്ട് പുതുക്കി പണിയൽ  അനിവാര്യമായിരുന്നു .ഗൃഹനാഥൻ കെ വി ജോൺ  മുംബൈയിൽ ടൗൺ പ്ലാനിങ് വിഭാഗത്തിൽ ആർക്കിടെക്റ്റായിരുന്നു. അതുകൊണ്ടു തന്നെ കൺസർവേഷൻ പ്രിസർവേഷൻ,റെനവഷൻ തുടങ്ങിയ കാര്യങ്ങളിലുള്ള  അറിവും പ്രവൃത്തി പരിചയവും ഒരു മുതൽ കൂട്ടായി.

അടുത്ത തലമുറക്കായ് കാത്ത് വച്ച്

പൊളിച്ചു കളഞ്ഞു പുതിയ വീട് വയ്ക്കാൻ എല്ലാരും ഉപദേശിച്ചപ്പോഴും അതിനു മുതിർ ന്നില്ല. കാലത്തോടും പഴമയോടും പാരമ്പര്യത്തോടും തറവാടിനോടുള്ള സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച് അടുത്ത തലമുറക്ക് നൽകുകയായിരുന്നു. പുതുക്കിപ്പണിയൽ ,സംരക്ഷണം,കാത്തുസൂക്ഷിക്കൽ എന്നിവക്കായി  അദ്ദേഹം കാണിച്ച സന്മനസ്സ് അഭിനന്ദനാർഹം തന്നെ.

നവീകരണത്തിന് മുൻപ്

ആർച്ചുകൾ നിരന്നു നിൽക്കുന്ന വരാന്തയെ വരെ വീട് ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പണ്ടുണ്ടായിരുന്നത് എന്താണോ അതിനോട് അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ട് ഓരോ ഏരിയയും പുതുക്കിയെടുക്കുകയായിരുന്നു. പഴമയുടെ പ്രൗഢി കൂട്ടാൻ  മുന്നിലേക്ക് പുതുതായി നീട്ടിയെടുത്ത പൂമുഖം.  പ്രായത്തിന്റെ വലയങ്ങൾ കാതൽ തീർത്ത തേക്കുതടിയിൽ കടഞ്ഞെടുത്ത ശില്പഭംഗിയൊത്ത  തൂണുകൾ നിരയിട്ടു നിൽക്കുന്ന ചുറ്റുവരാന്തയും ചാരുപടിയും നൽകി.ആത്തംകുടി ടൈയിൽ വിരിച്ച് ഫ്ലോറിങ് മാറ്റിയെടുത്തു.

കമാനാകൃതിയുടെ കൃത്യമായ അനുപാതത്തിൽ തീർത്തിട്ടുള്ള  മേൽക്കൂരയിൽ പണ്ട് കാലത്തേ ബാസൽ മിഷൻ ഓടുകളായിരുന്നു.മേൽക്കൂരക്ക്  ഉണ്ടായിരുന്ന കേടുപാടുകൾ തീർത്ത് കാലഹരണപ്പെട്ട ഓടുകൾ മാറ്റി പുതിയവ വിരിച്ചു. വിശാലമായ മുറ്റത്ത് ചെങ്കല്ല് വിരിച്ച്മുല്ലത്തറയും തുളസിത്തറയും സ്ഥാപിച്ചു. കിണർ പ്രത്യേകം മതിൽ കെട്ടി തിരിച്ചു. പണികൾ കഴിഞ്ഞു വീട് സന്ദർശിച്ച ഗൃഹനാഥൻറെ സുഹൃത്ത് ഒരു കൽവിളക്കും കൂടി സമ്മാനിച്ചപ്പോൾ പഴമയുടെ പൂർത്തീകരണമായി.

 മുന്നിലെ  ആർച്ചുകളിൽ ഏറ്റവും ഇടത്തെ അറ്റത്തുള്ള ആർച്ചിന്റെ ഉള്ളിൽ നിന്നുമായിരുന്നു പണ്ട്  മുകളിലേക്കുള്ള സ്റ്റെയർകെയ്സ്. പുതുക്കലിന്റെ  ഭാഗമായി സ്റ്റെയർകേസിനെ ഒന്ന് സ്ഥാനം മാറ്റി ഉള്ളിൽ നിന്നുമാക്കി.ഇരുപാളി കതകുകളിലെ മണിച്ചിത്രപൂട്ടുകൾ മിനുക്കിയെടുത്തു. ചില വാതിലുകളിൽ പുതിയവ സ്ഥാപിച്ചു.

മുറികളിളെല്ലാം ഫ്ളോറിങ് മാറ്റി.ആധുനിക സൗകര്യങ്ങൾ നൽകി.ജനാലകൾ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിച്ചു. താഴെ നിലയിൽ കിടപ്പുമുറികൾ കുറവാണ്.നിലവറ,അറ (ഇപ്പോഴത്തെ പ്രെയർ ഏരിയ) ലിവിങ്, ഡൈനിങ് തുടങ്ങിയവയും, ചെറിയ രണ്ടു മുറികളുമാണുള്ളത്.

മുകളിൽ വിശാലമായ ഹാളും രണ്ടു കിടപ്പുമുറികളും അറയും പത്തായവും. മരത്തിൽ തീർത്ത ചുമരുകൾ,അതിലെ വെന്റിലേഷനുകളും  കൊത്തുപണികളുടെ ഡീറ്റൈലിങ്ങും ഹാളിന്റെ ചുമരിലെ ഒറ്റപാളി ജനാലകളും തച്ചുശാസ്ത്ര മികവ് തെളിയിക്കുന്നവയാണ്. ഈ ജനാലകൾ പുറത്തെ തൊടിയുടെയും പടിപ്പുരയുടെയും പടിപ്പുരക്ക് മുകളിലൂടെ ദൂരെ റോഡിൽ വരെയും ഉള്ള  കാഴ്ചവിരുന്ന് വീടിനുള്ളിൽ പ്രദാനം ചെയ്യുന്നു. “ജനാലകൾ നൽകുന്ന മഴക്കാഴ്ച ഏറെ ഹൃദ്യമെന്ന്”ആർകിടെക്ട് ഓർമ്മിപ്പിച്ചു.

പഴയകാല ഫർണിച്ചർ പലതും യാതൊരു കേടുപാടുമില്ലാതെ  ഇപ്പോഴും ഉപയോഗിക്കുന്നു . റോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക്  നീളുന്ന ഒരു നീണ്ട വഴിയിലൂടെയായിരുന്നു വീട്ടിലേക്ക്  പ്രവേശനം . നവീകരണത്തിന്റെ ഭാഗമായി ഈ നീണ്ട വഴിയിൽ ഇടയ്ക്ക് ഒരു പടിപ്പുരയും പടിപ്പുരയ്ക്ക് കാവലായി രണ്ട് കരിവീരന്മാരുടെ ശിരസ്സുകളും  സ്ഥാപിച്ചു. നടവഴി മുഴുവൻ ചെങ്കല്ല് വിരിച്ചു . തൊടിയിൽ തേക്ക് മരങ്ങൾക്കൊപ്പം നിറയെ നാടൻ ഫലവൃക്ഷങ്ങൾ  വച്ച് പിടിപ്പിച്ചു .

പ്ലോട്ടിൽ ഉണ്ടായിരുന്ന കുളത്തെ സംരക്ഷിച്ചുകൊണ്ട് സ്റ്റെപ്പുകൾ കെട്ടി ശരിയാക്കി ചുറ്റുമതിൽ ചെങ്കല്ല് ഉപയോഗിച്ച് ഉയർത്തിക്കെട്ടി സംരക്ഷണവും നൽകി. ചുറ്റുപാടും ഉയർന്ന പ്രദേശമായരുന്നതിനാൽ കുളത്തിലേക്ക് നല്ല നീരൊഴുക്കുള്ളതിനാൽ ജലസമൃദ്ധമാണ് . എരുത്തിൽ അഥവാ പശു തൊഴുത്ത് പുതുക്കിയെടുത്തു  ഔട്ട് ഹൗസും ഒന്ന് മിനുക്കി. ജോലിക്കാർക്ക് താമസിക്കുവാനുള്ള വീടും പുതുക്കി. മുറ്റത്തേക്ക് വണ്ടി പ്രവേശിക്കുന്നത് അല്പം വളഞ്ഞു ചുറ്റിയാണ്. ഈ വീട്ടുകാർക്ക്  വേണമെങ്കിൽ പഴയ തറവാട്  പൊളിച്ചു കളഞ്ഞിട്ട് പുതിയൊരു കോൺക്രീറ്റ് മന്ദിരം പണിയാമായിരുന്നു. പക്ഷേ അത് ചെയ്തില്ല.വരും തലമുറക്കായി കാത്തു വയ്ക്കാൻ മനസ് കാണിക്കുകയായിരുന്നു.

റെനവേഷൻ, പ്രിസർവേഷൻ അങ്ങനെ എല്ലാത്തരത്തിലും എല്ലാ അർത്ഥത്തിലും   തറവാടിനോടും എന്തിനാ പരിസ്ഥിതിയോട് പോലും അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ടുള്ള ഒരു സംരക്ഷണം ,പുതുക്കിപണിയൽ; അതിലൂടെ പരമ്പരാഗത വസ്തുകലയെ എങ്ങനെ കാലതീതമായി സംരക്ഷിക്കാം എന്നുകൂടി കാണിച്ചുതരുന്നു .

നവീകരണത്തിന് മുൻപ്

Project Details

K .V. John, Koomullil, Onakkoor/Piravom

https://www.facebook.com/john.varghese.7169

Contact :9567998444

PLOT : 1 ACER TOTAL SQFT : 3000 SQFT

Photos & vedio : Pradeep Kumar M

RADOSS ,PATTAMBI

https://www.facebook.com/profile.php?id=100064451001374

Read Another One Click :https://archnest.in/2023/04/renovation-3/

https://archnest.in/2024/07/an-expats-dream-home/

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular