HomeRenovationനീതിപൂർവമീ നവീകരണം

നീതിപൂർവമീ നവീകരണം

ആഴത്തിൽ വേരൂന്നിയ പരമ്പരാഗത ജീവിത ശൈലിയുടെ,വാസ്തു വിദ്യയുടെ പ്രതിരൂപങ്ങളായി നിറത്തിലും,രൂപത്തിലും,ഭാവത്തിലുമെല്ലാം ഒരേപോലെ വഴിക്ക് ഇരുവശവുമായി തൊട്ടുതൊട്ടിരിക്കുന്ന അനേകം വീടുകൾ നിറഞ്ഞ ഒരു അഗ്രഹാരത്തെരുവ്.പഴമ ഏതാണ്ട് 200 വർഷത്തോളം അവകാശപ്പെടാം.ഗ്രൂപ്പ് ഹൗസിങ്ങിന്റെ പൂർവമാതൃക എന്ന് വിശേഷിപ്പിക്കാം അഗ്രഹാരങ്ങളെ.തിരുവനന്തപുരത്ത് കരമനയിലെ അഗ്രഹാര വീഥികളിലൊന്നിലാണീ വീട്.

സമീപമുളള വീടുകളിൽ പലതും പൊളിച്ച് പണിതുകഴിഞ്ഞു.കാലപ്പഴക്കം മൂലമുളള അസൗകര്യങ്ങൾ ഏറി വന്നപ്പോൾ പല വീടുകളുടെയും അകത്തളം ജീവിതയോഗ്യമല്ലാതായി.ഒരേ ഭിത്തി പങ്കിടുന്ന സമീപസ്ഥ വീടുകൾ വായുസഞ്ചാരത്തെ വീടിനുമുന്നിലും പിറകിലുമായി മാത്രം പരിമിതപ്പെടുത്തി

കൂടാതെ മഴ,വെളളക്കെട്ട് തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളും കൂടി ആയപ്പോ പരമ്പരാഗത വീടുകൾ വിട്ട് കോണ്ക്രീറ്റ് സൗധങ്ങളിലേക്ക് കുടിയേറി. അതോടെ മുറ്റം എന്ന സങ്കല്പം വിടപറയാൻ തുടങ്ങി. ഈ വീട്ടുകാരാകട്ടെ പഴമയുടെ മുഖശ്രീയെ പൊളിച്ചു കളയാൻ തയ്യറല്ലായിരുന്നു. അതിനാൽ പൈതൃക മൂല്യവും ആധികാരികതയും സാംസ്കാരിക പശ്ചാത്തലവുമെല്ലാം കണക്കിലെടുത്തുളള വാസ്തു വിദ്യാസംരക്ഷണവും നവീകരണവുാണിവിടെ നടത്തിയിട്ടുളളത്.

നിർമ്മാണത്തിന് ആധുനീക സാമഗ്രികൾ ഉപയോഗിച്ചു എങ്കിലും പാരമ്പര്യഘടകങ്ങൾക്ക് മൂല്യമില്ലാതാവുന്നില്ല.കാലപ്പഴക്കത്താൽ നഷ്ടമായ ഘടനയുടെ സവിശേഷതകളെ തിരികെ കൊണ്ടുവന്നു.തടിയുടെ മച്ചോടു കൂടിയ മുറികൾക്ക് ഉയരം കൂട്ടി നല്കി.തറ കുഴിച്ച് ഫ്ളോറിങ് താഴ്ത്തിയാണ് ഉയരം കൂട്ടിയത്.

വീടിനുളളിലെ താപനിയന്ത്രണത്തിന് ഇഷ്ടിക ചുമരുകളും മേൽക്കൂരക്ക് ഓടും നൽകി.പണ്ടുണ്ടായിരുന്ന ഓടുകൾ പുന:രുപയോഗിച്ചു.രണ്ടുപാളി മര ജനാലകൾക്ക് ഗ്ളാസിട്ടു.മികച്ച വായു സഞ്ചാരം സാധ്യമാക്കുന്ന തടിയുടെ നീണ്ട വെന്റിലേഷനുകൾ കേടുപാടുകൾ തീർത്ത് അതേപടി പുന:സ്ഥാ പിച്ചു.ഇതിനോട് ചേർന്ന് ഇൻബിൽറ്റ് ഇരിപ്പിടവും പുതുതായി കൂട്ടിച്ചേർത്തു. ഉള്ളിലെ നീണ്ട ഇടനാഴികൾ പരിഷ്ക്കരിച്ചു.നടുമുറ്റത്തിൻറെ മേലാപ്പ് തുറന്ന് വെളിച്ചം നിറച്ചതോടെ ഇരുണ്ട ഇടനാഴികൾ വെളിച്ചമാർന്നു.

നവീകരണത്തിന് ശേഷം

നവീകരണത്തിന് മുൻപ്

എല്ലാവെന്റിലേഷനുകളും പുതുക്കി നിശ്ചയിച്ചു.വെളിച്ചം സമൃദ്ധമായി കടന്നു വന്നതോടെ ഇടുങ്ങിയ അകത്തളം വിശാലമായി.ചുമരിലും സീലിങ്ങിലും വെളള പൂശി,ചിലയിടങ്ങളിൽ ബ്രിക്കിന്റ തനിമ പ്രദർശി പ്പിച്ചു.പഴമയുടെ പ്രതിനിധികളായ ഫർണിചർ ,ഉരൽ ,അരകല്ല്,ചെമ്പു പാത്രങ്ങൾ ഇവയൊക്കെ ഇരിപ്പിടങ്ങളായും അലങ്കാര സാമഗ്രികളായും പുനരുപയോഗിച്ചു.ആർക്കിടെക്റ്റ് വരഞ്ഞിട്ട ചിത്രം ചുമരലങ്കരിച്ചു.അങ്ങനെ കാലത്തിനൊത്ത്,വീട്ടുകാരുടെ ആവശ്യങ്ങൾക്ക നുസരിച്ച് അകത്തളം മാറി.എക്സ്റ്റിരിയറിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവന്നില്ല.പഴമയെ എല്ലാവിധത്തിലും പുന:സ്ഥാപിച്ചു.

നഗര വല്ക്കരണത്തിന്റയും ആധുനീകതയുടെയും ഇടപെടലുകളും നിര്മ്മാണ ശൈലിയും എല്ലാം ഉപയോഗിച്ചിട്ടുണ്ടെങ്കിലും പഴമയുടെ സംരക്ഷണത്തിന് ചെയ്യാവുന്നതെല്ലാം നീതിപൂർവകമായിത്തന്നെ നടപ്പിലാക്കിയിട്ടുണ്ട് യുവ തലമുറയുടെ പ്രതിനിധിയായ ആർക്കിടെക്ററ് സത്യജിത്ത്.തന്റെ മാത്രമല്ല ഒപ്പം പ്രവർത്തിച്ചവരുടെ, പണിയെടുത്ത തൊഴിലാളികളുടെ പരിസരവാസികളുടെ,സർവോപരി വീട്ടുകാരുടെ സഹകരണത്തിന്റയും കൂട്ടായ്മയുടെയും പരസ്പരം മനസ്സിലാക്കിയുളള പ്രവവത്തനത്തിന്റെയും ഫലമായാണ് ചരിത്ര പ്രാധാന്യമുളള ഈ വീടിന് അതിന്റ പഴമ തിരിച്ചു നൽകാനായത് എന്നു കൂടി ഓർമ്മിപ്പിക്കുന്നു ആർക്കിടെക്റ്റ്.

Ar.Sathiyajith

Project Details

Client:Saraswathy Ganesh
Location:Karamana,Trivandrum

Area:1850 sqft
Design:AR.Sathiyajith
3A2,Foursquaermanor
Edappally Ernakulam
MOB:8848566748

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular