HomeNon Residential Projectsവാട്ടർ ടാങ്ക് വെറും നോക്കുകുത്തിയല്ല

വാട്ടർ ടാങ്ക് വെറും നോക്കുകുത്തിയല്ല

യാത്രയ്ക്കിടെ നമേവരും പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളിലൊന്നാണ് പാതയോരങ്ങളിൽ ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഒരുക്കിയിട്ടുള്ള വലിയ കോൺക്രീറ്റ് ടവറിനു മുകളിലെ ഭീമൻ ജലസംഭരണി. ടവറാകട്ടെ കോളവും ബീമും ഒക്കെ പ്രദർശിപ്പിച്ച ഒരു കാഴ്ചവസ്തുവായി നിൽക്കുന്നുണ്ടാവും . ഈ ടവറിനെ ഒരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കണ്ടതായി അറിവില്ല. എന്നാൽ ഇതാദ്യമായി വാട്ടർ ടാങ്കിനു കീഴിലെ ശൂന്യമായ സ്ഥലം വെറുതെ കളയാതെ മൂന്നു നിലകളുള്ള ഓഫീസാക്കി മാറ്റി കൊണ്ട് ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തുള്ള കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ.

ഇങ്ങനെയുള്ള വാട്ടർ ടാങ്കുകളിൽ അധികം ഗവൺമെന്റിന്റെ അധികാരപരിധിയിലുള്ള ജല അതോറിറ്റിയുടെതാകയാൽ മറ്റ് നിർമ്മാണങ്ങൾക്ക് ഒന്നും തന്നെ ആരും ശ്രമിക്കാറുമില്ല. വീടുകളിലും മറ്റ് ചെറിയ കെട്ടിടങ്ങളിലും മറ്റും വാട്ടർ ടാങ്കിന് അടിയിൽ നിർമ്മാണം നടത്താറുണ്ടെങ്കിലും ഇത്തരമൊരു ഗവൺമെന്റ് പ്രൊജക്റ്റിൽ ഇതാദ്യമാണ് എന്നു തന്നെ പറയണം. ഇത്തരമൊരു നിർമ്മാണം സാധ്യമാണെന്ന് കാണിച്ചുതന്നത് നിരവധി സർക്കാർ പ്രോജക്ടുകൾ ചെയ്തു കൈത്തഴക്കമുള്ള മുതിർന്ന ആർക്കിടെക്റ്റ് എസ് ഗോപകുമാർ ആണ്. സുരക്ഷയെക്കുറിച്ചുള്ള ഭയംമൂലമോ അല്ലെങ്കിൽ വാട്ടർ ടാങ്കിനടിയിലെ നിർമ്മാണത്തെ കുറിച്ചുള്ള ബോദ്ധ്യമില്ലായ്മ മൂലമോ നാളിതേവരെ കേരളത്തിൽ ഇത്തരം വാട്ടർടാങ്കുകൾ നോക്കുകുത്തികളായി മാറിയിരിക്കുകയായിരുന്നു.

മികച്ച സുരക്ഷ സംവിധാനത്തോടെ
വാട്ടർ ടാങ്കിലേക്കും ഓഫീസിലേക്കും പ്രത്യേകം പ്രവേശനമാർഗ്ഗം രണ്ടു വശങ്ങളിൽ നിന്നും കൊടുത്തിട്ടുണ്ട്. അഞ്ചു ലക്ഷം ലിറ്ററാണ് ടാങ്കിന്റെ ജലവഹന ശേഷി. ടാങ്കിനു ചുറ്റും നടക്കുവാനുള്ള പ്രത്യേക ടെറസ്സും, സുരക്ഷാസംവിധാനങ്ങളും എല്ലാം നൽകിയിട്ടുണ്ട്. മുകളിലേക്ക് നോക്കിയാൽ മാത്രമേ വാട്ടർ ടാങ്കാണ് എന്നു മനസ്സിലാവുകയുള്ളു.കൊമേഴ്സ്യൽ ഏരിയയുടെ പ്രവേശനകവാടമെല്ലാം കാലത്തിനൊത്ത രീതിയിൽ മോഡേൺ ആയി ഡിസൈൻ ചെയ്തിരിക്കുന്നു. ഏതൊരു മാറ്റവും ഇങ്ങനെയാണ്. തുടങ്ങാനാണ്, ഒരു വഴിതെളിച്ചു നടക്കുവാനാണ് ആളില്ലാത്തത്. ഈ പുതിയ തുടക്കം വലിയ മാറ്റങ്ങൾ കൊണ്ടു വന്നേക്കാം. ആർക്കിടെക്ച്ചർ എന്നു പറയുന്നത് വെറും വീടുനിർമ്മാണവും, കെട്ടിടനിർമ്മാണവും മാത്രമല്ല. പുതിയ കണ്ടുപിടുത്തങ്ങളുടെയും, പരീക്ഷണങ്ങളുടെയും, പുതിയ പാതയൊരുക്കലിന്റെയും കൂടിയാണ്.

Architect.Gopakumar S

Project Details

Ar.Gopakumar S

Kumar Group Total Designers

Kent Glass House

Kaniyampuzha

Vyttila, Kochi .

Mob:9846046464

Client : Govt.Property Kinfra industrial park

Ottappalam ,palakkad

Water tank capacity – 500000 ltrs

Office space built-up area(3 floors)-  610 sq.m

Building height(excl water tank) – 10.80M

Building height(incl water tank – 16.25 M

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular