HomeResidential Projectഡിസൈൻ ആണ് ഈ വീടിൻറെ ഹൈലൈറ്റ്!

ഡിസൈൻ ആണ് ഈ വീടിൻറെ ഹൈലൈറ്റ്!

കന്റംപ്രറി ശൈലിയിലെ ബോക്സ് മാതൃകയിലുള്ള എലിവേഷനും നാടൻ ചെടികളും മുറ്റവും തൊടിയും ഫലവൃക്ഷങ്ങളും നിറഞ്ഞ വീട്  എന്ന വിശാലമായ ലോകത്തേക്ക് ചേക്കേറുമ്പോൾ രാജേന്ദ്രന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളും ആവശ്യങ്ങളും ഏറെയായിരുന്നു .കാലികമായ ജീവിതശൈലിക്ക് യോജിക്കാത്ത ഒരിടത്തു നിന്നുമായിരുന്നു പുതിയ വീട്ടിലേക്കുള്ള ഈ മാറ്റം.

കാറ്റും വെളിച്ചവും നിറഞ്ഞ പുതിയ വീട്ടിലേക്ക്

പുതിയൊരു വീട് എന്ന് പറയുമ്പോൾ നിറയെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഉണ്ടായിരിക്കണം .മഴക്കാലത്ത് വെള്ളം കയറാത്ത വിധത്തിൽ അടിത്തറ ഉയർത്തി കെട്ടിയതായിരിക്കണം.പകൽ നാച്വറൽലൈറ്റ്  മാത്രം മതി .വൈദ്യുതി വിളക്കുകൾ ഉപയോഗിക്കേണ്ടി വരരുത് .

എല്ലായിടത്തും ചുമരുകൾ കെട്ടി മറക്കേണ്ട .തുറന്ന നയമാവാം .സ്വകാര്യത ബെഡ്റൂമുകൾക്ക് മാത്രം മതി .ഇങ്ങനെയുള്ള പല നിർദ്ദേശങ്ങളും ഈ കുടുംബത്തിൻറെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.

15 സെൻറ് ഭൂമിയിൽ ഉണ്ടായിരുന്ന തെങ്ങ്,  മാവ്,വാഴ തുടങ്ങിയ  വൃക്ഷങ്ങളെയെല്ലാം സംരക്ഷിച്ച് ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കി കൊണ്ടായിരുന്നു പുതിയ വീടൊരുക്കിയത്.

അധികം സംരക്ഷണമാവശ്യമില്ലാത്ത ഹെലിക്കോണിയ പോലുള്ള കാലാവസ്ഥക്കിണങ്ങുന്ന നാടൻ ചെടികളും ചേർത്ത് മുറ്റമൊരുക്കി. ഒരു വീട്ടിലേക്കാവശ്യമായ  പ ച്ചക്കറികൾ വിളയുന്ന പിൻമുറ്റം കൂടി  തയ്യാറാക്കി .

വീടിൻറെ ചുറ്റി നുമുള്ള ഈ ഹരിത സാന്നിധ്യം ചൂട് കുറയ്ക്കുവാൻ സഹായിക്കുന്നുണ്ട്.ഉള്ളിൽ കാഴ്ച വിരുന്നുമാവുന്നുണ്ട്.

വീട് ഇഷ്ടത്തിനൊത്ത്

എലിവേഷന്റെ കാഴ്ചക്ക്  ബോക്സ് മാതൃകയിലുള്ള  ഡിസൈൻ ആണ്.അകത്തളത്തിലെ ഡബിൾഹൈറ്റ് ഏരിയകൾ ഉള്ളിലെ ചൂട് കുറയ്ക്കുന്നു. ക്രോസ്സ് വെന്റിലേഷന് പ്രാധാന്യം നൽകിയി ട്ടുണ്ട്.

അലങ്കാരങ്ങളിൽ പൊതുവേ മിതത്വം പാലിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കടന്നുവരുന്ന ബാൽക്കണികൾ ഗ്രീനറി തുടങ്ങിയ ഇഷ്ടങ്ങൾ ഒന്നും മാറ്റി നിർത്തിയിട്ടില്ല.

ഫാമിലി ലിവിങ്ങിനോട് ചേർന്നുളള കോർട്ട്യാർഡ് അകത്തളത്തിന്ഹരിത സാന്നിധ്യമാവുന്നു. ഡൈനിങ്ങും വാഷ് ഏരിയയും ശ്രദ്ധേയം. സിറ്റ്ഔട്ടിൻറെ ചുമരിലെ വൃത്താകൃതിയിലുള്ള ജനാല യും തൊട്ടടുത്ത ഏരിയകകളും സ്റ്റോൺ ക്ലാഡിങ്ങിനാൽ സമ്പന്നമാണ്. ഇത് എലിവേഷന് കാഴ്ച പ്രാധാന്യം നൽകുന്നുണ്ട്.

ഫർണിച്ചറെല്ലാം ഓരോ ഏരിയയ്ക്കും ഉപയോഗത്തിനും അനുസരിച്ച് കസ്റ്റമൈസ്‌ ചെയ്തെടുത്തവയാകുന്നു. കൃത്രിമങ്ങൾ ഒന്നും തന്നെയില്ല. വീട്ടുകാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം എലിവേഷൻറെ  ബോക്സ് ശൈലിയോട് ചേർന്നുപോകും വിധം ഒരു നായക്കൂടും തീർത്തിരിക്കുന്നു  .

ഒരുപാട് പ്രതീക്ഷകളുമായി പുതിയൊരു വീട്ടിലേക്ക് ചേക്കേറിയ ഈ കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുവാനും സാധ്യമാക്കി കൊടുക്കുവാനും സ്റ്റോണാർക്കിന് കഴിഞ്ഞിട്ടുണ്ട്.

രാജേന്ദ്രനും കുടുംബവും

PROJECT DETAILS :

PROJECT TEAM : SAJAD .P, AMJAD.T.P, SHAMIL.N.V, HANEEFA. P. T

STONEARCH DESIGN COMPANY INSTA URL:https://www.instagram.com/stone_arc_/

MANJERI , MALAPPURAM

CONTACT : 8590044044

PLOT: 15 CENT

TOTAL SQ FT : 2750 SQ FT

CLIENT: RAJENDRAN  T K

PLACE:  MANJERI

PHOTOS & VIDEO: ANUGRAHA PHOTOGRAPHY

Read another one click : https://archnest.in/2024/06/tropical-house/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular