മീനച്ചിലാറും 100 മേനി വിളയുന്ന മണ്ണും ആ മണ്ണിലെ മുഖ്യ വരുമാന സ്രോതസായ റബ്ബർ മരങ്ങളും നിറഞ്ഞ കോട്ടയം ജില്ലയിലെ പാലാ നഗരം. പശ്ചിമ ഘട്ടത്തിൻറെ കിഴക്കൻ മേഖലയുടെ കവാടം കൂടിയാണീ നഗരം.
അതുകൊണ്ടു തന്നെ കുന്നും മലകളും താഴ്വരയും നിറഞ്ഞതും; നിരപ്പായതും അല്ലാത്തതും അങ്ങനെ ഒട്ടേറെ വൈവിധ്യം നിറഞ്ഞ ഭൂ പ്രകൃതിയും ട്രോപ്പിക്കൽ കാലാവസ്ഥയുമാണ് ഇവിടുത്തേത് .
പാലക്കടുത്തു മരങ്ങാട്ടുപള്ളിക്ക് സമീപമുള്ള ഈ വീടിനും വീടിരിക്കുന്ന പ്ലോട്ടിനുമുണ്ട്പ്രത്യേകതകൾ ഏറേ.പ്ലോട്ടിൻറെ ഒരു ഭാഗം ഉയർന്നും ഒരുഭാഗം താഴ്ന്നും.
ആര്കിടെക്ടിന്റെ ഭാഷയിൽ പറഞ്ഞാൽ “ട്രോപ്പിക്കൽ ക്ലൈമറ്റും സ്ലോപ്പിങ് ആയ പ്ലോട്ടും. നിരപ്പായ ഭൂമിയിൽ മാത്രമേ വീട് പണി സാധ്യമാവൂ എന്ന നിർബന്ധമൊന്നും ഇന്നില്ല.കാരണം കാലമൊക്കെ മാറി, പ്ലോട്ടിലെ ലെവൽ വ്യതിയാനത്തെ എങ്ങനെ ഒരു ഡിസൈൻ എലമെന്റാക്കി മാറ്റം എന്നതാണ് ഇന്നത്തെ ഡിസൈനിങ് തിങ്കിങ് രീതി.”
അങ്ങനെ ലെവൽ വ്യത്യാസമനുരിച്ചു പ്ലാൻ ചെയ്തപ്പോൾ റീടേയ്നിങ് വാൾ വരെ ഡിസൈൻ എലമെന്റായി മാറുകയായിരുന്നു ഇവിടെ .ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റോർ ഏരിയ, പാർക്കിങ് സ്പേസ്,ഒരു ബുട്ടീക് എന്നിവയാണുള്ളത്.
ഗൃഹാന്തരീക്ഷത്തെ ബാധിക്കാത്ത വിധം ബുട്ടിക്കിലേക്ക് ആളുകൾക്കും സ്റ്റാഫിനും വന്ന് പോകാനും കാർപാർക്കിങ്ങിനും ഉള്ള സൗകര്യം നൽകിയിട്ടുണ്ട്. ഫാമിലി ഏരിയകളായ ലിവിങ്,ഡൈനിങ്,കിച്ചൻ,നാല് ബെഡ്റൂമുകൾ എന്നീ ഇടങ്ങൾക്ക് സ്ഥാനം ഫസ്റ്റ് ഫ്ലോറിൽ ആണ്.
കണ്ടു മടുത്ത സ്റ്റെയർകേസ് ഒഴിവാക്കി
ടിപ്പിക്കൽ ടൈപ്പ് ഒരു സ്റ്റെയർകേസ് ഒഴിവാക്കി . പകരം ഹരിതാഭ നിറഞ്ഞൊരു കോർട്ടിയാർഡും അതിനു നടുവിലൂടെയുള്ള സ്റ്റെപ്പുകളുമാണ് .ചെന്നു കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്.ഡൈനിങ് ഏരിയയ്ക്ക് സമീപത്തും പച്ചപ്പാർന്ന കോർട്യാർഡും,ഫിഷ് പൊണ്ടും,ലൗബേർഡ്‌സും എല്ലാമായ് ഒരു ഗാർഡന്റെ അനുഭവം പകരുന്ന ഇടങ്ങളുണ്ട്.
ഈ രണ്ടു ഹരിത കേന്ദ്രങ്ങളെ പ്രധാന ആകർഷണമാക്കി അതിലേക്ക് കാഴ്ച ലഭിക്കും വിധമാണ് അകത്തളത്തിലെ എല്ലാ ഏരിയകളും നൽകിയിട്ടുള്ളത്.ക്രോസ് വെന്റിലേഷനുകൾ കാറ്റിന്റെയും വെളിച്ചത്തിന്റെയും സുഗമമായ ഒഴുക്ക് സാധ്യമാക്കിയിരിക്കുന്നു.
ആർക്കിടെക്ചറൽ ഡിസൈനിൻറെ മികവ് കൊണ്ട് കൈവന്നിട്ടുള്ള സ്വാഭാവിക തനിമയും വെണ്മയും ഫർണിഷിങ്ങിലെ വൈറ്റ്,ബേജ് വർണങ്ങളും ഫർണിച്ചറിന്റെ ബ്രൗൺ നിറവും അകത്തും പുറത്തും നിറയുന്ന പച്ചപ്പും ലൈറ്റിങ് സംവിധാങ്ങളുമാണ് അകത്തളമൊരുക്കലിന്റെ ചേരുവകൾ.
കുറവിനെ നിറവാക്കി
എലിവിഷന് കാഴ്ചയിൽ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ട്രോപ്പിക്കൽ സ്ലോപ്പിങ് റൂഫിനാണ്പ്രാധാന്യം.റൂഫിനുള്ളിലെ ആറ്റിക് സ്പേസിൽ ചെറിയൊരു പാർട്ടി ഏരിയയും ഒരുക്കിയിട്ടുണ്ട്.മുറ്റത്ത് ടൈലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ഗാർഡൻ ഒഴിവാക്കിട്ടില്ല.
സിറ്റ് ഔട്ടിലും ചുറ്റുമതിലിലും എല്ലാം പ്ലാന്റർ ബോക്സുകൾ നൽകി. പ്ലോട്ടിന്റെ ഉയർച്ച താഴ്ചകൾ ഒരു കുറവാണ് എങ്കിൽ ആ കുറവിനെ ഒരു നിറവാക്കി മാറ്റി തൽ പ്രദേശത്തിനും ട്രോപ്പിക്കൽ കാലാവസ്ഥക്കും യോജിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ പാർപ്പിടം ഈ വീട്ടുകാരുടെ ആഗ്രഹസാഫല്യത്തിൻറെ പൂർത്തീകരണം കൂടിയാണ്.
വായു സഞ്ചാരം ഏ.സി യുടെ ഉപയോഗമില്ലാതെ തന്നെ വീടിനുളളിലെ ചുടു കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഒപ്പം പുറത്തെ ലാൻഡ്സ്കേപ്പിന്റെയും വീടിനു ചുറ്റിനുമുള്ള പച്ചപ്പിന്റെയും കാഴ്ചകളെ ഉള്ളിലേക്ക് എത്തിക്കുന്നു. കൂടാതെ കിടപ്പുമുറികളുടെ ജനാലകൾ ഇരിപ്പിട സൗകര്യമുളളതും പാസ്സേജ് സ്വകാര്യത പ്രദാനം ചെയ്യുന്നതുമാണ്.
കിച്ചനും ഫാമിലി ഡൈനിങ്ങും വീടിന്റെ മുന്നിലേക്ക് കാഴ്ച ലഭിക്കുന്ന വിധമാണ്. അകത്തളത്തിൽ വെളിച്ചത്തിന്റെയും വെണ്മയുടെയും നിറവാണ്. തികച്ചും മിനിമൽ ആയ ഡിസൈനിങ് നയം ഗൃഹാന്തരീക്ഷത്തെ ഏറെ ഹൃദ്യമാക്കുന്നു.
എവിടെ പോയാലും വേഗം തിരിച്ചു വീട്ടിൽ വരിക എന്ന തോന്നൽ ഉളവാക്കാൻ കഴിയുന്ന സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന തിരികെ വിളിക്കുന്ന വീട്.
DESIGN : AR. JAMES JOSEPH
Insta : https://www.instagram.com/jameskavalackal/
Facebook : https://www.facebook.com/james.kavalackal
INDESIGN
PONKUNNAM,KOTTAYAM
CONTACT : 9446279600/04828 202799
PLOT : 28.5 CENTS
TOTAL SQ FT : 4000 SQ FT
PHOTOS & VIDEO SHIJO THOMAS PHOTOGRAPHY KOCHI
Facebook : https://www.facebook.com/shijo.imaging
Insta : https://www.instagram.com/shijothomas.photography/
ALSO READ: തുറന്ന സൗഹൃദംപോലൊരു വീട്
[…] […]