HomeResidential Projectതുറന്ന സൗഹൃദംപോലൊരു വീട്

തുറന്ന സൗഹൃദംപോലൊരു വീട്

റോഡിൻറെ വളവ് തിരിവുകൾക്കൊപ്പം  ചെറുകുറ്റിക്കാടുകളും വന്മരങ്ങളും കടന്ന് കല്ലുകൾക്കിടയിലെ പുല്ലിൽ ചവുട്ടി ചെന്ന് കയറുന്നത്  കൊളോണിയൽ ടച്ചുള്ള  കാർപോർച്ചിലേക്കാണ്. അവിടെ നിന്നും വരാന്തയിലേക്ക്.’ഓപ്പൺ’  എന്ന ഡിസൈനിങ്നയം അത്രമേൽ ഉൾചേർത്തിട്ടുള്ള  ഒരു വീട്.

വിദേശവാസികളാണ് വീട്ടുകാർ പക്ഷേ നാട്ടിൽ ഒരു വീട് എന്നുള്ളത് മറ്റേതൊരു വിദേശവാസിയെയും പോലെ ഇവരുടെയും സ്വപ്നം തന്നെയായിരുന്നു.കോട്ടയം ജില്ലയിൽ പാലാ- മരങ്ങാട്ടുപിള്ളി സ്വദേശികളായ ജിബി ജോർജും കുടുംബവും U K നിവാസികളാണ്.

നാടിൻറെ നന്മയെ ചേർത്ത് പിടിച്ച്

“നാടിൻറെ നന്മയും പച്ചപ്പുമെല്ലാം ചേർന്ന് നാട്ടിൻപുറത്ത് വിദേശ മാതൃകയിൽ സൗകര്യങ്ങളും അതേ ആംബിയൻസുമുള്ള കാലാവസ്ഥയ്ക്കിണങ്ങുന്ന ഒരു വീട് വേണം. ഓപ്പൺ പ്ലാൻ ആയിരിക്കണം, ലാൻഡ്സ്കേപ്പ് ഒഴിച്ചുകൂടാനാവാത്തതാണ്. കൃത്രിമത്വം ഉണ്ടാവുകയും ചെയ്യരുത് നാച്വറൽ ആയിട്ടുള്ള പരിതസ്ഥിതികൾ എന്തൊക്കെയാണോ അതിനനുസരിച്ച് അതിനെ ഉപയോഗപ്പെടുത്തികൊണ്ടുള്ള വീടാവണം.നമ്മുടെ നാടിൻറെ നന്മകളെ ഒന്നും മാറ്റി നിർത്തണ്ട ,പഴയകാല നിർമ്മാണ രീതികളോടും സാഹചര്യങ്ങളോടും ഒക്കെ പൊരുത്തപ്പെടുവാൻ ഇഷ്ടമാണ്”

ഇത്തരത്തിൽ തങ്ങൾക്ക് ഇണങ്ങിയ തങ്ങളുടെകാഴ്ച്ചപ്പാടിനോട് യോജിക്കുന്ന ഒരു വീട് ഡിസൈൻ ചെയ്യാനായി ഈ വീട്ടുകാർ തിരഞ്ഞെടുത്തത് ആർക്കിടെക്റ്റ് എം.എം.ജോസിനെയാണ്.കാരണം അദ്ദേഹത്തിൻറെ പ്രൊജക്ടുകൾ പലതും കണ്ടു മനസ്സിലാക്കിയപ്പോൾ ഇതാണ് തങ്ങളുടെ ആർക്കിടെക്റ്റ് എന്ന് വീട്ടുകാർ തിരിച്ചറിയുകയായിരുന്നു

കൺഫ്യൂഷൻഇല്ലാത്ത കോംപ്ലിക്കേഷൻ ഇല്ലാത്ത ,പരാതികൾ ഇല്ലാത്ത  ഒരു തുറന്ന സൗഹൃദം പോലെയാണ് ആർക്കിടെക്ട് എം എം ജോസിന്റെ വീടുകളെല്ലാം തന്നെ. ഓപ്പൺ പ്ലാനിങ് എന്നത് ഇത്രമേൽ നമ്മേ സ്വാഗതം ചെയ്യുന്ന ഒരു വീട് നിർമ്മാണരീതി  അത് തന്നെയാണ് mindscape architects നെ വേറിട്ടതാക്കുന്നതും.

സംവദിക്കുന്ന വീട്

ഡിസൈനിങ്ങിലെ ഓരോ ഘടകവും  എടുത്തു നോക്കിയാൽ പണ്ട് നിലവിലുണ്ടായിരുന്ന പ്രാദേശികമായ നിർമ്മാണ ശൈലിയോട് ഏറെ അടുത്തുനിൽക്കുന്ന എന്നാൽ അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉൾച്ചേർന്നിരിക്കുന്നതായി മനസ്സിലാക്കാം .പ്രാദേശിക നിർമ്മാണ ഘടകങ്ങളെയും രീതികളെയും കാലത്തിനൊത്ത്,ആവശ്യങ്ങൾക്ക് അനുസരിച്ച് കാലാവസ്ഥക്ക് ഇണങ്ങിയ വിധം ഉപയോഗിക്കുക ആർകിടെക്റ്റ് എം എം ജോസിന്റെ ഓരോ വീടും  പ്രകൃതിക്ക്, കാലാവസ്ഥയ്ക്ക്, ചുറ്റുപാടുകൾക്ക് അനുസരിച്ചുള്ള  ഡിസൈൻ തന്നെയാണ്.

വരാന്തയിൽ നിൽക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകളും ശുദ്ധവായുവും പച്ചപ്പും ഒക്കെ നമ്മോട് സംവദിക്കുന്നതുപോലെ.വിശേഷങ്ങൾ പറയുന്നതുപോലെ തോന്നും. ഉള്ളിലേക്ക് കടന്നാൽ വലിയ ജനാലകൾ തീർക്കുന്ന വിഷ്വൽ ഇംപാക്റ്റ്.വീടിൻറെ പുറത്തെ കാഴ്ചകളെ മുഴുവനും ഉള്ളിലേക്ക് ആനയിക്കുന്നുണ്ട്.

ആന്തരികവും ബാഹ്യവുമായ കൂടിച്ചേരൽ

അകവും പുറവും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. ഒരു വീടിൻറെ  ഓപ്പൺ ഡിസൈനും പ്ലാനും അത് ഇരിക്കുന്ന പരിസരത്തോട് എങ്ങനെ സംവദിക്കുന്നുവെന്ന് അത് എത്രമേൽ ഇഴുകിച്ചേരുന്നുവെന്ന് പരിസരത്തോട് എത്രമാത്രം പൊരുത്തപ്പെട്ട്  ലയിച്ചു ചേർന്നാണ് കിടക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കി തരുന്ന ഒരു ഡിസൈനിങ് നയമാണ് ഈ പ്രോജക്ടിൽ കാണാനാവുക. ഒരു വീട് അതിൻറെ പരിസരത്തോട് എത്രമേൽ ഇണങ്ങി നിൽക്കുന്നുവോ അത് അത്രമേൽ ജീവിതസൗഖ്യം പകരുന്ന ഒന്നായിരിക്കും എന്നതിൽ സംശയമില്ല.

വീടിൻറെ ആന്തരിക ബാഹ്യ ഇടങ്ങളുടെ കൂടിച്ചേരൽ  വളരെ അനായാസമായി സംഭവിക്കുന്നു. വീട് എന്നാൽ  ഒരോഇടത്തേയും  അതിൻറെ എല്ലാവിധമായ സവിശേഷതകളുടെയും അനുഭവിച്ചറിയുന്ന ഒന്നാകണം .അതിന് അകത്തിരുന്ന് തന്നെ  പുറംലോകത്തെ അനുഭവിക്കാൻ കഴിയുന്ന ആന്തരികമായ മുറ്റവും  ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകളുമാണുള്ളത്.ഓരോ ഏരിയയുടെയും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം ഓരോ ഇടങ്ങളുടെയും പ്രാധാന്യം നഷ്ടമാകാതെയും  ശ്രദ്ധിച്ചിട്ടുണ്ട് .വേണ്ടയിടത്ത് സ്വകാര്യതയ്ക്ക് പ്രാധാന്യമുണ്ട് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. കോമൺ ഏരിയകളായ ലിവിങ് ഡൈനിങ് കിച്ചൻ ഫാമിലി ലിവിങ് ഇവയൊക്കെ ഒരു ഭാഗത്തും കിടപ്പുമുറികൾ മറ്റൊരു ഭാഗത്തുമായി കേന്ദ്രീകരിച്ചിരിക്കുന്നു.

ട്രോപ്പിക്കൽ ക്ലൈമറ്റിന് ഏറ്റവും അനുയോജ്യമായ കേരളീയ മാതൃകയിലുള്ള ഓടിട്ട ചരിഞ്ഞ മേൽക്കൂര ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയുടെ ഭാഗമാണ്.പരമ്പരാഗത നിർമ്മാണ രീതിയുടെ എന്നതിലുപരി കാലാവസ്ഥക്ക്  ഏറെ യോജിക്കുന്ന ഒന്നു കൂടിയാണ് ഇത്തരം ചരിഞ്ഞ മേൽക്കൂരകൾ .

നേർരേഖകൾ ചേർന്നുള്ള ഡിസൈനിങ് പാറ്റേണുകളാണ്ഉള്ളിലും പുറമെയും വിഷ്വൽ ഇംപാക്റ്റ് തീർക്കുന്നത്. കൺഫ്യൂഷൻ ഉണ്ടാക്കുന്ന തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒന്നും തന്നെ ഇല്ല. സ്പേസ് യൂട്ടിലൈസേഷൻ അതിൻറെ എല്ലാവിധമായ സാധ്യതകളോടെയും ഉപയോഗിച്ചിരിക്കുന്നതിനാൽ   മെയിൻറനൻസ് എളുപ്പമാണ്.  വൃത്തിയുള്ള വിശാലമായ വെളിച്ചം നിറഞ്ഞ ഇടങ്ങൾ അലങ്കാരങ്ങളിലെ മിതത്വം കലാത്മകത  ഇവയെല്ലാം ഡിസൈനിങ്ങിന്റെ മികവു കൂട്ടുന്ന ഘടകങ്ങളാണ്. തുറന്ന സൗഹൃദം പോലെ തന്നെ അകവും പുറവും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്ന വീട്.

AR.M . M . JOSE

https://www.facebook.com/search/top?q=mindscape%20architects

MINDSCAPE ARCHITECTS

PALA –KOTTAYAM (DT)

MOB : 9447659970

Plot : 3 acre

Total sqft :4500 sqft

Place : Mrangattupally

client :Jiby George

Photography -Manu Jose Photsographyhttps://www.facebook.com/profile.php?id=100063580795604

തിരികെ വിളിക്കുന്ന ട്രോപ്പിക്കൽ ഹൗസ്https://malayalam.archnest.in/residential-project/

Read in English : A House Merged With Lush Greenery

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular