ഇന്റീരിയർ കൺസെപ്റ്റ്
മൂന്ന് കിടപ്പുമുറികള്‍,ലിവിങ്, ഡൈനിങ്, പൂജ ഏരിയ, ബാല്‍ക്കണി, കിച്ചന്‍ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍. വെണ്മയും വെളിച്ചവും കൂടിച്ചേര്‍ന്നുള്ള തികവും നിറവും, സീലിങ്ങിലും ചുമരിലും മറ്റുമായി നല്‍കിയിട്ടുള്ള സമൃദ്ധമായ വുഡ് വര്‍ക്കുകളുടെ ഭംഗിയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഈ അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് പരിസരത്തെ കായല്‍ കാഴ്ച്ചകളെയും ആനയിച്ചിട്ടുണ്ട്.സമീപത്തെ കായലിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാം ഡൈനിങ്,ബാല്‍ക്കണി എന്നിവിടങ്ങളില്‍ ഇരുന്നാല്‍.കന്റംപ്രറി മിനിമലിസ്‌റ്റ് ഡിസൈന്‍ നയത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്നു.വുഡിന്റെ ഉപയോഗം അകത്തളത്തിനു പ്രൗഢിയേകുന്നു. ഫര്‍ണിഷിങ്ങിലെ ന്യൂട്രല്‍ കളര്‍, ലൈറ്റിങ്, പ്രകൃതി ഭംഗി എന്നിവയെല്ലാം ഒരുമിച്ചപ്പോള്‍ കൈവന്ന ഭംഗിയും ഉപയുക്തതയും വിശാലതയും വെണ്മയുമാണ് ഈ അകത്തളത്തിന്റെ ചന്തത്തിനു പിന്നില്‍.
ലിവിങ്
ലിവിങ് ഏരിയയുടെ ഹൈലൈറ്റ് ടി വി ഏരിയയണ്.വുഡില്‍ തീര്‍ത്തിട്ടുള്ള റീപ്പറുകള്‍ ചുമരും കഴിഞ്ഞു സീലിങ്ങില്‍ എത്തി നില്‍ക്കുന്നു. വുഡിന്റെ പ്രയോഗം സീലിങ്ങിലും കാണാം.ന്യൂട്രല്‍ കളറില്‍ ഉള്ള ലെതര്‍ ഇരിപ്പിടങ്ങളുടെ പ്രൗഢിയാണ് ലിവിങ്ങിന്.
ഡൈനിങ് ഏരിയ
ഫ്ലോറിലെ ടൈലിന്റെ നിറവ്യത്യാസവും ഫർണിച്ചറുമാണ് ലിവിങ് ഡൈനിങ് ഏരിയകളെ ഭാഗിക്കുന്നത്.കായല്‍ കാഴ്ച്ചകള്‍ കടന്നു വരത്തക്കവിധം സുതാര്യമായ ഗ്‌ളാസ് ചുമരുകളാണ് ഡൈനിങ്ങിന്റ ഭാഗത്തുളള ബാല്‍ക്കണിക്ക്.സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
വെണ്‍മയാര്‍ന്ന ചുമരുകളും ഫര്‍ണിഷിങ് ഇനങ്ങളും ഫ്‌ളോറിങ്ങും ഒപ്പം നാച്വറല്‍ ലൈറ്റിങ്ങും കൂടിയാവുമ്പോള്‍ കായല്‍ കാഴ്ചകള്‍ വിരുന്നു വരുന്ന അകത്തളത്തിന് ഭംഗി മാത്രമല്ല വെളിച്ചവും വിശാലതയും കൂടി കൈവന്നിട്ടുണ്ട്.
പൂജ ഏരിയ
ഡൈനിങ് ഏരിയയുടെ നേരേ എതിരേയുളള ചുമരിലാണ് പൂജാ സൗകര്യമൊരുക്കിയിരിക്കുന്നത്. വാള്‍പേപ്പറിനു വുഡുപയോഗിച്ച് ബോര്‍ഡറും നല്‍കി ചുമര് ആകര്‍ഷകമാക്കി.ഒപ്പം ചെറു തട്ടുകളും ബോക്‌സുകളും കൂടി നല്‍കിയിട്ടുണ്ട്.
മാസ്റ്റർ ബെഡ്‌റൂം
വെണ്‍മ നിറഞ്ഞ സീലിങ്ങും ഫ്‌ളോറിങ്ങും അതിനിടയില്‍ ഫര്‍ണിച്ചര്‍,ഫര്‍ണിഷിങ് എന്നിവക്ക് നല്‍കിയിട്ടുളള ഡാർക്ക് ബ്രൗണ്‍ നിറം,ലൈററിങ്ങിന്റെ പ്രഭ എന്നിവയാണ് മാസ്റ്റര്‍ ബെഡ്‌റൂമിനെ ശ്രദ്ധേയമാക്കുന്നത്.
ചുമരില്‍ വാള്‍ പേപ്പറിന്റെയും ആര്‍ട്ടിഫാക്‌സുകളുടെയും ചന്തം നിറച്ചിരിക്കുന്നു.വഡ്രോബിന്റ എതിര്‍വശത്ത് ചുമരില്‍ ജനാലയോട് ചേര്‍ന്ന് വെളിച്ചം ലഭിക്കത്തക്കവിധം മെയ്ക്കപ്പ് ഏരിയ സ്ഥാപിച്ചു.കട്ടിലിനോട് ചേര്‍ന്ന്ബെഡ് ബഞ്ച് കൺസെപ്റ്റിൽ ഇരിപ്പിട സൗകര്യമൊരുക്കി ചുമരിലും ഇരിപ്പി്ടങ്ങളിലും കട്ടിലിന്റെ ഹെഡ്‌ബോഡിലും ഒരേ ഡിസൈന്‍ പിന്‍തുടര്‍ന്ന് ഭംഗി നിറച്ചിരിക്കുന്നു.
സണ്‍ ബെഡ്‌റൂം
വിന്റേജ് മാതൃകയില്‍ ഉളള വാഹനങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് മകന്റെ മുറിയുടെ ചുമര് ഹൈലൈറ്റ് ചെയ്തു.സീലിങ്ങിലും മിതമായ അലങ്കാരങ്ങള്‍ നൽകി വെണ്‍മക്കും വെളിച്ചത്തിനും മുന്‍ഗണന കൊടുത്തു.
ഗസ്‌ററ് ബെഡ്‌റൂം
ഗ്രേ, വൈറ്റ്, ബ്രൗണ്‍ നിറങ്ങളും വായന സൗകര്യവും ചേര്‍ത്ത് അതിഥികള്‍ക്കുളള കിടപ്പുമുറി ആകര്‍ഷകമാക്കി.ഫര്‍ണിഷിങ്ങില്‍ നിന്നും പകര്‍ത്തിയെഴുതിയ ഡിസൈനാണ് ചുമരിലെ പെയിന്റിങ്ങിന്. ഒപ്പം വാള്‍ പേപ്പറിന്റെ ഭംഗിയും.
വാഷ് ഏരിയ
കണ്ടാല്‍ മാര്‍ബിളെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ വിട്രിഫൈഡ് ടൈലാണ് ചുമരില്‍. മിററിനു ചുറ്റിലുംനല്‍കിയിട്ടുളള ലൈറ്റിങ് കൂടുതല്‍ ഭംഗി പകരുന്നു.
ബാല്‍ക്കണി
മണ്ണിന്റെ നിറമാര്‍ന്ന ക്‌ളാഡിങ്,വുഡന്‍ പാനലിങ്,പ്‌ളാന്റര്‍ ബോക്‌സ് അവയിലെ പച്ചപ്പ് എന്നിവയെല്ലാം ചേര്‍ന്ന് ഒരു എര്‍ത്തി ഫീല്‍ പകരുന്നു.പരിസരക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പാകത്തിനുള്ള ഇരിപ്പിട സൗകര്യവും സജ്ജമാക്കിയിരിക്കുന്നു.
കിച്ചന്‍
നിലവിലുണ്ടായിരുന്ന ഭിത്തി കട്ട് ചെയ്ത് വുഡന്‍ ഫ്രയിം പാര്‍ട്ടീഷന്‍ നല്കി കിച്ചനെ ഭംഗിയാക്കി.അധികം വലിപ്പമില്ലങ്കിലും സൗകര്യങ്ങള്‍ക്ക് കുറവേതുമില്ല കിച്ചനില്‍.
കൗകണ്ടര്‍ടോപ്പിനു മുകളിലും താഴെയുമായി സ്റ്റോറേജ് കബോഡുകള്‍ ആധുനീക ലൈറ്റിങ് സംവിധാനം എന്നിവയൊക്കെ ചേര്‍ത്ത് മോഡുലാര്‍ രീതിയില്‍ ഒരുക്കിയിരിക്കുന്ന കിച്ചന്‍.
Project Details:
Client: Dhanya Vinod
Location: Nettoor, Kochi
Area: 1615 sq.ft.
Design:
Prasad Pulikkodan
IdeeStudio, Kochi
Mob: 9895942533