HomeNon Residential Projectsസ്വയം ഒരു മാതൃക

സ്വയം ഒരു മാതൃക

ടിപ്പിക്കൽ ടൈപ്പ് ഓഫീസുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. കാലത്തിനു വന്ന മാറ്റം മെറ്റീരിയലുകളിലും, നിർമ്മാണ രീതികളിലും ഇന്നു കാണാം. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി പുതിയവ കണ്ടെത്താനും അവ പ്രയോഗിച്ചു നോക്കുവാനും ശ്രമിക്കുന്നുണ്ട് ഇന്നത്തെ തലമുറ. 

പുതുതലമുറ ഓഫീസുകൾ കൂടുതലും പ്രകൃതിയോട്, കാലാവസ്ഥയോട് ഇണങ്ങുന്നവയാണ്. ജനസാന്ദ്രതയേറിയതും, ഉയർന്ന സ്ഥല വിലയും, കുറഞ്ഞ സ്ഥലലഭ്യതയുമുള്ള വലിയ മെട്രോ സിറ്റികളിലെ ചെറിയ സ്പേസിലൊതുക്കുന്ന ലംബമായ നിർമ്മിതികൾക്ക് ഇന്ന് എവിടെയും സ്ഥാനമുണ്ട്. ‘തിങ്ക് വെർട്ടിക്കൽ’ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങൾ.

തൃശ്ശൂർ നഗരത്തോട് ചേർന്നു കിടക്കുന്ന അരനാട്ടുകരയിലെ ഈ ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചില ഉൽപ്പന്നങ്ങളുടെ പ്രദർശന,വിപണന കേന്ദ്രം ആണ്. കോൺക്രീറ്റ് പോളിഷിങ് , വാട്ടർ പ്രൂഫിങ് സൊല്യൂഷൻ, കോൺക്രീറ്റ് ഫർണിച്ചർ എന്നിവയാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളതും വിപണനം ചെയ്യുന്നതും.
എന്തൊക്കെ ഉൽപ്പന്നങ്ങളാണോ ഇവിടെയുള്ളത് അവയും അതിനൊപ്പം സ്റ്റീലും, കോൺക്രീറ്റും ചേർത്ത് കൃത്രിമത്വമില്ലാത്ത സുതാര്യവും, ഇന്റീരിയർ എക്സ്റ്റീരിയർ ലയനം സാധ്യമാക്കുന്ന തരത്തിലുള്ള ഓഫീസ്. സ്റ്റീൽ സ്ട്രക്ചറിൽ ആണ് മൂന്നു നിലകളായി അല്പം കളർഫുൾ ആയി തന്നെ നിർമാണം പൂർത്തീകരിച്ചരിക്കുന്നത്. ആർക്കിടെക്ടും ക്ലയന്റായ സണ്ണിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നതിനാൽ ഇരുകൂട്ടർക്കും വേഗം കാര്യങ്ങൾ മനസ്സിലാവുകയും അതിനനുസരിച്ച് വേഗം പണികൾ പൂർത്തിയാക്കാനും സാധിച്ചു.

പു:നരുപയോഗിച്ചവയാണ് സ്റ്റീലിൽ അധികവും. എലിവേഷൻ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമിച്ചില്ല. കുറച്ചു ചെടികളും, കോറുഗേറ്റഡ് ഷീറ്റും, ഗ്ലാസും ഏറ്റവും മുകളിൽ മേൽക്കൂരക്ക് ഷീറ്റുമാണ് . ചെടികളുടെ പച്ചപ്പും ഗ്ലാസിന്റെ സുതാര്യതയും ഗ്രേ, ബ്ലാക്ക് നിറങ്ങളും ചേർന്ന് എലിവേഷൻ കാഴ്ച മികച്ചതാകുന്നു. ഫ്ലോറിങ്ങിന് നിലമൊരുക്കി കോൺക്രീറ്റ് പോളിഷിങ്ങ് നൽകി. ഒരു ഫ്ലോറിന് അപ്പോക്സിയാണ് കൊടുത്തത്. കോറുഗേറ്റഡ് ഷീറ്റ്, ബ്രിക് ഗ്ലാസ് എന്നിവകൊണ്ട് ചുമരുകൾ തീർത്തു. റിസപ്ഷൻ ഏരിയ മാത്രമേ ഏറ്റവും താഴെ ലെവലിൽ ഉള്ളൂ. സുതാര്യമായ സ്റ്റെയർകേസ് വഴി ഫസ്റ്റ്ഫ്ലോറിൽ എത്തിയാൽ വർക്ക് സ്റ്റേഷനും, മാനേജർ ക്യാബിനും ക്ലയന്റ് വെയിറ്റിങ് ഏരിയയുമുള്ളത്. ഈ വെയ്റ്റിങ് ഏരിയ ഡിസ്പ്ലേ സെന്ററും കൂടിയാണ്. ക്ലയന്റുമായി ചർച്ചകൾ നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതനുസരിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫാൾസ് സീലിങ് ചെയ്യാതെ ഇരുമ്പു ബാറുകളെ അതേപടി പ്രദർശിപ്പിച്ചിരിക്കുന്നു. ലൈറ്റ് ഫിറ്റിങ്ങുകൾ തികച്ചും കസ്റ്റമൈസ്ഡ് ആണ്.ചുമരിലും നിലത്തു മെല്ലാം പ്ലാന്റർബോക്സിൽ പച്ചപ്പിനു സ്ഥാനമുണ്ട്.

വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് വരുന്ന കാർട്ടണുകളുടെ വെയിസ്റ്റ് പെട്ടികളും സ്റ്റീൽ ഫ്രെയിമുകളും ഉപയോഗിച്ചാണ് ലാമ്പ് ഷേഡും, കബോഡുകളും, ഇരിപ്പിടങ്ങളും, വുഡ്ഡും സ്റ്റീലും മിക്സ് ചെയ്തിട്ടുള്ള സ്റ്റെയർകേസും എല്ലാം ഒരുക്കിയിട്ടുള്ളത്. വാട്ടർ പ്രൂഫ്ങ്ങിന് ഉപയോഗിക്കുന്ന സ്റ്റിക്കർ, പശകൾ എന്നിവക്ക് പുറമെ സ്റ്റീൽ പൈപ്പുകൾ ആവശ്യാനുസരണം നീളം കൂട്ടിയും കുറച്ചും ആണ് തികച്ചും സുതാര്യമായ സ്റ്റെയർ ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്.

എല്ലാ ഫ്ലോറിലും ഓഫീസ് ഏരിയയോട് ചേർന്നുള്ള ഭാഗത്ത് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുകൾ നില ഒരു കഫേ ഏരിയ ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു റിലാക്സേഷൻ ഏരിയ കൂടിയാണ്. ഇവിടെ ചുറ്റിനും ചെടികളും വള്ളികളും കൊണ്ട് പച്ചപ്പു തീർത്തിട്ടുണ്ട്. കോൺക്രീറ്റ് ഫർണിച്ചർ പ്രദർശിപ്പിച്ചിട്ടുണ്ട് ഒരുഭാഗത്ത്. സ്റ്റീലും വെയിസ്റ്റ് വുഡും ചേർത്തു നിർമ്മിച്ച ഇരിപ്പിടങ്ങൾ ആണ് ഇവിടെയും. ക്യാബിനുകളിലും മറ്റും ഇരിക്കുമ്പോൾ പുറത്തെ മരങ്ങളും, പച്ചപ്പും, പക്ഷികൾ വരെ ഉള്ളിൽ കാഴ്ചവിരുന്നാകുന്നുണ്ട്.

ഓഫീസ് ആയാലും വീട് ആയാലും പ്രകൃതിയും കെട്ടിടവും രണ്ടല്ല, എന്നുകൂടി ഓർമ്മപ്പെടുത്തുകയാണ് നിർമിതിയിലൂടെ ആർക്കിടെക്റ്റ്. സ്വാഭാവിക ഡിസൈൻ, എന്ത് ഉൽപ്പന്നത്തിന്റെ ബിസിനസാണോ ചെയ്യുന്നത് അതുപയോഗിച്ചുള്ള നിർമ്മാണം, അതുവഴി സ്വയം എക്സിബിറ്റ് ചെയ്യുക. സന്ദർശകർക്ക് കണ്ടു മനസ്സിലാക്കുവാൻ അവസരം നൽകുക. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ട്രോപ്പിക്കൽ ഡിസൈൻ ആശയങ്ങൾ കൊണ്ട് സ്വന്തം രൂപത്തിലൂടെയും നിർമ്മാണത്തിലൂടെയും ഒരു സന്ദേശമായി മാറുന്ന ഓഫീസ്

Ar.Shyam Raj & Sunny Davis

Project Details

Design: Ar.Shyam Raj Chandroth

Viewpoint Dezigns

Thiruvampady

Poonkunnam Railway RD

Patturaikkal,Thrissur

Mob:9567652333

Client :Sunny Davis

Area :6038 sqft

Address :KWALKRETE

Construction Solutions

co office ,Thrissur

mob:9745106162

Photography:Ar.Midhul

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular