ഗ്ലോബല്‍ വാമിങ്ങിനു പ്രധാന കാരണം കാര്‍ബണ്‍,മീഥേല്‍ ഗ്യാസ് ആണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.നിര്‍മ്മാണത്തിലും ഉപയോഗത്തിലും കാര്‍ബണ്‍ പുറത്തു വിടാത്ത രണ്ടു നിര്‍മ്മാണ സാമഗ്രികളാണ് മുള,കാറ്റാടിക്കഴ എന്നിവ.
ഇവയുടെ ഉല്പാദനവും ഇവ ഉപയോഗിച്ചുള്ള നിര്‍മാണവും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നവയാണ. മുള വെട്ടിയാല്‍ രണ്ടാമതും ഉണ്ടായിവരും. ട്രീറ്റ് ചെയ്യാത്ത മുള 15 വര്‍ഷവും ട്രീറ്റ് ചെയ്ത മുള അതില്‍ കൂടുതല്‍ കാലവും നിലനില്‍ക്കും.
ട്രീറ്റ് ചെയ്താല്‍ മുള കുത്തി പോകുന്നത് ഒഴിവാക്കാം. ബൊറക്‌സ്, ബോറിക്കാസിഡ് എന്നിവയാണ് കൂടുതലും ട്രീറ്റ്‌മെന്റിനു ഉപയോഗിക്കുന്നത്. വീര്യം കൂടിയ കെമിക്കലുകള്‍ ഉപയോഗിക്കേണ്ടതില്ല. റൂഫിങ്,ചുമര്‍ ഫൗണ്ടേഷന്‍,ഫ്‌ളോറിങ്,എന്നിവയ്ക്ക് എല്ലാം മുള ഉപയോഗിക്കാം.
മുളയും, കാറ്റാടിയും കാര്‍ബണ്‍ പുറത്തു വിടില്ല. പകരം കാര്‍ബണ്‍ ഉള്ളില്‍ ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. മുളയുടെ ഉപയോഗം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ജോലി സാധ്യത കൂടി ഉയര്‍ത്തുന്നു.മാത്രവുമല്ല പ്രകൃതി സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍ എന്നിങ്ങനെയുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്തു മുളയും കാറ്റടിക്കഴയും വ്യാപകമായി നട്ടുപിടിപ്പിക്കാം.
കടല്‍ തീരമാണ് കാറ്റാടിക്ക് പറ്റിയ സ്ഥലം. സിമന്റിനു പകരം മണ്ണ്, വെട്ടുകല്ല്, കരിങ്കല്ല് ഇവയൊക്കെ ഉപയോഗിക്കാം. എന്നാല്‍ വെട്ടുകല്ലും കരിങ്കല്ലും ഭാവിയില്‍ ലഭ്യതക്കുറവ് നേരിടുവാന്‍ പോകുന്ന മെറ്റീരിയലുകള്‍ ആണ്.കെട്ടിട നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തില്‍ ഇനിയുള്ള കാലം ചില മാറ്റങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
പ്രകൃതിക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇവയൊക്കെ മനസിലാക്കി പ്രകൃതിയോട് നീതിപൂര്‍വകമായ രീതികളും, ഉത്പന്നങ്ങളും തെരഞ്ഞെടുത്തെ മതിയാവു. ഇതു കാലത്തിന്റെ, നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു.