മാറ്റച്ചന്ത ആരംഭിക്കുന്നത് നാണയ കൈമാറ്റ വ്യവസ്ഥിതി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിലാണ് . കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചൻമാരാണ് ചേന്ദമംഗലത്തു മാറ്റച്ചന്തയ്ക്ക് തുടക്കം കുറിച്ചത്. പാലിയത്തച്ചൻമാരുടെ കാലശേഷവും മാറ്റച്ചന്ത മുടക്കം കൂടാതെ വിഷുത്തലേന്നുള്ള രണ്ട് ദിവസങ്ങളിലായി ഇന്നും നടന്നുവരുന്നു. ആദ്യ ദിവസത്തെ മാറ്റത്തെ ചെറിയ മാറ്റമെന്നും, വിഷുത്തലേന്നുള്ള മാറ്റത്തെ വലിയ മാറ്റമെന്നും പറയുന്നു. സാധനകൈമാറ്റ വ്യവസ്ഥയ്ക്ക് പകരം ഇന്ന് നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്.
മകുടമെന്ന കളിപ്പാട്ടം
മാറ്റച്ചന്തയുടെ പ്രധാന ആകർഷണമാണ് മകുടമെന്ന കളിപ്പാട്ടം. ചിരട്ടയും തുകലും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളാൽ നിർമ്മിക്കുന്ന ‘മകുടം’ മാറ്റച്ചന്തയിൽ മാത്രമേ ലഭിക്കുകയുള്ളു. പഴയകാലത്തു കൂടുതലും ഓലകൊണ്ട് മേഞ്ഞ സ്റ്റാളുകൾ ആയിരുന്നു ഉണ്ടായിരുന്നത് . അതുകൊണ്ട്പഴമയെ അനുസ്മരിപ്പിക്കുവാനായി മാറ്റച്ചന്തയിലെ സ്റ്റാളുകൾ മേയുന്നത് ഓല കൊണ്ടാണ്

മാറ്റപ്പാടം
ചേന്ദമംഗലം മാറ്റച്ചന്ത നടന്നുവരുന്ന പാലിയം സ്കൂൾ മൈതാനം ‘മാറ്റപ്പാടം’ എന്നാണ് അറിയപ്പെടു ന്നത്. പാലിയം മൈതാനിയിലാണ് പരമ്പരാഗതമായ വിഷു മാറ്റച്ചന്ത.ഈ വർഷത്തെ മാറ്റച്ചന്ത
ഏപ്രിൽ 8 മുതൽ 13 വരെ മാറ്റപ്പാടത്ത് നടക്കും.
മൺകലങ്ങളും കൈത്തറി ഉത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കച്ചവടക്കാർ ഈ ദിവസങ്ങളിൽ ഇവിടെയെത്തും.
എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്ത് എല്ലാവർഷവും നടത്തുന്ന വിഷുക്കാല വിപണിയാണ് മാറ്റച്ചന്ത എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തവണ ഇരുന്നൂറോളം സ്റ്റാളുകൾ മാറ്റച്ചന്തയിലുണ്ടാകും.