HomeResidential Projectsതൃശ്ശൂരിലെ 'ഹൃദയ'ത്തിലേക്ക്

തൃശ്ശൂരിലെ ‘ഹൃദയ’ത്തിലേക്ക്

തൃശ്ശൂരിലെ ‘ഹൃദയം’ എന്ന ഈ ‘ഇക്കോഫ്രണ്ട്‌ലി’ വീട്സബിതയുടെയും ശ്രീറാമിന്റെയും ചിന്തകളുടെയും ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ്.കേരളത്തിന് പുറത്തുള്ള നിരവധി വർഷത്തെ ജീവിതത്തിന് വിരാമമിട്ട് ഇവർ വയ്ക്കാൻ തിരഞ്ഞെടുത്തത് സബിതയുടെ നാടായ തൃശ്ശൂര് തന്നെയാണ്. സുഖകരമായ ജീവിതാവസ്ഥ കൊണ്ട് വീട്ടുകാരുടെ മാത്രമല്ല കാണുന്നവരുടെയും കണ്ണിനെയും മനസിനെയും കുളിർപ്പിക്കുന്ന ‘ഹൃദയം’ എന്നു പേരിട്ടിരിക്കുന്ന ഈ’ഇക്കോഫ്രണ്ട്‌ലി’ വീട്ടിലേക്ക് സ്നേഹപൂർവ്വം നമുക്കും ഒന്ന് കടന്നു ചെല്ലാം.

ചൂട് ഏറുകയാണ് മരങ്ങൾ പോലും ഉണങ്ങി തുടങ്ങിയിരിക്കുന്നു. അപ്പോൾ വീടിനുള്ളിലെയും മറ്റു കെട്ടിടങ്ങൾക്ക് ഉള്ളിലെയും അവസ്ഥ എന്തായിരിക്കും . ചൂടുകൂടുന്നതിനനുസരിച്ച് എസിയുടെ എണ്ണം കൂട്ടാതെ സ്വാഭാവികമായും ചൂടു കുറയ്ക്കുന്ന നിർമ്മാണ രീതികളും മെറ്റീരിയലുകളും നമുക്ക് ചുറ്റിനും ഉണ്ട്. അതിലേക്ക് കൂടി ശ്രദ്ധ തിരിയേണ്ട സമയമാണ്. ‘ഹൃദയം’ അത്തരത്തിലൊരു വീടാണ്. സുസ്‌ഥിര വാസ്തുകലയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോഫ്രണ്ട്‌ലി അഥവാ പരിസ്ഥിതി സൗഹൃദ വീട് .

കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് മാറാൻ പറ്റില്ലല്ലോ അപ്പൊ പിന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് പണിയാം . ഏതു കാലാവസ്ഥയിലും സുഖകരമായി ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള നിർമ്മാണ രീതികളും മാർഗങ്ങളും ഇന്നുണ്ട്.കെട്ടിടനിർമ്മാണത്തിലെ സുസ്ഥിരവാസ്തുകലയെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുന്നു.

ചുമരിന് കോബ് രീതി

മണ്ണ് കുഴച്ചു ഉരുളകളാക്കി കോബ് രീതിയനുസരിച്ചു പണിതിരിക്കുന്ന ചുമരിന്
മണ്ണിൻറെ തന്നെ പ്ലാസ്റ്ററിങ് നൽകിയിരിക്കുന്നു. തറയിൽ മുഖം നോക്കാൻ പാകത്തിനുള്ള ഗ്ലോസി ഫിനിഷ്ഡ് ടൈലുകൾ ഒഴിവാക്കി; പകരം പല നിറങ്ങളിൽ ഓക്സൈഡ് വിരിച്ചിരിക്കുന്നു.ഉള്ളിലെ ചൂട് വായുവിനെ പുറംതള്ളാൻ മുകൾഭാഗം തുറന്ന നടുമുറ്റവുമുണ്ട്.

കൂടാതെ മണ്ണിന്റെ ചുമരുകൾ ഉള്ളിലെ താപനില നിയന്ത്രിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളെല്ലാം തന്നെ സുസ്ഥിര വാസ്തുകലയെ മുൻനിറുത്തിയുള്ളതാകയാൽ ഇവയെല്ലാം ചേർന്ന് വീട്ടകത്തെ തണുപ്പിക്കുന്നു.

ഓക്‌സൈഡ് ഫ്ളോറിങ്

മണ്ണിൻറെ മാത്രമല്ല വിവിധ നിറങ്ങളിലുള്ള ഓക്സൈഡിൻറെ നിറവിന്യാസങ്ങളാണ് ഇന്റീരിയർ ആകർഷകമാക്കുന്നത്. മാത്രമല്ല ടെറാകോട്ടയിൽ തീർത്ത വെന്റിലേഷൻ. പൂമുഖത്തെ സീറ്റിങ് സംവിധാനം, തൂണുകൾ. ചിത്ര ശലഭത്തിൻറെയും ചിരാതിന്റെയും ഡിസൈനുകളിൽ ചുമരിൽ ചെയ്തിരിക്കുന്ന അലങ്കാരങ്ങൾ. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചത് മാത്രമല്ല ഹൃദയമെന്ന വീടിൻറെ പൾസറിഞ്ഞു ചെയ്തവ തന്നെ.

“ഞങ്ങൾക്ക് സ്വസ്ഥമായിരിക്കാൻ ഞങ്ങളുടേതായ ഒരു സ്ഥലവും വീടും വേണമായിരുന്നു.ജോലിത്തിരക്ക് ഒരുപാട് യാത്രകൾ എല്ലാം ഒന്ന് ഒതുക്കി ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് ഒരു വീട് വച്ചു .

ഞങ്ങളുടെ വീട് ഞങ്ങളുടെ പട്ടികുട്ടികൾക്ക് കൂടിയുള്ളതാണ്. മനസിൽ വിചാരിച്ചപ്പോലെ ഈ വീട് യാഥാർഥ്യമാക്കി തന്നത് വാസ്‌തുകം ആണ് .കുറെയധികം അന്വേഷണം നടത്തിയാണ്ഞങ്ങൾ എഞ്ചിനീയർ ശ്രിനിവാസനേ കണ്ടെത്തുന്നത്.ഞങ്ങളുടെ തിരഞ്ഞെടുപ്പ് വെറുതെയായില്ല “സബിതയും ശ്രീറാമും പറഞ്ഞു.

എല്ലാ വീടുകളിലെയും പോലെ ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്റൂമുകൾ എന്നിവയ്ക്ക് പുറമേ വീട്ടുകാരുടെ പ്രിയപ്പെട്ട നായ്ക്കൾക്ക് കൂടി ഒരിടമുണ്ട് ഈ വീട്ടിൽ. മണ്ണ് മാത്രമല്ല ചെങ്കല്ലും ബ്രിക്കും കോൺക്രീറ്റും കല്ലും പഴയ ഓടുമൊക്കെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള ഈ വീടിൻറെ ഡിസൈനിന് പിന്നിൽ തൃശ്ശൂർ വാസ്തു ഓർഗാനിക് ആർക്കിടെക്ചർ ആണ്.

ബ്രിക്കും പഴയ ഓടുകളും കൊണ്ട് തീർത്തിരിക്കുന്ന ചുറ്റുമതിൽ നമ്മുടെ ഹൃദയത്തെയും ആകർഷിക്കും. ഒപ്പം കുളിർമയും സ്വാഭാവികമായ അലങ്കാരങ്ങളും.ഹൃദയം എന്ന നെയിം ബോർഡ് കാണുന്നവരുടെ ഹൃദയത്തെയും സ്പർശിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റൂഫിംഗ് രീതിയും.വീടിൻറെ കാഴ്ച മറയാത്ത വിധം ഒരുക്കിയിട്ടുള്ള കാർപോർച്ചും . ‘ഹൃദയത്തെ’ ആ വീട്ടുകാർക്ക് മാത്രമല്ല ; കാണുന്നവരുടെ ഹൃദയത്തിലും ഇടംപിടിക്കുന്നതാക്കിയിരിക്കുന്നു.

Er. Srinivasan Vasthukam Organic Architecture,Thrissur

https://www.facebook.com/sreenivasan.pandiathkuttappan

Land Area : 22 Cent

Total Area : 2300 SQ FT

Place : Thrissur

Photos &video : Pradeep Kumar M

https://www.facebook.com/profile.php?id=100064451001374

http://www.pradeepmeleppurath.in/

https://www.instagram.com/meleppurathpradeepmpk

Read Another One :https://archnest.in/2024/12/puzhayorazhakulla-veedu/#google_vignette

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular