HomeNews'സഭ 2025'  ത്രിദിന സാംസ്കാരിക പരിപാടികൾക്ക്  ഇരവിപേരൂരിൽ തുടക്കം

‘സഭ 2025’  ത്രിദിന സാംസ്കാരിക പരിപാടികൾക്ക്  ഇരവിപേരൂരിൽ തുടക്കം

ഇരവിപേരൂർ: മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ -ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ ദൃശ്യങ്ങളും പാരമ്പര്യവാസ്തുനിർമ്മിതികളുടെ ചിത്രീകരണവും ഉൾപ്പെടുത്തി ‘സഭ -2025’ എന്നപേരിൽ ശങ്കരമംഗലം തറവാട്ടിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് ഫെബ്രുവരി 28 വെള്ളിയാഴ്ച തുടക്കം കുറിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിനോടൊപ്പം പ്രകൃതിപഠനം, പൈതൃകനടത്തം, പക്ഷിനിരീക്ഷണം , അക്കാദമിക്-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ ട്രസ്റ്റ് പരിപാടികൾക്ക് നേതൃത്വം നൽകും. കേരള പ്രാദേശികചരിത്ര പഠനസമിതി, കല്ലൂപ്പാറ അഗ്രികൾചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തവുമുണ്ട്.320 വർഷത്തോളം പഴക്കമുള്ള തടിയിൽ തീർത്ത ഇരവിപേരൂരിലെ ശങ്കരമംഗലം തറവാടിൻ്റെയും ചുറ്റുപാടുകളുടെയും പൈതൃകവിശേഷങ്ങളാണ് പ്രദർശനത്തിൻ്റെ പ്രമേയം.
ഫെബ്രുവരി 28 രാവിലെ 06:30ന് ‘യാത്ര’ ഇരവിപേരൂർ – കല്ലൂപ്പാറ പ്രദേശങ്ങളുടെ ഫോട്ടോകൾ , വീഡിയോകൾ, സ്കെച്ചുകൾ എന്നിവ അവതരിപ്പിക്കുന്ന പരിപാടി.

രാവിലെ10 ന് ‘ജീവിതങ്ങൾ’. വാമൊഴിവഴക്കങ്ങളിലൂടെയുള്ള പ്രദേശത്തിൻ്റെ ഭൂതകാലത്തെ അനാവരണം ചെയ്യുന്ന ഒരു സംവാദം. ഉച്ചകഴിഞ്ഞ് 3 ന് ‘നാട്ടരങ്ങ്’ പ്രദേശത്തിൻ്റെ സാംസ്കാരികത്തനിമയെ തേടിയുള്ള ദൃശ്യ-ശ്രവ്യാന്വേഷണങ്ങൾ, ഡോക്യുമെൻ്ററി, സാംസ്കാരിക അവതരണങ്ങൾ എന്നിവ മാർച്ച് ഒന്നിന് രാവിലെ 06:30ന് ‘പ്രകൃതിനടത്തം’ പ്രദേശത്തിൻ്റെ പാരിസ്ഥിതികമായ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന യാത്ര. പക്ഷിനിരീക്ഷണത്തിന് കോട്ടയം ടി. ടി. ഐ റിട്ട. പ്രിൻസിപ്പൽ ടോണി ആൻ്റണി നേതൃത്വം നൽകും. രാവിലെ 11 മുതൽ പ്രമുഖ വാസ്തുശില്പി സന്തോഷ് കുമാർ ആചാരി തച്ചുശാസ്ത്രത്തിൻ്റെ പൈതൃകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

വൈകുന്നേരം 3 മുതൽ ‘പരമ്പരാഗതകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ
പത്രപ്രവർത്തകനും കൃഷിപ്രചാരകനുമായ
ലെജു ഏബ്രഹാം തദ്ദേശീയ കാർഷികപാരമ്പര്യത്തെ കുറിച്ചും അതുമായി താദാത്മ്യപ്പെടുന്ന ഭക്ഷണസംസ്കാരത്തെ കുറിച്ചുമുള്ള നാട്ടറിവുകൾ പങ്കുവയ്ക്കും. വൈകുന്നേരം 5 ന് ‘യാത്ര’ -നാടിൻ്റെ സാംസ്കാരികപൈതൃകം തേടി ഒരു നടത്തം.
മാർച്ച് രണ്ടിന് രാവിലെ 6.30 ‘യാത്ര’ നാടിൻ്റെ സാംസ്കാരികപൈതൃകം തേടി വീണ്ടുമൊരു നടത്തം. രാവിലെ 8 മുതൽ ‘പടയണിക്ക് ഒരു ആമുഖം’കല്ലൂപ്പാറ ദേവീക്ഷേത്രത്തിൽ വച്ച് പടയണി കലാകാരന്മാരുമായും ഗുരുനാഥന്മാരുമായും സാംസ്കാരികസംവാദം. രാപ്പിലെ11 ന് പള്ളിക്കോണം രാജീവ് മണിമലയാറിൻ്റെ നദീതടചരിത്രവും മണിമല നദീതടപൈതൃകപദ്ധതിയെ കുറിച്ചും സംസാരിക്കുന്നു. ഉച്ചകഴിഞ്ഞ് 2:30 ന് ‘നാട്ടുചരിത്രത്തിലൂടെ’ തിരുവല്ലാ മാർത്തോമ കോളജ് മുൻ പ്രിൻസിപ്പലും ഐ സി. എച്ച്.ആർ മുൻ സീനിയർ അക്കാദമിക് ഗവേഷകനുമായ ഡോ. അലക്സ് മാത്യു തിരുവല്ലാ ഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ആചാരങ്ങൾ, അധികാരരൂപങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് ‘പടയണിയുടെ പാരമ്പര്യം’ ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളജിലെ മലയാളവിഭാഗം മുൻ മേധാവി ഡോ.ബി. രവികുമാർ പ്രഭാഷണം നടത്തും.

5.30 ന്സമാപനം. തുടർന്ന് കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ‘പടയണി’യിൽ പ്രതിനിധികൾ പങ്കുചേരും.മൂന്നു ദിവസവും തുടർച്ചയായി പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷൻ കൂടാതെയും ആർക്കും പരിപാടികളിൽ സംബന്ധിക്കാവുന്നതാണ്

ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു

https://docs.google.com/forms/d/e/1FAIpQLSfC0Ll0wmIKCBuwCo952jAuoOZOuHy5k5I8ljcvnJU3_Y93Lg/viewform?sfnsn=wiwspwa

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular