‘കനവ്’ കിനാവുകാണാൻ ഒരിടം

  

 

കനവ്  കേൾക്കുമ്പോൾ  നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്.  അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം.

ന്യൂജെൻ കാലത്തിന് മുൻപ്

ഇന്നത്തെ 40 കളിലും 50 കളിലും ജീവിതം നയിക്കുന്നവർ  ഇവിടെ ജീവിച്ച ഒരു ജീവിതം ഉണ്ട്. അവരുടെ ഒരു കുട്ടിക്കാലമുണ്ട്. സാങ്കേതിവിദ്യകളുടെ കുതിച്ചുചാട്ടത്തിന് മുൻപ്. മൊബൈൽ വരുന്നതിനു മുൻപ്. ഷോപ്പിങ്  മാളുകൾ  മൾട്ടിപ്ലക്സ് , മെട്രോ, ജനറേഷൻ ഗ്യാപ്പ് തുടങ്ങിയ ന്യൂജൻ വാക്കുകൾ ഒക്കെ വരുന്നതിനു മുൻപ്. 

മുറ്റത്തും പറമ്പിലും ഓടിക്കളിച്ചു മരത്തിൽ കയറി പുഴയിൽ ചാടി കളിച്ചും കുളിച്ചും തിമിർത്തു ബാല്യവും സൈക്കിൾ ചവിട്ടിയ കൗമാരവും. ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും ഇടയിൽ തെങ്ങിൻറെ  മടല് വെട്ടി ബാറ്റ് ഉണ്ടാക്കി  കൊയ്തൊഴിഞ്ഞ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ച് ജയിച്ച ഒരു കാലം.ഇത്തരം ഒരുപിടി നൊസ്റ്റാൾജിക്കായ ഓർമ്മകൾ ചേർത്തുപിടിക്കുന്ന ഇടം കൂടിയാകുന്നു കനവ്.

കാരണം കനവിൻറെ ഉടമയും ഇന്റീരിയർ ഡിസൈനറുമായ ഷിന്റോ വർഗീസ് കാവുങ്കൽ കനവിലൂടെ പകർന്നു തരുന്നത്പഴമയെ ചേർത്ത് പിടിച്ചുകൊണ്ട് നമ്മുടെ ലോക്കൽ ആയ അവസ്ഥയിൽ നിന്നുകൊണ്ട് എങ്ങനെ ആഗോളതലത്തിൽ ഇടം പിടിക്കാം അതുവഴി നമ്മുടെ നാടിനെ എങ്ങനെ പുരോഗതിയിലേക്ക് എന്നുകൂടിയാണ്.   

തറവാട് ഹോംസ്റ്റേ ആയപ്പോൾ

പഴയ വീടുകൾ പൊളിച്ചു കളയുന്നതാണ്ഇന്നത്തെ ട്രെൻഡ്. അതുമല്ലെങ്കിൽ രൂപം മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യുക. ഇവിടെ ഡിസൈനർ ആയ ഷിന്റൊ  തൻറെ ബാല്യത്തിൻറെ  ഓർമ്മകൾ പേറുന്ന തറവാടിനെ തിരികെ പിടിച്ച് ഒരു ഹോംസ്റ്റേ ആക്കി സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നു.  കനവ് ഇന്ന് ഒരു പ്രീമിയം ഹോം സ്റ്റേ ആണ്.

ഒരുകാലത്തെ  ഗൃഹവാസ്തുകലയുടെ  നേർക്കാഴ്ചയാണ്കൂടിയാണ്. ഒരു ഹോംസ്റ്റേ എന്നതിതിലുപരി  പുതുതലമുറയ്ക്ക് ജനറേഷൻ ഗ്യാപ്പിനപ്പുറമുള്ള ഒരു സന്ദേശം കൂടി നൽകുന്നു.

“തറവാടുകൾ സംരക്ഷിക്കപ്പെടേണ്ടവയാണ്.  അതിനെ തിരികെ പിടിക്കുക,സംരക്ഷിക്കുക, പുതുക്കിപ്പണിയുക.ഹോംസ്റ്റേ ആക്കുമ്പോൾ  അതിൽനിന്നും കിട്ടുന്ന പണമല്ല മറിച്ച് അതിൻറെ പിന്നിലെ  സന്ദേശമാണ് വലുത് എന്നുകൂടിയാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്”.

കനവിന്  അധികം ഏരിയകൾ ഒന്നുമില്ല.  ഒരു ചെറിയ വീടാണ്. അതിനെ കാലത്തിനൊത്ത വിധം  സൗകര്യങ്ങൾ ചേർത്ത് ഒന്ന് പുതുക്കി എടുത്തു.  ഹോം സ്റ്റേ ആക്കി മാറ്റുക എന്നതിലൂടെ സ്വന്തം നാട്ടിലെ  ഒരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഇടം കൂടിയാണിന്ന് കനവ്.

കനവിൻറെ ഏതാനും കിലോമീറ്ററുകൾ ഉള്ളിൽ വില്ലേജ് ടൂറിസത്തെ അടുത്തറിയാനും കേൾക്കാനും കഴിയുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. എയർപോർട്ട് ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും തദ്ദേശീയമായ നാടൻ ഭക്ഷണ ശാലകളും ഉണ്ട്. കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.

കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular