തച്ചുശാസ്ത്ര വിധിയും കണക്കിൻറെ കണിശതയും സമ്മേളിക്കുന്ന മഹാവിസ്മയങ്ങളിൽ ഒന്നാണ് ചന്ദ്രവള. നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാനിർമ്മിതികളിൽ നാം ഇന്ന് കാണുന്നത് തച്ചുശാസ്ത്ര മികവും അതി വിദഗ്ധരായ പെരുന്തച്ചന്മാരുടെ വാസ്തുവിദ്യയുടെയും അഗാഥ പാണ്ഡിത്യത്തിൻറെയും പൗരാണിക ചരിത്രത്തിൻറെയും കൈമുദ്രകളാണ്.
വാസ്തുശാസ്ത്രത്തിൽ ധ്വജ യോനിപ്രകാരം നിർമ്മിച്ചിട്ടുള്ള പടിഞ്ഞാറ് ദർശനമായ എട്ടുകെട്ടിൻറെ സ്ഥായീഗൃഹത്തിൻറെ പടിഞ്ഞാറ് ഭാഗത്തുള്ള വരുണ പദത്തിൽ വരാന്തയുടെ മേൽഭാഗത്തായി ചന്ദ്രവള കാണപ്പെടുന്നു. തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റിനി ,വടക്കിനി, കൂടാതെ നടുമുറ്റവും അന്തരാളവും അങ്കണവും സമന്വയിക്കുമ്പോഴാണ്നാലുകെട്ടുകൾ രൂപപ്പെടുന്നത്. രണ്ടു നാലുകെട്ടുകൾ ചേരുന്നതാണ് എട്ടുകെട്ട്. വാസ്തുശാസ്ത്രപ്രകാരം പാദുകം മുതൽ മുഖപ്പിലെ സൂചി അഗ്രം വരെ പദയോനി പ്രമാണത്തിൽ കോൽ കണക്കിൽ ചിട്ടപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.
ചന്ദ്ര വളയുടെ പ്രാധാന്യം
പദനിരൂപണം നടത്തിയ വാസ്തു ശരീരത്തിലെ ഒന്നു മുതൽ 32 വരെയുള്ള പദനാമങ്ങളുണ്ട് . ഇതിൽ 1*1 സകല പദം. 2 * 2 തേജകപദം. 3 * 3 പീഠപദം . 4 * 4 പത്മപീഠം. 5 *5 ഉപപീഠം . 6 * 6 മണ്ഡൂകം .7 * 7 ആസനം. 8 *8 സ്ഥാനീയം. എന്നിങ്ങനെ 32 വർഗ്ഗ കോഷ്ഠങ്ങൾ വരുന്നു. ഇതിൽ ഒരു പദം യജ്ഞകുണ്ഡങ്ങൾക്ക് ഉപയോഗിക്കുന്നു. 2 * 2 അതായത് 4 പദം, ഈ 4 പദത്തിന്റെ വൃത്തരൂപത്തിൻറെ അർദ്ധാകാരമാണ് ചന്ദ്രവള. പദനിരൂപണത്തിൽ നിന്നും ഭവനത്തിന്റെ ചുറ്റളവും. ചുറ്റളവിൽ നിന്ന് ദീർഘവും വിസ്താരവും, വിസ്താരത്തിൽ നിന്ന് ഉന്നതിയും രൂപപ്പെടുന്നു. എങ്കിൽ മാത്രമേ ഗൃഹത്തിന്റെ ആരൂഢം ജീവോർജ്ജ പ്രവാഹം ഉള്ളതാവുകയുള്ളൂ.
ജിവോർജ പ്രവാഹം ഉള്ള ജീവനുള്ള ഗ്രഹം കോഷാ കാധീശിതനായ ചന്ദ്രനിൽ നിന്നും പുറപ്പെടുന്ന ഊർജ്ജ രേണുക്കൾ സോമരസം പർജന്യ രസം തുടങ്ങിയ സൂക്ഷ്മകണങ്ങൾ ഭൂമിയിലേക്ക് പതിപ്പിക്കുന്നുണ്ട് .ഇത് അഗീരണം ചെയ്യുകയും കൂടാതെ സൂര്യനിൽ നിന്നുമുള്ള ഊർജ്ജ രേണുക്കളായ അൾട്രാ വയലറ്റ്, ഇൻഫ്രാ റെഡ് തുടങ്ങിയ സൂക്ഷ്മ കിരണങ്ങളെയും ആഗീരണം ചെയ്യുകയും ജലത്തിൻറെ സൂക്ഷ്മകണങ്ങളായ പർജന്യയിൽ കൂടി ശ്വസനം വഴി അകത്തുകടന്ന് പ്രാണോർജ്ജത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.
വിവരങ്ങൾക്ക് കടപ്പാട് : രമേശ് മൂവാറ്റുപുഴ
Good information. Thankyou