HomeEditor's Pckമണ്ണുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം

മണ്ണുപയോഗിച്ചുള്ള കെട്ടിട നിർമ്മാണം

നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ കെട്ടിടങ്ങളിൽ ഭൂരിഭാഗവും മണ്ണ് ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചാൽ,അവ എളുപ്പത്തിൽ മണ്ണിന്റെ ഭാഗമാകും- ഇതിൽ  നിന്ന് വ്യത്യസ്തമായി, കോൺക്രീറ്റ് ആണെങ്കിൽ  വർഷങ്ങൾ എടുത്തേക്കാം മണ്ണോട് ചേരുവാൻ.

ചെറുതോ വലുതോ,ദീർഘകാലം അല്ലെങ്കിൽ ഒരു ചെറിയ കാലയളവിൽ കുറച്ച് വർഷത്തേക്ക് -അങ്ങനെ കാലയളവ് ഏതുമാകട്ടെ മണ്ണ്ഉപയോഗിച്ചുള്ള നിർമാണം യഥാർത്ഥത്തിൽ മനുഷ്യന്റെ ആവാസവ്യവസ്ഥ  ലളിതമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.മാത്രമല്ല ചെലവ് കുറഞ്ഞ ഒരു നിർമ്മാണ സങ്കേതം കൂടിയാണ്.

പ്ലാസ്റ്റിക് പുനഃരുപയോഗിക്കാം

പ്ലാസ്റ്റിക് ഉപയോഗിച്ച് നമുക്ക് നൂതന ഉത്പന്നങ്ങൾ ഉണ്ടാക്കാം.അതുപോലെ, നമ്മൾ നടന്നുപോകുന്ന മണ്ണ് ഉപയോഗിച്ചുകൊണ്ട് ഒന്നാം തരം കെട്ടിടങ്ങൾ  നിർമ്മിക്കാവുന്നതാണ്. ചൂളയിൽ വേവിച്ചെടുക്കുന്ന രീതിക്ക് പല ദോഷങ്ങളും ഉണ്ട്. ഒരുപാട്  എനർജി ഉപയോഗിക്കപ്പെടുന്നു എന്ന് മാത്രമല്ല ധാരാളം  കാർബണും പുറം തള്ളുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ പുന:രുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുക.

ഏകീകരിച്ച മൺ ബ്ലോക്കുകൾ, സാധാരണ മണ്ണ്ഇവയൊക്കെ കൊണ്ടുള്ള നിർമ്മാണം നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല. (ഇവയെക്കുറിച്ച് വായിക്കാനും ഗവേഷണം ചെയ്യാനും ഇന്ന് ധാരാളം അവസരങ്ങൾ ഉണ്ട്). ആധുനികതയുടെ ആശയങ്ങൾ പലപ്പോഴും സുസ്ഥിരതയുടെ ഘടകങ്ങളെ അവഗണിക്കുന്നു.

പാരിസ്ഥിക വശങ്ങൾ അന്വേഷിക്കാതെ

പാരിസ്ഥിതിക വശങ്ങൾ പരിഗണിക്കാതെ പ്ലാസ്റ്റിക്, കോൺക്രീറ്റ് പോലുള്ളവയിലേക്ക് പോകാൻ വിദ്യാസമ്പന്നരും പരിശീലിലനം ലഭിച്ചവരും പലപ്പോഴും പ്രേരിപ്പിക്കപ്പെടുന്നുണ്ട്.

ഒരു കുടുംബത്തിന് ഒരു വീട് ഉണ്ടാക്കുന്നതിൻറെ  ഭാഗമായി   അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.  ഒരു വീടുണ്ടാക്കാൻ തുടങ്ങുമ്പോൾ ആളുകൾ അതിനെ സമീപിക്കുന്നത് പല തരത്തിലായിരിക്കും. സാധാരണയായി ലഭ്യമാകുന്നത്, പ്രസിദ്ധമായത്,  മാർക്കറ്റ് വാല്യു നേടിയത്, ട്രെൻഡി  എന്നിങ്ങനെയാണ് ആളുകൾ കാര്യങ്ങളെ നോക്കി കാണുന്നത്.

ഒരു കെട്ടിടം അത് വീടാവട്ടെ ഓഫീസിസാവട്ടെ മറ്റ് എന്ത് തരം ബിൽഡിങ്ങും ആകട്ടെ അത് നിർമ്മിക്കുവാനുള്ള തീരുമാനം തികച്ചും സ്വകാര്യമായിരിക്കും.

പ്രകൃതിക്ക് ഇണങ്ങിയ മെറ്റീരിയലിലുകളെക്കുറിച്ചോ നിർമ്മാണ രീതിയെക്കുറിച്ചോ കുറിച്ച് കാര്യമായി ആരും അന്വേഷിക്കാറില്ല . 

  നിർമ്മാണം അത് ഏതുമാകട്ടെ  ഇതെല്ലം പ്രോജക്റ്റുകളുടെ,അല്ലെങ്കിൽ നിക്ഷേപങ്ങളുടെ ഭാഗമായി  മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ, കാർബൺ കാൽപ്പാടുകൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു പരിഗണനയുമില്ല. നമ്മുടെ ഭക്ഷണ ശീലങ്ങൾ പോലെ,  ‘ഇഷ്ടപ്പെടുന്നതും കൂടാതെ  ആഗ്രഹിക്കുന്നതും’ ആണ് എല്ലാവരും നോക്കുക.

മനുഷ്യാവകാശങ്ങളെക്കുറിച്ചും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള  ആശയങ്ങൾ എല്ലാവര്ക്കും അറിയാം .എന്നാൽ  സ്വാഭാവിക ആവാസ വ്യവസ്ഥയെക്കുറിച്ച് അതിനു യോജിക്കുന്ന  രീതികൾ സാമഗ്രികൾ ഇവയെക്കുറിച്ചോന്നും യാതൊരു ആശങ്കയും ആർക്കുമില്ല.

ചുറ്റിനുമുള്ളതെല്ലാം എങ്ങനെ ഉപയോഗിച്ച് തീർക്കാം എന്നാണ്  മനുഷ്യർ ചിന്തിക്കുന്നതും അതിനു വേണ്ടി മത്സരിക്കുന്നത് പോലെയും ആണ് പ്രവർത്തിക്കുന്നത്. 

ഡാമുകളിലെ ചെളി എങ്ങനെ ഉപയോഗപ്പെടുത്താം

നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം,പ്രകൃതിയോട് ഇണങ്ങിയ നിർമാണം എന്ന ആശയം വലിയ തോതിൽ ജനങ്ങൾക്ക് പരിചിതവുമാണ്.മണ്ണ് (ചെളി) ഉപയോഗിച്ചുള്ള  നിർമാണത്തിൻറെ  ആശയങ്ങൾ സ്വീകരിക്കുന്നവരും പൊതുവെ പരിചിതമോ ജനപ്രിയമോ അല്ലാത്ത കാര്യങ്ങളോട് ഒരു പ്രതിരോധവും അനിഷ്ടവും കാണിക്കാറുണ്ട് .

നിർമ്മാണത്തിൽ താൽപ്പര്യമോ അറിവോ ഇല്ലാത്ത ഒരു സാധാരണ മനുഷ്യൻ ഇതരമാർഗ്ഗങ്ങൾ പരിഗണിക്കാനോ അതേക്കുറിച്ചു പഠിക്കുവാനോ തയ്യാറാവുകയുമില്ല.അഥവാ അതിന് ശ്രമിച്ചാൽ തന്നേ നാനാവിധ വിമർശനങ്ങളും നേരിടേണ്ടി വരും.

ഭരണനിർവ്വഹണത്തിൻറെയും  മാധ്യമങ്ങളുടേയും വിവിധ വകുപ്പുകൾക്ക്മണ്ണ്ഉപയോഗിച്ചുള്ള നിർമ്മാണത്തോടുള്ള ജനങ്ങളുടെ സമീപനത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

നമുക്ക് ധാരാളം ഡാമുകൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും ചെളി അടിഞ്ഞുകൂടിയതിനാൽ ശേഷി കുറഞ്ഞവയുമാണ്. ഡാമുകൾ ഡി-സിൽറ്റിംഗ് ചെയ്യുക വഴി  അതിൽ നിന്നും നീക്കം ചെയ്യുന്ന ചെളി നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.  ഡാമുകളിലെ  ജല വഹനശേഷി കൂട്ടുകയും ചെയ്യാം.

ഡി-സിൽറ്റിംഗ് കൂടുതൽ വെള്ളം സംഭരിക്കാനും കനത്ത മഴയിൽ ഷട്ടറുകൾ തുറക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഏറ്റവും പ്രധാനമായി, മണ്ണ്, വെള്ളം, വായു എന്നിവയെ പരിപാലിക്കാൻ നമുക്ക് വകുപ്പുകൾ ഇല്ല എന്നുള്ളതാണ്. ഇവയുടെ ഗുണനിലവാരവും ഉപയോഗവും നമുക്ക് കഴിയുന്നത്ര സംരക്ഷിക്കപ്പെടണം. ഭക്ഷ്യസുരക്ഷ പോലെ തന്നെ പ്രധാനമാണ് മണ്ണും വായുവും വെള്ളവും.പ്രകൃതിയും  മനുഷ്യനും ചേർന്നുള്ള ആവാസവ്യവസ്ഥയെ സുഖകരവും സമാധാനപരവുമായ യാത്രയാക്കി മാറ്റുവാൻ കഴിയുന്ന എല്ലാം ചെയ്യണം. ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ നമ്മൾക്ക് കഴിയും.

Ar.Lakshmi P K

Power Nature Design Consultants

Kunnathurmed, Palakkad

Contact : 9495988378

Previous article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular