IIA യുടെ ആഭിമുഖ്യത്തിൽ നടന്ന വാസ്തുശില്പികളുടെ സംസ്ഥാന കലാമത്സരം ‘ആവേശം 2024’ സമാപിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സമുദ്രാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കൾച്ചറൽ ഫെസ്റ്റിവെലിൽ 185 പോയിന്റ് നേടി IIA കോഴിക്കോട് സെന്റർ ഓവറോൾ ചാമ്പ്യന്മാരായി.
92 പോയിന്റ് നേടി IIA കോട്ടയവും 63 പോയിന്റ് നേടി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
IIA തിരുവനന്തപുരം,കൊല്ലം,കോട്ടയം ,കൊച്ചി,തൃശ്ശൂർ പാലക്കാട്,മലപ്പുറം,കോഴിക്കോട് കണ്ണൂർ സെന്റററുകളിൽ നിന്നുമായി 750 പേരോളം പങ്കെടുത്തു.
ആവേശം സമാപന സമ്മേളനത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാഥിതിയായിരുന്നു.
IIA യുമായി സഹകരിച്ചു പൊതുമരാമത്തു വകുപ്പിൽ സർക്കാർ നടപ്പിലാക്കിയ ഡിസൈൻ പോളിസി ഏറെ ഗുണകരമായിരുന്നു എന്നും ഇതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും എന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തു വകുപ്പിൽ ഡിസൈൻ പോളിസി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നത് ശ്രദ്ധേയമായ കാര്യമാണ്. IIA കേരള ചാപ്റ്റർ ചെയർമാൻ ആർകിടെക്ട് വിനോദ് പി സിറിയക് അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാഥിതി ആയിരുന്നു.ആവേശം കമ്മിറ്റി കൺവീനർ വിൻസിത സ്വാഗതവും IIA കോഴിക്കോട് സെന്റർ ചെയർമാൻ ആർകിടെക്ട് നൗഫൽ സി ഹാഷിം നന്ദിയും പറഞ്ഞു.
IIA യുടെ സതേൺ കൾച്ചറൽ ഫെസ്റ്റ് നവംബർ 29, 30 തീയ്യതികളിൽ വയനാട്ടിൽ വച്ച് നടക്കും.IIA കേരള ചാപ്റ്ററിന് പുറമെ ആന്ധ്രാ,തെലുങ്കാന,തമിഴ്നാട്,കർണാടക ചാപ്റ്ററുകളിൽ നിന്നുള്ള ആര്കിടെക്റ്റുകളും പങ്കെടുക്കും.
മുണ്ടകൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വയനാടിനെ സപ്പോർട്ട് ചെയ്തുകൊണ്ട് അങ്ങോട്ട് മാറ്റുകയായിരുന്നു.
സമീപ കാല ദുരന്തങ്ങൾ വയനാടിന്റെ ടൂറിസം മേഖലയെ പിടിച്ചു കുലുക്കിയപ്പോൾ അടിപതറാതെ വായനാടിനൊപ്പം ചേര്ന്നുകൊണ്ട് വയനാട് ടൂറിസം മേഖല അപകട മേഖലയല്ല എന്ന് മറ്റ് സംസ്ഥാനങ്ങളെ കൂടി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് IIA യുടെ ഈ ശ്രമം എന്ന് ആർകിടെക്ട് വിനോദ് പി സിറിയക് പറഞ്ഞു.
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: IIA calicut centre