ഒരേസമയം ചുമരലങ്കാരമായും അതേസമയം കൗതുകവസ്തുക്കൾ നിറയ്ക്കാനും കഴിയുന്ന നിഷ് ആണ് ഈ ലിവിങ് ഏരിയയുടെ ഹൈലൈറ്റ്. ചുമരിൽ തന്നെ വളരെ നാച്വറലായി ഒരുക്കിയിട്ടുള്ള ഒരു നിഷ്.അതിനുള്ളിൽ ക്യൂരിയോസിനും സ്ഥാനം നൽകിയിരിക്കുന്നു .
ചെടിയുടെ ഇലകളുടെ ഡിസൈനും ത്രികോണം ഒക്കെ കാണാം. മണ്ണിൻറെ പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ള ചുമരിൽ മണ്ണുകൊണ്ട് തന്നെ തീർത്തിട്ടുള്ള പലതരം നിഷുകൾ. അതോടൊപ്പം ലൈറ്റിംഗ് കൂടി നൽകിയപ്പോൾ ഭംഗി ഇരട്ടിയായി.
ചുമരിൻറെ പണികൾക്കൊപ്പം തന്നെ ഇതിൻറെ പണികളും പൂർത്തിയായി. കൃത്യമായ ഫിനിഷിങ്, വടിവൊത്ത അരികുകൾ എല്ലാം ശ്രദ്ധേയം തന്നെ.
ഇത്തരം വ്യത്യസ്തമായ നിഷുകളും ചെടികളുടെ ഇലകൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന സ്വാഭാവികമായ ആര്ട്ട് വർക്കുമാണ് ഈ മൺ വീടിൻറെ ചുമരുകൾ ആകർഷകമാക്കുന്നത്.
ചുമരിലോ നിലത്തോ മറ്റ് അലങ്കാര സാമഗ്രികൾ ഒന്നും നിരത്തിയിട്ടില്ല തികച്ചും സ്വാഭാവികമായ ഈ അലങ്കാരങ്ങൾ മാത്രം.
ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട്
P K Srinivasan
Vasthukam Organic Architecture
Trissure