കരിങ്കല്ലിൻറെയും മണ്ണിൻറെയും ഓടിൻറെയും ഭംഗി നിറയുന്ന ഈ വീട് തമിഴ്നാട്ടിൽ കോയമ്പത്തൂരിനടുത്ത് പാപ്പംപട്ടിയിലാണ്. പ്രവാസിയായ അനിരുദ്ധൻറെ സ്വപ്ന സാക്ഷാത്ക്കാരമാണീ മൺവീട്.
പൂർണമായും മണ്ണുപയോഗിച്ചു ഒരു വീട് നിർമ്മിക്കുവാനാണ് വീട്ടുടമ ആഗ്രഹിച്ചത്. അത് ഈ സൈറ്റിൽ അത്ര പ്രയോഗികമായിരുന്നില്ല .വിശാലമായ തെങ്ങിൻതോപ്പിന് നടുവിലുള്ള ഈ വീട് ഒരു ഫാം ഹൗസ് കൂടിയാണ്. അതിനാൽ കല്ലും മണ്ണും ഉപയോഗിച്ച് വീട് പണിതതിനുശേഷം ചുമരുകൾക്കു മണ്ണിൻറെ പ്ലാസ്റ്ററിങ്നൽകുകയായിരുന്നു.
ഔട്ട് ഹൗസ് പുതുക്കി
ഒരു ഏക്കറിനു നടുവിൽ ചെറിയൊരു വീടുണ്ടായിരുന്നു. ആ വീടിനെ ഒരു ഔട്ട് ഹൗസ് ആക്കിക്കൊണ്ട് അതിനു മുന്നിൽ പുതിയൊരു വീട് പണിതു. ഒരു വരാന്ത വഴി രണ്ടു വീടുകളെയും തമ്മിൽ ബന്ധിപ്പിച്ചു.
മണ്ണുകൊണ്ടുള്ള കെട്ടിട നിർമ്മാണ കലയിൽ വിദഗ്ധനായ തൃശ്ശൂർ വാസ്‌തുകം ഓർഗാനിക് ആർക്കിടെക്ചറിലെ എൻജിനീയർ ശ്രീനിവാസനാണ് പ്രവാസിയായഅനിരുദ്ധൻറെ സ്വപ്നം സഫലീകരിച്ചത്.
ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ മോഡേൺ രീതിയിലുള്ള കിച്ചൻ വലിയൊരു നടുമുറ്റം പൂമുഖവും വരാന്തകളും ആറ്റിക് സ്പേസും അവിടെയൊരുക്കിയിട്ടുള്ള ലൈബ്രറിയും ചേർന്നതാണ് വീട്. വാതിലുകൾക്കും ജനാലകൾക്കും മുകളിലെ ആർച്ച് ഡിസൈനുകൾ പരമ്പരാഗത രീതിയെ ഓർമിപ്പിക്കുന്നു.
ചുമരിലെ നിഷ് സ്റ്റോറേജ്
മണ്ണ് ഉപയോഗിച്ച് ചുമരുകളിൽ തീർത്തിരിക്കുന്ന നിഷ് ആർട്ട് ക്യൂരിയോസ് വയ്ക്കാനും പുസ്തക സ്റ്റാൻഡായുമൊക്കെ ഉപയോഗിക്കുന്നു . ചുമരുകളിൽ ചെടികളുടെ ഇല കൊണ്ട് തീർത്തിട്ടുള്ള മ്യൂറലുകളാണ് ചുമരലങ്കാരം .
ആർച്ച് ഡിസൈനുകളുടെയും ശില്പ ഭംഗിയുത്ത തൂണുകളുടെയും ഓക്സൈഡ് ഫ്ലോറിങ്ങിന്റെയും ഭംഗി നിറയുന്ന വരാന്തകളും നടുമുറ്റവും പൂമുഖവും. കൊത്തുപണികളും കാണാം ഇടക്ക്. ഈ വീടിൻറെ മരപ്പണികൾക്ക് പ്രത്യേകിച്ച് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിട്ടുള്ളത് തെങ്ങും പനയുമാണ്.
ഇവിടുത്തെ നടുമുറ്റം വീടിൻറെ കേന്ദ്രബിന്ദുവാണ് കരിങ്കല്ലിന്റെ തൂണുകളും ആർച്ച് ഡിസൈനുകളും നടുമുറ്റത്തിന് പ്രൗഢിയേകുന്നു. സൂര്യപ്രകാശവും മഴയും നിർലോഭം കടന്നുവരുന്നതാണ് നടുമുറ്റത്തിന്റെ മേലാപ്പ്.
കോർട്ട്യാടിനുള്ളിൽ നിരത്തിയിരിക്കുന്ന വൃത്താകൃതിയിലുള്ള കരിങ്കൽ ഡിസൈൻ പാറ്റേണുകൾ ശ്രദ്ധേയമാണ് വീടിൻറെ പരിസരപ്രദേശത്ത് തന്നെ പരമ്പരാഗത രീതിയിൽ കല്ല് കൊത്തുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അരകല്ലും ഉരലും ആട്ടുകല്ലുമൊക്കെ നിർമ്മിക്കുന്ന സ്ഥലം . ഇതിൻറെ പണികൾക്കിടെ കട്ട് ചെയ്തു കളയുന്ന ഒരേ കനത്തിലുള്ള വേസ്റ്റ് കല്ലുകൾ അവ ശേഖരിച്ച് നടുമുറ്റത്ത് പാകി.
ചുമരുകൾക്കു മുഴുവനും മണ്ണിൻറെ പ്ലാസ്റ്ററിങ്ങാണ്. അകത്തളത്തിന് കുളിർമയേകാൻ ഈ മൺചുമരുകൾക്ക് കഴിയുന്നുണ്ട്. പല കളറിലുള്ള മണ്ണ് ഉപയോഗിച്ചിരിക്കുന്നതിനാൽ സ്വാഭാവികമായ നിറവ്യത്യാസം കാണാനാവും.
പിന്നിലുള്ള പഴയ വീടുമായി കണക്റ്റ് ചെയ്യുന്ന വരാന്തയിലെ ഇരിപ്പിടങ്ങളും കല്ലിന്റേതാണ് മണ്ണും കല്ലും മണ്ണിന്റെ ഇഷ്ടികയും ഓടും അങ്ങനെ എല്ലാ മണ്ണിനോട് ചേർന്ന് നിൽക്കുന്ന മെറ്റീരിയലുകൾ കൊണ്ട് പണിതിരിക്കുന്ന വീട്. ഏത് മോഡേൺ മെറ്റീരിയലുകൾക്ക് ഇടയിലും ടെക് നോളജിക്കിടയിലും മണ്ണിൻറെ പ്രാധാന്യം ഊന്നി പറയുന്ന വീട്
PROJECT DETAILS
Design
Er.sreenivasan P K
https://www.facebook.com/sreenivasan.pandiathkuttappan
Vasthukam Organic Architecture
Trissur,Kerala
Contact :8606279946
Photos & Video : Pradeep Kumar
https://www.facebook.com/meleppurath.kumr
https://www.instagram.com/meleppurathpradeepmpk
Client : Anirudhan
Plot : 1 Acer
Total sqft : 2671 Sqft
Place : Pappampatti,Coimbatore (Tamilnadu)