പരമ്പരാഗതവും ആധുനികവുമായ രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ സവിശേഷതകളെ ഡിസൈനിങ്ങിൽ സംയോജിപ്പിച്ച് ഒരുക്കിയെടുത്തിട്ടുള്ള ഒരു ലിവിങ് സ്പേസ്.
മണ്ണിൻറെ നിറം പുറത്തു കാണുന്ന ഇഷ്ടിക ചുമരുകളും ഓടുപാകിയ ചരിഞ്ഞ മേൽക്കൂരയുടെ അസിമെട്രിക്കൽ ഡിസൈനും എലിവേഷനു കാഴ്ച പ്രാധാന്യം നൽകുന്നു. ഡബിൾ ഹൈറ്റും ഓപ്പൺ സ്പേസിന്റെ മഹത്വവും മനസ്സിലാക്കി വെർട്ടിക്കൽ ഡിസൈനിന്പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ലിവിങ്, ഡൈനിങ് ഏരിയകൾ.
പാരമ്പര്യ സ്പർശത്തിനായി ഇഷ്ടിക ചുമരിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഒപ്പം വുഡ് വർക്കുകൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.
ഓപ്പൺ പ്ലാനിങ്ങിന്റെ മഹത്വവും സവിശേഷതകളും ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് കണ്ണൂരിലെ കൂത്തുപറമ്പിലാണ്. കോഴിക്കോട് ‘T square’ ആർക്കിടെക്റ്റ്സാണ് ഈ വീടിൻറെ നിർമ്മാണത്തിന് പിന്നിൽ.
‘Oikos എന്ന ഈ വീടിൻറെ പേരിലുമുണ്ട് ഒരു കൗതുകം ‘Oikos’ ഗ്രീക്ക് പദമാണ്. വീട്, ഇക്കോസിസ്റ്റം എന്നൊക്കെയാണ് അർത്ഥമാക്കുന്നത്.
അകത്തളത്തിലുമുണ്ട് രണ്ട് ശൈലികൾ
രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ കൂടിച്ചേരൽ അകത്തളങ്ങളിലുമുണ്ട്.കോമൺ ഏരിയകളിൽ ഡബിൾ ഹൈറ്റിന്പ്രാധാന്യം നൽകിയിരിക്കുന്നു. ലിവിങ് റൂമിന്റെ മൊത്തത്തിലുള്ള ഡിസൈൻ ദൃശ്യപരമായി ശ്രദ്ധേയമായിരിക്കുന്നു.
പ്രകൃതിദത്ത വെളിച്ചം കടന്നുവരുന്ന ഏരിയയാണിത്. ഉയരമുള്ള ഇഷ്ടിക ചുമര് ഹൈലൈറ്റ് ചെയ്തിരിക്കുന്നു .അത് ഒരു പാരമ്പര്യ സ്പർശവും നൽകുന്നു .കോമൺ ഏരിയകളുടെ റൂഫിനോട് ചേർന്നുള്ള ഗ്ലാസ് ഓപ്പണിങ് പ്രധാന വെളിച്ച സ്രോതസ്സ് ആണ്.
ലിവിങ് ഏരിയയുടെ ഡിസൈൻ കേവലമായ ഒരു ദൃശ്യാനുഭവത്തിനും അപ്പുറം വീടിൻറെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ പ്രാധാന്യം വഹിക്കുന്നു.
എലിവേഷന്റെ ഡിസൈനിൽ ഈ രൂപഘടന പ്രത്യേകം വേർതിരിച്ചറിയാനാവുന്നു . ഡിസൈനിങ്ങിന്റെ ഡീറ്റൈയിലിങ്ങിലേക്ക് അല്പം കൂടി കടന്നുചെന്നാൽ ചില ജ്യോമെട്രിക്കൽ സിംബലുകളും കാണാം.
കോർട്യാർഡ് പ്രിയപ്പെട്ട ഇടം
ഡൈനിങ്ങിനോട് ചേർന്നുള്ള കോർട്യാർഡും ലിവിങ് ഏരിയയും പ്രധാന വെളിച്ച സ്രോതസ്സുകളാകുന്നു .ഈ കോർട്യാർഡ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് .വലിയ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ തുറന്നു വച്ചാൽ അകവും പുറവും സംയോജിക്കുകയായി.
പച്ചപ്പും ചെടികളും സുഖപ്രദമായ ഇരിപ്പിടവും ശുദ്ധവായുവും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.വീട്ടുകാർ ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യുന്ന ഇടം കൂടിയാണിത്.
നിറങ്ങളുടെ തെരഞ്ഞെടുപ്പിലുമുണ്ട് ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങൾ ഗ്രേ,വൈറ്റ്,യെല്ലോ തുടങ്ങിയ നിറങ്ങൾക്കിടയിൽ പച്ചപ്പും ബ്രിക്ക്റെഡും ചേരുന്ന കോമ്പിനേഷൻ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
ഓപ്പൺ ഡിസൈനിങ് കിച്ചനെയും ഡൈനിങ്ങിനെയും തടസ്സമില്ലാതെ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തനക്ഷമത നൽകുന്നു. മുകളിലും താഴെയുമായുള്ള കിടപ്പുമുറികളും സ്റ്റഡി ഏരിയയുമെല്ലാം മികച്ച വെളിച്ച സംവിധാനങ്ങളും മിനിമം ഒരുക്കങ്ങളും ഉൾച്ചേർന്നവയാണ്.
വീടിരിക്കുന്ന പരിസരത്തോട്ചേർന്ന് പോകുന്ന ലാൻഡ്സ്കേപ്പും സിറ്റ് ഔട്ടിനോട് ചേർന്നുള്ള പ്ലാന്റർ ബോക്സ്സുമെല്ലാം ശ്രദ്ധേയം തന്നെ.
രണ്ട് ശൈലികളെ വളരെ തന്മയത്വത്തോടെ ഇണക്കിച്ചേർത്തു കൊണ്ട് അകവും പുറവും ഒരുക്കിയിരിക്കുന്ന ഈ വീട് T SQUARE Architects ലെ ആർക്കിടെക്ട് മാരായ ശരത്തിന്റെയും സ്വരൂപിന്റെയും ഡിസൈനിങ് മികവ് വെളിവാക്കുന്നതാണ്.
plan
Ar. Swaroop Abraham
Ar. Sarath Mohan
PROJECT DETAILS:
Design Team : Ar. Sarath Mohan, Ar. Swaroop Abraham, & Ar. Jithu Issac
T Square Architects, Calicut, Kerala.
Contact : 94951 91590,75618 12448
Instagram URL: https://instagram.com/abraham_swaroop
https://instagram.com/sarathmohan
https://instagram.com/ar.jithu_
Project Name: The Oikos
Location: Koothuparamba
Plot Area:14 cent
Built-up Area: 2900 sqft
Consultant: Glorry Construction
PHOTO CREDITS
Photographer: Prasanth Mohan Running Studios
Instagram URL link: https://instagram.com/runningstudios
MANUFACTURER & BRANDS
- Finishes: Wood, Terracotta Roofing Tile
- Wallcovering / Cladding: Brick Cladding
- Construction Materials: Laterite Stone
- Lighting: Luker Light , DIAR Lighting Hub
- Doors and Partitions: teak wood
- Sanitary ware: Jaguar
- Facade Systems: Glass
- Windows: Teak Wood
- Furniture: Teak Wood
- Flooring: Kota Stone
- Kitchen: Modular Kitchen
- Paint: Asian Paint
- Artifacts: WoodApple
Read in English click here // Find more Traditional Houses