HomeRenovationകാഴ്ചയിൽ മാത്രമല്ല പുതുമ

കാഴ്ചയിൽ മാത്രമല്ല പുതുമ

ഏതൊരാൾക്കും പാരമ്പര്യമായി കിട്ടിയ വീടിനോട് അത് എത്ര തന്നെ പഴയതായാലും ഒരു പ്രേത്യേക മമത എന്നുമുണ്ടായിരിക്കും. ആ മമതയും സ്നേഹവും നൊസ്റ്റാൾജിയയും വീട്ടിൽ പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോടുളള സ്നേഹത്തിന്റെ,അനുസരണ മനോഭാവത്തിൻെറ പ്രതിഫലനം കൂടിയാണ് പല നവീകരണളും. 50 വർഷത്തോളം പഴക്കമുളള തൃശൂരിലെ ഈ വീടിൻറെ   രൂപമാറ്റത്തിന് പിന്നിലും പാരമ്പര്യത്തോടുളള മമത തന്നെയാണ്.

50വർഷം പഴക്കമുള്ള വീട്.ഇടക്ക് എപ്പഴൊക്കയോ  ചെറിയ തോതിൽ ചില കൂട്ടിച്ചർക്കലുകളൊക്കെ നടത്തിയെങ്കിലും പല അസൗകര്യങ്ങളും പരിഹരിക്കാൻ കഴിയാത്ത വിധം അവശേഷിച്ചു.വലിപ്പക്കുറവുളള മുറികൾ,പ്ളാസ്റ്ററിങ് അടർന്നു തുടങ്ങിയ ചുമരുകൾ വൃത്തിയാക്കിയാലും വൃത്തി തോന്നാത്ത മൊസൈക് ഫ്ളോറിങ്, വെളിച്ചക്കുറവുളള ഇടുങ്ങിയ സ്റ്റെയർകേസ് ഇവയൊക്കെ അസൗകര്യങ്ങളിൽ ചിലതു മാത്രം. പൊളിച്ചു പണിയാം എന്നായിരുന്നു വീട്ടുകാർ തീരുമാനമെടുത്തത് എങ്കിലൂം  വീട്ടിലുളള പ്രായമായവരുടെ ആഗ്രഹത്തേക്കൂടി മാനിച്ച് അവസാന നിമിഷം പുതുക്കി പണിയാമെന്ന് തീരുമാനം മാറ്റുകയായിരുന്നു.വലിപ്പ കുറവുണ്ടായിരുന്ന ലിവിങ് ഏരിയ തൊട്ടടുത്തുണ്ടായിരുന്ന ബെഡ്റൂമും കൂടി കൂട്ടിച്ചേർത്ത് വിപുലപ്പെടുത്തി.കിച്ചനെയും പുതുക്കി സ്റ്റോർ, ഏരിയ മെയിൻ കിച്ചൻ, സെക്കൻറ് കിച്ചൻ എന്നരീതിയിൽ വിശാലമാക്കിയെടുത്തു.കിടപ്പുമുറികൾ വലുതാക്കുകയും അറ്റാച്ച്ഡ് ബാത്ത്റൂമുകൾ കൂട്ടിച്ചേർക്കുകയും   ചെയ്തു.

പ്രത്യേകം വാഷ് ഏരിയ കോമൺ ടോയ് ലെറ്റ്  എന്നിവയോടുകൂടി ഡൈനിങ്ങും പുതുക്കിയെടുത്തു.ഡൈനിങ്ങിൻെറ എക്സ്ററൻഷൻ ആയി  ഒരു ഡൈൻ ഔട്ട് സ്പേസുകൂടി നൽകി.ഒരു ടേബിളും ഏതാനും ഇരിപ്പിടങ്ങളും  വെർട്ടിക്കൽ ഗാർഡനും മറ്റ് ചെടികളും ചുമരിലെ ക്ളാഡിങ്ങുമെല്ലാമായി ജീവൻ തുടിക്കുന്ന ഇടമാക്കി മാറ്റി  . വീട്ടിലുളള പ്രായമായവരുടെ സൗകര്യം പരിഗണിച്ച് വീൽചെയർ ഉപയോഗിക്കുവാൻ കഴിയും വിധമുളള മാറ്റങ്ങൾ വരുത്തി.പുതുതായി വരാന്തയും വരാന്തക്കപ്പുറം  പരിചാരകർക്കുളള മുറിയും നൽകിയപ്പോൾ സൗകര്യവും ശ്രദ്ധ യും വർദ്ധിച്ചു.പ്രായമായവർക്ക് ഒന്ന് പുറത്തിറങ്ങിയിരിക്കാൻ’ L’ ഷേപ്പ്  വരാന്ത കൊണ്ട് സാധിക്കുന്നു.ഒപ്പം ഈ വരാന്ത റൂമിന് സ്വകാര്യതയും നൽകുന്നു.ഇടുങ്ങിയ സ്റ്റെയർകേസ് പൊളിച്ച് അല്പം വിശാലമായി തന്നെ പുതിയ സ്റ്റെയർകേസ് ഏരിയ സ്ഥാപിച്ചു.

സമീപമുണ്ടായിരുന്ന പഴയ ഭിത്തിപൊളിച്ച് പകരം ഗ്ളാസാക്കിയപ്പോൾ പുറത്തെ ലാൻഡ്സ്കേപ്പിൻറെ കാഴ്ചകളും  ഉള്ളിലെത്തി.ബെഡ്റൂമുകളെല്ലാം വലിപ്പമുളളവയും അറ്റാച്ച്ഡ് ബാത്‌റൂമോടും  കൂടിയാക്കി.ഹോം തീയേറ്റർ,ജിം,കോർട്ട്യാർഡ്  എന്നിവക്കെല്ലാം സ്ഥലം കണ്ടെത്തി.

 ഇൻറീരിയറൊരുക്കാൻ വളരെ കുറച്ച് കാര്യങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളൂ.ഫർണ്ണിച്ചറെല്ലാം ഓരോ സ്പേസിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുത്തു. ഏരിയകൾ വേർതിരിക്കാൻ ചുമരിൽ ചിലയിടങ്ങളിൽ മാത്രം ക്ലാഡിങ്ങും വുഡ് പാനലിങ്ങും നൽകി.ഫ്ളോറിങ് പൂർണമായും മാറ്റി.ഫർണിഷിങ്ങിൻറെയും  ക്ലാഡിങ്ങിൻറെയും  ആകർഷകമായ നിറങ്ങളും വുഡിൻറെ ബ്രൗൺ നിറവുമെല്ലാം ചുമരിലെയും ഫ്ലോറിലെയും വെള്ളനിറത്തിന് ഇടയിൽ ശ്രദ്ധേയമാകുന്നുണ്ട്.

ചെടികൾക്ക് ലാൻഡ്സ്കേപ്പിൽ മാത്രമല്ല വരാന്തകളിലും വീടിനുള്ളിലുമെല്ലാം നിറയെ സ്ഥാനം നൽകിയിട്ടുണ്ട് ഈ പച്ചപ്പാണ് അകത്തളത്തിന് ജീവൻ പകരുന്നത്.ലാൻഡ്സ്കേപ്പ് വളരെ ചെലവുചുരുക്കിയാണ് ചെയ്തിട്ടുള്ളത്. 

പണികളെല്ലാം പൂർത്തിയായപ്പോൾ വീടിന്റെ ലുക്ക് തന്നെ മാറിപ്പോയി.കാഴ്ചയിൽ  മാത്രമല്ല ജീവിതത്തിലും പുതിയ വീട് എന്ന അനുഭവമാണിപ്പോൾ എന്നാണ് വീട്ടുകാരുടെ പക്ഷം.

More Photos Befor and After Rennovation

Design:Sonia Lijesh,Creative Interio,Kodakara,Trissure,Mob:99953 22215

Plot :15 Cent

Total sqft :4225 sqft

Place : Thrissur

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular